ഫയര്‍ഫോക്സ് അപ്ഗ്രഡേഷന്‍, SSLC മൂല്യനിര്‍ണയ ഉത്തരവ്

>> Saturday, February 18, 2012

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വന്നപ്പോഴും അധ്യാപകപാക്കേജ് സൈറ്റില്‍ കയറേണ്ടി വന്നപ്പോഴും നിലവിലുള്ള ബ്രൗസറിന്റെ അപ്ഗ്രേഡ് ചെയ്ത വേര്‍ഷനാണ് വേണ്ടതെന്ന മെസേജാണ് ലഭിച്ചതെന്ന് കാണിച്ച് പലരും വിളിച്ചിരുന്നു. ചിലര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനായില്ലെങ്കില്‍ ചിലര്‍ക്ക് അധ്യാപകപാക്കേജ് സൈറ്റില്‍ പ്രവേശിക്കാനായില്ല. സിസ്റ്റത്തിലുള്ള ബ്രൗസറിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. അതിനുള്ള മാര്‍ഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഒരു പി.ഡി.എഫ് ഫയല്‍ മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ അബ്ദുള്‍ഹക്കീം മാഷ് തയ്യാറാക്കിയിട്ടുണ്ട്. ഇതെങ്ങനെയെന്ന് അടുത്ത ഖണ്ഡികയില്‍ വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രശ്നം എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ചിട്ടുള്ള അധ്യാപകരുടേതാണ്. നിയമന ഉത്തരവ് എങ്ങിനെ ഡൗണ്‍ലോഡ് ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കണമെന്നാണ് അവരുടെ ആവശ്യം. യഥാര്‍ത്ഥത്തില്‍ വളരെ ‌ലളിതമായൊരു പ്രക്രിയയാണിത്. പാലക്കാട് നിന്നുമുള്ള ജി.പത്മകുമാര്‍, സുജിത്ത്.എസ് എന്നീ അധ്യാപകരാണ് ഇതേക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത്. രണ്ടു വിഷയങ്ങളുടേയും വിശദീകരണങ്ങള്‍ ചുവടെ കാണാം.

ഫയര്‍ ഫോക്സ് അപ്ഗ്രേഡ് ചെയ്യുന്നതെങ്ങിനെ?
1. ഉബുണ്ടു/എഡ്യുബുണ്ടു ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്നും അപ്ഡേറ്റ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
2. എക്സ്ട്രാക്ട് ചെയ്ത ശേഷം install-firefox10ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ചെറു ജാലകത്തിലെ run in terminal ടാബ് അമര്‍ത്തി റൂട്ട് പാസ്​വേഡ് നല്‍കി മുന്നോട്ടു പോവുക. അപ്ഡേഷന്‍ സെക്കന്റുകള്‍ക്കുള്ളില്‍ നടക്കും.
3. അവസാനിപ്പിക്കുന്നതിനായി control+C അടിക്കാനാവശ്യപ്പെടുന്നതോടെ അപ്ഗ്രഡേഷന്‍ പ്രക്രിയ പൂര്‍ത്തിയായി.
4. ഇനി ഈ സൈറ്റിന്റെ പ്രധാനപേജ് കാണാനാകുന്നുണ്ടോയെന്നു നോക്കൂ. എങ്കില്‍ success!!

# ഹക്കീം മാഷ് തയ്യാറാക്കിയ പി.ഡി.എഫ് ഫയല്‍ ഇവിടെയുണ്ട്.

എസ്.എസ്.എല്‍.സി വാല്വേഷന്‍ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതെങ്ങിനെ?
2012 മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെ നിയമന ഉത്തരവ് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നാണ് ലഭിക്കുന്നത്. സ്കൂളിലെ പ്രധാന അദ്ധ്യാപകര്‍ നിയമന ഉത്തരവ് ഡൌണ്‍ലോഡ് ചെയ്ത് അതാത് അദ്ധ്യാപകര്‍ക്ക് വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അല്ലാതെ മൂല്യനിര്‍ണയം നടത്തുന്നതിന് അപേക്ഷിച്ചിട്ടുള്ളവര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് സാരം. പരീക്ഷാ സെക്രട്ടറി ഒപ്പിട്ടിരിക്കുന്ന നിയമനഉത്തരവ് എപ്രകാരം ഡൗണ്‍ലോഡ് ചെയ്തെടുക്കാമെന്ന് നോക്കാം.

1. ആദ്യം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapareekshabhavan.in ല്‍ പ്രവേശിക്കുക.

2. വെബ്സൈറ്റിന്റെ പ്രധാന പേജില്‍ SSLC CE MARKS 2012 UPLOAD എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3. മുകളിലെ ചിത്രത്തില്‍ കാണുന്ന പ്രകാരം പുതിയൊരു പേജിലേക്കാണ് എത്തുന്നത്. അവിടെ യൂസര്‍ നെയിമും പാസ്​വേഡും നല്‍കുക. CE മാര്‍ക്ക് എന്റര്‍ ചെയ്യുന്നതിന് വേണ്ടി ഉപയോഗിച്ച യൂസര്‍ നെയിമും പാസ്​വേഡും തന്നെയാണ് ഇവിടെയും നല്‍കേണ്ടത്.

4. മുകളില്‍ കാണുന്ന പോലൊരു പേജായിരിക്കും തുറന്നു വരിക. അതില്‍ പേജിന്റെ നടുവിലായി Appointment order for ACE/AE എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോവുക.

5. പുതുതായി തുറന്നു വരുന്ന പേജിലും നേരത്തേ നല്‍കിയ യൂസര്‍ നെയിമും പാസ്​വേഡും ഒരിക്കല്‍ക്കൂടി നല്‍കുക.

6. ഇവിടെ Appointment order for Additional chief Examiner/Assistant Examiner, Reserve duty എന്നീ ടാബുകള്‍ കാണാനാകും. അപേക്ഷ നല്‍കിയതനുസരിച്ച് മൂല്യനിര്‍ണയത്തിനുള്ള നിയമനം ലഭിച്ചിട്ടുള്ളവരുടെ നിയമന ഉത്തരവുകള്‍ ഇവിടെ നിന്നും പ്രധാനഅധ്യാപകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉത്തരവില്‍ പരാമര്‍ശിക്കപ്പെടുന്നവര്‍ക്ക് വിതരണം ചെയ്യാം.

ഈ പോസ്റ്റിന്റെ പി.ഡി.എഫ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

17 comments:

Hari | (Maths) February 18, 2012 at 5:53 AM  

ഈ വര്‍ഷം എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്തെടുക്കണമെന്നറിഞ്ഞ ചില അധ്യാപകര്‍ ഞങ്ങളെ ഫോണില്‍ വിളിക്കുകയും അതേക്കുറിച്ച് ബ്ലോഗില്‍ എഴുതുകയും വേണമെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് അവര്‍ക്കു വേണ്ടി ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

Christy February 18, 2012 at 7:05 AM  

മോസില്ല ഫയര്‍ഫോക്സ് വിജയകരമായി അപ്ഡേറ്റ് ചെയ്തു. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകാതെ വന്നപ്പോള്‍ കരുതിയത് സെര്‍വര്‍ പിശകാണെന്നായിരുന്നു. മാത്സ് ബ്ലോഗിനും ഹക്കീം മാഷിനും നന്ദി.

cc jafar February 18, 2012 at 7:36 AM  

ഞാന്‍ ഇതുമായി ബന്ധപ്പെട്ട കാര്യമല്ല അന്വോഷിക്കുന്നത്.എന്നാലും മറുപടി കിട്ടിയാല്‍ നന്നായിരിന്നു.ഉബുണ്ടുവില്‍ ഫേസ്ബുക്ക് തുറന്നാല്‍ അതിലെ വീഡിയോ കാണാന്‍ കഴിയുന്നില്ല.ഫ്ളാഷ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയുന്നു.ഡൗണ്‍ലോഡ് ചെയ്ത ഫ്ളാഷ് ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയുന്നില്ല.സഹായിക്കാമോ............

CHEMKERALA February 18, 2012 at 9:39 AM  

Run the following commands in terminal one by one

NB:you may adopt copy-paste method
donot copy serial numbers,
should be connected to internet,

1.gksu add-apt-repository ppa:mozillateam/firefox-stable

2.gksu apt-get update


3.sudo apt-get install firefox

Cherish Abraham February 18, 2012 at 3:05 PM  

Chromium Web Browser ഉപയോഗിച്ചു നോക്കൂ. ഈവക പ്രശ്നങ്ങളൊഴിവാക്കാന്‍ പറ്റുന്നില്ലേ

Cherish Abraham February 18, 2012 at 3:06 PM  

Chromium Web Browser(Applications> Internet>Chromium Web Browser) ഉപയോഗിച്ചു നോക്കൂ. ഈവക പ്രശ്നങ്ങളൊഴിവാക്കാന്‍ പറ്റുന്നില്ലേ ?

N.Sreekumar February 18, 2012 at 8:47 PM  

Ubuntu 10.4 ല്‍ സിസ്റ്റം ബൂട്ട് ചെയ്യുന്നില്ല.
initramfs എന്നാണ് കാണിക്കുന്നത്.എന്തു ചെയ്യുവാന്‍കഴിയും?

JOHN P A February 19, 2012 at 9:44 AM  

ഹോള്‍ ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ഈ പ്രശ്നം ഉണ്ടായി . How to install firefox new version എന്ന് ഗൂഗിളില്‍ ,സര്‍ച്ച് ചെയ്തു. ഇപ്പോള്‍ മൂന്നു കമന്റുകള്‍ കിട്ടി . അത് ഓരോന്നായി ടെര്‍മിനലില്‍ പേസ്റ്റ് ചെയ്തു . പ്രശ്നം തീര്‍ന്നു. ഇത് ഈ പോസ്റ്റ് ഇടുന്നതിന് മുന്‍പായിരിരുന്നു .ഈ പോസ്റ്റ് കുറടച്ചുകൂടി കാര്യങ്ങള്‍ എളുപ്പമാക്കുന്നു . നന്ദി

udyanam February 19, 2012 at 2:52 PM  

ഉബുണ്ടുവില്‍ സ്കാന്‍ ചെയ്യാന്‍ പറ്റുന്നില്ല.സാംസന്ങിന്റേതാണ്
താണ് പ്രിന്‍റര്‍(four in one).പരിഹാരം നിര്‍ദേശിച്ചുതരുവാന്‍ അപേക്ഷിക്കുന്നു.

Zain February 19, 2012 at 5:51 PM  

teachers are always teachers!!! not at all learners!!!
they suggest students to learn by doing and they neither do nore learn!!! ha ha ha

Zain February 19, 2012 at 5:52 PM  

neither do nor learn!

Anonymous February 20, 2012 at 9:32 PM  

Last Resort for Boot Failure Due to initramfs Error

I’ve listed this first, as in most cases it will work, but it should be your last resort. When booting, choose an earlier kernel from the GRUB list, and you should be able to get to your desktop to fix things. Technically, you really should avoid this, especially if you’ve just upgraded Ubuntu and the kernel along with it, since running certain commands may complicate things, or just waste your time. For example, it’s no use recompiling initrd.img when you’ll be doing so to the one for the previous kernel.

But you can use this method to get to your desktop, search the forums and web for answers, and edit configuration files. And, as an absolute last resort, you can even open Synaptic and remove the latest kernel, then reinstall it (take note of all package names when uninstalling, to make sure you reinstall everything correctly).
Failure Generating /boot/initrd.img

This error is unfortunately common, and the message you’ll see is like:
update-initramfs: failed for /boot/initrd.img-2.6.32-22-generic

Quite often, running the following command will let the update start again:

sudo update-initramfs -u
Continued “dpkg was interrupted” Error

This error occurs when the initramfs update has halted, sometimes because something has interfered, but generally when it gives up trying to get the files from the server:
dpkg was interrupted, you must manually run ‘sudo dpkg --configure -a’ to correct the problem

While it gives you the answer, you might find yourself in an endless loop of running sudo dpkg --configure -a over and over again. If it just won’t stop, the last thing you want to do is reboot without having tackled this, so here is a work-around that may help. You’ll be editing a text configuration file as superuser, so paste the following into a terminal:

sudo gedit /etc/initramfs-tools/update-initramfs.conf

Locate the line “update_initramfs=yes” and change it to “update_initramfs=no“. Save and exit the file, then run:

sudo dpkg --configure -a

Hopefully, everything should be fine when you reboot, and later you can try changing the “no” back to “yes” in update-initramfs.conf.

tim February 20, 2012 at 10:46 PM  

HAi cc jafar
ഉബുണ്ടുവില്‍ ഫേസ്ബുക്ക് തുറന്നാല്‍ അതിലെ വീഡിയോ കാണാന്‍ കഴിയുന്നില്ലെങ്കില്‍ install ചെയ്യാന്‍ ഈ കമാന്റ് ഒന്ന് പരീക്ഷിച്ചുനോക്കു.
connect internet
open terminal
type
sudo apt get-install flashplugin-nonfree
press enter we can see the installation progress

Hassainar Mankada February 21, 2012 at 8:48 AM  

Sir,

flashplugin-nonfree യെക്കാളും സുരക്ഷിതം adobe-flashplugin'തന്നെയാണ് അത് താഴെ കാണുന്ന രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
(IT@school ubuntu ആണെങ്കില്‍ മാത്രം )

Go to -Synaptic Package Manager

Settings-Repositories

Click the tab 'Other Software'

Put tick mark against the line 'http://archive.canonical.com/ubuntu lucid partner'

Close

Then Click 'Reload' button

or

Edit-Reload Package information

wait some moments..

After reloading Search the package name 'adobe-flashplugin'

& Mark for upgradation


OR

After reloading execute the following command in terminal

sudo apt-get install adobe-flashplugin

Then browser restart.

nirmaltshajan February 21, 2012 at 10:27 PM  

valaare nalla post

nirmaltshajan February 21, 2012 at 10:27 PM  

very good

Term Papers February 23, 2012 at 5:03 PM  

Good Blog About Maths Blog for High School Teachers & Students

Post by
Term papers

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer