ബ്ലോഗറിന്റെ പണിമുടക്ക് അവസാനിച്ചു.

>> Thursday, May 5, 2011

ബ്ലോഗറിന്റെ പ്രശ്നം തീര്‍ന്നുവെന്നു തോന്നുന്നു. ബ്ലോഗര്‍ എന്ന സൗജന്യസംവിധാനം ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന സംഭവവികാസങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ നടന്നത്. 2011 മെയ് 13 വെളുപ്പിന് ഏതാണ്ട് പന്ത്രണ്ടേ കാലോടെ ബ്ലോഗര്‍ റീഡ് ഓണ്‍ലി മോഡിലേക്ക് മാറുകയായിരുന്നു. ബ്ലോഗറിലേക്ക് ലോഗിന്‍ ചെയ്യാനോ കമന്റ് എഴുതാനോ കഴിയാത്ത വിധം ലോകത്തെമ്പാടുമുള്ള ബ്ലോഗുകള്‍ മരപ്പാവകളായി. ഈ സമയം ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം ചിത്രത്തില്‍ കാണുന്നതു പോലെയുള്ള മെസ്സേജ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. നമ്മുടെ അഗ്രിഗേറ്ററുകളിലും ഇതിനു ശേഷം ബ്ലോഗറില്‍ നിന്നുള്ള പോസ്റ്റുകളോ കമന്റുകളോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് നമുക്ക് നിരീക്ഷിക്കാം. ഒരു പക്ഷേ പ്രശ്നപരിഹാരത്തിനാകാം ഇത്തരമൊരു അപൂര്‍വ നടപടിയിലേക്ക് ഗൂഗിള്‍ നീങ്ങിയത്. എന്തെല്ലാമായിരുന്നു ഈ ദിവസങ്ങളില്‍ സംഭവിച്ചത്? നോക്കാം.

ഈയടുത്ത ദിവസം മാത്​സ് ബ്ലോഗില്‍ നിന്നും ഗൂഗിളിന് ഞങ്ങള്‍ ഒരു പരാതി അയച്ചിരുന്നു. മാത്‌സ് ബ്ലോഗ് ഒരു ഗ്രൂപ്പ് ബ്ലോഗാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഗ്രൂപ്പിലെ ഒരാള്‍ ഒരു ലേഖനം ഡ്രാഫ്റ്റാക്കി വെച്ചാലും ടീമിലെ ഒരാള്‍ക്ക് മാത്രം ഗൂഗിള്‍ ഒരു സൂപ്പര്‍ പവര്‍ കൊടുത്ത പോലെയായിരുന്നു. അദ്ദേഹം എഡിറ്റ് ബട്ടണിലൊന്ന് തൊട്ടാല്‍ മതി പോസ്റ്റ് തയ്യാറാക്കിയ ആളുടെ പേരുമാറി അദ്ദേഹത്തിന്റെ പേരിലേക്കു മാറും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഞങ്ങള്‍ ഗൂഗിളിന് പരാതി അയച്ചത്. ഇക്കാര്യം മറ്റേതങ്കിലും ഗ്രൂപ്പ് ബ്ലോഗുകാര്‍ ശ്രദ്ധിച്ചിരുന്നുവോ? വിവിധ പ്രശ്നപരിഹാരങ്ങള്‍ക്കിടെ ഇതുകൂടി അവര്‍ പരിഗണിച്ചിട്ടുണ്ടാകുമെന്നും നമുക്കു കരുതാം.

ഗൂഗിളിന്റെ എന്‍ജിനീയര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇന്നലെ വെളുപ്പിന് പന്ത്രണ്ടേ കാലിന് തുടങ്ങിയ പ്രശ്നം പരിഹരിക്കാന്‍ രാത്രി പത്തു കഴിഞ്ഞിട്ടും സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ഫോറങ്ങളില്‍ പ്രത്യക്ഷപ്പെട്ട രാജ്യാന്തരതലത്തിലുള്ള ആക്രോശങ്ങളും പഴിചാരലുകളും പരിദേവനങ്ങളുമെല്ലാം രസകരങ്ങള്‍ തന്നെ. 2011 മെയ് 9 ന് ഇതു പോലൊരു അടച്ചിടല്‍ ഗൂഗിള്‍ നടത്തിയെങ്കിലും 40 മിനിറ്റു കൊണ്ട് പ്രശ്നം പരിഹരിച്ചു വെന്ന് ഗൂഗിളിന്റെ സ്റ്റാറ്റസ് സൈറ്റില്‍ നിന്നു മനസ്സിലാക്കാനായി. ഗൂഗിള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും അതല്ല വൈറസ് അറ്റാക്കാണെന്നുമൊക്കെ സ്ഥാപിച്ചു കൊണ്ടുള്ള ഒട്ടേറെ കുറിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വന്നു കൊണ്ടിരുന്നു.

ബ്ലോഗര്‍ പ്രശ്നപരിഹാരം നടത്തുന്നതിന്റെ ഭാഗമായി പതിമൂന്നാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ ബ്ലോഗ് മെയ് 12 അതിരാവിലെയുള്ള അവസ്ഥയിലേക്ക് മാറി. മെയ് പതിനൊന്ന് രാത്രി 8.07 നു (May 11, PDT 7.37am) ശേഷമുള്ള പോസ്റ്റുകള്‍ മുഴുവന്‍ റിമൂവ് ചെയ്തുവെന്നാണ് ഫോറത്തില്‍ രേഖപ്പെടുത്തിക്കണ്ടത്. അതായത് പന്ത്രണ്ടാം തീയതി പ്രസിദ്ധീകരിച്ചിരുന്ന ബ്ലോഗ് പോസ്റ്റുകളും കമന്റുകളുമൊന്നും ഒരു ബ്ലോഗിലും കാണാതായി. പരീക്ഷണാടിസ്ഥാനത്തില്‍ അഗ്രിഗേറ്ററുകളില്‍ നിന്നും ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച പോസ്റ്റുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും Sorry, the page you were looking for in the blog --- does not exist. എന്ന അറിയിപ്പാണ് വന്നു കൊണ്ടിരുന്നത്.

ഏതാണ്ട് 2006 മുതല്‍ ഗൂഗിളിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ദുരനുഭവം എന്ന് ഈ സംഭവത്തെ വിശേഷിപ്പിക്കാം. കാരണം രാവിലെ ആറുമുതല്‍ ഇലക്ഷന്‍ റിസല്‍ട്ടിന്റെ ലിങ്കുകള്‍ നല്‍കാനായി നിരന്തരപരിശ്രമം നടത്തുകയായിരുന്നു ഞങ്ങള്‍.

22 comments:

Hari | (Maths) May 13, 2011 at 10:31 PM  

ഇന്നു രാവിലെ മുതല്‍ അപ്ഡേഷന്‍ ജോലികള്‍ക്കായി നോക്കിയിരിക്കാന്‍ തുടങ്ങിയതാണ്. പക്ഷെ ഗൂഗിള്‍ പണി മുടക്കിയില്ലേ? എന്തായാലും ബ്ലോഗ് സംവിധാനം ഒരു ദിവസം നിര്‍ത്തലാക്കിയാല്‍ എന്താണ് അവസ്ഥ എന്നു ബ്ലോഗര്‍മാരെ മനസ്സിലാക്കാന്‍ ഈ അവസ്ഥ ഉപകരിച്ചു.

അപ്ഡേഷന്റെ ഭാഗമായി ഒരു ദിവസത്തെ കമന്റുകളും പോസ്റ്റുകളും മറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. അവ തിരിച്ചു വരുമോയെന്ന് കാത്തിരുന്നറിയണം.

Satheesh. R Veliyam May 13, 2011 at 10:57 PM  

ബ്ലോഗറിന്റെ പണിമുടക്ക് എന്തുവലച്ചുവെന്ന് ബോധ്യമായി. ഇലക്ഷന്‍ റിസള്‍ട്ട് കാണാന്‍ ഈ ബ്ലോഗ് തിരഞ്ഞപ്പോഴല്ലേ ഇവരാരും ഇതുവരെ ഇതൊന്നും അറിഞ്ഞില്ലേ എന്ന് തോന്നിപ്പോയത്. പ്രശ്നം പരിഹരിച്ചുവല്ലോ.. ഇനിയെന്നാണാവോ?

ഒരു നുറുങ്ങ് May 13, 2011 at 11:18 PM  

ഒക്കെയും ഗൂഗിളമ്മാവന്‍റെ ഔദാര്യം എന്നല്ലാതെന്ത് പറയേണ്ടൂ..!

JOHN P A May 14, 2011 at 7:13 AM  

സമാന്തരശ്രേണിയില്‍ കൃഷ്ണന്‍ സാറിന്റെ കമന്റ് കാണുന്നില്ല . അതുപോലെ മറ്റുധാരാളം കമന്റുകളും കാണുന്നില്ല.

vijayan May 14, 2011 at 7:28 AM  

മറ്റുള്ളവര്‍ എലെക്ഷന്‍ ഫലം ആസ്വദിക്കുമ്പോഴും ഹരി സര്‍ ഗൂഗിള്‍ അമ്മാവന്റെ കുസൃതിയില്‍ മനം നൊന്തു പ്രാര്‍ത്ഥിക്കുകയായിരുന്നു എന്ന് മനസ്സിലായി . ഏതായാലും കാര്യങ്ങള്‍ ഭംഗിയായി നടന്നല്ലോ. ശ പിക്കപ്പെട്ട മെയ്‌ 13 എന്നും ഓര്‍മിക്കണം .ഇനിയും ഇതുപോലുള്ള കുസൃതി നാം കരുതണം

ശ്രീ May 14, 2011 at 8:14 AM  

വെറുതേയാണോ Friday 13th മോശം ദിവസമാണെന്ന് സായിപ്പ് പറഞ്ഞത്???

;)

fasal May 14, 2011 at 8:25 AM  

ഗൂഗിളുകാരന്‍ പണി മുടക്കിയ സമയം എല്ലാവരും ശ്രദ്ധിച്ചല്ലോ? അമേരിക്കക്കാരന്റെ സൗകര്യാര്‍ത്ഥം അവിടത്തെ രാത്രിയില്‍.
75% ട്രാഫിക്കും അമേരിക്കയ്ക്ക് പുറത്തു നിന്നായിട്ടും ഏഷ്യാ-പസഫിക് രാജ്യങ്ങളേക്കാളുപരി ഗൂഗിളുകാരന്‍ ശ്രദ്ധിച്ചത് അമേരിക്കക്കാരന്റെ സൗകര്യം തന്നെ.

ആറങ്ങോട്ടുകര മുഹമ്മദ്‌ May 14, 2011 at 8:37 AM  

ഇന്നലെ ബ്ലോഗ് പണിമുടക്കി.പിന്നെ ഇന്ന് നോക്കിയപ്പോള്‍ പല കമന്‍റുകളും കാണാനുമില്ല.ഇപ്പോള്‍ കാര്യം ഏറക്കുറെ പിടികിട്ടി.

അനീഷ് പുത്തലത്ത് May 14, 2011 at 10:32 AM  

ബ്ലോഗിങ് പ്ലാറ്റ്‌ഫോം പൂട്ടി; 73000 ബ്ലോഗുകള്‍ക്ക് അകാല ചരമം

http://blog.aneesh4u.com/?p=220

പേടിരോഗയ്യര്‍ C.B.I May 14, 2011 at 10:58 AM  

എന്റെ പോസ്റ്റു കാണാതായതിന്റെയും ഇന്നു പ്രത്യക്ഷപ്പെട്ടതിന്റേയുമെല്ലാം കാരണം ഇപ്പഴല്ലേ പിടികിട്ടിയത് ... നന്ദി..

krish | കൃഷ് May 14, 2011 at 11:02 AM  

എന്റെ കാണാതായ പോസ്റ്റും തിരിച്ചുവന്നു.

Sreejithmupliyam May 14, 2011 at 5:00 PM  
This comment has been removed by the author.
Sreejithmupliyam May 14, 2011 at 5:02 PM  

OFFTOPIC ; BUT URGENT

@ john sir, krishan sir, ramanunni sir, hari sir , janardhanan sir ....

കഴിഞ്ഞ വര്‍ഷം 10 ലേക്ക് ജയിച്ച ഒരു കുട്ടിക്ക് ഒരു മാസം ക്ലാസ്സില്‍ ഹാജരായതിനു ശേഷം മഞ്ഞപ്പിത്തം പിടി പെട്ടതുമൂലം പിന്നീട് പഠനം തുടരാനായില്ല. അടുത്ത വര്‍ഷം പഠനം തുടരാമെന്ന് അന്നത്തെ ഹെഡ്മാസ്റ്റര്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം വെക്കേഷന്‍ ക്ലാസ്സുകളില്‍ കുട്ടി ഹാജരാകുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം പുതിയ ഹെഡ്മാസ്റ്റര്‍ തിരുവനന്തപുരത്ത് സര്‍വ്വശിക്ഷാ അഭിയാന്‍ ഓഫീസില്‍ പോയി പ്രത്യേകം അനുമതി വാങ്ങാതെ റെഗുലര്‍ ആയി SSLC എഴുതാന്‍ പറ്റില്ല എന്നും അല്ലാത്ത പക്ഷം പ്രൈവറ്റ് ആയി രജിസ്റ്റര്‍ ചെയ്യണമെന്നും രക്ഷിതാവിനെ വിളിച്ചുവരുത്തി അറിയിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് പോകാതെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലേ? CE മാര്‍ക്ക് പ്രശ്നമാകുമെന്നാണ് Headmaster ടെ അവകാശവാദം.

നിയമവശം ഒന്നു പറഞ്ഞുതരാമോ?

Sreejithmupliyam

Manoraj May 14, 2011 at 6:47 PM  

പ്രശ്നങ്ങള്‍ തീര്‍ന്നെന്ന് തോന്നുന്നു. ഇപ്പോള്‍ വീണ്ടും നഷ്ടമായ പോസ്റ്റുകളും കമന്റുകളും തിരികെ വന്നിട്ടുണ്ട്.

നിരക്ഷരൻ May 14, 2011 at 10:37 PM  

ശരിക്കും പേടിപ്പിച്ചു. ഞാൻ അവസാനത്തെ കുറേ പോസ്റ്റുകൾ ധൃതിയിൽ ബാക്ക് അപ്പ് എടുക്കുകയും ചെയ്തു.

TONY POONJAR May 15, 2011 at 11:00 AM  

ഹരിസാറിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ക്കുമുണ്ടായി.POONJAR NEWS-ല്‍ ഇലക്ഷന്‍ ലിങ്കുകൊടുക്കാന്‍ കുറെ പണിപ്പെട്ടു.ഇടക്ക് MATHS BLOG നോക്കിയപ്പോളാണ് ഇത് ഞങ്ങളുടെ മാത്രം പ്രശ്നമല്ല എന്ന് മനസിലായത്.

ജിത്തു May 15, 2011 at 9:13 PM  

ഗൂഗിള്‍ പണി മുടക്കിയാലുള്ള അവസ്ത ഏറെകുറേ എല്ലാരും മനസിലാക്കി കാണും , ഈ സംഭവത്തിനു ശേഷം

കൂതറHashimܓ May 16, 2011 at 3:12 PM  

പരീക്ഷക്ക് പോകുന്നതിനു മുമ്പ് നോക്കിയപ്പോ പുതിയ പോസ്റ്റിടാനോ എഡിറ്റ് ചെയ്യനോ സാധിക്കുന്നില്ലായിരുന്നു. എന്നാല്‍ സൈനിന്‍ ചെയ്യാന്‍ പറ്റിയായിരുന്നു.
തിരിച്ച് വന്നപ്പളാ സൈനിനും കമന്റും പറ്റുന്നില്ലെന്ന് മനസ്സിലായത്
എന്റെ കൊമ്പ്യൂട്ടറിനു എന്തോ പറ്റിയെന്നാ കരുതിയെ. ബസ്സിലൂടെ ചോദിച്ചപ്പോ എല്ലാര്‍ക്കും പ്രശ്നമുണ്ടെന്ന് മനസ്സിലായി
രാത്രി തന്നെ അത് ശരിയാവുകയും ചെയ്തു.

ഒരു ഉപകാരമുണ്ടായി
എല്ലാ പോസ്റ്റുകളും ബാക്കപ്പ് എടുത്ത് വെച്ചു, ഇനി എല്ലാം പോയാലോ എന്ന് പേടിച്ച് :)

കൂതറHashimܓ May 16, 2011 at 3:14 PM  

ഒരു ചര്‍ച്ചക്ക് കൂടി തുടക്കമിടാം.....

ഇനി ഗൂഗില്‍ ഈ ഫ്രീ നിര്‍ത്തിയാ നമുക്കൊരുമിച്ച് ഒരിടത്ത് ബ്ലോഗാവുന്ന ഒരു പരിപാടി ചെയ്യാന്‍ പറ്റുമോ????

Sinai Voice May 16, 2011 at 6:39 PM  

ആരും ഇതിനെ പറ്റി എഴുതാതതെന്താനെന്നു നോക്കിയിരിക്കയായിരുന്നു ഞാന്‍,ഞാന്‍ വിചാരിച്ചത് യു.കെ യില്‍ മാത്രമുള്ള പ്രോബ്ലം ആണെന്ന് വിചാരിച്ചു,കേരളത്തിലെ പ്രോബ്ലം ആയിരുന്നെങ്ങില്‍ ഒരു ഹര്‍ത്താല്‍ എങ്കിലും നടത്തായിരുന്നു.എന്തായാലും പ്രോബ്ലം സോള്‍വ്‌ ആയല്ലോ സമാധാനം ആയി.

Sinai Voice May 16, 2011 at 6:39 PM  

ആരും ഇതിനെ പറ്റി എഴുതാതതെന്താനെന്നു നോക്കിയിരിക്കയായിരുന്നു ഞാന്‍,ഞാന്‍ വിചാരിച്ചത് യു.കെ യില്‍ മാത്രമുള്ള പ്രോബ്ലം ആണെന്ന് വിചാരിച്ചു,കേരളത്തിലെ പ്രോബ്ലം ആയിരുന്നെങ്ങില്‍ ഒരു ഹര്‍ത്താല്‍ എങ്കിലും നടത്തായിരുന്നു.എന്തായാലും പ്രോബ്ലം സോള്‍വ്‌ ആയല്ലോ സമാധാനം ആയി.

kambarRm May 18, 2011 at 11:46 AM  

ബ്ലോഗറിന്റെ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്ന് കേട്ടു.., പക്ഷേ എനിക്കിപ്പോഴും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല...കഴിഞ്ഞ ബുധനാഴ്ച പൂട്ടിപ്പോയതാ എന്റെ ബ്ലോഗിന്റെ ഡാഷ് ബോർഡ് , എനിക്കിതു വരെ തുറക്കാൻ കഴിഞ്ഞിട്ടില്ല, പ്രൊഫൈലും തുറക്കാൻ കഴിയുന്നില്ല, ബ്ലോഗിലിടുന്ന കമന്റുകളും പെട്ടെന്ന് മുങ്ങുന്നു.., ബ്രൌസറുകൾ മാറ്റി നോക്കി.., കുക്കീസും ഹിസ്റ്ററിയും ഒക്കെ ക്ലിയർ ചെയ്ത് നോക്കി. ഗൂഗിൾ ഹെല്പ് ഫോറത്തിൽ പോയി പരാതിയും കൊടുത്തു.., എന്നിട്ടും ഒരു രക്ഷയുമില്ല.. ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ..

kamberrm@gamil.com

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer