ഗണിതത്തേയും ഉള്‍പ്പെടുത്തേണ്ടതല്ലേ?

>> Friday, October 9, 2009


പൊതുവെ, ഒഴിവുദിനങ്ങളില്‍ നമ്മുടെ ബ്ലോഗ് സന്ദര്‍ശകരായ അധ്യാപകരുടെ എണ്ണം പകുതിയായി കുറയാറുണ്ട്. അധ്യാപകരില്‍ ഭൂരിഭാഗവും സ്കൂളില്‍ നിന്നാണ് സന്ദര്‍ശനമെന്നതാണ് കാരണം. എന്നാല്‍, ഗണിതാധ്യാപകരല്ലാത്ത ഒരു കൂട്ടം സന്ദര്‍ശകര്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ഉണ്ടുതാനും..! സംവാദങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ക്കു വേണ്ടി ആഴ്ചയിലൊരു ദിവസം നമുക്ക് നീക്കിവെച്ചാലോ? ഇതാ പ്രതികരിച്ചാലും..!

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ നേടിയതായുള്ള ഫ്ലാഷ് ന്യൂസ് കണ്ടുകാണുമല്ലോ? ലോകത്തെ ഏറ്റവും അഭിമാനാര്‍ഹമായ പുരസ്‌കാരമാണ്‌ 10 മില്ല്യണ്‍ സ്വീഡന്‍ ക്രോണ അഥവാ 62.6 മില്ല്യണ്‍ ഇന്ത്യന്‍ രൂപ (2006-ലെ നോബല്‍ തുകയുടെ കണക്ക്‌.
ഇത്‌ ഓരോ വര്‍ഷവും മാറിവരുന്നു) തുക വരുന്ന നോബല്‍ സമ്മാനം. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികശാസ്‌ത്രം എന്നീ മേഖലകളില്‍, ലോകത്ത്‌ മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍ക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നല്‍കുന്ന പുരസ്‌കാരമാണ്‌ നോബല്‍ സമ്മാനം.നോബല്‍ തന്റെ വില്‍പത്രത്തില്‍ അഞ്ച്‌ വിഭാഗങ്ങളിലായി സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ, ആ സമ്മാനങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം സ്വീഡനിലെ ചില സ്ഥാപനങ്ങളെ ഏല്‍പിക്കണമെന്ന് കൂടി ആഗ്രഹം എഴുതിവെച്ചിരുന്നു.

അതിപ്രകാരമാണ്‌. ഭൗതികശാസ്‌ത്രം, രസതന്ത്രം - സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയന്‍സ്‌ ശരീരശാസ്‌ത്രം / വൈദ്യശാസ്‌ത്രം - കരോലിന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഇന്‍ സ്‌റ്റോക്‌ക്‍ഹോം. സാഹിത്യം - സ്വീഡിഷ്‌ അക്കാദമി സമാധാനശ്രമങ്ങള്‍ക്കുള്ളത്‌ - നോര്‍വീജിയന്‍ പാര്‍ലമെന്റില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി.
മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ തന്നെയാണ്‌ ഇന്നും അതാത്‌ കാറ്റഗറിയിലുള്ള സമ്മാനങ്ങള്‍ക്കര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതും. നോബല്‍ തന്റെ വില്‍പത്രത്തില്‍ സമ്മാനത്തിനായി മാറ്റി വെച്ചിട്ടുള്ള സ്വത്തുവകകളുടെ വാര്‍ഷികവരുമാനത്തുകയാണ്‌ നോബല്‍ സമ്മാനത്തുകയായി വീതിക്കുന്നത്‌. അത്‌ കൊണ്ട്‌ തന്നെ, ഓരോ വര്‍ഷവും നോബല്‍ സമ്മാനത്തുകയില്‍ മാറ്റങ്ങള്‍ വരുന്നു. സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം, നോബലിന്റെ വില്‍പത്രത്തില്‍ പറഞ്ഞിട്ടില്ലായിരുന്നു. 1968-ല്‍ സ്വീഡിഷ്‌ ബാങ്കായ സ്വെറിഗ്‌സ്‌ റിക്‍സ്ബാങ്ക്‌, അവരുടെ 300-ആം വാര്‍ഷികത്തില്‍ നോബലിനോടുള്ള ആദരസൂചകമായി നോബലിന്റെ പേരില്‍ സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം കൂടി ചേര്‍ക്കുന്നു. സാമ്പത്തികശാസ്‌ത്രത്തിലെ നോബല്‍ സമ്മാനജേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം കൂടി റോയല്‍ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയന്‍സില്‍ നിക്ഷിപ്‌തമാണ്‌. നോബല്‍ സമ്മാനത്തിനു വേണ്ടി സ്വയം നോമിനേഷനുകള്‍ നല്‍കുന്നത്‌ അനുവദനീയമല്ല.
നോബല്‍ സമ്മാനം നേടിയ ഭാരതീയര്‍
* 1913-ല്‍ സാഹിത്യത്തിനു സമ്മാനിതനായ രബീന്ദ്രനാഥ ടാഗോര്‍
* 1930-ല്‍ ഊര്‍ജ്ജതന്ത്രത്തിനു നോബല്‍ സമ്മാനം നേടിയ സി.വി. രാമന്‍
* 1968-ല്‍ ശാസ്ത്രത്തിനു നോബല്‍ സമ്മാനം പങ്കിട്ട ഹര്‍ഗോവിന്ദ് ഖുറാന
* 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മദര്‍ തെരേസ (യുഗോസ്ലാവിയയിലാണ്‌‍ ജനിച്ചതെങ്കിലും ഇന്ത്യന്‍ പൌരത്വം സ്വീകരിച്ചു)
* 1983-ല്‍ ഊര്‍ജ്ജതന്ത്രത്തിനു തന്നെയുള്ള നോബല്‍ സമ്മാനം പങ്കിട്ട പ്രൊഫ.ചന്ദ്രശേഖര്‍
* 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ അമര്‍ത്യ സെന്‍
ഇതാ, ഇപ്പോള്‍ 2009 ല്‍, രസതന്ത്രത്തില്‍ ഭാരതീയനെന്നഭിമാനിക്കാവുന്ന വെങ്കടരാമന്‍ രാമകൃഷ്ണന്‍ !
2009-ലെ നോബല്‍ സമ്മാനങ്ങളുടെ പ്രഖ്യാപനം ഇതുവരെ.....
വൈദ്യശാസ്ത്രം
എലിസബത്ത് എച്ച്. ബ്ലാക്ക്ബേണ്‍, കരോള്‍ ഡബ്ല്യൂ. ഗ്രെയ്ഡര്‍, ജാക്ക്. ഡബ്ല്യൂ. സോസ്റ്റാക്ക് കോശത്തിനുള്ളില്‍ ജനിതകദ്രവ്യം സ്ഥിതിചെയ്യുന്ന ക്രോമസോമുകളുടെ പ്രവര്‍ത്തന രഹസ്യം കണ്ടെത്തിയതിന്‌.
ഭൗതികശാസ്ത്രം
ചാള്‍സ് കയോ, വില്ലാര്‍ഡ് ബോയില്‍, ജോര്‍ജ് സ്മിത്ത്
ആധുനിക കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കിയ ഫൈബര്‍ ഓപ്ടിക് കേബിളുകള്‍ വികസിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് മുന്‍നിര്‍ത്തി ചാള്‍സ് കയോക്കും, ഡിജിറ്റല്‍ ക്യാമറകളുടെ മുഖ്യഭാഗമായി പ്രവര്‍ത്തിക്കുന്ന ചാര്‍ജ്ഡ് കപ്പിള്‍ഡ് ഡിവൈസ് (സി.സി.ഡി) വികസിപ്പിച്ചതിനു ബോയിലിനും സ്മിത്തിനും.
രസതന്ത്രം
വെങ്കടരാമന്‍ രാമകൃഷ്ണന്‍, തോമസ് സ്റ്റേറ്റ്സ്, ആദ യൊനാഥ്
പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന റൈബോസോമുകളുടെ മാപ്പിങ് നിര്‍വഹിച്ചതിന്‌
സാഹിത്യം
ഹെര്‍ത് മുള്ളര്‍
സാഹിത്യത്തിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് .
സമാധാനം
ബറാക്ക് ഒബാമ
അന്താരാഷ്ട്ര നയതന്ത്രജ്ഞതക്കും ജനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള അസാധാരണ പരിശ്രമങ്ങള്‍ക്കാണ്‌ പുരസ്കാരം
സാമ്പത്തികശാസ്ത്രം
കാത്തിരിക്കുന്നു.......
ഈ ആഴ്ചയിലെ സംവാദ വിഷയം
എന്തേ ഗണിതത്തിനെ ലിസ്റ്റില്‍ നിന്നും നോബല്‍ ഒഴിവാക്കി? അതു ശരിയായോ? സാമ്പത്തിക ശാസ്ത്രത്തെ ഉള്‍പ്പെത്തിയ പോലെ, ഗണിതത്തേയും ഉള്‍പ്പെടുത്തേണ്ടതല്ലേ?
പ്രതികരിക്കുമല്ലോ?

12 comments:

Anonymous October 10, 2009 at 6:40 AM  

ഗണിതതിനെന്താ കൊമ്പുണ്ടോ?

Anonymous October 10, 2009 at 6:43 AM  

മറ്റ് സയന്‍സ് വിഷയങ്ങള്‍ പോലെ അത്ര എളുപ്പമുള്ളതല്ലല്ലോ ഗണിതശാസ്ത്രം. പുറമെ നിന്നു നോക്കുന്നവര്‍ക്ക് ബോറന്‍ സബ്ജക്ട്. എത്രമാത്രമുണ്ട് അതിന്‍റെ കഷ്ടപ്പാടുകളെന്ന് അവര്‍ക്ക് അറിയില്ലല്ലോ. ഊര്‍ജ്ജതന്ത്രത്തിനും രസതന്ത്രത്തിനും നൊബേല്‍ സമ്മാനം നല്‍കാമെങ്കില്‍ ഗണിതത്തിനും നല്‍കേണ്ടതാണ്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

മുഹമ്മദ് ബഷീര്‍

Anonymous October 10, 2009 at 6:44 AM  

ആദ്യം പോയി അക്ഷരം പഠിക്ക് അനോണിമസേ...........

മുഹമ്മദ് ബഷീര്‍

Anonymous October 10, 2009 at 8:39 AM  

ഒബാമ സമാധാനത്തിനുള്ള സമ്മാനം കരസ്ഥമാക്കാന്‍ തക്ക എന്ത് പ്രവര്‍ത്തനമാണ് ചെയ്തിട്ടുള്ളത് ? എടുത്തു പറയാന്‍ തക്കവണ്ണം എന്തെങ്കിലും ചെയ്തിട്ടുണ്ടോ ? എല്ലാം ഒരു പ്രഹസനം. അങ്ങനെ ഇത്തവണത്തെ നോബല്‍ പ്രൈസ് ഒരു 'നോവല്‍' പ്രൈസ് ആയി.ലോകം കണ്ട ഏറ്റവും വലിയ സമാധാനപ്രിയനായ മഹാത്മാഗാന്ധിക്ക് ഇതുവരെ നോബല്‍ സമ്മാനം കൊടുത്തിട്ടില്ല. ഇങ്ങനെ ആനത്തോട്ടിയ്ക്ക് ചങ്ങലയിടുന്നവര്‍,അല്ലെങ്കില്‍ വേണ്ട, കുറച്ചു കൂടി സ്പഷ്ടമാക്കിയാല്‍..., പൂജാരിയെ പൂജിക്കുന്നവര്‍ ഉടനെ തന്നെ മാത്തമാറ്റിക്സിന് നോബല്‍ സമ്മാനം കൊടുക്കും. കാത്തിരുന്നോളൂ.

ഒരു പ്രൊഫണല്‍ അനോണിമസ്

Anonymous October 10, 2009 at 8:53 AM  

Hello Anonymous,
Our Educated youth's main source of income is the foreign money.They earn money from the Foreign countries.So please avoid such comments.

Anonymous October 10, 2009 at 10:26 AM  

@ പ്രൊഫഷണല്‍ അനോണിമസ്,
കാര്യങ്ങള്‍ മനസ്സിലാക്കാതെ ചുമ്മാ ആവേശപ്പെടാതെ. ഒബാമയ്ക്ക് പകരം മറ്റാരെങ്കിലുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് എങ്കില്‍ ഇന്ന് യുദ്ധം പലതു കഴിഞ്ഞേനെ.
കാലാകാലങ്ങളായി അമേരിക്കന്‍ പ്രസിഡന്റ്മാര്‍ തുടര്‍ന്നു പോന്നിരുന്ന ഈ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടയിട്ടത് ഒരു നിസ്സാര കാര്യമായി കാണരുത്.പിന്നെ, മഹാത്മാഗാന്ധിക്ക് നോബൈല്‍ സമ്മാനം കൊടുക്കാത്ത വിഷയം. സ്വന്തം കുട്ടിയുടെ തെറ്റിന് അയലത്തെ കുട്ടിയെ വഴക്കു പറയുന്ന ശീലം താങ്കള്‍ക്കുമുണ്ടോ ? ഒരു വ്യക്തിക്ക് നോബൈല്‍ സമ്മാനം ലഭിക്കണമെങ്കില്‍ ആരെങ്കിലും അപേക്ഷിക്കേണ്ടേ ? അതിന് സ്വീഡിഷ് അക്കാദമിയെ പഴി പറയേണ്ടതുണ്ടോ?

@ അനോണിമസ്,
എന്തിനുമേതിനും ഐ.ടി ക്കാരെ 'ഞോടുക' ഒരു ഫാഷനാണല്ലോ. ഞങ്ങള്‍ പഠിച്ച വിദ്യയ്ക്ക് യോജിച്ച ജോലി നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറല്ലല്ലോ. അല്ല സുഹൃത്തേ, സ്മാര്‍ട്ട് സിറ്റി എവിടം വരെയായി?

@മുഹമ്മദ് ബഷീര്‍,
നോബൈല്‍ സമ്മാനം നല്‍കപ്പെടുന്ന ആറ് മേഖലകളും സാധാരണക്കാരനെപ്പോലും ബാധിക്കുന്നതാണെന്ന് മറക്കരുത്. സയന്‍സ് പരീക്ഷണങ്ങള്‍ പലപ്പോഴും ജീവന്‍ പണയം വെച്ചു കൊണ്ടുള്ളതാണെന്നും അറിയാമല്ലോ. ഇത്തരത്തിലുള്ള ഒരു പ്രാധാന്യം ഗണിതത്തിനുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അംഗീകരിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം

PALLIYARA SREEDHARAN November 1, 2009 at 4:13 PM  

ganithathineyum nobel prizenu ulpeduthendathalle ? thikachum nyaayamaaya choodyam.ini onnum cheyyaan nivrethiyilla suhrethukkale.
alfred nobel nobel prize aavishkarichu.ganitham vendaa ennu theerumaanichu.he died.theerchayaayum ganitham venamennu addehathinundaayirunnu. pakshe enthu cheyyaam .mitag lefler ennoru kakshi annu jeevichirunnu.kakshi nibelumaayi katinamaaya verupilaayirunnu. thante sathruvinu ethaayaalum thante sammaanam kodukkilla ennaddeham theerumanichu. sweedish academyode parayaan patumo leflerkku kodukkaan paadillennu ?
athokondu addeham theerumaanichu ganithathinu nobel prize vendaa.ini rakshayundu ennu thoonnunnillaa.
ini puthuthaayi valyoru prize aarngilum sponsor cheythaal bhaagyam. field medel ok undu.

PALLIYARA SREEDHARAN November 1, 2009 at 4:42 PM  

ente ganithakatha "simhaneethi"yepati chila suhrethukkal brahmanarepati angine ezhuthiyathu nannayilla ennu abhipraayapetathaayi arinju. theerchayaayum avarude abhipraayam njaan maanikkunnu.ganithasastrathilullaa valare asaadhharanamaaya kazhivine patiyaanu athil soochippikkunnathu enna kaaryathi aarkum samsayamundaavillallo ?
apol bhraahmanarkk ethu valare credit aanenna kaaryathil aarkum yaathoru samsayathinum idayundaavilla.
pinne oru samudaayaparamaaya prasnam.keralathil ithilum valiya prasnangal undaayirunnu ennathu charitram parayunnu.keralam oru braanthaalayamaaanennu athukondaanallo abhipraayapetathu.athupoote
ethoru jeeviyum maranam urappakumbool rakshappedaan paramaavadhi sramikkumennu arkkaanarinjukoodaathathu ?
oru chimpaanziyude valare prasasthamaaya kathayundu.
oru valiya paatrathil oru chimpaanziyeyum athinte kunjineyum adakkam cheythasesham vellam nirakkan thudangi. vellam uyarnnukondirunnappol chimpaazi thante kunhine uyarthikondirunnu.velaam pongi pongi,thanne mukkumennaayappool
enthu cheythennoo ? athu kunhine thazhevechu athinmeel kayari swantham jeevan rakshikkaan sramichu.apool swantham jeevan rakshikkaan eethu jeeviyum paramaavadhi sramikkumennu urappanalloo. bhrahmananum athe cheythulloo.simham 15 pere kollumennu urappaaya sthithik avarude munnil matoru option illaa.
pinne paramaavadhi swanthakkare rakshikkunnathu oruvidhathil paranjaal avarude kadama alle ?
angane cheythillengilalle avare kutapeduthendathu ?
ellaavarkkum aadyam avaravarudethhanu valuthu. swantham achanum ammayum kazhinjalle matullavarude achanum ammayum ?
athupoole santham bandukkal kazhinju maatrme matullavarepati chinthikkaan kazhiyuu
nammude raajyam India kazhinje namuk matoru raajyathepati chinthikkaan kazhiyoo.matu raajyathe verukkanam ennalla.
After all this is only a story.
aareyum ekazhthuka ente lakshyamallaa.of coure i consulted with some of my friends.
eni matoru kaaryam
enthaa ganithathinu kombundoo ennoraal ezhuthi kaanunnu
undu
kombudu
cheriyathalla
valia vallyya vallyyaa kombu
undu
ee lokathile eethu vishayathekkaalum kombulla vishayamaanu ganitham.
ganithamillaathe lookathil ori\u vishayatthinum asthithuamillaa
ithupoolullaa eethengilum vishayam undo ennu choondi kaanikaan njaan aa anonymousne vellu vilikkunnu

Anonymous December 22, 2009 at 6:39 PM  

kÀ Rm³ Hcp hnZymÀ°n-bmWv
Rm³ D]-tbm-Kn-¡p-¶Xv en\Ivkv 3.8 BWv
CXn-se-§-s\ s\äv IWIvSv sN¿pw
Fsâ IW-£³ Ub A¸v BWv

Ruthwik December 22, 2009 at 6:41 PM  

sir,I am a student using it@shool linux 3.8.how i connect internet using dial up maodem..

Ruthwik December 22, 2009 at 6:43 PM  

sir,I am a student using it@shool linux 3.8.how i connect internet using dial up modem..

Anonymous December 22, 2009 at 7:26 PM  

@Ruthwik,
You've to use an external modem for using dialup.
Most of the internal modems are Win-Modems, specially made for Windows.
Any how, some drivers are available for some internals in the net.Eg. Motorola chipset

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer