എറണാകുളം ജില്ലയിലെ വൈപ്പിന്‍, കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട് ഉപജില്ലാ കലോത്സവ ഫലങ്ങള്‍ "Results" പേജില്‍...

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ ഫലങ്ങള്‍

MID DAY MEAL - Monitoring : Directions for online entry | Website

രണ്ടാംപാദ ചോദ്യമാതൃകകള്‍ - കണ്ണന്‍ സ്റ്റൈല്‍! - Maths&Physics

>> Friday, December 2, 2016


പാലക്കാട് മാത്‌സ്ബ്ലോഗ് ടീം ലീഡറായ കണ്ണന്‍ സാര്‍, മാത്‌സ് ഫിസിക്സ് എന്നീ വിഷയങ്ങളുടെ പത്താംക്ലാസിലെ രണ്ടാംപാദ പരീക്ഷക്കായി ഈരണ്ട് ചോദ്യപേപ്പര്‍ മാതൃകകള്‍ നമുക്കായി പങ്കുവയ്ക്കുകയാണ്. ഗണിതശാസ്ത്ര ഫിസിക്സ് അധ്യാപകര്‍ ചെയ്യേണ്ടത്, നിങ്ങളുടെ സങ്കല്പത്തിലെ ചോദ്യപേപ്പറുമായി ഇതിനുള്ള വ്യത്യാസമെന്തെന്ന് കമന്റിലൂടെ അറിയിക്കലാണ്. (നിശിതമായ വിമര്‍ശനങ്ങളും ആവാം!). കുട്ടികള്‍ക്ക് ഇവ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉത്തരങ്ങളെഴുതി നോക്കുകയും, സംശയങ്ങളുണ്ടെങ്കില്‍ ചോദിക്കുകയും ചെയ്യാം.ആര്‍ക്കെങ്കിലും ഉത്തരസൂചികകള്‍ തയാറാക്കി പങ്കുവയ്ക്കണമെന്നു തോന്നുന്നുവെങ്കില്‍ അതുമാകാം! ഇതൊന്നും കഴിയില്ലെങ്കില്‍, രണ്ട് നല്ലവാക്ക് കമന്റിലൂടെ പറയുന്നതിനും വിലക്കൊന്നുമില്ല, പോസ്റ്റ് എഴുതുന്നവര്‍ക്ക് അത് നല്‍കുന്ന പ്രചോദനം ഊഹിക്കാമല്ലോ?
Click here for Math 1


Click here for Math 2


Click here for Physics 1


Click here for Physics 2


Read More | തുടര്‍ന്നു വായിക്കുക

Class X Biology Simplified Notes (units 6&7) both media.

>> Tuesday, November 29, 2016


പത്താംക്ലാസിലെ ബയോളജിയിലെ ആറും ഏഴും യൂണിറ്റുകളുടെ ലഘുനോട്ടുകള്‍ പ്രസിദ്ധീകരിക്കുകയാണ്. തയാറാക്കിയത്, പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത റഷീദ് സാറാണ്.ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലും ടെക്സ്റ്റ്ബുക്ക് കമ്മിറ്റിയിലുമൊക്കെ അംഗമായ സാറിന്റെ ഷോട്ട്നോട്ടുകള്‍ക്ക് ഇവിടെ ആരാധകരേറെയാണ്. ഒരു പോസ്റ്റ് പ്രസിദ്ധീകരിട്ടുകഴിയുമ്പോള്‍ ആദ്യ കമന്റുകളില്‍ സ്ഥിരമായുയരുന്ന ആവശ്യങ്ങള്‍ അദ്ദേഹം മുന്‍കൂട്ടി കണ്ടിട്ടുണ്ട്. മലയാളത്തിലാണ് പോസ്റ്റെങ്കില്‍ അതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍! ഇംഗ്ലീഷിലാണെങ്കിലോ, മലയാളം വേര്‍ഷനും!! ഇതു രണ്ടും താഴേനിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സംശയങ്ങളും മെച്ചപ്പെടുത്തലുകളും പ്രതീക്ഷിക്കാമല്ലോ, അല്ലേ?
Unit 6 (Eng. Medium)


Unit 6 (Mal. Medium)


Unit 7 (Eng. Medium)


Unit 7 (Mal. Medium)Read More | തുടര്‍ന്നു വായിക്കുക

IT Quiz 2016-17

>> Sunday, November 27, 2016

ഷൊര്‍ണൂരില്‍ ഇന്നലെ നടന്ന സംസ്ഥാന ഐടി മേളയിലെ'ഗ്ലാമര്‍ ഇന'മായ ഐടി ക്വിസ് മത്സരം നയിച്ചത് പതിവുപോലെ, ടെക്നോളജി രംഗത്തെ നിറസാന്നിധ്യമായ വി.കെ. ആദര്‍ശ് ആയിരുന്നു. വളരെ മികച്ച നിലവാരം പുലര്‍ത്തിയ മത്സരങ്ങളില്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ജിഎച്ച്എസ്എസ് കുമാരനെല്ലൂരിലെ നിര്‍മല്‍ മനോജും എറണാകുളം താന്നിപുഴ അനിത വിദ്യാലയത്തിലെ ഹരികൃഷ്ണനും കൊല്ലം കടയ്ക്കല്‍ ഗവ.എച്ച്എസ്എസ്സിലെ അലിഫ് മുഹമ്മദും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ എഎഎച്ചഎസിലെ എല്‍സന്‍, എറണാകുളം വളയന്‍ചിറങ്ങര എച്ച്എസ്എസ്സിലെ ഹരികൃഷ്ണന്‍, തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.എച്ച്എസ്എസ്സിലെ മുഹമ്മദ് സിദ്ധീഖ് എന്നിവരായിരുന്നൂ വിജയികള്‍. പതിവുതെറ്റിക്കാതെ ആദര്‍ശ്, മത്സരശേഷം ചോദ്യോത്തരങ്ങള്‍ മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിലേക്ക്അയച്ചുതരികയുണ്ടായി.
Preliminary Round (Common)


HS SECTION


HSS SECTIONRead More | തുടര്‍ന്നു വായിക്കുക

Group Personal Accident Insurance Scheme
GPAIS Entry in Spark

>> Monday, November 21, 2016

ധനകാര്യവകുപ്പിന്റെ GO(P) No. 144/2016/Fin Dated 30/09/2016 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS ) പിടിക്കണമെന്ന് അറിയിച്ചിട്ടുണ്ടല്ലോ. Spark ലൂടെ GPAIS Deduct ചെയ്യുന്നതിന് Service Matters -> Changes in the Month -> Present Salary യില്‍ Employee യെ Select ചെയ്ത് Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള GPAI Scheme(375) Edit ചെയ്യുകയോ അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട് സമയം എടുക്കും ഈ അവസരത്തില്‍ എല്ലാവര്‍ക്കും Deductions ഒന്നിച്ച് കൊടുക്കുവാന്‍ Spark ലെ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

അതിന് Service Matters -‍> Changes in the Month -> Menu വിലെ Deductions -‍‍‍> Add Deduction to All എന്നത് Select ചെയ്ത്
Select Office :-
DDO :-
Recovery Item = "GPAI Scheme(375)"
Select an option :- ( Bill Wise or Designation Wise )
Bill Type :-
Recovery Amount :-
From Date :-
To Date :-
എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക..
ഇതേ മാര്‍ഗം ഉപയോഗിച്ച് നിലവില്‍ ആവശ്യം ഇല്ലാത്ത അഥവാ Employee യുടെ Present Salary യില്‍ Previous Year "GPAI Scheme(375)" Entry, Deductions Menu വില്‍ കിടക്കുന്നത് ഒന്നിച്ച് Delete ചെയ്യുവാനും സാധിക്കുന്നതാണ്.

അതിന് Service Matters -‍> Changes in the Month -> Menu വിലെ Deductions -‍‍‍> Del.Deduction from All എന്നത് Select ചെയ്ത്
Office :-
DDO :-
Bill Type :-
Designation :-
Recovery Item :-
എന്നീ വിവരങ്ങള്‍ കൊടുത്താല്‍ ഇടത് ഭാഗത്ത് Sl No , PEN , Employee Name , Deduct Amount തുടങ്ങിയDetails കാണാവുന്നതാണ്
Seelct ചെയ്തിരിക്കുന്നത് Remove ചെയ്യേണ്ടതാണെങ്കില്‍ താഴെകാണുന്ന Remove കൊടുക്കുക.. (Recovery Item Select ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക)
(Courtesy : Spark Help Desk)


Read More | തുടര്‍ന്നു വായിക്കുക

HINDI : QUESTION POOL SECOND TERM CLASS X

>> Sunday, November 20, 2016


ആലപ്പുഴ ജില്ലയിലെ ഗവ. എച്ച്.എസ്.എസ് ബുധന്നൂറിലെ കെ.ജി. മധുസൂധനന്‍പിള്ള സാറും, അതേ ജില്ലയിലെ മാന്നാര്‍ ശ്രീ ഭുവനേശ്വരി എച്ച്.എസ്.എസ്സിലെ എസ്. അഞ്ജലി ടീച്ചറും ചേര്‍ന്നു തയ്യാറാക്കിയ പത്താംക്ലാസിലേക്കുള്ള രണ്ടാംപാദ പരീക്ഷയ്ക്കായുള്ള ഹിന്ദി ചോദ്യശേഖരമാണ് ഇന്നത്തെ പോസ്റ്റ്. ഡൗണ്‍ലോഡ് ചെയ്തെടുത്ത്, സംശയങ്ങളും മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങളും പങ്കുവയ്ക്കുമല്ലോ?
ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

Face Cropper Software by Nidhin Jose

>> Tuesday, November 15, 2016

ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാരോ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഞാനൊരു പ്രൊഫഷണല്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറോ ടാലന്റഡ് പ്രോഗ്രാമറോ ഒന്നുമല്ല. കേവലം ഒരു പ്രൈമറി അധ്യാപകന്‍. ഒരുപാട് കാലമായി ഞാന്‍ മനസില്‍ കൊണ്ടു നടന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വപ്നം ഇന്ന് യാഥാത്ഥ്യമായിരിക്കുകയാണ് -ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലെ മുഖങ്ങള്‍ കണ്ടെത്തി അവയെ പ്രത്യേകം പ്രത്യേകമായി നാം ആഗ്രഹിക്കുന്ന വലുപ്പത്തിലേക്ക് ക്രമപ്പെടുത്തി സേവ് ചെയ്യാന്‍ കഴിവുള്ള FaceCropper എന്ന സോഫ്ട്‌വെയര്‍. ഇങ്ങനെ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്. അജ്ഞനായ ഈയുള്ളവന്‍ പ്രജ്ഞനെന്ന് ഭാവിച്ച് രചിച്ച ഈ 'സോഫ്റ്റ്‌വെയര്‍ഗാഥ' ബ്ലോഗുലകത്തോട് വിളിച്ചു പറയാന്‍ വെമ്പല്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. ഇന്നിത് മാലോകര്‍ക്ക് പ്രയോജനപ്പെടാന്‍ വേണ്ടി ഇന്റര്‍നെറ്റിന്റെ സിരകളിലൂടെ സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കുമ്പോള്‍ ഉള്ളില്‍ അലയടിക്കുന്ന സന്തോഷം എനിക്ക് പറഞ്ഞറിയിക്കാവുന്നതിനുമപ്പുറമാണ്. FaceCropper എന്ന എന്റെ ആദ്യസോഫ്റ്റ്‌വെയര്‍ കണ്‍മണിയുടെ ജനനത്തിനു പിന്നിലെ കഥയാണിത്.

2007- 08 അദ്ധ്യയന വര്‍ഷത്തില്‍, ഞങ്ങളുടെ സബ് ജില്ലയുടെ (കുറവിലങ്ങാട്)ചുമതലക്കാരനായ IT@School മാസ്റ്റര്‍ ട്രെയ്നര്‍, ജോളിസാറാണ് ആദ്യമായി കലോത്സവത്തിന്റെ സോഫ്റ്റ്‍വെയര്‍ പരിപാലനവുമായി എന്നെ ബന്ധിപ്പിച്ചത്. പിന്നീടതങ്ങോട്ട് എന്റെ കുത്തകയായി മാറുകയായിരുന്നു. സബ് ജില്ല സയന്‍സ് ക്ലബ് സെക്രട്ടറി ആയതോടുകൂടി ശാസ്ത്രമേളയുടെ സോഫ്റ്റ്വെയര്‍ പരിപാലനവും എന്റെ ചുമതലയായി. പൊതുവേ ഒരു ടെക്നോക്രാറ്റായതിനാല്‍ ഈ ജോലികള്‍ എനിക്ക് ഇഷ്ടവുമായിരുന്നു. നടേശന്‍ സാറിനെയും TSN ഇളയത് സാറിനെയുമെല്ലാം കൂടുതല്‍ അടുത്ത് പരിചയപ്പെട്ടതും ഈ വഴിക്കാണ്.

അങ്ങനെയിരിക്കെയാണ് മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം കലശലായത്. ലീവെടുത്തു. ഒരു വര്‍ഷത്തേക്ക് എല്ലാത്തില്‍ നിന്നും വിട. പഠനം പൂര്‍ത്തിയാക്കി വീണ്ടും പഴയ സുഹൃത്തുക്കളോടൊപ്പം കളത്തിലിറങ്ങണമെന്ന ആഗ്രഹവുമായി തിരിച്ചെത്തിയപ്പോഴാണ് ഇരുട്ടിടി കിട്ടിയത്. കുറവിലങ്ങാട് സബ്ജില്ലയില്‍ ഒഴിവില്ല!! പണിപാളി!! പോസ്റ്റിങ്ങ് കിട്ടിയത് തൊട്ടടുത്തുള്ള സബ്ജില്ലയായ വൈക്കത്ത് വെച്ചൂര്‍ ഗവ. ഹൈസ്കൂളില്‍. മനസില്ലാ മനസോടെ കിട്ടിയ പോസ്റ്റില്‍ വലിഞ്ഞ് കേറി. അങ്ങനെ ഫീല്‍ഡ് ഔട്ടായി നില്‍ക്കുന്ന നേരത്താണ് നടേശന്‍ സാറിന്റെ വിളി.

"സബ്ജില്ലാ കലോത്സവമാണ്. കാരിക്കോട് അച്ചന്റെ സ്കൂളില്‍. നാളെ കമ്മറ്റിക്ക് വരണം."

"പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തുകാര്യം?" എന്റെ മറുപടി.

പോയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ എങ്ങനാ ജോലി ചെയ്യുന്ന സബ് ജില്ലയിലല്ലാതെ ഇത്തരമൊരു വര്‍ക്കിന് പോകുന്നത്? എച്ച്. എം. എന്ത് പറയും? തുടങ്ങിയ കാര്യങ്ങളോര്‍ത്തപ്പോള്‍..........

"നടക്കില്ല സാറേ .... സ്കൂളീന്ന് വിടൂന്ന് തോന്നുന്നില്ല"

"അതൊന്നും പ്രശനമില്ല. AEO യെക്കൊണ്ട് ഞാന്‍ HM നെ വിളിപ്പിച്ചോളാം.. വന്നേപറ്റൂ.... ഇത്തവണ ഞാനാണ് കണ്‍വീണര്‍. സംഗതി ഉഗ്രനാക്കണം.. "

"ശരി നോക്കട്ടെ HM സമ്മതിച്ചാല്‍ വരാം"

മനസില്ലാ മനസോടെയാണെങ്കിലും HM സമ്മതിച്ചു. അങ്ങനെ വീണ്ടും കലോത്സവ നഗരിയിലേക്ക്......

കലോത്സവ ബ്ലോഗ്, ലൈവ് വീഡിയോ സ്ട്രീമിങ്, ലൈവ് സ്കോര്‍ ബോര്‍ഡ്, ഫോട്ടോ ഗാലറി..... അങ്ങനെ പല നൂതന സങ്കേതങ്ങളുമായി കലോത്സവം പതിവിലും ഗംഭീരമായി നടന്നു. നന്ദി പറയേണ്ടത് കാരിക്കോട് സ്കൂളിലെ മനോജ് സാറിനും പ്രിയടീച്ചര്‍ക്കും അച്ചടക്കത്തോടെ കൂടെ നിന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളോടുമാണ്.

അങ്ങനെ കലോത്സവമെല്ലാം കഴിഞ്ഞ് സ്കൂളില്‍ തിരിച്ചെത്തി ആത്മനിര്‍വൃതിയോടെ പരിലസിക്കുമ്പോഴാണ് ഒരുവിളി വന്നത്.......
"ഹലോ.... നിധിന്‍ സാറല്ലേ...... നടേശനാ.......
അതേ ഒരു ചെറിയ പ്രശ്നമുണ്ട്...... ജില്ലേപോവണ്ട പിള്ളാരുടെ ഫോട്ടോ കൂടി വേണമെന്ന്.... യു.പി കാരുടെ ഇല്ലേലും ഹൈസ്കൂളിന്റെ നിര്‍ബന്ധമാണെന്ന്.... എന്താ മ്പക്ക് ചെയ്യാമ്പറ്റുക.... ? "
"കലോത്സവത്തിന്റെ ഓഫ് ലൈന്‍ സോഫ്റ്റ്‍വെയറില്‍ ഫോട്ടോ കേറ്റാനുള്ള ഒപ്ഷനുണ്ട്. ഡാറ്റ എക്സ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഫോട്ടോ കേറ്റിയാല്‍ മതി........"
"ഫോട്ടോയൊക്കെ സീഡിലാക്കി തരാം... ഒന്ന് കൈകാര്യം ചെയ്തുതരണം..... "
പണികിട്ടി........എട്ടിന്റെ............
പറഞ്ഞ് സമ്മതിപ്പിക്കാന്‍ നടേശന്‍ സാറിന് ഒരു പ്രത്യേക ചാതുര്യമാണ്. ചെന്ന് പണിമേടിക്കാന്‍ എനിക്കും.

"അപ്പോ രണ്ട് ദിവസത്തിനകം ലാപ്ടോപ്പും ഫോട്ടോകളും സ്കൂളിലെത്തിക്കാം..... യൂ,പിക്കാരുടെ കൂടി സംഘടിപ്പിച്ചാലോ?"
"ഹും ... വിട്ടുപൊക്കോണം..... ഇതുതന്നെ പറ്റുമോന്ന് അറിയില്ല... അപ്പളാ..."
പതിവു ചിരിയും പാസാക്കി സാര്‍ ഫോണ്‍വച്ചു.
പറഞ്ഞതുപോലെ രണ്ട് ദിവസത്തിനകം ലാപ്പ്ടോപ്പ് എത്തി. പണിതുടങ്ങി. അപ്പോഴാണ് മനസിലായത് അത് അത്ര എളുപ്പമല്ലെന്ന്.

200X200 PIX സൈസേ പാടുള്ളു. ബാച്ച് റീസൈസ് ചെയ്യാന്‍ ടൂളുകള്‍ ഉബുണ്ടുവിലുണ്ടല്ലോ... പക്ഷെ ആസ്പക്റ്റ് റേഷ്യോയുടെ കാര്യം കടുംപിടുത്തം പിടിച്ചാല്‍ ഫോട്ടോ പലതും ചളുങ്ങിപ്പോകും. കിട്ടിയ ഫോട്ടോയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. ചിലതില്‍ സൂംഡ് ഔട്ടായാണ് മുഖം. എല്ലാം കൊണ്ടും വെട്ടിലായി. സോഫ്റ്റ്‌വെയറുകള്‍ പലതുമാറി നോക്കി മുഖംമാത്രം 200X200 ല്‍ തന്നെ മുറിച്ചെടുക്കാന്‍ ഒരുപാട് ക്ലിക്കും ഡബിള്‍ ക്ലിക്കും റൈറ്റ് ക്ലിക്കും ഡ്രാഗുമെല്ലാം ചെലവാക്കാതെ നടക്കില്ലെന്ന് മനസിലായി. തദ്വാരാ നടേശന്‍സാറിനെ 'നന്ദി'പൂര്‍വം സ്മരിച്ചു.....

ഒടുവില്‍ എല്ലാ ഫോട്ടോയും വെട്ടിനിരത്തി അപ് ലോഡ് കര്‍മം നടത്തി. ഒരുപാട് ക്ഷീണിച്ചെങ്കിലും മനസ് സംതൃപ്തിയുടെ മധുരം നുണഞ്ഞു. അന്ന് മനസില്‍ കുറിച്ചിട്ടതാണ് മുഖം കണ്ടെത്തി ബുദ്ധി പൂര്‍വം ക്രോപ്പ് ചെയ്യാന്‍ കഴിവുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കണമെന്ന്. എനിക്കതിന് കഴിയുമെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ഈ വിശ്വാസത്തിനു പിന്നിലെ ഊര്‍ജം ഷാജിസാറായിരുന്നു. എം.എസ്.സി ക്ക് ജാവയുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുതന്ന ഷാജി സാര്‍. എന്നെ ഇന്‍സ്പെയര്‍ ചെയ്തിട്ടുള്ള അധ്യാപകരില്‍ എറ്റവും പ്രധാനിയാണ് അദ്ദേഹം. അദ്ദേഹം പറയുമായിരുന്നു.

"ഒരു പ്രോഗ്രാമര്‍ക്ക് ആവശ്യമുള്ളതെന്തും ജാവയില്‍ ലഭ്യമാണ്. ഒഫീഷ്യലും അല്ലാത്തതുമായ ഒരുപാട് API കള്‍ ജാവയിലുണ്ട്. നിങ്ങള്‍ ഒരുകാര്യം റൂട്ട് ലെവലില്‍ നിന്ന് ചെയ്തെടുക്കണമെന്ന് വിചാരിച്ച് ജാവയുടെ മുന്നിലിരുന്ന് സമയം കളയെണ്ട കാര്യമില്ല. Just Google... ആ കാര്യം ചെയ്തെടുക്കാന്‍ പറ്റിയ ഒരു API നിങ്ങള്‍ക്ക് കിട്ടിയിരിക്കും. അതുതന്നെയാണ് ജാവയുടെ സ്ട്രെങ്ത്തും."

ഈ വാക്കുകളായിരുന്നു എം.എസ്‍സിക്ക് ഫൈനല്‍ പ്രോജക്റ്റായി ജാവയും മൈക്രോകണ്ട്രോളറും കൂട്ടിക്കുഴച്ച് ഒരു ലാബ് എക്സ്പിരിമെന്റ് ഓട്ടോ മേറ്റ് ചെയ്തെടുക്കാന്‍ എനിക്ക് ഊര്‍ജം നല്‍കിയത്.

കാര്യങ്ങള്‍ എന്തൊക്കെയായാലും ഒന്നിന്ന് പുറകേ ഒന്നായി വന്നുകൊണ്ടിരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ചാടിച്ചാടി എന്റെ മനസ് ബ്രൗണിയന്‍ ചലനം തുടര്‍ന്നു കൊണ്ടിരുന്നു. കുറച്ചുനാള്‍ ആനിമേഷന്റെ പുറകേയാണെങ്കില്‍ കുറച്ചുനാള്‍ ഇലക്ട്രോണിക്സിന്റെ പുറകേ. പിന്നെ വെബ്, ആന്‍ഡ്രോയിഡ് ഡെവലപ്പ്മെന്റ്, കീബോഡ് പഠനം അങ്ങനെയങ്ങനെ ചിതറിയ ചിന്തകളുമായി നടക്കുന്ന തിനിടെയാണ് പത്താം ക്ലാസുകാരായ എന്റെ ചില സ്കൂള്‍ ശിങ്കിടികള്‍ മേളകള്‍ക്ക് വേണ്ടി എന്തേലും ചെയ്യണമെന്ന ആവശ്യവുമായി വന്നത്. വര്‍ക്കിംഗ് മോഡല്‍ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ യുഎസ്ബിയില്‍ കണക്ട്ചെയ്തിരിക്കുന്ന വെബ്ക്യാം എങ്ങനെ ആക്സസ് ചെയ്യാമെന്നും മറ്റൊരു യുഎസ്ബി പോര്‍ട്ടില്‍ നിന്നും വരുന്ന സിഗ്നല്‍ കൊണ്ട് വീഡിയോ / ചിത്രം എടുക്കുന്നത് നിയന്ത്രിക്കാമെന്നും ചിന്തിക്കേണ്ടി വന്നു. "ശ്രമിച്ചു നോക്കട്ടെ" എന്ന് കുട്ടികളോട് പറഞ്ഞ് കളം വിട്ടു. അങ്ങനെ എന്നെക്കൊണ്ട് പറയിച്ചത് ഷാജിസാര്‍ പകര്‍ന്നു തന്ന ആത്മവിശ്വാസമൊന്നുമാത്രമാണ്.

ഇതിനോടകം എന്റെ വീട്ടിലെ ഒരു മുറി ലാബാക്കി മാറ്റിയിരുന്നു. നിവര്‍ത്തി പറഞ്ഞാല്‍ ഇലക്ട്രോണിക്സ് പരീക്ഷണങ്ങള്‍ക്കായി കമ്പോണന്റ്സും ബോര്‍ഡുകളും സോള്‍ഡറിഗ് അയണും മറ്റും മറ്റും.... + എന്റെ സകല ആക്രിസമ്പാദ്യങ്ങളും നിറച്ച ആക്രിപ്പെട്ടിയും, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് പരീക്ഷണങ്ങള്‍ക്കും PCB ഡിസൈനിംഗിനുമായി ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു ലാപ്ടോപ്പും സജ്ജീകരിച്ച ഒരു മുറി. ചുരുക്കി പറഞ്ഞാല്‍ ഒരു സോഫ്റ്റ്-ട്രോണിക്സ് ലാബ്.
പിന്നെ കുറച്ച് മാസങ്ങള്‍ പരീക്ഷണങ്ങളുടെ നാളുകളായിരുന്നു......... 'ഘോര പരീക്ഷണങ്ങള്‍'. സ്വന്തമായി PCB യുണ്ടാക്കാനുള്ള ടെക്നോളജി സ്വായത്തമാക്കിയതോടെ പരീക്ഷണങ്ങളുടെ വേഗതയും കൃത്യതയും പ്രൊഫഷ്ണല്‍ ടച്ചും കൂടി വന്നു. എന്റെ പരീക്ഷണങ്ങളെ കൗതുകത്തോടെ നോക്കിക്കാണാനും പ്രോത്സാഹിപ്പിക്കാനും എന്റെ പ്രിയ പത്നിയും ഇടയ്ക്കിടെ ലാബിലെത്താറുണ്ട്. (അല്ലാതെ ഈ മനുഷ്യന്‍ എന്ത് കടുംകയ്യാണ് ചെയ്യുന്നതെന്നറിയാനൊന്നുമല്ലാട്ടോ...)
പാവം അറിഞ്ഞിരുന്നില്ല, എന്നെ കല്യാണം കഴിച്ചാല്‍ ഇങ്ങനെയൊക്കെ 'തോളോടു തോള്‍ചേര്‍ന്ന് നിന്ന് പോരാടേണ്ടി വരുമെന്ന്, ചിലപ്പോള്‍ ഇലക്ടിക്ക് സ്പാര്‍ക്കിനെയും പൊട്ടിത്തെറികളെയും ഷോക്കിനെയുമെല്ലാം നേരിടേണ്ടി വരുമെന്ന്. ഞാന്‍ പെണ്ണു കാണാന്‍ പോയപ്പോള്‍ ഇതെല്ലാം ബുദ്ധിപൂര്‍വം മറച്ചു വച്ചു..... ഹ.. ഹ...

ഇതിനിടെ വിജയാഘോഷങ്ങളില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്കൊരു കാന്താരി കുഞ്ഞും പിറന്നു...... അതെ ശരിക്കും ഒരു കൊച്ചു കാന്താരി......

സയന്‍സ് വര്‍ക്കിംഗ് മോഡലിനോട് ഇന്റര്‍ഫേസു ചെയ്യാനുള്ള വെബ്ക്യാം ആപ്ലിക്കേഷന്റെ നിര്‍മാണവേളയില്‍ വലയിലൂടെ ഒരുപാട് അലയേണ്ടി വന്നു. അതിനിടയില്‍ ഫേസ് ഡിറ്റക്ഷന്‍ അല്‍ഗോരിതങ്ങളെ പറ്റിയുള്ള ഒരു ലേഖനം ശ്രദ്ധയില്‍പ്പെട്ടു. കൂടുതല്‍ വായിച്ച് സമയം കളയാനില്ലാതിരുന്നതിനാല്‍ ആ പേജ് സേവ് ചെയ്തിട്ട് പണിതുടര്‍ന്നു. എന്തായാലും ഒടുവില്‍ ഉദ്ദേശിച്ച പോലൊരു വെബ്ക്യാം ആപ്ലിക്കേഷന്‍ ഉണ്ടാക്കുക എന്ന എന്റെ ഉദ്യമം വിജയം കണ്ടു. അതിനൊപ്പിച്ച് മൈക്രോകണ്‍ട്രോളറും പ്രോഗ്രാം ചെയ്തെടുത്തു.... പിള്ളാര്സെറ്റ് ഹാപ്പി.... കുറച്ച് നാള് അവധി ദിവസങ്ങളില്‍ അവന്മാര്‍ വീട്ടില്‍ തന്നെയായിരുന്നു. എന്റെ കൂടെ കൂടി ഇലക്ടോണിക്സിന്റെ ബാലപാഠങ്ങളെല്ലാം വശത്താക്കി.
അതില്‍ ജയശങ്കര്‍ സ്റ്റേറ്റ് വര്‍ക്ക് എക്സ്പീരിയന്‍സ് മേളയില്‍ ഇലക്ട്രോണിക്സിന് A grade വാങ്ങി.
മേളകള്‍ കഴിഞ്ഞു. എന്റെ ലാബില്‍ ആര്‍ക്കും കാലുകുത്താന്‍ കഴിയാത്തവിധം ആക്രി സാധനങ്ങള്‍ കൊണ്ട് നിറഞ്ഞു. ഒടുവില്‍ ഹെഡ് ഓഫീസില്‍ നിന്ന് ഓര്‍ഡര്‍ വന്നു - മുറിയൊഴിയണം..... ഞാന്‍ ഓര്‍ഡര്‍ അവഗണിച്ചെങ്കിലും സഹധര്‍മിണി ഒരറ്റം മുതല്‍ തൂത്തുവാരാന്‍ തുടങ്ങിയപ്പോള്‍ ഞാനും കൂടി. എല്ലാം തവിടുപൊടിയായാലോ എന്ന് പേടിച്ചിട്ടാണെന്ന് മാത്രം. ഇപ്പോള്‍ താമസിക്കുന്ന വീട് പണിയുന്നതിന് മുമ്പ്തന്നെ ഒരു ഔട്ട് ഹൗസ് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. അങ്ങോട്ട് എല്ലാം കൂടി ഷിഫ്റ്റ് ചെയ്തു.... ആ വീടിന് ഒരു പേരുമിട്ടു..... NJLAB.....

കുറച്ച്കാലമായിട്ടുള്ള ഓട്ടത്തിന് അറുതി വരുത്തി കുറച്ച് കാലം വിശ്രമിക്കാമെന്നു കരുതി NJLAB തല്കാലം പൂട്ടിയിട്ടു. എങ്ങനെ വിശ്രമിക്കും ????
ഉറങ്ങി നോക്കി.... മടുത്തു......ടിവി കണ്ടു നോക്കീ..... അതും മടുത്തു.........
അങ്ങനെയിരിക്കുമ്പോള്‍ മേശപ്പുറത്തിരിക്കുന്ന ലാപ്ടോപ്പ് എന്നെ മാടി വിളിക്കുന്ന പോലെ തോന്നി.....
ഇല്ല.... ഞാന്‍ വരില്ല..... ഞന്‍ ഉറപ്പിച്ചു പറഞ്ഞു.....
പക്ഷെ ഏതോ ഒരു മാസ്മര ശക്തിയുടെ ആകര്‍ഷണ വലയില്‍ പെട്ടപോലെ ലാപ്ടോപ്പി നരികിലേക്ക് ഞാന്‍ എത്തപ്പെട്ടു.....
സാരമില്ല... ഇതിനുമുമ്പിലിരുന്നും ആവാല്ലോ വിശ്രമം.....

കുറച്ചുനേരം മെയിലും ഫേസ്ബുക്കുമെല്ലാം നോക്കി വിശ്രമിച്ചു.
ഇനി ഒരു സിനിമകണ്ടു വിശ്രമിക്കാമെന്നു കരുതി ഫോള്‍ഡറുകള്‍ ചികയുമ്പോഴാണ് അവനെ കണ്ണിലുടക്കിയത്..... " Article on Face Detection Algorithms".
എങ്കില്‍ അതുവായിച്ച് വിശ്രമിക്കാമെന്നു കരുതി വായന തുടങ്ങിയപ്പോഴാണ് എനിക്കും ഇത് വഴങ്ങുമെന്ന് മനസിലായത്. അതോടെ വിശ്രമചിന്ത പറപറന്നു.
ജാവയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന പ്രിയ ഗുരുവിനെ മനസില്‍ ധ്യാനിച്ച് എക്ലിപ്സ് IDE ക്ക് ദക്ഷിണയും വച്ച് തുടങ്ങി...... File-New-Java Project ........
ജനിക്കുന്നതിന് മുമ്പേ ആ ജാവാ സോഫ്റ്റ്‌വെയര്‍ കുഞ്ഞിനൊരു പേരുമിട്ടു..... "FaceCropper".

കോഡിങ്ങ് തുടങ്ങി.... മനസിന്റെ ശൂന്യതയ്ക്കുമേല്‍ ക്രീയേഷ്ന്‍, അനിഹീലേഷന്‍ ഓപ്പറേറ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി..... പുതിയ ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു.... തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും മുന്നേറി....... കോഡറിയാതെ ഇടക്കിടെ വഴിയില്‍ പകച്ചു നിന്നുപോയി.... അപ്പോള്‍ വഴിവിളക്ക് തെളിച്ചുതന്നു വലയിലെ ചങ്ങാതിമാര്‍. ലക്ഷ്യത്തിലെത്തണമെന്ന ആഗ്രഹം, വലയിലെ പല ചര്‍ച്ചാവേദികളിലെ ചോദ്യങ്ങിലൂടെയും ഉത്തരങ്ങളിലൂടെയും ഒരുപാട് അലഞ്ഞുതിരിഞ്ഞിട്ടും മനസിനെ ക്ഷീണിപ്പിച്ചില്ല . അങ്ങനെ ആ ജാവാ ഭ്രൂണം വളരാന്‍ തുടങ്ങി..... 0.1, 0.2, 0.3, 0.3.1.... അങ്ങനെയങ്ങനെ.....എല്ലാ ഘട്ടങ്ങളിലെയും സ്കാനിഗ് റിപ്പോര്‍ട്ടുകള്‍ മങ്കടമാഷിനും, മാത്സ് ബ്ലോഗിന്റെ സൃഷ്ടാക്കളായ ഹരി-നിസാര്‍ മാഷുമ്മാര്‍ക്കും, ടോണിസാര്‍, തുടങ്ങിയ സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുത്തുകൊണ്ടിരുന്നു.

മാത് സ് ബ്ലോഗ് ടീമിനെയാണ് ഇതുമായ് ബന്ധപ്പെട്ട് ആദ്യം ഫോണില്‍ വിളിച്ചത്. അവര്‍ പറഞ്ഞു "സോഫ്റ്റ്‌വെയര്‍ കലക്കി. നന്നായി വിശക്കുമ്പോള്‍ വേണം വിളമ്പാന്‍. സമയമാവുമ്പോ മാത്സ് ബ്ലോഗു വഴി നമുക്കിത് വിളമ്പാം". എങ്കിലും എനിക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ആകാംക്ഷ സഹിക്കാനാവാതെ 0.7 വേര്‍ഷനായപ്പോഴേക്കും ലോഞ്ച്പാഡില്‍ വച്ച് സിസേറിയന്‍ നടത്തി ..... ആദ്യമായി പുറംലോകം കണ്ടു. പക്ഷെ കാര്യമായ പബ്ലിസിറ്റി കൊടുത്തില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ചില ചില പ്രശ്നങ്ങള്‍ ഇപ്പോഴും നില നില്‍പ്പുണ്ട്. ഈ കുറിപ്പ് എഴുതുമ്പോള്‍ വേര്‍ഷന്‍ 0.8.4 ല്‍ എത്തി നില്‍ക്കുന്നു. അവന്‍ വളര്‍ന്നു വന്ന വഴി ...... ഇല്ല. ഞാനൊന്നും പറയുന്നില്ല..... ദാ കണ്ടോളൂ......
വേര്‍ഷന്‍ 0.1


ഇതാണ് നവജാത ശിശു
(ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായിക്കാണാം)

വേര്‍ഷന്‍ 0.2

GUI യില്‍ കുറച്ച് അടുക്കും ചിട്ടയും വരുത്തി.
മെനുബാര്‍ കുട്ടിച്ചേര്‍ത്തു.
കൂടാതെ കണ്ണില്‍പെടാതിരുന്ന ഒരു ചെറിയ വണ്ടിനെ (bug) ഞെക്കിക്കൊന്നു.
വേര്‍ഷന്‍ 0.3

GUI യില്‍ മാറ്റമൊന്നും വരുത്തിയില്ല.
CropFaces ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പേള്‍ ക്രോപ്പിങ്ങിന്റെ പുരോഗതി കാണിക്കാനായി ഒരു progress bar കൂട്ടിച്ചേര്‍ത്തു.
വേര്‍ഷന്‍ 0.4

GUI യില്‍ മാറ്റമൊന്നും വരുത്തിയില്ല.
കണ്ണില്‍ പെടാതിരുന്ന ഒരു വലിയ വണ്ടിനെ തല്ലിക്കൊന്നു.
അതിനിടെ നമ്മുടെ സമ്മതി സോഫ്റ്റ്‌വെയറിന്റെ തലതൊട്ടപ്പന്‍ THE GREAT നന്ദുവിന്റെ റിപ്ലെ മെയില്‍ വന്നു. (സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും മൊത്തത്തിലുള്ള അഭിപ്രായങ്ങള്‍ ആരായാനും വേണ്ടി ഞാനൊരു മെയില്‍ അയച്ചിരുന്നു.)
------------------------------------------------------------
"ഉഗ്രന്‍ സോഫ്റ്റ്‌വെയര്‍! ഉപകാരപ്രദമാവുമെന്നതില്‍ സംശയമില്ല.
ലൈബ്രറി മെര്‍ജ് ചെയ്യുന്ന കാര്യത്തില്‍ ചില പ്രശ്നങ്ങളുണ്ട്.
ലൈസന്‍സിന്റെ കാര്യം നൂലാമാലയാണ്. ഞാന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍
ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചര്‍ച്ച ചെയ്ത് തീരുമാനം പറയാം."
-------------------------------------------------------------
എനിക്ക് ഒരുപാട് സന്തോഷമായി.......
വേര്‍ഷന്‍ 0.5

പൂഞ്ഞാര്‍ ബ്ലോഗ് മുതലാളി ടോണി സാറും ITSchool കോട്ടയം മാസ്റ്റര്‍ ട്രെയിനര്‍ ടോണി സാറും എന്റെ ചേട്ടന്‍, ആഴകം ജി.യു.പി സ്കുളിലെ നിഖില്‍ മാഷും കുറേ ഫോട്ടോകള്‍ സോഫ്റ്റ്‌വെയറില്‍ ഉപയോഗിച്ച് കിട്ടിയ റിസല്‍റ്റുകള്‍ മെയില്‍ അയച്ചു തന്നു. ചില്ലറ പ്രശ്നങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. അവ പരിഹരിക്കാനൊരു ശ്രമം ഈ വേര്‍ഷനില്‍ നടത്തി.

GUI യൂടെ സ്ട്രക്ചറില്‍ മാറ്റമൊന്നും വരുത്തിയില്ല. പക്ഷെ look and feel ചെറുതായൊന്നു മാറ്റി.

ഈ സമയം മങ്കടമാഷ് സ്മാര്‍ട്ട് ക്ലാസ്റൂം എന്ന വിഷയത്തിന്റെ പൈലറ്റ് സ്റ്റ‍ഡിയുമായി ബന്ധപ്പെട്ട് അനന്തപുരിയില്‍ തിരക്കിലായിരുന്നു. തിരിച്ച് വരുന്ന വഴി ട്രെയിനില്‍ വച്ച് എന്റെ മെയില്‍ കണ്ട് വിളിച്ചു. സോഫ്റ്റ്‌വെയറിന്റെ കാര്യം ചര്‍ച്ച ചെയ്തു. കുറേ നിര്‍ദേശങ്ങള്‍ അദ്ദേഹം പറഞ്ഞുതന്നു. ഒടുവില്‍,

"നന്നായിരിക്ക്ണു മാഷിന്റെ സോഫ്റ്റ്‌വെയര്‍. ആളുകള്‍ക്കിത് തീര്‍ച്ചയായും ഉപകാരപ്പെടും എന്നതില്‍ തര്‍ക്കോല്ല്യ. എനിക്ക് ഒരാളെ എന്തങ്കിലും ഐ.ടി. സംബന്ധമായ കാര്യത്തിന് വിളിക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ മാഷിനെ വിളിച്ചിരിക്കും...... തീര്‍ച്ച..... ങ്ളെ പ്പോലുള്ള ടെക്നോക്രാറ്റുകളയാണ് IT@SCHOOL ന് ആവശ്യം....."

അക്ഷരാര്‍ത്ഥത്തില്‍ എന്റെ മനസ് നിറഞ്ഞു. കണ്ണുകളില്‍ ഈറന്‍ പൊടിഞ്ഞു. IT@SCHOOL ല്‍ ഞാൻ ഏറെ ആരാധനയോടെ കണ്ടിരുന്ന ഒരു വ്യക്തിയുടെ നാവില്‍ നിന്ന് ഇത് കേള്‍ക്കാനായല്ലോ........

വേര്‍ഷന്‍ 0.6

GUI അടിമുടി പരിഷ്കരിച്ചു.
മങ്കടമാഷ് പറഞ്ഞതനുസരിച്ച്, സോഫ്റ്റ്‌വെയറില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പറ്റി യൂസര്‍ക്ക് കുടുതല്‍ അറിവ് നല്കുന്ന തരത്തിലേക്ക് ഒരു മാറ്റം.
GUI എങ്ങനെ വേണമെന്ന് ഒരു പടം വരച്ചു നോക്കി. വരയ്ക്കുന്നത് നോക്കി ഭാര്യ പുറകില്‍ നില്‍പ്പുണ്ടായിരുന്നു.
"എല്ലാം താഴെത്താഴെ വേണ്ട..... അത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്ക്......"
എന്ന് തുടങ്ങി നിര്‍ദ്ദേശ ശരങ്ങള്‍. 'അടിയന്‍' അതെല്ലാം അക്ഷരം പ്രതി അനുസരിച്ചു.

എന്നിട്ട് ജാവയമ്മച്ചിയുടെ ലെയൗട്ട് മാനേജര്‍ ഭാണ്ഡക്കെട്ടഴിച്ച് വേണ്ട കോഡെല്ലാം പെറുക്കിയെടുത്തുവെച്ചു് GUI പടത്തില്‍ കണ്ട പരുവത്തിലാക്കി. പ്രോഗ്രസ് ബാര്‍ ആവശ്യമുള്ളപ്പോള്‍ മാത്രം മെയിന്‍ വിന്‍ഡോയില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന വിധത്തിലാക്കി.

"ഇത് കലക്കി" ഞാന്‍ എന്നെത്തന്നെ സമ്മതിച്ചു കൊടുത്തു.
ഓരോ തവണയും മാറ്റം വരുത്തിയതു കാണാന്‍ വിളിക്കുമ്പോള്‍ സഹധര്‍മിണി പറയാറുള്ള ഡയലോഗ് മനസില്‍ തന്നെയുണ്ടായിരുന്നു.
"എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിന് സിമ്പിളായിരിക്കണം സോഫ്റ്റ്‌വെയര്‍"
ഇത് കണ്ടപ്പോള്‍ അവളും സമ്മതിച്ചു. "കൊള്ളാം"
വേര്‍ഷന്‍ 0.7


അതിനിടെ നന്ദുവിന്റെ ഒരു മെയില്‍ വന്നു.
-------------------------------------------------------------
"IMPORTANT

I strongly recommend you not to publish the package before you solve

this BIG PROBLEM:

Your program can literally crash the RAM.

Each time it processes a folder, the program grabs a lot of memory,

but no de-allocation is done. Run it a ten times with a 50 photo

folder and a 1 GB RAM is full."
-----------------------------------------------------------
മെമ്മറി ലീക്കേജ്........ !!!! അതൊരു വലിയപ്രശ്നമായിരുന്നു. ജാവ തനിയെ അണ്‍യൂസ്ഡ് ഒബ്ജക്ടുകളെ Automatic Garbage Collector നെ പറഞ്ഞ് വിട്ട് പെറുക്കിയെടുത്ത് മെമ്മറി ഫ്രീയാക്കും എന്നാണ് പഠിച്ചിട്ടുള്ളത്. എന്നെ പറ്റിച്ചല്ലേ.... എന്ന് പറഞ്ഞ് ഞാന്‍ കുറച്ചു ദിവസം ജാവയമ്മച്ചിയുമായി പിണങ്ങി നടന്നു. ഒടുവില്‍ പ്രശ്നം ജാവയുടേതല്ലെന്നും ഉപയോഗിച്ചിരിക്കുന്ന API യുടെയാണെന്നും തിരിച്ചറിഞ്ഞു. ഗാര്‍ബേജിനെ മാനുവലായി പെറുക്കിയെടുത്ത് മെമ്മറി വൃത്തിയാക്കാന്‍ അല്ലറ ചില്ലറ കോ‍ഡ് തിരുത്തലൊക്കെ നടത്തി മെമ്മറി ലീക്കേജ് പ്രോബ്ളം പരിഹരിച്ചു. Process completed മെസേജ്ബോക്സിന്റെ കൂടെ സമ്മറിയും output ഫോള്‍ഡര്‍ തുറക്കാനും തുറക്കാതിരിക്കാനുമുള്ള ബട്ടനുകളും സ്ഥാപിച്ചു. കൂടാതെ പ്രോഗ്രസ്ബാറിന്റെ നിറവും ലുക്കും ഒന്ന് പരിഷ്കരിക്കുകയും ചെയ്തു.
വേര്‍ഷന്‍ 0.8

ഫേയ്സ്‍ക്രോപ്പറിന്റെ ഡെവലപ്പ്മെന്റ് ആരംഭിച്ചപ്പോള്‍ തന്നെ എന്റെ മനസില്‍ ഒരു ചിത്രം ഉണ്ടായിരുന്നു. ഡിറ്റെക്റ്റ് ചെയ്യപ്പെടുന്ന മുഖങ്ങളുടെ ഒരു പ്രിവ്യു ചെയ്യുക എന്നത് അതില്‍ പ്രധാനപ്പെട്ട ഒരു ഫീച്ചര്‍ ആയിരുന്നു. ഓരോ പുതിയ വേര്‍ഷനിറക്കുമ്പോളും പിന്നെയാകട്ടെ എന്ന് പറഞ്ഞ് അത് മാറ്റി വച്ചുകൊണ്ടിരുന്നു. മുമ്പ് സൂചിപ്പിച്ചപ്പോലെ മാസം തികയാതെ പിറന്നതിന്റെ ​എല്ലാ പോരായ്മകളും ഫേയ്സ്‍ക്രോപ്പറിനുണ്ട്. മുഖം കണ്ടെത്തി അതിനെ പുതിയ ക്യാന്‍വാസില്‍ പ്രതിഷ്ഠിക്കുന്നതിലെ കൃത്യതക്കുറവ് അതിലൊന്നാണ്. ഇന്‍പുട്ടായി കൊടുക്കുന്ന ഫോട്ടോകളിലെ മുഖങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാണല്ലോ, ആ വ്യത്യസ്തത പോസിഷനിങ്ങിനെയും ബാധിക്കും. ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗരേഖ മനസിലുണ്ട്. കുറച്ച്കൂടി ഗവേഷണം അതിനാവശ്യമാണ്. ഒരു താല്‍ക്കാലിക പരിഹാരം എന്ന നിലയ്ക്ക് ഒരു പ്രിവ്യു വിന്‍ഡോയും അതില്‍ പോസിഷന്, സൂം, ഫയല്‍ നാമം എന്നിവ യുസറുടെ ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ കഴിയും വിധം ചില സംവിധാനങ്ങള്‍ 0.8.2 എന്ന വേര്‍ഷനില്‍ കൂട്ടിച്ചേര്‍ത്തു.

ജാവ റണ്‍ടൈം എന്‍വിയോണ്‍മെന്റ് (JRE) ഇന്‍സ്റ്റോള്‍ ചെയ്ത മെഷീനുകളില്‍(windiws /linux) മാത്രമേ ഫേയ്സ്‍ക്രോപ്പര്‍ വര്‍ക്ക് ചെയ്യുകയുള്ളു. അതിന് പരിഹാരമായി JRE കൂടി ഫേയ്സ്‍ക്രോപ്പറിനോട് ബണ്ടില്‍ ചെയ്താലോ എന്നായി ആലേചന. പക്ഷെ പാക്കേജിന്റെ സൈസ് കൂടും. ഈ JRE മറ്റ് ജാവ സോഫ്റ്റ്‌വെയറുകള്‍ക്ക് പ്രയോജനപ്പെടുകയുമില്ല. അഭിപ്രായം ആരായാന്‍ മങ്കടമാഷിനെ വിളിച്ചു. അത് അത്ര ആശാസ്യമായ മാര്‍ഗമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച് JRE ഇല്ലാത്ത മെഷീന്‍ യുസറിനെ കൊണ്ട് JRE ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാനും സമ്മതമാണെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്ത് JRE ഇന്‍സ്റ്റോള്‍ ചെയ്യാനും കഴിവുള്ള ഒരു ലോഞ്ചര്‍ സ്ക്രിപ്റ്റ് ഉണ്ടാക്കി. സ്ക്രിപ്റ്റ് പരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ മ‌െയില്‍ വഴി പറഞ്ഞു തന്നത് ഫ്രീ സോഫ്റ്റ്‌വെയര്‍ രംഗത്തെ മറ്റൊരു പ്രഗല്ഭനായ, മാത്സ്ബ്ലോഗ് SSLC റിസല്‍റ്റ് ആന്‍ഡ്രോയിഡ് ആപ്പ് ഉണ്ടാക്കിയ ശ്രീനാഥ് ആണ്. ആ ലോഞ്ചര്‍ സ്ക്രിപ്റ്റും ചേര്‍ത്ത് 0.8.4 എന്ന നിലവിലെ വേര്‍ഷനില്‍ എത്തിനില്‍ക്കുന്നു.

ഉബുണ്ടു/വിന്‍ഡോസ് ഇന്‍സ്റ്റാളര്‍ പാക്കേജുകള്‍ (Ver0.8.4)
For Ubuntu (both 32 bit and 64 bit) - Version (0.8.4)

For Windows (32bit offline installer) - Version (0.8.4)

ഉപയോഗിക്കേണ്ട വിധം
 • Application-Graphics-face-cropper എന്ന ക്രമത്തില്‍ Ubuntu വില്‍ തുറക്കുക. വിന്‍ഡോസില്‍ Start -‍‍‍All Programmes -FaceCropper-FaceCropper എന്ന ക്രമത്തിലും.
 • Select Folderബട്ടന്‍ ക്ലിക്ക് ചെയ്യുക.

 1. ഫോട്ടോകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ ബ്രൗസ് ചെയ്ത് സെലക്റ്റ് ചെയ്യുക.
 2. Options ല്‍ ഔട്ട്പുട്ടായി ലഭിക്കേണ്ട ചിത്രത്തെ സംബന്ധിച്ച ക്രമീകരണങ്ങള്‍ വരുത്തുക.
 3. ഓരോ മുഖവും സേവ് ചെയ്യുന്നതിന് മുമ്പ് പ്രിവ്യു കണ്ട് സൂം, പോസിഷന്‍, ഫയല്‍ നെയിം എന്നിവയില്‍ മാറ്റം വരുത്താന്‍ Edit, Preview and Proceed സ്വിച്ച് കൂടി ഓണ്‍ ആക്കുക.
 4. CropFaces ബട്ടന്‍ ക്ലിക്ക് ചെയ്യുക.
 5. പ്രോഗ്രസ്ബാര്‍ 100 % ല്‍ എത്തുന്ന വരെ കാത്തിരിക്കുക.
 6. ഫോട്ടോകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡറിന് സബ് ഫോള്‍ഡറായി Faces എന്ന ഒരു ഫോള്‍ഡര്‍ സോഫ്റ്റ്‌വെയര്‍ തനിയെ ഉണ്ടാക്കി ക്രോപ്പ് ചെയ്ത മുഖങ്ങള്‍ അതില്‍ സേവ് ചെയ്തിട്ടുണ്ടാകും.

ചില പരീക്ഷണ ഫലങ്ങള്‍
ഇന്‍പുട്ട് ഫയലുകള്‍
ഔട്ട്പുട്ട് ഫയലുകള്‍
ഇനിയും സോഫ്റ്റ്‌വെയറിന്റെ പുരോഗതിക്കായി ഒരുപാട് പദ്ധതികള്‍ മനസിലുണ്ട്. പി.എസ്.സി. അപേക്ഷര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പേരും തിയതിയും ഫോട്ടോയ്ക്ക് മേല്‍ എഴുതാനുള്ള സംവിധാനം..... അങ്ങനെയങ്ങനെ....... എന്തായാലും കുറച്ച് നാള്‍ ഇനി വിശ്രമം.....


Read More | തുടര്‍ന്നു വായിക്കുക

GIS Account Number Converter & GIS Forms

>> Friday, November 11, 2016

12 അക്കത്തില്‍ കുറവ് അക്കൗണ്ട് നമ്പറുള്ള ജീവനക്കാരുടെ GIS നമ്പര്‍ 12 അക്കമാക്കി ഏകീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഷുറന്‍സ് വകുപ്പ് തുടങ്ങിയിരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാരുടെ അക്കൗണ്ട് നമ്പറുകളെ 12 അക്കമാക്കി മാറ്റുന്നതിനായി ഒരു സോഫ്റ്റ്വെയര്‍ തന്നെ ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിട്ടുണ്ട്. അതു പ്രകാരം ഈ കാലയളവില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ അക്കൗണ്ട് നമ്പര്‍ പുതുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി ജീവനക്കാരന്റെ PEN, Date of Birth, GIS Account Number, Joining Date, First Subscription Month and Year, First Subscription Amount എന്നിവ നല്‍കേണ്ടി വരും. ഒരു കാരണവശാലും തെറ്റു വരരുത്. അതു കൊണ്ടു തന്നെ, ജി.ഐ.എസ് പാസ്ബുക്ക് എടുത്തു വെച്ച ശേഷം സോഫ്റ്റ് വെയര്‍ വഴി അക്കൗണ്ട് നമ്പര്‍ 12 അക്ക നമ്പറാക്കി കണ്‍വെര്‍ട്ട് ചെയ്യാന്‍ ഇരുന്നാല്‍ മതിയാകും. അതിനു മുമ്പ് ചുവടെ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഒരിക്കല്‍ക്കൂടി വായിക്കുമല്ലോ. ഇപ്പോള്‍ ലഭിക്കുന്ന താല്‍ക്കാലിക നമ്പര്‍ സ്ഥിരം നമ്പറായി ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കുന്നതു വരെ മറ്റൊരിടത്തും ഈ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതില്ലെന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുമല്ലോ.


Click here to View the GIS Account Number Converter

നിര്‍ദ്ദേശങ്ങള്‍

 1. 2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടതില്ല.
 2. 120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
 3. താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
 4. ഈ സോഫ്റ്റ്വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല്‍ വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
 5. നാളിതുവരെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വ നമ്പര്‍ ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍, അവരവരുടെ ജില്ലയിലെ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം എടുക്കേണ്ടതാണ്‌. 2015 സെപ്റ്റംബര്‍ 1 മുതല്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാര്‍ക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓൺലൈനായി അപേക്ഷ സമര്‍പ്പിച്ച് അംഗത്വം നേടേണ്ടതാണ്‌.
 6. 2015 സെപ്റ്റംബര്‍ 1 ന്‌ മുന്‍പ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പൂര്‍ണ്ണ നിരക്കില്‍ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാര്‍ക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ ബന്ധപ്പെട്ട ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് Form C യില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.
 7. ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താല്‍ക്കാലിക അംഗത്വ നമ്പരാണ്‌ ജീവനക്കാര്‍ക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പര്‍ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പര്‍ നേടിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം റദ്ദാക്കുന്നതും, ടിയാന്‌ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള അര്‍ഹത നഷ്ടപ്പെടുന്നതുമായിരിക്കും.
 8. ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.
1/10/2016 മുതല്‍ എല്ലാവര്‍ക്കും ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി. സ്പാര്‍ക്കില്‍ Present Salary യില്‍ GIS അക്കൗണ്ട് നമ്പര്‍ ഇല്ലാതിരിക്കുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്തിട്ടുള്ളവര്‍ അവിടെ കൃത്യമായ നമ്പര്‍ ചേര്‍ക്കേണ്ടതാണ്. അക്കൗണ്ട് നമ്പറില്‍ പ്രശ്നങ്ങളുള്ളവര്‍ എത്രയും പെട്ടന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് അവ കൃത്യമാക്കാനും നിര്‍ദ്ദേശം. അക്കൗണ്ട് നമ്പര്‍ പുതുതായി എടുക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് വകുപ്പിന്റെ പോര്‍ട്ടലിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത്‌ പ്രവേശിക്കാവുന്നതാണ്. ഓണ്‍ലൈനായി അക്കൗണ്ട് ചേരുന്നവര്‍ക്കുള്ള Help File ഇവിടെയുണ്ട്.

Time to Enroll in the Employees' Group Insurance Scheme (GIS) Revised
Government of Kerala have modified the existing guidelines on enrolling employees to the Group Insurance Scheme vide GO(P) No. 460/2015/Fin Dated 13-10-2015. All the Drawing and Disbursing Officers (DDOs) are instructed to enroll an employee to the scheme in the same month he enters in service by deducting the subscription amount in full, from the first month salary itself. For more details please see the order
Group Insurance Scheme

Membership
Application Form (Form GIS - A) Download
Memorandum (Form No. 1) for New Members Download
Memorandum (Form No. 2) for Change in Group Download
List of Members Joined in the Scheme (Form GIS - C) Download
Nomination Form for Unmarried Employees (Form GIS - 6) Download
Nomination Form for Married Employees (Form GIS - 7) Download
Register of Members (Form No. 8) Download
Register for Watching the Recovery of Subscription towards GIS from members on LWA, Suspension, Deputation, etc. (Form GIS - E) Download
Application to Condone Delay in Admission Download
VISWAS Online Help File Download
Deduction
Deduction Statement of Non-Gazzetted Officers (Form GIS - B) Download
Deduction Statement of Self Drawing Officers (Form GIS - B(1)) Download
Application for TR 72 Certificate (for Self Drawing Officers) (Form GIS - D) Download
Membership Revival
Application form for revival of Membership Download
Claim
Application for Payment (Form No. 3) - Retirement/Resignation/Dismissal Download
Request to Produce Application for Payment (Form No. 4) - Death Download
Application for Payment (Form No. 5) - Death Download
Indemnity Bond for Claim Settlement Download
Payment Register for DDOs Download
നിങ്ങളുടെ സംശയങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തി മറ്റുള്ളവരെക്കൂടി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

പുതിയ ക്രഡിറ്റ് കാര്‍ഡ് കിട്ടിയവര്‍ക്ക്‌ Gain PFല്‍ പി.എഫ് സ്‌റ്റേറ്റ്‌മെന്റ് ഓണ്‍ലൈനായി ഉള്‍പ്പെടുത്താം.

>> Wednesday, November 9, 2016

എങ്ങിനെ ഗെയിന്‍ പിഎഫ് ലോണിന് വേണ്ടി അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള പോസ്റ്റ് മാത് സ് ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്ന ഒരു പോസ്റ്റാണ്. നിലവില്‍ ഗെയിന്‍ പി എഫില്‍ ലോണിന് അപേക്ഷിക്കുന്നവര്‍ എഴുതിത്തയ്യാറാക്കിയ രണ്ടു വര്‍ഷത്തെ പി.എഫ് സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ടതുണ്ട്. എന്നാല്‍ 2015-2016 കാലയളവിലെ ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് പി.എഫ് വിവരങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്താന്‍ കഴിയും. ഇതേക്കുറിച്ച് ചുവടെയുള്ള വിവരങ്ങള്‍ വായിച്ചു നോക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി ഉന്നയിക്കുമല്ലോ.

നിലവില്‍ ഒരു പി.എഫ് ലോണിന് ഗെയിന്‍ പി.എഫ് സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിച്ചു കഴിഞ്ഞാലും എ.പി.എഫ്.ഒ ഓഫീസിലേക്ക് മാന്വലായി ലോണ്‍ അപേക്ഷയും സ്റ്റേറ്റ്‌മെന്റും മറ്റ് രേഖകളും നല്‍കേണ്ടി വരുന്നു. 2014-15 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവരുടെ കാര്യത്തില്‍ 01.04.2015 മുതല്‍ 31.03.2016 വരെയുള്ള മാസം തിരിച്ചുള്ള പി.എഫ് വിവരങ്ങളും 2015-16 ഓപ്പണിങ്ങ് ബാലന്‍സും കുറവ്‌ ചെയ്യേണ്ട അരിയറിന്റെ വിവരങ്ങളും 2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് 2016-17 ഓപ്പണിങ്ങ് ബാലന്‍സും കുറവു ചെയ്യേണ്ട അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങളും പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇത്.

2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവരുടെ കാര്യത്തില്‍ ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുക കൂടാതെ കുറവു ചെയ്യേണ്ട അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങള്‍ മാത്രം മതി എന്നതിനാല്‍ പരിശോധിക്കേണ്ടത് എന്നതിനാല്‍ മാന്വല്‍ കോപ്പി നല്‍കുന്നത് ഒഴിവാക്കി പി.എഫ് ലോണുകള്‍ പാസാക്കുന്നത് കുറച്ച് കൂടി വേഗത്തില്‍ വരിക്കാര്‍ക്ക് ലഭിക്കുന്നതിനു വേണ്ട പ്രാരംഭ നടപടികളുടെ ഭാഗമായി ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുകയില്‍ കുറവു ചെയ്യേണ്ട നേരത്തേ പി.എഫില്‍ മെര്‍ജ് ചെയ്തിട്ടുള്ള ഡി.എ/സാലറി അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനം ഗെയിന്‍ പി.എഫ് സൈറ്റില്‍ പുതുതായി ഒരുക്കിയിട്ടുണ്ട്.
അവസാനമായി ലഭിച്ചിട്ടുള്ള ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുകയില്‍ കുറവു ചെയ്യേണ്ട ഗഡുക്കളായുള്ള അരിയര്‍ തുകയും അതുമായി ബന്ധപെട്ട സര്‍ക്കാര്‍ ഉത്തരവ് നമ്പറും തീയതിയും പ്രസ്തുത തുകകള്‍ പിന്‍വലിക്കുന്നതിന് അനുവദനീയമായ തീയതിയും ആണ് നിലവില്‍ ചേര്‍ക്കേണ്ടത്.

എ.ബി.സി.ഡി സ്റ്റേറ്റ്‌മെന്റില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഭാഗത്താണ് അരിയര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഫീല്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Read More | തുടര്‍ന്നു വായിക്കുക

പ്രൈമറി ക്ലാസുകാര്‍ക്ക് ശാസ്ത്രസഹായി!

>> Sunday, November 6, 2016

ഏഴുകോടി പേജ്ഹിറ്റുകളുടെ തിളക്കത്തെക്കാളും മാത്‌സ് ബ്ലോഗിന് അഭിമാനം തോന്നുന്നത്, നമ്മില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസ ബ്ലോഗിങ് രംഗത്ത് കഠിനാധ്വാനത്തിലൂടെ മികവുകൊയ്യുന്ന ചിലരെ കാണുമ്പോഴാണ് -പ്രത്യേകിച്ചും ബ്ലോഗുകള്‍, മൈക്രോബ്ലോഗുകള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുമൊക്കെ വഴിമാറിക്കൊടുത്തുവെന്ന് പറയപ്പെടുന്ന ഇക്കാലത്ത്!
അത്തരമൊരു കഠിനാധ്വാനിയായ ബ്ലോഗറെയും അദ്ദേഹത്തിന്റെ സംഭാവനകളെയും പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്.

മലപ്പുറം ജില്ലയിലെ വിദ്യാപോഷിണി എയുപിസ്കൂളിലെ സയന്‍സ് ക്ലബ്ബും ഐടി ക്ലബ്ബും സംയുക്തമായി ചിത്രത്തില്‍ കാണുന്ന ശ്രീ ശശികുമാര്‍ സാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു വിഷയാധിഷ്ഠിത പഠനസഹായ ബ്ലോഗാണ് ശാസ്ത്രസഹായി.യു.പി ക്ലാസുകളിലെ ശാസ്ത്രവിഷയത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും യു.പി ക്ലാസുകളിലെ മറ്റു വിഷയങ്ങളോടൊപ്പം ലോവര്‍ പ്രൈമറിയിലേയും വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബ്ലോഗ് വിപുലമാക്കിയിട്ടുണ്ട്.
ശാസ്ത്രസഹായിയിലെ പേജുകള്‍..
പ്രൈമറി ക്ലാസുകളിലെ കൃത്യമായ ആസൂത്രണത്തിനുള്ള ടീച്ചിംഗ് മാന്വല്‍, ആശയങ്ങള്‍ ഉറപ്പിക്കാന്‍-വര്‍ക്ക്ഷീറ്റുകള്‍, രസകരമായ പഠനത്തിന്-ചിത്രങ്ങള്‍, കണ്ടാസ്വദിക്കാന്‍-വീഡിയോകള്‍, കൂടുതല്‍ അറിയാന്‍-റഫറന്‍സ്, വിലയിരുത്തലിനായി-യൂണിറ്റ്ടെസ്റ്റ്, ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്കായി-ദിനങ്ങള്‍, കുട്ടിശാസ്ത്രജ്ഞരാവാന്‍-പരീക്ഷണങ്ങള്‍, ഒന്നാമനാവാന്‍-പ്രശ്നോത്തരി, എല്‍.പി ക്ലാസുകള്‍ക്കായി-ലോവര്‍പ്രൈമറി, യുപി ക്ലാസിലെ മറ്റുവിഷയങ്ങളുമായി-മറ്റുവിഷയങ്ങള്‍, ശാസ്ത്രലോകത്തെ വിശേഷങ്ങളുമായി-ശാസ്ത്രജാലകം,ശാസ്ത്രലോകം ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിഭവങ്ങള്‍, അറിയിപ്പുകള്‍.... ഇങ്ങനെ വിഭവങ്ങളേറെയാണ്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ ബ്ലോഗിലേക്ക് പ്രവേശിക്കാവുന്നതാണ്..


Read More | തുടര്‍ന്നു വായിക്കുക

Pre Matric Scholarship തെറ്റുകള്‍ തിരുത്താം

>> Monday, October 31, 2016

പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നവമ്പര്‍ 30 വരെ നീട്ടിക്കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. സ്ക്കൂളുകളാകട്ടെ ലഭിച്ച അപേക്ഷകള്‍ വെരിഫൈ ചെയ്യാനുള്ള തിരക്കിലുമാണ്. ഇതിനിടയിലാണ് പല തരത്തിലുമുള്ള തെറ്റുകള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്. തെറ്റുകള്‍ തിരുത്തുന്നതിനുള്ള രീതി ചുവടെ ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം സ്ക്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ചുവടെയുണ്ട്.

 • National Scholarship Portal ല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ക്കൂളുകള്‍ അടിയന്തിരമായി പൊതുവിദ്യാഭ്യാസഡയറക്ടറുടെ ആഫീസിലെ സ്കോളര്‍ഷിപ്പ് സെല്ലുമായി ബന്ധപ്പെടേണ്ടതാണ്.
 • Institution Login ചെയ്യുന്നതിന് മുമ്പ് Home Pageലുള്ള Serviceല്‍ NSP 2.0 User Manual വായിച്ച് മനസ്സിലാക്കുക
 • E-Mail വഴി ലഭിച്ചിട്ടുള്ള യൂസര്‍ ഐ.ഡി/പാസ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തവരും ഇത് ലഭിച്ചിട്ടില്ലാത്തവരുമായ സ്ക്കൂളുകള്‍ അടിയന്തിരമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
 • Re-Set ചെയ്ത യൂസര്‍ ഐഡിയും പാസ് വേര്‍ഡും മൊബൈല്‍ ഫോണ്‍ വഴി മെസ്സേജ് ആയി ലഭിക്കുന്നതാണ്.
 • ലഭിച്ചിട്ടുള്ള യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്്ച Institution Login വഴി Login ചെയ്ത (Current Session) Profile Update/Add and Update വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക. അതിനു ശേഷം മാത്രമേ Verification (Fresh/Renewal) Link ലഭിക്കുകയുള്ളു.
 • Fresh അപേക്ഷകരായ കുട്ടികളുടെ അപേക്ഷയില്‍ തെറ്റുകള്‍ (സ്ക്കൂളിന്റെ പേര്, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് etc) ഉണ്ടെങ്കില്‍ സൂക്ഷ്മ പരിശോധന നടത്തുമ്പോള്‍ അത്തരം അപേക്ഷകള്‍ Defective ആയി രേഖപ്പെടുത്തുകയും ആ വിവരം കുട്ടിയെ അറിയിക്കേണ്ടതുമാണ്.
 • Re-submit ചെയ്യുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്കു വേണ്ടി Application Re-verification എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്.
 • എന്നാല്‍ Renewal അപേക്ഷകളില്‍ ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്തുന്നതിന് നിലവില്‍ സാധിക്കുന്നതല്ല.
 • അംഗപരിമിതരായ (Disabilities) കുട്ടികള്‍ ലഭിക്കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകളും നവമ്പര്‍ 30 വരെ സമര്‍പ്പിക്കാവുന്നതാണ്. പ്രസ്തുത അപേക്ഷകളുടെ വെരിഫിക്കേഷന്‍ നവമ്പര്‍ 30 നകം പൂര്‍ത്തിയാക്കേണ്ടതാണ്. ഈ അപേക്ഷകള്‍ വെരിഫിക്കേഷന്‍ നടത്തുന്നതിന് Institution Login ചെയ്തതിന് ശേഷം Schemeല്‍ സെലക്ട് ചെയ്ത് Pre-Matric Scholarship for Students with Disabilities എന്ന ലിങ്ക് പരിശോധിക്കുക.
 • പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന സമയബന്ധിതയമായി എല്ലാ സ്ക്കൂളുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

ഏതെങ്കിലും കുട്ടികളുടെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മറ്റേതെങ്കിലും സ്ക്കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി/പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രസ്തുത സ്ക്കൂളുകളിലെ പ്രഥമാധ്യാപകര്‍ നിര്‍ബന്ധമായും വെരിഫിക്കേഷന്‍ നടത്തി അന്തിമപരിശോധനകള്‍ക്കായി പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. യാതൊരരു കാരണവശാലും അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടത്തുന്നതില്‍ സ്ക്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകുവാന്‍ പാടുള്ളതല്ല.

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ചുവടെ പറയുന്ന വിലാസങ്ങളിലും ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Email Id : scholarshipdpi@gmail.com helpdesk@nsp.gov.in
Phone Numbers : 0471-2580583, 0471-2328438
Mobile Number : 9447990477 (DPI Scholarship Cell)

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തെറ്റുതിരുത്തല്‍ എങ്ങിനെ?
പ്രീ- മെട്രിക് സ്കോളർഷിപ്പിന്റെ അപേക്ഷ ഫോമിൽ വന്ന തെറ്റുകൾ സ്കൂള്‍ ലോഗിനില്‍ തന്നെ തിരുത്താവുന്നതാണ്. ഇതിനു വേണ്ടി ആദ്യം പ്രീമെട്രിക് സ്‌ക്കൂള്‍ ലോഗിനില്‍ കയറി കുട്ടിയെ defected list-ൽ ഉൾപ്പെടുത്തണം. ഇതിനായി Application verification ൽ പോയി കുട്ടിയുടെ ന്യൂനത remarks കോളത്തിൽ രേഖപ്പെടുത്തി defect സെലക്ട് ആക്കിയാൽ defected list-ൽ വരും. Reports എന്ന option-ൽ പോയി നമുക്ക് ഇത് പരിശോധിക്കാവുന്നതാണ്.

അതിന് ശേഷം scholarshipന്റെ home siteൽ പോയി login to apply എന്ന ലിങ്കിൽ (Student Login)കുട്ടിയുടെ application IDയും DOBയും നൽകി, കുട്ടിയുടെ site-ൽ കയറി വേണ്ട മാറ്റങ്ങൾ വരുത്തി save & continue -> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍ വരും.

അതിന് ശേഷം സ്കൂൾ സൈറ്റിൽ കയറി, application Re-verification-ൽ പോയി verify ചെയ്യുക. ഇതിൽ കുട്ടിയുടെ പേര്, Aadhaar number, DOB, gender ഇവ തിരുത്തണമെങ്കിൽ രജിസ്റ്റർ ചെയ്ത ഫോണിന്റെ ഉടമ സമീപത്ത് വേണം. ഫോണിൽ OTP number വരും. അത് പ്രകാരം മാത്രമേ ഇവ തിരുത്താൻ കഴിയുകയുള്ളു.

സ്കൂൾ മാറിയ ന്യൂനതയാണെങ്കിൽ, ഏത് സ്കൂളിന്റെ പേരാണോ കുട്ടിയുടെ ഫോമിലുള്ളത്, പ്രസ്തുത സ്കൂൾ കുട്ടിയെ defected listൽ ഉൾപ്പെടുത്തണം. അപ്പോള്‍ കുട്ടിയുടെ ലോഗിനില്‍ സ്കൂള്‍ മാറ്റി കൊടുത്ത് save & continue-> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍വരും. കുട്ടിയുടെ വിവരങ്ങളിൽ മാറ്റം വരുത്തിയ ശേഷം സ്കൂൾ സൈറ്റിൽ കയറി, application re verification പോയി verify ചെയ്യാനും മറക്കരുത്.

പാസ് വേര്‍ഡ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശിങ്ങളടങ്ങിയ ഒരു സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. നിങ്ങളുടെ സംശയങ്ങളും അറിവുകളും ഇവിടെ പങ്കുവെക്കുമല്ലോ. ഒട്ടേറെ പേര്‍ക്ക് അത് ഉപകാരപ്രദമാകും.


Read More | തുടര്‍ന്നു വായിക്കുക
♡ Copying is an act of love. Love is not subject to law. - 2016 | Disclaimer