കുന്ദലതയും കുട്ട്യോളം..!

>> Saturday, September 10, 2011


അഴകത്ത് പത്മനാഭപിള്ളയുടെ രാമചന്ദ്രവിലാസം എന്ന അമൂല്യകൃതി ഡിജിറ്റലൈസ് ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ..? ഇതാ, വയനാട്ടില്‍ നിന്നും കുറേ 'അണ്ണാരക്കണ്ണന്മാര്‍'വിക്കിഗ്രന്ഥശാലയിലേക്ക് മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടി രചിച്ച കുന്ദലത (നോവല്‍, 1887) എന്ന ഗ്രന്ഥം സംഭാവന ചെയ്യുന്നു.വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ ഐ.റ്റിക്ലബ്ബ് അംഗങ്ങള്‍ കഴിഞ്ഞ ഒരു മാസക്കാലത്തെപ്രവര്‍ത്തനത്തിലൂടെ ഈ ഗ്രന്ഥംമുഴുവന്‍ ടൈപ്പ് ചെയ്ത്പൂര്‍ത്തിയാക്കിയിരിക്കുകയാണ്.കേരളവര്‍മ്മ, ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള, മൂര്‍ക്കോത്ത് കുമാരന്‍, എം.പി. പോള്‍, ഉള്ളൂര്‍ തുടങ്ങിയവര്‍ മലയാളത്തിലെ ആദ്യത്തെ നോവലായാണ് കുന്ദലതയെ പരിഗണിക്കുന്നത്. 120 തോളം പേജുള്ള ഈ അമൂല്യ പുസ്തകം ഇക്കഴിഞ്ഞ തിരുവോണദിവസം വിക്കിയിലെത്തിയതോടെ ലോകം മുഴുവനുള്ള ഭാഷാസ്നേഹികള്‍ക്ക് കുന്ദലത വായിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.

നയന ജോര്‍ജ്, ക്രിസ്റ്റി ജോയി, ജിത്ത്യ സതീഷ്, മിനു ചന്ദ്രന്‍, ലിറ്റി മോള്‍ ജോര്‍ജ്, ശീതള്‍ റോസ് മാത്യു, ആഗിന്‍ മരിയ ജോണ്‍സണ്‍, അമൃത ജയന്‍, ഡാലിയ കുരിയന്‍, ശ്രുതി റ്റി. എസ്, അരുണിമ അലക്ക്സ്, ജോസ്ന ടോമി, എയ്ഞ്ചൽ അന്റണി, ആതിര എം.എസ്, ജാസ്മിന്‍ ഐ. എം, ആര്യ അനിൽ, സുധ കെ.പി, ജെസ്ന ജെയിസണ്‍, അര്‍ച്ചന ലക്ഷമണന്‍, ഷാഫ്രന്‍ ജോസഫ്, അനു മോള്‍, സംഗീത കെ.എസ്, ആദിത്യാ രാജന്‍, നീതു ബാബുരാജ്, ജെസ്ലിന്‍ സജി എന്നീ വിദ്യാര്‍ഥികളാണ് ഈ പദ്ധതി വിജയ്പ്പിക്കാന്‍ ഉത്സാഹിച്ചത്. ഏകോപനം നിര്‍വ്വഹിച്ചത് മധുമാസ്റ്ററാണ്.

14 comments:

ജനാര്‍ദ്ദനന്‍.സി.എം September 10, 2011 at 8:17 AM  

കുന്ദലതയെ സ്വീകരിച്ചാനയിച്ച് അകത്തിരുത്തിയിരിക്കുന്നു. അതിനു സഹായിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍

Hari | (Maths) September 10, 2011 at 4:46 PM  

ഈ പരിശ്രമം എല്ലാ സ്ക്കൂളുകള്‍ക്കും മാതൃകയാക്കാവുന്നതാണ്. കുന്ദലതയെ ഡിജിറ്റല്‍ അക്ഷരങ്ങളിലേക്ക് ആവാഹിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമേകിയ അധ്യാപകര്‍ക്കും ആശംസകള്‍.

chera September 10, 2011 at 7:30 PM  

ഇത് മറ്റുള്ളവര്‍ക്ക ഒരു പ്രചോദനമാകട്ടെ....ഇതിനായി പ്രയത്നിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമേകിയ അധ്യാപകര്‍ക്കും ആശംസകള്‍.

idmaster September 10, 2011 at 7:43 PM  

വായന മരിച്ചുകൊണ്ടിരിക്കുന്ന യുവതലമുറയിൽ വല്ലവർക്കും വായിക്കണമെന്നു തോന്നിയാൽ തന്നെ പല libraryയിലും' ഇന്ദുലേഖ' ലഭ്യ്മല്ല.അതിനാൽ വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ ഐ.റ്റിക്ലബ്ബ് അംഗങ്ങളുടെ പരിശ്രമം ശ്ലാഘനീയംതന്നെ.അഭിനന്ദങ്ങൾ.ഐ.ദാമോദരൻ മാസ്ററർ.ക്ണ്ണൂർ-670142.

Raman.K.R September 10, 2011 at 8:11 PM  

കുന്ദലത എന്ന e-book ലോകത്തിനു സമ്മാനിച്ച നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ !!

ഷാ September 10, 2011 at 9:25 PM  

തീര്‍ച്ചയായും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു

ഷാജി September 10, 2011 at 9:51 PM  

നിർമ്മല സ്ക്കൂളിലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ. ഇത് മറ്റു സ്ക്കൂളുകൾ കൂടി മാതൃകയാക്കിയിരുന്നുവെങ്കിൽ......!

Rajeev MN September 11, 2011 at 2:16 PM  

The short film "Meals Ready" posted earlier on the maths blog was a great watch. Such short films are very useful in classroom activities and are more effective in drawing attention of the students to ideas and topics of social concern than just giving them simple lectures. I had screened similar short films earlier in my class and I am planning to screen "Meals Ready" soon. Request you to upload or give links to more such short films.

kishoran September 11, 2011 at 4:43 PM  

ഇത്തരത്തിലുള്ള പ്രവർത്തനം തീർച്ചയായും അഭിനന്ദനാർഹം തന്നെയാണ്‌. പക്ഷേ ഇതു വരെ കമന്റ് ചെയ്തവർ ആ e-book ഒന്ന് വായിച്ചുനോക്കിയോ എന്നെനിക്ക് സംശയമുണ്ട്.

ഇപ്പോൾ പബ്ലിഷ് ചെയ്തിരിക്കുന്നതിൽ ഒരുപാട് അക്ഷരത്തെറ്റുകളുണ്ട്, (proof reading ചെയ്തിട്ടില്ല എന്ന് വ്യക്തം), കൂടാതെ ഒരു അധ്യായം തന്നെ രണ്ട് തവണ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ചില പാരഗ്രാഫുകൾ ആവർത്തിച്ചിട്ടുണ്ട്.

ഈ തെറ്റുകൾ തിരുത്തി പ്രസിദ്ധീകരിച്ചാൽ വളരെ നന്നായിരുന്നു. എന്നാൽ കഴിയുന്ന സഹായം ചെയ്യാൻ ഞാൻ തയ്യാറാണ്‌.

JOHN P A September 12, 2011 at 6:31 AM  

നിര്‍മ്മലയിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍ .

nazeer September 12, 2011 at 6:51 AM  
This comment has been removed by the author.
nazeer September 12, 2011 at 6:53 AM  

BACK TO SKOOOLLLLLLL!!!!!!!!!!!!
ENJOYED ONAM AND EID!!!!!!
WISHING A HAPPY SECOND TERM!!!!
Nazeer
Technical school
Kulathupuzha

manoj.k.mohan September 12, 2011 at 9:34 AM  

@kishoran പ്രൂഫ് റീഡിങ്ങ് നടന്നില്ല. തെറ്റുകള്‍ പരിശോധിയ്ക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. വിക്കിയായതിനാല്‍ തെറ്റുകള്‍ കണ്ടാല്‍ വേഗത്തില്‍ തന്നെ തിരുത്താനുള്ള സൗകര്യം ഉണ്ട്. സ്കാന്‍ ചെയ്ത പിഡിഎഫ് എത്രയും വേഗം അപ്ലോഡ് ചെയ്യാം. :)

എല്ലാം ഉത്രാടപ്പാച്ചിലില്‍ ചേര്‍ത്തവയാണ്. ഓണത്തിന് എത്തിയ്ക്കാനുള്ള തിടുക്കത്തിനിടയില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം.

മധുമാഷിനും കുട്ട്യോള്‍ക്കും അഭിനന്ദനങ്ങള്‍.. മറ്റുസ്കൂളുകളും ഇതുപോലെ ഏതെങ്കിലും പദ്ധതികളുമായി മുന്നോട്ടുവരണം എന്ന് അതിയായി ആഗ്രഹിക്കുന്നു.

--മനോജ് [വിക്കിഗ്രന്ഥശാല sysop]

kishoran September 12, 2011 at 2:18 PM  

@മനോജ്. വളരെ നന്ദി. ഞാൻ കുറെ തിരുത്തുകൾ വരുത്തി ഒരു doc ഫയൽ ആയി സേവ് ചെയ്തു വച്ചിട്ടുണ്ട്. താങ്കൾ pdf അപ്‌ലോഡ് ചെയ്താൽ മറ്റുള്ള തിരുത്തുകൾ കൂടി ചെയ്തു തരാം. അദ്ധ്യായം 11-12 ഒന്നു നോക്കി തെറ്റു തിരുത്തിയാൽ നന്നായിരുന്നു. രണ്ടിലും ഒരേ content ആണ്‌.

ഓണം കേമമായി ആഘോഷിച്ചിരിക്കുമെന്ന് കരുതട്ടെ...

അണിയറപ്രവർത്തകർക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ...!!!

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer