SSLC വിദ്യാര്‍ത്ഥികള്‍ക്കൊരു മാത്​സ് വര്‍ക്ക് ഷീറ്റ്

>> Thursday, March 15, 2012

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ പരീക്ഷയില്‍ വിജയിക്കാനാവശ്യമായ ടിപ്​സ് പ്രസിദ്ധീകരിക്കണമെന്ന് നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുകയുണ്ടായി. കേവലം പരീക്ഷയെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള പഠനരീതിയോട് മാത്​സ് ബ്ലോഗിലെ ബഹുഭൂരിപക്ഷം വരുന്ന ടീമംഗങ്ങള്‍ക്കും താല്പര്യമില്ല. എന്നാല്‍ പ്രാധാന്യത്തോടെ പരീക്ഷയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികളോടൊപ്പം തന്നെ മറിച്ചുള്ളവര്‍ക്കും പാഠഭാഗങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ സഹായിക്കുന്ന തരത്തില്‍ പറഞ്ഞു കൊടുക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമേയുള്ളു. അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍, സമയം പാഴാക്കാതെ പഠിച്ചു തുടങ്ങാന്‍.. ഇതിനെല്ലാം സഹായിക്കുന്ന തരത്തിലുള്ള ഒരു വര്‍ക്ക് ഷീറ്റാണ് മാത്​സ് ബ്ലോഗിലൂടെ ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. പാലക്കാട് പറളി ഹൈസ്ക്കൂളിലെ എം. സതീശന്‍ സാറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം വര്‍ക്ക്ഷീററുകള്‍ തയ്യാറാക്കാനും അതുവഴി കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കൂടുതല്‍ അധ്യാപകര്‍ക്ക് തോന്നുമല്ലോ എന്ന പ്രത്യാശയോടെയാണ് അദ്ദേഹം ഈ ചോദ്യശേഖരം തയ്യാറാക്കിയിരിക്കുന്നത്. ലാടെക് പഠിച്ച് അതില്‍ തയ്യാറാക്കിയ ആദ്യ സംരംഭമാണെന്ന പ്രത്യേകയും ഈ വര്‍ക്കിനുണ്ട്. താഴെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം ജോണ്‍ സാര്‍ തയ്യാറാക്കിയ ചോദ്യപേപ്പറും ഇതോടൊപ്പമുണ്ട്. ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു.

പത്താം ക്ലാസിലെ പതിനൊന്ന് പാഠങ്ങളില്‍ സാധ്യതയുടെ ഗണിതം ഒഴികെയുള്ള എല്ലാ യൂണിറ്റുകളില്‍ നിന്നുമുള്ള പഠനലക്ഷ്യങ്ങളെ (L.O) ഈ പഠനസഹായിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Click here for the work sheet for SSLC Students (Prepared By Satheesan. M, Parali HS)

Click here for the Pre-Model SSLC Question Paper (Prepared By John. P.A, HIBHS, Varappuzha)

73 comments:

Hari | (Maths) February 9, 2012 at 6:57 AM  

ജയിക്കാനുള്ള എളുപ്പം മാര്‍ഗം എന്ന രീതിയില്‍ ഈ വര്‍ക്ക് ഷീറ്റിനെ കുട്ടികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കട്ടെ. പോസ്റ്റില്‍ പറഞ്ഞതുപോലെ ഈ പരീക്ഷാ കാലത്ത്, കുട്ടികള്‍ക്ക് ആത്മവിശ്വാസവും പഠനപ്രചോദനവും നല്‍കാന്‍ സഹായിക്കുന്ന ഒന്നായി അവതരിപ്പിക്കുന്നതാകും ഉചിതം. എന്തായാലും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു നോക്കുക.

JOHN P A February 9, 2012 at 7:24 AM  

പ്രിന്റെടുത്ത് സൂക്ഷിച്ചുവെക്കാനും അടുത്തവര്‍ഷം നല്ല ക്ലാസ് റൂം പ്രവര്‍ത്തനമായി കൊടുക്കാനും പറ്റിയസാണ് സതീശന്‍ സാര്‍ തയ്യാറാക്കിയ പുതിയ വര്‍ക്ക് .ഹരിസാര്‍ പറഞ്ഞപോലെ ഒരു പാസാകാനുള്ള എളുപ്പവഴിയായി കാണരുത് . നിലവാരമുള്ള മെറ്റീരിയല്‍ സമ്മാനിച്ചതിന് സതീശന്‍ സാറിന് നന്ദി

MuthuAshikh February 9, 2012 at 8:12 AM  

hindhi q paper add cheyyano,puthiya question pool inragiyallo pradhana chodyangal maths blogil nalgiyal nallathan

shemi February 9, 2012 at 10:26 AM  

സതീശന്‍മാഷെ, നന്നായി.എളുപ്പവഴി മാത്രമല്ല.നല്ലൊരു മെറ്റീരിയല്‍ കൂടിയായി.

krishnakumar,Cherukara February 9, 2012 at 11:01 AM  

really helpful to give everything in a nutshell

rasitham February 9, 2012 at 11:10 AM  

very good work...... work sheet is helpful....
girish

rasitham February 9, 2012 at 11:11 AM  

very good work... work sheet is helpful....

Kavya February 9, 2012 at 12:03 PM  

ലാടെക്കില്‍ മനോഹരമായി തയ്യാറാക്കിയ ഈ മെറ്റീരിയലിന് നന്ദിയും അഭിനന്ദനങ്ങളും...

bhama February 9, 2012 at 1:47 PM  

ക്ലാസ് റൂം പ്രവര്‍ത്തനമായി കൊടുക്കാന്‍ പറ്റിയ നല്ല ഒരു വര്‍ക്ക് ഷീറ്റ് തയ്യാറാക്കി തന്ന സതീശന്‍ സാറിന് നന്ദി

സുജനിക February 9, 2012 at 4:45 PM  

സതീശന്‍ മാഷ് നന്നായി ചെയ്തിട്ടുണ്ട്. രണ്ടും (ലിങ്ക്) ഹരിശ്രീയില്‍ കൂടെ കൊടുക്കട്ടെ.

MALAPPURAM SCHOOL NEWS February 9, 2012 at 6:53 PM  

മാത്സ് ബ്ലോഗില്‍ സതീശന്‍ സാറിന്റെ ഈ പോസ്റ്റ് കണ്ടപ്പോഴേ സന്തോഷം തോന്നി. നമ്മുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കും, തീര്‍ച്ച. എന്നാല്‍, അദ്ധ്യാപകരോട് ഹരിസാര്‍ പറഞ്ഞത് ആവര്‍ത്തിക്കാതെ വയ്യ. "ജയിക്കാനുള്ള എളുപ്പം മാര്‍ഗം എന്ന രീതിയില്‍ ഈ വര്‍ക്ക് ഷീറ്റിനെ കുട്ടികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കട്ടെ. പോസ്റ്റില്‍ പറഞ്ഞതുപോലെ ഈ പരീക്ഷാ കാലത്ത്, കുട്ടികള്‍ക്ക് ആത്മവിശ്വാസവും പഠനപ്രചോദനവും നല്‍കാന്‍ സഹായിക്കുന്ന ഒന്നായി അവതരിപ്പിക്കുന്നതാകും ഉചിതം. എന്തായാലും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു നോക്കുക." http://10schoolnews.tk യില്‍ ഒരു ലിങ്ക് ഇടാതെ വയ്യ.

shaija February 9, 2012 at 7:08 PM  

Satheesan sir, it is really a good work.congratulations .G.H.S.S Kadambur,Palakkad

Dr.Sukanya February 9, 2012 at 8:45 PM  

@ സതീശന്‍ സര്‍

കുട്ടികള്‍ക്ക് വളരെ ഗുണം ചെയും സര്‍ തയാറാക്കിയ ഈ വര്‍ക്ക്ഷീററുകള്‍.അഭിനന്ദനങ്ങള്‍

പാലക്കാട് ടീമിന് വേണ്ടി
ഹിത

Santhosh Keechery February 9, 2012 at 11:30 PM  

Dear Satheeshansir, You have done a great job for the benefit of all types of students...
Congrats and Thanks a lot....

Alphonsa G.H.S Vakakkad, Kottayam (Dt)

Santhosh Keechery February 9, 2012 at 11:32 PM  

Thanks and congrats a lot for your great work for our students......

Santhosh Keechery,
Alphonsa high school Vakakkad

Santhosh Keechery February 9, 2012 at 11:33 PM  

Dear Satheeshansir, You have done a great job for the benefit of all types of students...
Congrats and Thanks a lot....

Alphonsa G.H.S Vakakkad, Kottayam (Dt)

Unknown February 10, 2012 at 6:25 AM  

ഈ വര്‍ക്ക് ഷീറ്റ് പഠിക്കുന്ന കുട്ടി സി പ്ലസിനു മുകളില്‍ നേടുമെന്ന് തീര്‍ച്ച. നല്ല വര്‍ക്ക്. നിലവാരമുള്ള ചോദ്യങ്ങള്‍. സതീശന്‍ മാഷിനും ബ്ലോഗിനും നന്ദി.

vishnu February 10, 2012 at 8:22 AM  

ce mark enter ചെയ്യാനുളള link activate ആല്ല.


pareekshabhavan ന്റെ circular ല്‍
31/01/2012 മുതല്‍ CE Marks Entry ചെയ്ത് തുടങ്ങാവുന്നതാണ് എന്ന് പറഞ്ഞിരിക്കുന്നു. അവര്‍ക്കും തെറ്റ് പറ്റിയോ?

vishnu February 10, 2012 at 8:23 AM  

ce mark enter ചെയ്യാനുളള link activate ആല്ല.


pareekshabhavan ന്റെ circular ല്‍
31/01/2012 മുതല്‍ CE Marks Entry ചെയ്ത് തുടങ്ങാവുന്നതാണ് എന്ന് പറഞ്ഞിരിക്കുന്നു. അവര്‍ക്കും തെറ്റ് പറ്റിയോ?

Arunbabu February 10, 2012 at 10:06 AM  

REALLY A USEFUL WORK SHEET

GVHSS BLOG February 10, 2012 at 12:36 PM  

FLASH NEWS

പരീക്ഷാഭവന്‍ വെബ്സൈറ്റില്‍ CE ലിങ്ക് വര്‍ക്ക് ചെയ്തു തുടങ്ങി

sajan paul February 10, 2012 at 2:41 PM  

joh്‍ n sir ന്റെ premodel QPയില്‍ പതിനൊന്നാമത്തേത്
[im]https://sites.google.com/site/thirachil/thomas/probability.png?attredirects=0[/im]

ഏതാനും step കളോടെ ഉത്തരം തരണെ...

sajan paul February 10, 2012 at 3:57 PM  

ചോദ്യം ഒരിക്കല്‍ കൂടി
10 A യില്‍ 20 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമുണ്ട്. 10 B യില്‍ 15ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമുണ്ട്. Aയില്‍ നിന്നും Bയില്‍ ന്ന്നും ഒരാളെ വീതം തിരഞ്ഞെടുക്കുന്നു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ആകാനുള്ള സാധ്യത എത്ര ?

muralichathoth February 10, 2012 at 8:04 PM  

ചോദ്യം ഒരിക്കല്‍ കൂടി
10 A യില്‍ 20 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമുണ്ട്. 10 B യില്‍ 15ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമുണ്ട്. Aയില്‍ നിന്നും Bയില്‍ ന്ന്നും ഒരാളെ വീതം തിരഞ്ഞെടുക്കുന്നു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ആകാനുള്ള സാധ്യത എത്ര ?

Regarding this question,
Number of possible outcome: 35X30,
No of favourable outcome: 20X15 + 15 X15 [ or 35X30 -(20X15+15X15)]

that is 15X35
Therefore:
probability(opp. gender) = 1/2

muralichathoth February 10, 2012 at 8:06 PM  

ചോദ്യം ഒരിക്കല്‍ കൂടി
10 A യില്‍ 20 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമുണ്ട്. 10 B യില്‍ 15ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമുണ്ട്. Aയില്‍ നിന്നും Bയില്‍ ന്ന്നും ഒരാളെ വീതം തിരഞ്ഞെടുക്കുന്നു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ആകാനുള്ള സാധ്യത എത്ര ?

Regarding this question,
Number of possible outcome: 35X30,
No of favourable outcome: 20X15 + 15 X15 [ or 35X30 -(20X15+15X15)]

that is 15X35
Therefore:
probability(opp. gender) = 1/2

sajan paul February 11, 2012 at 6:51 AM  

@ murali chathoth sir

തന്ന answer പ്രയോജനപ്പെട്ടു. നന്ദി.

ഹായ് ,ഗണിതം February 12, 2012 at 10:42 AM  

ഒരു ചോദ്യം :-
മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ 14 സെ.മീ.
വ്യാസമുള്ള ഒരു പൈപ്പില്‍ കൂടി 50മീറ്റര്‍ നീളവും 44
മീറ്റര്‍ വീതിയുമുള്ള ചതുരാകൃതിയിലുള്ള ഒരു ടാങ്കില്‍ ജലം ഒഴുകിയെത്തുന്നു.ടാങ്കില്‍ 21സെ.മീ. ഉയരത്തില്‍ ജലം നിറയ്ക്കുന്നതിനു എത്ര സമയം വേണ്ടി വരും ?
ഈ ചോദ്യത്തിന്റെ ഉത്തരം കാണുന്ന രീതി പറഞ്ഞു തരുമോ ?

ഫിലിപ്പ് February 12, 2012 at 11:34 AM  

ഗണിതപ്രിയൻ,

ഈ പൈപ്പിൽക്കൂടി ഒരു സെക്കന്റിൽ എത്ര വെള്ളം ടാങ്കിലേക്ക് വരും എന്ന് കണക്കാക്കാമോ?

ജി.പത്മകുമാര്‍, കാവശ്ശേരി February 13, 2012 at 10:23 AM  

വളരെ നന്ദി, സതീശന്‍ മാഷ്...

Palakkad Team February 13, 2012 at 12:21 PM  

@ ഗണിതപ്രിയൻ,

50 മീറ്റര്‍ നീളവും 44 മീറ്റര്‍ വീതിയുമുള്ള ചതുരാകൃതിയിലുള്ള ഒരു ടാങ്കില്‍ ജലം ഒഴുകിയെത്തുന്നു.

ഒഴുകിയെത്തിയ ജലത്തിന് എന്താണ് ആകൃതി ?

ചതുര സ്തംഭത്തിന്റെ ആകൃതിയായിരിക്കും

ടാങ്കില്‍ 21സെ.മീ. ഉയരത്തില്‍ ജലം നിറഞ്ഞു എന്ന് കരുതുക അപ്പോള്‍ ഉള്ള ജലത്തിന്റെ വ്യാപ്തം എന്തായിരിക്കും ?

വ്യാപ്തം = പാദപരപ്പളവ്‌ X ഉയരം
= 50x 44x0.21 (21cm=0.21m)
= 462 ഘന മീറ്റര്‍



ടാങ്കില്‍ 21സെ.മീ. ഉയരത്തില്‍ ജലം നിറയ്ക്കുന്നതിനു വേണ്ട സമയം 't' എന്ന് കരുതാം

പൈപ്പിന്റെ അഗ്രമുഖ പരപ്പളവ്‌ = pie x r^2
= 22/7 x 0.07x0.07 (7cm=0.07m)
= 0.0154 ച . മീറ്റര്‍

't'സമയം കൊണ്ട് പൈപ്പിലൂടെ
ടാങ്കിലേക്ക് ഒഴുകി എത്തിയ ജലത്തിന്റെ
വ്യാപ്തം = പൈപ്പിന്റെ അഗ്രമുഖ പരപ്പളവ്‌ x ജലത്തിന്റെ വേഗത x സമയം

't'സമയം കൊണ്ട് പൈപ്പിലൂടെ
ടാങ്കിലേക്ക് ഒഴുകി എത്തിയ ജലത്തിന്റെ
വ്യാപ്തം =
0.0154x15000xt (15Km/hr=15000m/hr)

231 x t = 231t


ടാങ്കില്‍ 21സെ.മീ. ഉയരത്തില്‍ ജലം നിറയ്ക്കുന്നതിനു വേണ്ട സമയം 't' എന്ന് കരുതിയ സ്ഥിതിക്ക് ടാങ്കില്‍ 21സെ.മീ. ഉയരത്തില്‍ ജലം നിറഞ്ഞപ്പോള്‍ ഉള്ള ജലത്തിന്റെ വ്യാപ്തം ആയ 462 ഘന മീറ്റര്‍ 231t ക്ക് തുല്യം ആണല്ലോ

അത് കൊണ്ട്

231 t = 462

t= 462/231 = 2 മണിക്കൂര്‍

ടാങ്കില്‍ 21സെ.മീ. ഉയരത്തില്‍ ജലം നിറയ്ക്കുന്നതിനു വേണ്ട സമയം 2 മണിക്കൂര്‍

Mary February 14, 2012 at 11:21 AM  

സര്‍
മോഡല്‍ വര്‍ക്ക്ഷീറ്റുകള്‍ വളര നല്ല നിലവാരം പുലര്‍ത്തുന്നതും പ്രയോജനപ്രദവുമാണ്. ദയവായി മോഡല്‍ വര്‍ക്ക്ഷീറ്റുകളുടെ ഇംഗ്ലീഷ് പരിഭാഷ കൂടി ചേര്‍ക്ക​ണം എന്ന് താല്പര്യപ്പെടുന്നു.

മേരി പി.റ്റി.‌
ഗ​ണിത അധ്യാപിക
ഒ.എല്‍.എല്‍.എച്ച്.എസ്.എസ്. ഉഴവൂര്‍

ഹായ് ,ഗണിതം February 14, 2012 at 8:46 PM  

എന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം തന്നതിന് പാലക്കാട് ടീമിന് എന്റെ നന്ദി.

ഇ.എ.സജിം തട്ടത്തുമല February 16, 2012 at 11:27 PM  

ഇതൊക്കെ പഠിച്ചിട്ടു പോയാലും ചോദ്യങ്ങൾ ഇതുപോലൊന്നുമായിരിക്കില്ലല്ലോ. പുസ്തകത്തിലുള്ളതും വരില്ല (അതു വാശിയാ), സാറന്മാർ പഠിപ്പിക്കുന്നതും വരില്ല, ഗൈഡിലുള്ളതും വരില്ല, കുട്ടികൾ സ്വയമേവ പഠിക്കുന്നതും വരില്ല, ഈ മാത്സ് ബ്ലോഗിഉലുള്ളതും വരില്ല. ഇപ്പോഴത്തെയും ചോദ്യങ്ങൾ സംബന്ധിച്ച് ഇതേ ബ്ലോഗിലിട്ട കമന്റ് ഇവിടെയും ചേർക്കുന്നു:

ഇപ്പോഴത്തെ ചോദ്യങ്ങൾക്ക് ശരിക്കുത്തരം എഴുതാൻ അതതു വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരെത്തന്നെ ഞാൻ വെല്ലുവിളിക്കുന്നു. എന്തിനാണ് ഈ വളഞ്ഞുപുളഞ്ഞ ചോദ്യങ്ങൾ!ഓരോരുത്തരുടെ പാണ്ഡിത്യ പ്രകടനം പാവം കുട്ടികളോട്! ലിബറലായി പേപ്പർ നോക്കുന്നില്ലെങ്കിൽ ഒരു കുട്ടിയും ജയിക്കില്ല. സി.ഇയ്ക്ക് സ്കൂളുകാർ ഉദാരമായി മാർക്ക് നൽകുന്നതുകൊണ്ട് കുട്ടികൾ വല്ലവിധവും ജയിച്ചു കയറുന്നു. ( ഇത് ഒരു നെഗറ്റീവ് അപ്രോച്ച് ഒന്നുമല്ല. പൊതുവിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകരിൽ നല്ലൊരു പങ്കിനും ഇതേ അഭിപ്രായം തന്നെഉള്ളത്.) പാഠപുസ്തകവും ചോദ്യങ്ങളുമായി പലപ്പോഴും യാതൊരു ബന്ധവുമില്ല. പിന്നെന്തിന് പാഠ പുസ്തകങ്ങൾ. ഇതിനകം ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്-വൺ, പ്ലസ്-ടൂ പരീക്ഷകൾക്കുള്ള ഭ്രാന്ത‌ൻ ചോദ്യങ്ങൾ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ കമന്റ് കണ്ട് ഞാൻ വലതുപക്ഷ പിന്തിരിപ്പൻ എന്നൊന്നും കരുതേണ്ട. കടുത്ത ഇടതുപക്ഷക്കരൻ തന്നെ!

navas February 17, 2012 at 8:31 PM  

satheesan sir,
please give answers also

ABHIJITH EP February 21, 2012 at 4:42 PM  

super sir
i like maths

JAGIRJAK February 21, 2012 at 5:31 PM  

sir,
please insert model exam answers of maths 2012..any portions deleted for class 10 ?

respectfully
(student)

JAGIRJAK February 21, 2012 at 5:32 PM  

sir
please insert 10th standard model exam answers of maths 2012.

Palakkad Team February 21, 2012 at 5:42 PM  
This comment has been removed by the author.
Palakkad Team February 21, 2012 at 5:44 PM  

ഇന്ന് കഴിഞ്ഞ ഗണിതം മോഡല്‍ പരീക്ഷയില്‍ അഞ്ചാം ചോദ്യം തെറ്റ് ആണ്

BP=CQ എന്ന് കൂടി തരാതെ AB=CD എങ്ങിനെ തെളിയിക്കും

ELECTA February 21, 2012 at 7:14 PM  

ഇന്നത്തെ ഗണിതപരീക്ഷ ?എന്തിനാണ് ഈ വളഞ്ഞുപുളഞ്ഞ ചോദ്യങ്ങൾ!ഓരോരുത്തരുടെ പാണ്ഡിത്യ പ്രകടനം പാവം കുട്ടികളോട്! പ്രതികരിക്കുന്നവര്‍ ഇപ്പോള്‍ പ്രതികരിക്കൂ.sslc exam കഴിഞ്ഞു പ്രതികരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ..

citcac February 21, 2012 at 7:55 PM  

മോഡല്ല് പാരീഷാ ഉത്തര സൂചിക പ്രസിദ്ധീകരിക്കുമോ?

abshar Forzaken February 21, 2012 at 7:56 PM  

Please insert right questin paper too
(there are mistakes)

oru pavam malayali February 21, 2012 at 8:58 PM  

sir,
16th question poorna mayum shari ano?

oru pavam malayali February 21, 2012 at 8:59 PM  

sir'
16th question poorna mayum shari ano?

JAGIRJAK February 21, 2012 at 9:04 PM  

please insert answers of model exam maths if possible. we were little confused of paper.public exam difficult akumo??

abshar Forzaken February 21, 2012 at 9:11 PM  

qwestion & answer കാണാൻ വണ്ടറഡിചിരിക്കുകയാ. ഒന്നു വേഗം.

abshar Forzaken February 21, 2012 at 9:21 PM  


മാതസ് ചോദ്യവും ഉത്തരവും വേഗം പ്രസിദ്ധീകരിക്കുമോ?



please

Jerin Saju February 21, 2012 at 9:40 PM  

Model Exam (Maths) was very difficult. Make it easy in the SSLC Examination

Jerin Saju February 21, 2012 at 9:42 PM  

Model Exam (Maths) was very difficult. Make it easy in the SSLC Examination

Palakkad Team February 21, 2012 at 10:50 PM  

ടൈപ്പ് ചെയാനുള്ള മടി കൊണ്ടും ഉറക്കം വരുന്നത് കൊണ്ടും ശേഷിക്കുന്നത് നാളെ ജോണ്‍ സര്‍ ആന്‍സര്‍ കൊടുക്കും

arjunsudhas February 23, 2012 at 12:16 AM  

pls include answers to model exam.sir,model exam was very difficult.A+ kittan oru kuttiyku polum avasaram nalkaatha chodyamanennu thonnunnu.shara shari maths vidyarthikalku nilavaaram valare kurayum.i case of poor students(below av)they are supposd to loose.this is nt gud.chodyangalkoppam option polum ella.it can be divided into a.b.c each,or questionsnte koodeyum no A/B option.padangal ozhivakathe kuttikale engane upadraviykunnathu oru tharathil valare anavasyamalle.If all questions are meant higher level students,wat shud be done to increase percent of succes in maths?

qwee February 25, 2012 at 7:37 AM  

I Want English Medium Version.

Anonymous February 25, 2012 at 10:37 AM  

valare nannayi

JAGIRJAK February 25, 2012 at 3:47 PM  

answers of all model exam papers 2011 please......(all subjects)

അഭിരാം.വി.വി February 26, 2012 at 9:30 AM  

വര്‍ക്ക് ഷീറ്റ് നന്നായിട്ടുണ്ട്. കോപ്പി എടുത്ത് എല്ലാ കുട്ടികള്‍ക്കും
നല്‍കി. ഫലം കാത്തിരുന്ന് കാണാം.

SWAPNA VASUDEVAN March 5, 2012 at 11:28 AM  

Normally for most of the students Maths is a very difficult subject.But in order to make this subject our friend ,love it first of all and be with it always as much as you can.Do the problems of various type at least half an hour a day and remember the theory always.Then you will be much more interested and then increase the time of work.All the best

ഹായ് ,ഗണിതം March 5, 2012 at 10:49 PM  

സ്കൂളിലെ ഏറ്റവും മോശമായ കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റിയ ആശയങ്ങള്‍ ഉള്‍പ്പെട്ട ചോദ്യങ്ങളുടെ മാതൃക പ്രസിദ്ധീകരിച്ചാല്‍ കുറെയധികം കുട്ടികള്‍ക്ക് പ്രയോജനകരമായിരിക്കില്ലേ.
ഞാന്‍ ഉദ്ദേശിച്ചത് ആ ചോദ്യങ്ങള്‍ മാത്രം ചെയ്തു പഠിച്ചാല്‍ അവര്‍ക്ക് ഡി+ കിട്ടാന്‍ സഹായകമാകുന്ന ചോദ്യങ്ങള്‍.

ഹായ് ,ഗണിതം March 5, 2012 at 10:50 PM  

സ്കൂളിലെ ഏറ്റവും മോശമായ കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റിയ ആശയങ്ങള്‍ ഉള്‍പ്പെട്ട ചോദ്യങ്ങളുടെ മാതൃക പ്രസിദ്ധീകരിച്ചാല്‍ കുറെയധികം കുട്ടികള്‍ക്ക് പ്രയോജനകരമായിരിക്കില്ലേ.
ഞാന്‍ ഉദ്ദേശിച്ചത് ആ ചോദ്യങ്ങള്‍ മാത്രം ചെയ്തു പഠിച്ചാല്‍ അവര്‍ക്ക് ഡി+ കിട്ടാന്‍ സഹായകമാകുന്ന ചോദ്യങ്ങള്‍.

JOHN P A March 5, 2012 at 11:35 PM  

ഗണിതപ്രീയന്‍ സാര്‍
പലവട്ടം ആലോചിച്ച കാര്യമാണിത് . പിന്നെ വേണ്ടെന്നുവെച്ചു. ഇതൊരു ഭാഗ്യപരീക്ഷണം മാത്രമായിപ്പോകും. കുറച്ചുനാള്‍ മുന്‍പായിരുന്നെങ്കില്‍ ഇത്തരം ഒരു സെലക്ഷന്‍ പ്രയോജനം ചെയ്യുമായിരുന്നു. കറോ നാളായുള്ള നമ്മുടെ പേപ്പറുകള്‍ അത്തരം സെലക്ഷണുകള്‍ക്ക് വഴങ്ങില്ല.അതുകൊണ്ടുതന്നെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ആപ്ലിക്കേഷനുകള്‍ എല്ലാവരും അഭ്യസിക്കുകയാണ് നല്ലത് .

sree March 15, 2012 at 9:14 PM  

Is it a mistake?......

SSLC malayalam pareekshak vanna oru thet choondikkanikkatte?....

pothu nirdesangal 14 questions anullath ennanu... pakshe 15 chodyangal undallo.... 14 chodyangalk mathramutharam ezhutiya kuttikalk avasana chodyathinte 6 Marks kittuo?

Kayikalokam March 15, 2012 at 9:33 PM  

This worksheet is useful on these last days... Thanks a lot....

JOHN P A March 16, 2012 at 6:40 AM  

ടെക്നിക്കല്‍ സ്ക്കൂളിലെ ഫിസിക്സ് പേപ്പര്‍ സനീര്‍ സാര്‍ ഇന്ന് ഉത്തരസഹിതം അയക്കും . ഉടന്‍ പ്രസിദ്ധീകരിക്കാം

Sunil Kakkoor March 16, 2012 at 7:34 AM  

SCERT ഇറക്കിയിട്ടുള്ള കണക്കിന്റെ പുതിയ ചോദ്യബാങ്ക് ആവശ്യമുള്ളവര്‍ ഗൂഗിളില്‍
sslc model question for maths 2012 kerala syllabus
എന്ന് ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്യുക. അപ്പോള്‍ കിട്ടുന്ന പേജില്‍ ഉള്ള modelquestionpapers.com എന്ന വെബ് സൈറ്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കയറുക.അവിടെ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ ചോദ്യ ബാങ്ക് ലഭിക്കുന്നതായിരിക്കും.

SHAFI.P.I March 16, 2012 at 10:00 AM  

how can we use USB net connection in linux.can anybody help me.

SHAFI.P.I March 16, 2012 at 10:05 AM  
This comment has been removed by the author.
हिंदी मंत्रणसभा,कोट्टारक्करा March 16, 2012 at 10:16 AM  

പരീക്ഷ ഇങ്ങനെയുമാകാം!
വായിക്കൂ

വി.കെ. നിസാര്‍ March 16, 2012 at 7:13 PM  

ഒരു ഓഫ് ടോപിക്,
പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത യുവകവി പവിത്രന്‍ തീക്കുനിയ്ക്ക് നമ്മുടെ ചെറിയൊരു സഹായം വേണം.കഴിയുന്നവര്‍ സഹായിക്കൂ..

Jude March 17, 2012 at 10:02 AM  
This comment has been removed by the author.
Jude March 17, 2012 at 10:19 AM  
This comment has been removed by the author.
nazeer March 17, 2012 at 11:02 AM  

@ Jude
THSLC and SSLC
Text Books are the same for General subjects. Question paper will be different...

Jude March 18, 2012 at 10:39 AM  
This comment has been removed by the author.
Arunbabu March 18, 2012 at 8:09 PM  

SSLC PASS MARK out of 40 , 5 marks and out of 80 , 10 marks എന്ന് കേള്‍ക്കുന്നു. ബാക്കി സി .ഇ മാര്‍ക്ക്‌ മതി എന്നും പറയുന്നു .ഇതു സരിയാണോ

Oruma March 19, 2012 at 5:06 PM  

പ്രിന്റെടുത്ത് സൂക്ഷിച്ചുവെക്കാനും അടുത്തവര്‍ഷം നല്ല ക്ലാസ് റൂം പ്രവര്‍ത്തനമായി കൊടുക്കാനും പറ്റിയസാണ് സതീശന്‍ സാര്‍ തയ്യാറാക്കിയ പുതിയ വര്‍ക്ക് .ഹരിസാര്‍ പറഞ്ഞപോലെ ഒരു പാസാകാനുള്ള എളുപ്പവഴിയായി കാണരുത് . നിലവാരമുള്ള മെറ്റീരിയല്‍ സമ്മാനിച്ചതിന് സതീശന്‍ സാറിന് നന്ദി

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer