ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് മാത്‍സ് സാമ്പിള്‍ ചോദ്യപേപ്പര്‍

>> Thursday, March 15, 2012


എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇനി വിരലിലെണ്ണാനുള്ള ദിവസങ്ങള്‍ മാത്രം. പഠിച്ചതെല്ലാം ഓര്‍മ്മിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് മാത്​സ് ബ്ലോഗിലൂടെ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. ഒട്ടേറെ പേര്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ മാത്​സ് റിവിഷന് സഹായിക്കുന്ന പോസ്റ്റുകള്‍ ഇനിയും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതു പരിഗണിച്ച് ഗണിതവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് ഇന്നു പ്രസിദ്ധീകരിക്കുന്നത്. ബ്ലോഗിലെ സജീവ സാന്നിധ്യമായ പാലക്കാട് ടീമിലെ അംഗമായ പാലക്കാട് പരുത്തിപ്പുള്ളിയിലെ കണ്ണന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇതോടൊപ്പമുള്ളത്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം തയ്യാറാക്കുന്നതില്‍ പാലക്കാട് ടീമിനെ നിരന്തരം സഹായിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് ഹിത എപ്പോഴും പറയാറുണ്ട്. എന്നാല്‍ നേരിട്ടൊരു ഇടപെടലിന് അദ്ദേഹം ഇതേ വരെ തയ്യാറായിട്ടില്ല. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ National defence academy നടത്തുന്ന സെലക്ഷന്‍ ടെസ്റ്റ് വിജയിച്ചുവെങ്കിലും NDA യില്‍ തുടര്‍ന്നില്ല. ഇപ്പോള്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എന്‍ജിനീയറിങ്ങ് തലം വരെയുള്ള ക്ലാസുകളിലെ പത്തോളം വിദ്യാര്‍ത്ഥികളെ അദ്ദേഹവും കൂട്ടുകാരും ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്തു പഠിപ്പിക്കുന്നുണ്ടെന്നുണ്ടത്രേ. മാത്രമല്ല ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിലും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. പേരുവെളിപ്പെടുത്താന്‍ താല്പര്യമില്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യകളായ ഹിത അടക്കമുള്ളവരുടെ പ്രത്യേക താല്പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ ചിത്രവും വിവരങ്ങളും ഇപ്പോള്‍ മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Model Question Paper - I (English Medium)

Model Question Paper - II (English Medium)

Questions from Circles

46 comments:

JAGIRJAK March 8, 2012 at 9:00 AM  

answers koodi publish cheyyumo

Dr,Sukanya March 8, 2012 at 12:11 PM  

വളരെ ഉപകാരപ്രദം സര്‍. എ പ്ലസ്‌ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ആണ് കൂടുതലും . തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു സര്‍

ഹരിത

Christy March 8, 2012 at 3:02 PM  

ഇംഗ്ലീഷ് മീഡിയം കുട്ടികളെക്കൂടി മാത്​സ് ബ്ലോഗില്‍ പരിഗണിച്ചു തുങ്ങിയതില്‍ സന്തോഷം. കണ്ണന്‍ മാഷിന് നന്ദി

Arunbabu March 8, 2012 at 4:12 PM  

very useful.

Arunbabu March 8, 2012 at 4:13 PM  

very useful.

Hari | (Maths) March 8, 2012 at 6:43 PM  

ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടി ഇടക്കെങ്കിലും മാത്​സ് ബ്ലോഗില്‍ നിന്ന് മെറ്റീരിയത്സ് നല്‍കാറുണ്ടല്ലോ. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയാണ്. മാത്​സ് ബ്ലോഗ് അതിന് വേദിയാകുന്നുവെന്നു മാത്രം. ആര്‍ക്കും എടുക്കുന്നതോടൊപ്പം കൊടുക്കലുമാകാം. എന്തായാലും മനോഹരമായി ചോദ്യങ്ങളൊരുക്കിയ കണ്ണന്‍ സാറിനും പാലക്കാട് ടീമിനും അഭിനന്ദനങ്ങള്‍.

JOHN P A March 8, 2012 at 7:16 PM  

കണ്ണന്‍ സാറെ ...
എപ്പോഴോ കണ്ടു മറന്ന മുഖം . കണ്ണന്‍ സാറിന്റെ ചോദ്യങ്ങള്‍ നന്നായിരിക്കുന്നു ​എന്നു പ്രത്യേകം പറയേണ്ടതുണ്ടോ?
ഞാന്‍ ഇന്നലെ തന്നെ വായിച്ചുനോക്കി . ഇനി ഒരിക്കലും INVISIBLE ആകില്ല എന്ന വിശ്വാസത്തോടെ ...

സോമലത ഷേണായി March 8, 2012 at 9:22 PM  

ഇന്നു നടന്ന എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ പാല്‍പ്പായസം പോലെ മധുരമായിരുന്നു. പരീക്ഷയെഴുതിയിറങ്ങിയ കുട്ടികളുടെ മുഖത്തു കണ്ട പ്രസന്നത ഒരു അദ്ധ്യാപികയെന്ന നിലയില്‍ മനസു നിറച്ചു. ഓരോ കണക്കു ചെയ്യുമ്പോഴും അടുത്ത കണക്കു ചെയ്യാനുള്ള താല്പര്യം കുട്ടികളില്‍ ജനിപ്പിച്ചു. രണ്ടര മണിക്കൂര്‍ സമയം പോയതറിഞ്ഞില്ലെന്നായിരുന്നു കുട്ടികളുടെ സന്തോഷത്തോടെയുള്ള പ്രതികരണം. മോഡല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയ 'അവതാരങ്ങള്‍' ഇന്നത്തെ ചോദ്യങ്ങള്‍ കണ്ടു പഠിക്കട്ടെ.

ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ക്കു കണ്ണന്‍ മാഷിന് പ്രത്യേകം നന്ദി.

MALAPPURAM SCHOOL NEWS March 8, 2012 at 9:44 PM  

മാത്‍സ് ബ്ലോഗിലൂടെ പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ച റഷീദ് ഓടക്കലാണ് നോട്സ് തയ്യാറാക്കിയിട്ടുള്ളത്. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ബയോളജിയുടെ ഇംഗ്ലീഷ് നോട്ട്സ് തയ്യാറാക്കി മലപ്പുറം സ്കൂള്‍ ന്യൂസില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചുതന്നിരിക്കുന്നത്.
http://www.mlpmschoolnews.blogspot.in

Arunbabu March 8, 2012 at 10:07 PM  

മാഷെ, നമ്മള്‍ ചെയ്ത മാത്സ് blogi ചോദ്യങ്ങളുടെ മോഡല്‍ തന്നെയാ വന്നത് .എട്ടാം ക്ലാസ്സിലെ അജയും,ആനന്ദും അതുപോലെ ഒന്‍പതാം ക്ലാസ്സിലെ ആദര്‍ശും ,വൈശാഖും ,അമ്മുവും പറഞ്ഞ വാക്കുകള്‍.അത് കേട്ടപ്പോള്‍ മനസ്സിനൊരു സംതൃപ്തി .എട്ടും ഒന്‍പതും ഗണിതം ലളിതം..
ഒപ്പം പത്താം ക്ലാസ്സിലെ ആതിരയും ,അനിലയും ,ശ്രീരാഗും ,സുന്ദറും..................ഇതു തന്നെ പറയട്ടെ എന്ന് ആശ്വസിക്കാം......................

akku March 9, 2012 at 7:55 AM  

can you please include the answers for these materials of maths....
other wise it will be only a "half" useful to us.......
kindly ............kindly ......post the answers.

shooit March 9, 2012 at 3:37 PM  

ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ വളരെ നല്ലതായിരുന്നു. തുടര്‍ന്നും ഇ തരത്തില്ലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു. സുദീപ് , കൂത്ത്‌പറമ്പ ഹൈസ്കൂള്‍

shooit March 9, 2012 at 3:38 PM  

ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ വളരെ നല്ലതായിരുന്നു. തുടര്‍ന്നും ഇ തരത്തില്ലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു. സുദീപ് , കൂത്ത്‌പറമ്പ ഹൈസ്കൂള്‍

Mr.XXX March 11, 2012 at 5:18 PM  

ഒമ്പതാം ക്ലാസ് വാര്‍ഷിക പരീക്ഷയുടെ ചോദ്യപ്പേപ്പര്‍(മലയാളം മീഡിയം) നെറ്റിലെവിടെയോ ഉണ്ട്. അതിന്റെ ലിങ്ക് ആരെങ്കിലും എടുത്ത് തന്ന് സഹായിക്കാമോ ?

Mr.XXX March 11, 2012 at 5:20 PM  

മാതൃകാ ചോദ്യങ്ങളാണ് കേട്ടോ... ഹി.. ഹി.. രണ്ടാമത് വായിച്ചപ്പോള്‍ ഞാന്‍ തെറ്റുദ്ധരിച്ചു. ;)

Mr.XXX March 11, 2012 at 6:30 PM  

സഹായിക്കാന്‍ ആരും ഇല്ലേ ? :(

nazeer March 11, 2012 at 10:07 PM  

Wishing all the best for those who are writing SSLC and THSLC Examination tomorrow.....

Rajeev March 11, 2012 at 10:24 PM  

മാഷേ... ബ്ലോഗിൽ ഈ വർഷം മാത്രമാണ് ഞാൻ നിത്യ സന്ദർശകനായത്. മനസ്സിൽ തോന്നിയ ഒരു ആശയം പറയട്ടെ... അധ്യാപകരാകട്ടെ വിദ്യാർത്ഥികളാകട്ടെ വർഷത്തിന്റെ അവസാന കാലത്താണ് പാഠഭാഗങ്ങളും ചോദ്യങ്ങളും മറ്റുമായി ഇവിടെ സജീവമായി കാണുന്നത്. മലയാളിയുടെ സ്ഥിരം സ്വഭാവം... അതിന് ഒരു മാറ്റം വരട്ടെ. പല പോസ്റ്റുകളിലും കമന്റ്സിലും മറ്റുമായി ചിതറിക്കിടക്കുന്ന ഈ ചോദ്യ / ഉത്തര ശേഖരം ഒന്നിച്ച് ഒരു കുടക്കീഴിൽക്കൊണ്ടുവന്ന് വിവിധ സബ്‌ജെക്റ്റ് ഹെഡിങ്ങുകളാക്കി ഒരു പെയ്ജായോ മറ്റോ സെറ്റ് ചെയ്യുന്നത് നന്നായിരിക്കും. ഈ ചൂടിനു ചെയ്താലെ നടക്കൂ.. അല്ലെങ്കിൽ പുതിയ പോസ്റ്റുകൾ വരുകയും എല്ലാവരും ആ പുറകേ പോവുകയും ചെയ്യും. അങ്ങനെയായാൽ അടുത്ത അധ്യയന വർഷം ആദ്യം മുതൽ തന്നെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അതാത് പാഠം പഠിക്കുമ്പോൾ തന്നെ അവ പരിശീലിച്ച് മുന്നേറാൻ സാധിക്കും. മാത്സ് ബ്ലോഗ് ഒരുറഫറൻസ് ബ്ലോഗ് ആണെന്ന കാര്യം ഇനിയും ഏറെ വിദ്യാർത്ഥികളും അധ്യാപകരും അറിയുകയും ചെയ്യും. ആവശ്യം കഴിയുമ്പോൾ ഈ കമന്റ് ഡിലീറ്റ് ചെയ്യാൻ മറക്കരുതേ..

Hari | (Maths) March 12, 2012 at 6:32 AM  

രാജീവ് സാര്‍ പറഞ്ഞത് ശരിയാണ്. എങ്കിലും ഇതിനെ ക്യാറ്റഗറൈസ് ചെയ്യുക ഒരു ഹിമാലയന്‍ ടാസ്ക്ക് തന്നെയാണെന്നു തോന്നുന്നു. നല്ലൊരു അധ്വാനം അതിനു പിന്നില്‍ വേണ്ടി വരും. എന്നാല്‍ Labels ഫലപ്രദമായി വിനിയോഗിച്ചാല്‍ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാവുന്നതേയുള്ളു.

Rajeev March 12, 2012 at 7:07 AM  

മാഷേ,
17 പോസ്റ്റ് ആണുള്ളത്. എഡിറ്റ് മോഡിൽ എടുത്തിട്ട് അവയുടെ ലിങ്ക് മാത്രം എടുത്ത് അതാതിന്റെ ഹെഡിങ്ങുകളുടെ കീഴിൽ കാറ്റഗറൈസ് ചെയ്താൽ മതി. അതേ സാധിക്കൂ..അല്ലെങ്കിൽ മാഷ് പറഞ്ഞ പോലെ നമുക്ക് അത് ഒരു ഹിമാലയൻ റ്റാസ്ക് ആയി മാറും.

vipin mp March 13, 2012 at 7:10 AM  

i have a request that
scert should increase the standard of the lessons of maths books of class 8th , 9th and 10th. the standard of mathematics is very low comparing to cbse and chapters name is also not good . that is the main reasons that the students studying in kerala syllabus are not getting selected into international olympiads and not getting other scholarships in national level . The students in kerala syllabus's are not aware about these scholarship exams and other national level entrance like iit jee , aipmt , afmc . how many of you know about AIPMT , AFMC , INTERNATIONAL PHYSICS OLYMPIAD , INTERNATIONAL BIOLOGY OLYMPIAD etc... The science books of kerala syllabus are good comparing to maths.

vipin mp March 13, 2012 at 7:18 AM  
This comment has been removed by the author.
vipin mp March 13, 2012 at 7:30 AM  

CAN THE MATHS TEACHERS AND THE STUDENTS IN 10TH STD CAN SOLVE THIS SIMPLE QUESTION FOR ME . TAKE IT AS A CHALLENGE . IF TEACHER'S CAN'T SOLVE THIS THEN THEY ARE NOT GOOD FOR TAKING MATHS CLASS TO THE STUDENTS IN HIGH SCHOOL.

THE QUESTION IS

Let P(x) be a polynomial of degree n > 1 with integer coefficients and let k be a positive integer. Consider the polynomial
Q(x) = P(P(. . . P(P(x)). . .)), where P occurs k times. Prove that there are at most n integers t such that Q(t) = t

ANAND thalassery March 15, 2012 at 9:47 PM  

iam really appreciated you as a genius in maths . you are not capable to teach me . IAM VER INTELIGENT . MIND IT

ANAND thalassery March 15, 2012 at 9:49 PM  

CAN U ANSWER ME 1+1+2+5-9*22*/25-54+652-*2/0000.55*6.22/58+68+78+98*108/14.14

ANN MARY JOSE March 16, 2012 at 8:34 PM  

ANN MARY JOSE
Can you please include the answers of all these model questions of mathematics urgently

ANN MARY JOSE March 16, 2012 at 8:37 PM  

Can you please include the answers of all these model questions of mathematics urgently,please.........

Jude March 17, 2012 at 10:16 AM  
This comment has been removed by the author.
Rajeev March 17, 2012 at 9:02 PM  

Jude Stephinson Nelson,
Please visit http://www.english4keralasyllabus.com for SCERT English Questions.

FRANKLIN ANTO March 19, 2012 at 8:53 AM  

good questions answers koodi etayirunu

FRANKLIN ANTO March 19, 2012 at 8:54 AM  

good questions answers koodi etayirunu

vipin mp March 19, 2012 at 6:43 PM  
This comment has been removed by the author.
കുറ്റാന്വേഷി March 19, 2012 at 7:20 PM  

Maths Olympiad പാസായ ഒരു വ്യക്തി ഈ വിധം വിവേകശൂന്യമായും അഹങ്കാരത്തോടെയും ആണ് പെരുമാറുന്നതെങ്കില്‍ ആ മത്സരം മന്ദബുദ്ധികള്‍ക്കുള്ള മത്സരമാണോ എന്ന് ആരും സംശയിച്ചുപോകും !

vipin mp March 19, 2012 at 7:34 PM  

hey kuttaneshwi

u can't solve a question in mathematical olympiad . it is conducted by govt of india , (hbsce , mumbai , indian institute os science banglore)

vipin mp March 19, 2012 at 8:46 PM  

NJAN AHAMKAROTHODE PERUMARIYITTUNDENKIL SOORY. VERY SORRY

Rajeev March 19, 2012 at 10:18 PM  

പ്രിയപ്പെട്ട വിപിൻ,
ആദ്യ കമന്റുകളും നേട്ടങ്ങളെക്കുറിച്ചുള്ള വിവരണവും പിന്നീടുള്ള ചോദ്യവും ഒക്കെ കണ്ടപ്പോൾ മിടുക്കനാണല്ലോ എന്നു തോന്നി. പക്ഷെ പിന്നീടുള്ള കമന്റ്സ് പഴയതിന്റെ എല്ലാ വിലയും കളയുന്നതായിപ്പോയി. ജീവിതത്തിൽ നാം നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ അഹങ്കാരമല്ല വിനയമാണ് നമുക്ക് ഉണ്ടാകേണ്ടത്. നേട്ടങ്ങൾ ഉണ്ടാക്കിയവർ ആരും അവരുടെ സ്വന്തം കഴിവു കൊണ്ട് മാത്രമല്ല അവ നേടിയെടുത്തത്. അതിന് അടിത്തറ പാകിയവർ....അതിന് ഇടയാക്കിയവർ അനേകം കാണും തിരശീലക്കു പിന്നിൽ (അവരുടെ അധ്യാപകർ ഉൾപ്പെടെ). നമുക്കു കഴിവുണ്ട് അല്ലെങ്കിൽ നമ്മൾ മിടുക്കനാണ് എന്ന് നാമല്ല പറയേണ്ടത്...മറ്റുള്ളവരാണ്. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും വിനയാന്വിതനാകുന്ന സച്ചിൻ റ്റെൻഡുൽകർ തന്നെ ഈ ദിവസങ്ങളിലെ മാതൃക... മാപ്പ് ചോദിച്ചത് എന്തുകൊണ്ടും ഉചിതമായി... മിടുക്കൻ..തെറ്റ് അംഗീകരിച്ച് മാപ്പ് പറയുന്നത് വിജയത്തിലേക്കുള്ള ആദ്യ പടിയാണ്. പെഴ്സണൽ കോണ്ടാക്റ്റ് അറിയാമായിരുന്നെങ്കിൽ പരസ്യമായി ഇതു പറയുമായിരുന്നില്ല കേട്ടോ.. ഏതായാലും ഇത്തരം കമന്റ്സ് ചെയ്യാനിടയുള്ള മറ്റ് വിദ്യാർത്ഥികൾക്ക് ഇതൊരു തിരിച്ചറിവാകട്ടെ...

vipin mp March 20, 2012 at 9:24 AM  

ok i am apologising one again

sorry!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

വി.കെ. നിസാര്‍ March 20, 2012 at 10:04 AM  

Dear Vipin,
Now, you became very special to all of us.
Keep in constant touch and try to share your worthy knowledge to everyone.
All the best in the future.

vipin mp March 20, 2012 at 10:37 AM  

thank u

vipin mp March 20, 2012 at 11:49 AM  

a maths question to 10th std students
it is an easy question
try to do it! if u didn't got the answer don't become sad i will clear your doubts.

que:

THE NON ZERO REAL NUMBER a,b,c ARE SAID TO BE IN HARMONIC PROGRESSION IF 1/a + 1/c = 2/b
FIND ALL THREE TERM HARMONIC PROGRESSION a,b,c OF STRICTLY INCREASING POSITIVE INTEGER IN WHICH a=20 AND b DIVIDE c?

Dr,Sukanya March 20, 2012 at 3:44 PM  

@ VIPIN

since 20,b,c are in H.P

We have 1/20 + 1/c = 2/b
c+20 /c = 2/b
bc+20b=2c
bc+20b-40c=0 => (20+c)(40-b)=800

20+c is greater than 20 and 20x40=800 so b lies in between 20 and 40 and we have (40-b) lies in between 0 and 20

Factors of 800 are
1,800,2,400,4,200,5,160,8,100,10,80,16,50

hence we get the pairs
39,780
38,380
36,180
30,60
35,140
24,30
32,80

In these pairs b DIVIDE c are
39,780
38,380
36,180
35,140
30,60 holds the condition

hence there are such 5 pairs

vipin mp March 21, 2012 at 8:23 AM  

good

vipin mp March 21, 2012 at 8:25 AM  

@ ananya athira haritha

in which school you are studying?

vipin mp March 21, 2012 at 8:27 AM  

This is also an easy question

1) If the axes r rotated anticlockwise through an angle (tan inverse)1/√3 and d origin is shifted 2 d point Q(-√3/2,√3/2) then find the equation of d line havin slope 1/√3 w.r.t d original axes and passing through d point (1,1) on d original axes.

anjana April 5, 2012 at 3:20 PM  

Give me 8,9 classes annual exam qns in different states.

Rajeev April 5, 2012 at 9:14 PM  

Dear Anjana,
I feel that it would be a little difficult because so far I have seen no blog in Kerala that offers questions from other states. If anybody knows it please share.
Anjana you can do one thing. Type the same question in 'Google' or in 'ask.com'
For questions of Kerala State syllabus please visit http://www.english4keralasyllabus.com.

I will make it available there as early as possible.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer