സമ്പൂര്‍ണയിലൂടെ 9,10 ക്ലാസുകളുടെ പ്രമോഷനും ഒരു ക്ലാസില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാന്‍സ്ഫറും

>> Friday, June 20, 2014

2012ലെ ക്ലാസ് പ്രമോഷന്‍ സമ്പൂര്‍ണ വഴിയായിരിക്കണമെന്നു കാണിച്ചു കൊണ്ടുള്ള ഡിപി.ഐ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. അതു പ്രകാരം കഴിഞ്ഞ വര്‍ഷം ഡിവിഷനുകള്‍ ക്രിയേറ്റു ചെയ്ത് 8,9,10 ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമ്പൂര്‍ണ പോര്‍ട്ടല്‍ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് തുറന്ന ശേഷം ഡാഷ് ബോര്‍ഡിലെ Class and Divisions മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജിലെ 8, 9, 10 ക്ലാസുകളില്‍ ക്ലിക്ക് ചെയ്താല്‍ അതിലെ ഡിവിഷനുകളും Division ല്‍ ക്ലിക്ക് ചെയ്താല്‍ അതിലെ കുട്ടികളേയും കാണാന്‍ കഴിയും. ചുവടെയുള്ള ചിത്രം നോക്കൂ. എട്ടാം ക്ലാസിലെ ഡിവിഷനുകള്‍ A 2011-2012, B 2011-2012 എന്ന ക്രമത്തിലാണ് കാണാന്‍ കഴിയുക. അതു കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഡിവിഷനുകളാണ്. അപ്പോള്‍ നാം ആദ്യം എന്തായിരിക്കും ചെയ്യേണ്ടി വരിക? 2012-2013 അധ്യയന വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ ക്രിയേറ്റ് ചെയ്യണം. എന്നാലേ 2011-2012 ലെ കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തേക്ക് പ്രമോട്ട്/ട്രാന്‍സ്ഫര്‍ ചെയ്യാനാകൂ. അതെങ്ങനെ ചെയ്യാം? ഇത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് 2014-2015 വര്‍ഷത്തെ പ്രമോഷന്‍, ട്രാന്‍സ്ഫര്‍ പ്രവര്‍ത്തനങ്ങള്‍ ഇത് നോക്കി ചെയ്യാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകളേ ഈ വര്‍ഷവും ഉള്ളൂവെങ്കില്‍ ഈ പേജിന്റെ വലതു ഭാഗത്ത് import Divisions (മുകളില്‍ ചുവന്ന വളയത്തിനുള്ളില്‍ നല്‍കിയിരിക്കുന്നു) ല്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകള്‍ പുതിയ വര്‍ഷത്തേക്ക് സൃഷ്ടിക്കാം. ചുവടെയുള്ള ചിത്രം നോക്കുക.
Select Start date: 2012 ജൂണ്‍ 1 ഉം Select End Date : 2013 മാര്‍ച്ച് 31 ഉം ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തേതിലും ഡിവിഷനുകള്‍ കുറവാണെങ്കില്‍ ഉള്ള ഡിവിഷനുകള്‍ മാത്രം ടിക് ചെയ്താല്‍ മതി. എട്ടാം ക്ലാസിന് ചെയ്തതു പോലെ 9, 10 ക്ലാസുകളിലും 2012-2013 വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ സൃഷ്ടിക്കണം.

NB:- നിര്‍മ്മിച്ച ഡിവിഷനുകളുടെ എണ്ണം കൂടിപ്പോയെങ്കില്‍ അത് ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഒന്നാമത്തെ ചിത്രത്തില്‍ ഡിവിഷനുകള്‍ക്ക് നേരെ Edit, Delete ബട്ടണുകള്‍ നല്‍കിയിരിക്കുന്നത് കാണാം.

കഴിഞ്ഞ വര്‍ഷം ഉള്ളതിലും ഡിവിഷനുകളുടെ എണ്ണം കൂടുതലാണെങ്കില്‍ import Divisions ന് ഇടതു വശത്തുള്ള New Divisions ക്ലിക്ക് ചെയ്ത് പുതിയ ഡിവിഷന്‍ നിര്‍മ്മിക്കാവുന്നതേയുള്ളു.
ഇനി Class and Divisions മെനുവിലെ Class എടുത്തു നോക്കുക. 8,9,10 ക്ലാസുകളില്‍ ഡിവിഷനുകള്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ സഫിക്സോടെ ( ഉദാ : A 2012-2013, B 2012-2013..) വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.

പ്രമോഷന്‍ / ട്രാന്‍സ്ഫര്‍
പുതിയ അധ്യയന വര്‍ഷത്തേക്ക് ഡിവിഷനുകള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഇനി കുട്ടികളെ പ്രമോട്ട്/ട്രാന്‍സ്ഫര്‍ ചെയ്യാം. ജയിച്ച (EHS) കുട്ടികള്‍ക്ക് പുതിയ ക്ലാസിലേക്ക് അയക്കുന്നതിനെ പ്രമോഷന്‍ എന്നും NHS ആയ കുട്ടികളെ ഒരു ക്ലാസിലേക്ക് അയക്കുന്നതിനെ ട്രാന്‍സ്ഫര്‍ എന്നും പറയുന്നു. NHS ആയ കുട്ടിയാണെങ്കില്‍ക്കൂടി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നിന്നും 2012-2013 അധ്യയന വര്‍ഷത്തിലുള്ള ഒരു ഡിവിഷനിലേക്ക് അവനെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നത് മറക്കരുത്.

എന്നാലിനി കഴിഞ്ഞ അധ്യയന വര്‍ഷത്തെ കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രമോഷന്‍/ട്രാന്‍സ്ഫര്‍ നടത്താം? അതിനായി Class And Divisions ലെ Classes എടുക്കുക. പേജിന്റെ വലതു വശത്തുള്ള Student Transfers (ചുവന്ന വളയത്തിനുള്ളില്‍ കാണിച്ചിരിക്കുന്നു) ല്‍ ക്ലിക്ക് ചെയ്യുക. ഈ സമയം ചുവടെ നല്‍കിയിരിക്കുന്നതു പോലെ ഒരു ജാലകം പ്രത്യക്ഷപ്പെടും.
ഇവിടെ Reason എന്നതില്‍ EHS, NHS, Class Transfer എന്ന മൂന്ന് ഓപ്ഷനുകള്‍ കാണാം. EHS പ്രമോഷന് അര്‍ഹതയുള്ള കുട്ടികളും NHS പ്രമോഷന് അര്‍ഹത നേടാത്ത കുട്ടികളും ആണ്. ഒരു കുട്ടിയെ ഒരു ഡിവിഷനില്‍ നിന്ന് മറ്റൊരു ക്ലാസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ Class Transfer എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

Select a Class ല്‍ നിന്നും 8 -ം ക്ലാസ് തിരഞ്ഞെടുക്കുക. Select a Division ല്‍ നിന്നും A 2011-2012 തിരഞ്ഞെടുക്കുക. ആ ക്ലാസിലെ മുഴുവന്‍ കുട്ടികളേയും താഴെ ലിസ്റ്റ് ചെയ്യും.
ചിത്രത്തില്‍ ഓരോ കുട്ടിയുടേയും പേരിന്റെ നേര്‍ക്ക് ടിക് മാര്‍ക് ചെയ്യാന്‍ സൗകര്യമുള്ളത് ശ്രദ്ധിക്കുക. ടിക് മാര്‍ക്ക് ചെയ്തിരിക്കുന്ന കുട്ടികളെ മാത്രമേ പ്രമോഷന്‍/ട്രാന്‍സ്ഫറിനു പരിഗണിക്കൂ. ചുവടെ Select Destination Class : 9 ഉം Select Destination Division : A 2012-2013 എന്നും നല്‍കിയിരിക്കുന്നത് കാണുക. ഇതിനര്‍ത്ഥം മുകളിലെ 8 A 2011-2012 ലെ കുട്ടികളെ 9 A 2012-2013 ലെ ക്ലാസിലേക്ക് പ്രമോഷന്‍/ട്രാന്‍സ്ഫര്‍ ചെയ്യുകയാണെന്നാണ്. Submit അമര്‍ത്തിയാല്‍ ട്രാന്‍സ്ഫര്‍ ഫലപ്രദമായി നടത്താനാകും. NHS ആയ കുട്ടികളെ ഇതു പോലെ തന്നെ അതേ ക്ലാസിലെ തന്നെ ഏതു ഡിവിഷനിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതു പോലെ തന്നെ 9- ം ക്ലാസിലെ കുട്ടികളെ 10-ം ക്ലാസിലേക്ക് പ്രമോട്ട് ചെയ്യാം.

എട്ടാം ക്ലാസിലെ കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍

ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസിലെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകണമെന്നില്ലല്ലോ. എട്ടാം ക്ലാസിലെ ഡിവിഷനുകള്‍ മേല്‍ വിവരിച്ച പ്രകാരം 2012-2013 അധ്യയന വര്‍ഷത്തേക്ക് സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ എട്ടാം ക്ലാസിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. അതിന് Dashboard-Admission-School Admission ല്‍ പ്രവേശിക്കുക. ആ പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കി Admit Student എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ കുട്ടിയെയായി ഉള്‍പ്പെടുത്താം.

32 comments:

shmgvhssedavanna May 21, 2012 at 7:02 AM  

8,9,class കളിലേ കുട്ടികളെ confirm ചെയ്യാതെ class പ്രോമഷന്‍‍ ട്രാന്‍സ്ഫരി‍ ചെയ്യാന്‍ സാധിക്കുമോ?

JOHN P A May 21, 2012 at 7:47 AM  

confirm ചെയ്യാതെ പ്രമോഷന്‍ നടത്താമല്ലോ. ടെസ്റ്റ് സൈറ്റില്‍ പരിശീലനസമയത്ത് ഇങ്ങനെയാണണ് ചെയ്തതത്
ഇവിടെ മാറ്റം ഉണ്ടാകില്ലെന്നു തോന്നുന്നു

snhssthrikkanarvattom May 21, 2012 at 7:53 AM  

sslc certificates എന്ന് കിട്ടുമെന്ന് പറയാമോ? ഇത് വരെയായി യാതൊരു വിവരവുമില്ല

duhssthootha May 21, 2012 at 10:04 AM  

സമ്പൂര്‍ണ്ണ ടി.സി.യുമായി എത്തുന്ന കുട്ടിയെ സമ്പൂര്‍ണ്ണ സോഫ്റ്റ്‍വെയറില്‍ എന്റര്‍ ചെയ്യുമ്പോള്‍ മുഴുവന്‍ വിവരങ്ങളും ചേര്‍ക്കേണ്ടതുണ്ടോ? ഡാറ്റയും ട്രാന്‍ഫറായി സമ്പൂര്‍ണ്ണയില്‍ എത്തില്ലേ?

Ashraf May 21, 2012 at 10:35 AM  

Primery schoolukallil Samporna opayoukikkan pattumoo?

JIM JO JOSEPH May 23, 2012 at 3:58 PM  

1.employee details add ചെയ്യുമ്പോള്‍ drawing teachers ന് subject കോളത്തില്‍ ചേര്‍ക്കാന്‍ 'drawing' ലിസ്റ്റിലില്ല.
2.അനധ്യാപകര്‍ employee വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലേ?

tharat.blogspot May 24, 2012 at 8:00 AM  

ഒരു ഡിവിഷനില്‍ (ഉദാ:8 A) മാക്സിമം എത്ര കുട്ടികളെ ചേര്‍ക്കാം എന്ന് പറയാമോ ?

vss May 24, 2012 at 10:00 AM  

How to change the name of School in sampoorna?
Please give the detail.

Najeeb May 27, 2012 at 12:05 PM  

ക്ലാസ് ട്രാൻസ്ഫർ നടത്തിയ കുട്ടികൾ ഏതു ക്ലാസിൽ നിന്നു വന്നു എന്നു മനസ്സിലാക്കാൻ എന്താണു വഴി? അതും കൂടി ഉൾപെടുന്ന രീതിയിൽ കസ്റ്റം റിപ്പോർട് തയ്യാറാക്കാനാവുമോ?

ഈവിയെസ് June 2, 2012 at 7:37 PM  

ഒരു വിദ്യാര്‍ഥിക്ക് നല്‍കിയ TC ക്യാന്‍സല്‍ ചെയ്യാന്‍ എന്തു ചെയ്യണം

Radhamani May 19, 2013 at 8:30 AM  

ചിലല് അക്കഷരം എഴുതുനനതു ?

Unknown May 31, 2014 at 7:04 PM  

സമ്പൂര്‍ണ യുസര്‍ ഗൈഡ്‌ നോക്കി പ്രൊമോഷന്‍,ട്രാന്‍സ്ഫര്‍,ഡിവിഷന്‍ സൃഷ്ടി എല്ലാം നന്നായി ചെയ്തു എസ് ഐ ടി സി എത്താതെ എല്ലാം മനസ്സിലായി.

MAR AUGUSTIN'S H S THURAVOOR June 2, 2014 at 9:59 PM  

How can we admit a student if we get a message "We're sorry, but something went wrong.

We've been notified about this issue and we'll take a look at it shortly."

CHERUVADI KBK June 8, 2014 at 8:11 AM  

How to enter 6th working day statements in SAMPOORNA?

das June 8, 2014 at 8:20 AM  

@CHERUVADI KBK
സമ്പൂര്‍ണ്ണയില്‍ TC,div. creation,Promotion,Class transfer,Admission ഇവയെല്ലാം ചെയ്ത് database 6-ാം പ്രവൃത്തിദിനാനുസരണമാക്കിയാല്‍ മാത്രം മതിയാകുമല്ലോ...

CHERUVADI KBK June 8, 2014 at 8:39 AM  

@das,Sir how to promote students to next standard?

St. John's Higher Secondary School, Mattom June 8, 2014 at 10:25 AM  

ഡി.ഇ.ഓ ആപ്പീസുകളില്‍ 09/06/2014 (ആറാം പ്രവര്‍ത്തി ദിവസം) നല്‍കേണ്ട പ്രൊഫോര്‍മയില്‍ OECയെ എവിടെ ഉള്‍പ്പെടുത്തും

das June 8, 2014 at 11:19 AM  

@CHERUVADI KBK
സാറു കമന്റെഴുതിയ ഈ പോസ്റ്റുതന്നെ പൂര്‍ണ്ണമായി വായിച്ച് സ്വയം ചെയ്യാമല്ലോ.അല്ലെങ്കില്‍ ഈ ലിങ്കില്‍ നോക്കൂ..

സാദിഖ് തങ്ങള്‍ കെ.വി.കെ June 24, 2014 at 9:23 PM  

സമ്പൂര്‍ണ്ണയില്‍ യു.പി സ്കൂളില്‍ നിന്നും വന്ന ചില TC നമ്പര്‍ നല്‍കി ചേര്‍ത്താന്‍ ശ്രമിക്കുമ്പോള്‍
we're sorry, but something went wrong....എന്ന മെസ്സേജ് വരുന്നു. എന്തായിരിക്കും കാരണം ? പരിഹാരം വല്ലതും....?

ഷാഹിര്‍ കല്‍പകഞ്ചേരി June 24, 2014 at 11:28 PM  
This comment has been removed by the author.
mgm June 25, 2014 at 1:58 PM  

Some sslc failed students didn't apply for tc. How can we remove from our school.

CHERUVADI KBK July 2, 2014 at 10:52 PM  

Thank u das sir igot ur detailed link sorry for delay in reply comment

CHERUVADI KBK July 5, 2014 at 6:42 AM  

All details in online can include in offline Sampoorna software by synchronizing?

VIDYAPEEDHAM July 5, 2014 at 6:27 PM  

Sir,
എന്റെ സ്കൂളിലെ ഒരു കുട്ടിയുടെ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ മെസേജ് ഇങ്ങിനെ വരുന്നു..1 error prohibited this student from being saved
There were problems with the following fields:
UID another student exists with this UID
എന്താണ് ചെയ്യേണ്ടത്c

VIDYAPEEDHAM July 5, 2014 at 6:29 PM  

ഈ നമ്പര്‍ ആരാണ് ഉപയോഗിച്ചെതെന്ന് കണ്ടെത്താന്‍ കഴിയമോ?

Hari | (Maths) July 5, 2014 at 9:33 PM  

സര്‍,
Student മെനുവിലെ സെര്‍ച്ചില്‍ UID നല്‍കി സെര്‍ച്ച് ചെയ്തു നോക്കിയാല്‍ നമ്മുടെ സ്ക്കൂളില്‍ തന്നെ മറ്റേതെങ്കിലും കുട്ടിക്ക് ഈ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അറിയാം. ഇതേ കുട്ടിയുടെ ടി.സി ഓണ്‍ലൈനായി നല്‍കുകയും നമ്മള്‍ ഫ്രഷായി എന്റര്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താലും ഇങ്ങനെ വരാം. പഴയ സ്ക്കൂളില്‍ നിന്ന് കുട്ടിയെ ട്രാന്‍സ്ഫര്‍ ചെയ്യാതെ മാനുവല്‍ ടി.സി തന്ന് അവര്‍ അവിടെ നിന്ന് കുട്ടിയെ Remove ചെയ്താലും ഈ പ്രശ്നം സംഭവിക്കാം. ഇതൊന്നുമല്ല പ്രശ്നമെങ്കില്‍ അതത് ജില്ലയിലെ മാസ്റ്റര്‍ട്രെയിനര്‍മാരെ സമീപിക്കൂ... അവരുടെ യൂസര്‍ വഴി UID സെര്‍ച്ച് ചെയ്ത് ജില്ലയിലെവിടെയെങ്കിലും ഈ കുട്ടി ഉണ്ടോയെന്ന് കണ്ടെത്താമെന്നു തോന്നുന്നു. ഇല്ലേ, നിസാര്‍ സാര്‍?

വി.കെ. നിസാര്‍ July 5, 2014 at 9:57 PM  

തീര്‍ച്ചയായും

വി.കെ. നിസാര്‍ July 5, 2014 at 11:23 PM  

"അവരുടെ യൂസര്‍ വഴി UID സെര്‍ച്ച് ചെയ്ത് ജില്ലയിലെവിടെയെങ്കിലും ഈ കുട്ടി ഉണ്ടോയെന്ന് കണ്ടെത്താമെന്നു തോന്നുന്നു."

ഓരോ സ്കൂളുമെടുത്തുള്ള ശ്രമകരമായ സെര്‍ച്ചേ നടക്കൂവെന്ന് മാത്രം!

VIDYAPEEDHAM July 7, 2014 at 8:44 PM  

sir,
മലപ്പുറം ജില്ലയിലാണ് എന്റെ സ്കൂള്‍.. IT ചാര്‍ജൂള്ള മാഷിന് വിവരം കൃത്യമായി മെയില്‍ ചെയ്തിട്ടുണ്ട്."ആധാറുമായുള്ള പ്രശ്നത്തിന് പരിഹാരം ഉടനടി ഉണ്ടാകുമെന്ന് പ്രതീക്ഷക്കുന്നു" എന്ന മറുപടിയാണ് കിട്ടിയത്. കൂട്ടിയുടെ ടി.സി. ഓണ്‍ലൈനായി വന്നതാണ്.അവിടെനിന്ന് UID എന്റര്‍ ചെയ്തതായി കണ്ടില്ല. ഊ വര്‍ഷം ചേര്‍ന്ന കൂട്ടിയാണിത്.
പുതിയ ഓര്‍ഡര്‍ പ്രകാരം Pupil strength എടുക്കുമ്പോള്‍ ഈ കുട്ടി UID യും EID യും ഇല്ലാത്ത കൂട്ടിയായി കാണുന്നു. എണ്ണത്തില്‍ പടണമെങ്കില്‍ തെറ്റ് എങ്ങിനെ കണ്ടെത്താന്‍ കഴിയും? എന്റെ സ്കൂളിലെ കൂട്ടികളുടെ മുഴുലനും കൂട്ടികളുടെ UID reports-ല്‍ നിന്നും പരിശോധിച്ചിരുന്നു. അവിടെ ഇല്ല..
പരിഹാരമെന്താണ്?

Gireesh Vidyapeedham July 7, 2014 at 8:55 PM  

പണ്ട് UID site-ല്‍ ഇങ്ങിനെ പ്രശ്നം വരുമ്പോള്‍ ഏത് സ്കുളിലാണോ ആ നമ്പര്‍ തെറ്റായി അടിച്ചത് ആ സ്കളിലെ ടീച്ചറുടെ പേരും ഫോണ്‍ നമ്പറും കാണിച്ചിരുന്നു. അങ്ങിനെ ചെയ്യാന്‍ ഇപ്പോള്‍ കഴിയുമോ?

mountcarmelchathiath July 10, 2014 at 2:15 AM  

when taking class wise print class changed .softweare taking the class from previous school details so tenth std student took admission in vth her class came as vth std

Unknown November 28, 2015 at 5:36 PM  

മലയാളം ഫോണ്ട് വായിക്കാന്‍ കഴിയുന്നില്ല

സര്‍ , സമ്പൂര്‍ണ്ണയില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്തെടുത്ത ഫയലിലെ മലയാളം പേരുകളും മറ്റും വായിക്കാന്‍ കഴിയുന്നില്ല , ഏത് ഫോണ്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer