ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിനെപ്പറ്റി അറിയാന്‍‌

>> Sunday, July 22, 2012


കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകരാകാനുള്ള പൊതുയോഗ്യതാ നിര്‍ണയ പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (KTET) അപേക്ഷ ക്ഷണിച്ചു. അടി സ്ഥാനയോഗ്യതയോടൊപ്പം എലിജിബിലിറ്റി പരീക്ഷയും ജയിച്ചാല്‍ മാത്രമേ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഇനി അധ്യാപകരാകാന്‍ കഴിയൂ. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ സെറ്റ് (SET)നിര്‍ബന്ധമാ ക്കിയതു പോലെ തന്നെയാണ് ഇതും. കേരളത്തില്‍ എസ്‌സി ആര്‍ടിയും പരീക്ഷാഭ വനും സംയുക് തമായാണ് ഈ പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 25-നാണു പരീക്ഷ. ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്യണം. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കു പ്രത്യേകം പരീക്ഷകളാണ്. പരീക്ഷാഫീസ് 500 രൂപ വീതം. വിശദവിവരങ്ങളും സിലബസും ചുവടെ നല്‍കിയിട്ടുണ്ട്.

അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നില വാരം ഉണ്ടാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാ ക്കാനുമായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന്‍ (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖ അനുസരി ച്ചാണു വിവിധ സംസ്ഥാനങ്ങളില്‍ സ്സഞ്ഞസ്സ നടപ്പാക്കിയത്. കേരള ത്തില്‍ ഈ പരീക്ഷ കെടിഇടി എന്നാണറിയപ്പെടുന്നത്. കെടിഇടി യോഗ്യതാ നിര്‍ണയപരീക്ഷയാണ്. അതു നിയമനം ഉറപ്പാക്കു ന്നില്ല. ഈ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പിഎസ്‌സിക്കും മാനേജ്‌മെന്റുകള്‍ക്കും സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലേക്കും ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലേക്കും അധ്യാപകരാകാന്‍ തയാറാകുന്നവര്‍ ഈ യോഗ്യതാ നിര്‍ണയപരീക്ഷ ജയിച്ചിരിക്കണം. മൂന്നുതരം പരീക്ഷകളാണുള്ളത്.

ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ (പ്രൈമറി)-കാറ്റഗറി ഒന്ന് - KTET I
അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകള്‍-(അപ്പര്‍ പ്രൈമറി) കാറ്റഗറി രണ്ട് - KTET II
എട്ടുമുതല്‍ പത്തുവരെ ക്ലാസുകള്‍-(ഹൈസ്‌കൂള്‍) കാറ്റഗറി മൂന്ന് - KTET III
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഈ പരീക്ഷകള്‍ എഴുതാം.

KTET I പരീക്ഷ എഴുതാന്‍ 50% മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിച്ച സര്‍ട്ടിഫിക്കറ്റും സംസ്ഥാന സര്‍ക്കാര്‍ അംഗീക രിച്ച രണ്ടുവര്‍ഷത്തെ ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റും (ടിടിസി) വേണം.

KTET II എഴുതാന്‍ ബിഎ/ബിഎസ്‌സി/ ബികോം ബിരുദ ങ്ങളില്‍ ഏതെങ്കിലും ഒന്നും രണ്ടു വര്‍ഷത്തെ ട്രെയിന്‍ഡ് ടീ
ച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റും വേണം.

KTET III എഴുതാന്‍ വേണ്ട അടിസ്ഥാന യോഗ്യത 45% മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദവും(എംഎ/എംഎസ്‌സി) ബി എഡും ആണ്. ഹൈസ്‌കൂള്‍ അധ്യാപക രാകാന്‍ ബിരുദാനന്തര ബിരുദവും അതതുവിഷയത്തില്‍ ബിഎഡും വേണമെന്നു ചുരുക്കം.മൂന്നു കാറ്റഗറികളിലേക്കും വേണ്ട അവശ്യയോഗ്യതകള്‍ നേടിയിട്ടുള്ള പരീക്ഷാര്‍ഥി കള്‍ക്കു മൂന്നു പരീക്ഷകളും എഴുതാം. പരീക്ഷ ഒരേ ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലായിരിക്കും. ടിടിസി, ബിഎഡ് എന്നീ അംഗീകാരമുള്ള പ്രഫഷനല്‍ കോഴ്‌സ് പഠനം പൂര്‍ത്തി യാക്കി പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെടിഇടി എഴുതാം.

150 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് കെടി ഇടി പരീക്ഷകള്‍. ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്കു വീതം. 150ല്‍ 90 മാര്‍ക്കു നേടുന്നവരെ (60%) കെടിഇടി വിജയിയായി പരിഗണിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കും. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കില്ല. കെടിഇടി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഏഴു വര്‍ ഷമാണ്. അതിനുള്ളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചി ല്ലെങ്കില്‍ വീണ്ടും കെടിഇടി എഴുതണം. ഒരിക്കല്‍ ലഭിച്ച സ്‌കോര്‍ വീണ്ടും പരീക്ഷ എഴുതി വര്‍ധിപ്പിക്കാനും സൗകര്യ മുണ്ട്.

വിഷയങ്ങളും മാര്‍ക്കും

*KTET I
1. ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് പെഡഗോഗി (30 ചോദ്യങ്ങള്‍)
2. ലാംഗ്വേജ് I (മലയാളം/തമിഴ്/കന്നട ഇവയില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം-30 ചോദ്യങ്ങള്‍)
3. ലാംഗ്വേജ് II (ഇംഗ്ലീഷ്)
4. മാത്തമാറ്റിക്‌സ്
5. എന്‍വയണ്‍മെന്റല്‍ സയന്‍സ്.
ഓരോ മേഖലയിലും 30 ചോദ്യങ്ങള്‍ വീതം (ലാംഗ്വേജ് II ആയി അറബിക് തിരഞ്ഞെടുക്കാന്‍ അറബിക് അധ്യാപകര്‍ക്ക് അനുവാദമുണ്ട്.)

* KTET II
1. ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് പെഡഗോഗി (30 മാര്‍ക്ക്)
2. ലാംഗ്വേജ് I (മലയാളം/ തമിഴ്/കന്നട/ഇംഗ്ലീഷ്) (30 മാര്‍ക്ക്)
3. ലാംഗ്വേജ് II (മലയാളം/ഇംഗ്ലീഷ്/അറബിക്/ഹിന്ദി/ഉറുദു/സംസ്‌കൃതം-30 മാര്‍ക്ക്)
ലാംഗ്വേജ് I ല്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ ലാംഗ്വേജ് II ല്‍ വീണ്ടും തിരഞ്ഞെടുക്കാന്‍ അനുവാദമില്ല.
4. എ) മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് (മാത്തമാറ്റിക്‌സ്/ സയന്‍സ് അധ്യാപകര്‍ക്ക്) അല്ലെങ്കില്‍
ബി) സോഷ്യല്‍സയന്‍സ് (സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക്)
സി) മറ്റ് അധ്യാപകര്‍ക്ക് ഇവയില്‍ എ) അല്ലെങ്കില്‍ ബി) തിരഞ്ഞെടുക്കാം.

* KTET III
1. അഡോളസെന്റ് സൈക്കോളജി തിയറീസ് ഓഫ് ലേണിങ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ് (40 മാര്‍ക്ക്)
2) (ലാംഗ്വേജ്) മലയാളം /ഇംഗ്ലീഷ് /തമിഴ് /കന്നട എന്നിവയിലേതെങ്കിലും ഒന്ന്-30 മാര്‍ക്ക്.
3. സബ്ജക്ട് സ്‌പെസിഫിക് ഏരിയ-80 മാര്‍ക്ക്-(മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ്, )

Application for the service of Scribe -KTET Exam 2012

Kerala Teachers Eligibility Test: K-TET
Notification | Prospectus | Syllabus | How to apply for K-TET | K-TET Site

Latest order


TET Modified Order

ടെറ്റ് സംശയങ്ങളും ഉത്തരങ്ങളും

മാതൃകാ ചോദ്യപേപ്പര്‍
For Classes 1 to 5
For Classes VI to VIII
For Classes IX to X
വിവരങ്ങള്‍ക്കു കടപ്പാട്:
മനോരമ ഓണ്‍ലൈന്‍ & എസ്. രവീന്ദ്രന്‍ നായര്‍,
അസി. പ്രഫസര്‍,
എസ്‌.സി.ഇ.ആ.ര്‍ടി, തിരുവനന്തപുരം.

48 comments:

Unknown July 22, 2012 at 9:08 AM  

"KTET III എഴുതാന്‍ വേണ്ട അടിസ്ഥാന യോഗ്യത 45% മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദവും(എംഎ/എംഎസ്‌സി) ബി എഡും ആണ്. ഹൈസ്‌കൂള്‍ അധ്യാപക രാകാന്‍ ബിരുദാനന്തര ബിരുദവും അതതുവിഷയത്തില്‍ ബിഎഡും വേണമെന്നു ചുരുക്കം.."
KER പരിഷ്കരിക്കാതെ മേല്‍പറഞ്ഞ മാറ്റത്തിന് നിയമസാധുതയുണ്ടാകുമോ..? എച്ച് എസ് എ പിഎസ്​സി നിയമനങ്ങള്‍ക്കും ഇനിമേല്‍ ഇതു താനാണോ യോഗ്യത? വളരെ രഹസ്യമായി ഇതിലൂടെ യോഗ്യത ഉയര്‍ത്തുകയല്ലേ സര്‍ക്കാര്‍ ചെയ്തത്?

Unknown July 22, 2012 at 10:57 AM  

ഈ വര്‍ഷം UP-ല്‍ appoint ചെയ്ത(10 മാസത്തേയ്ക്ക്) degree ഇല്ലാത്ത ഒരാള്‍ക്ക് KTET 1 എഴുതി ജയച്ചാല്‍ UP-യില്‍ തുടരാന്‍ സാധിക്കുമോ?

hathyar July 22, 2012 at 11:48 AM  

ടൈറ്റില്‍ യോഗ്യതയുള്ള ഭാഷാധ്യാപകര്‍ എന്ത് ചെയ്യണം? ഭാഷാധ്യാപക
ട്രെയിനിംഗ് ഇല്ലാത്തവര്‍ക്ക് എല്‍ .പി യിലോ യു .പി യിലോ ഇനി അധ്യാപകരാകാന്‍ സാധിക്കില്ലേ ?അധ്യാപകരുടെ യോഗ്യത പുനര്‍ നിശ്ചയിക്കുമ്പോള്‍ വേണ്ടത്ര ചര്‍ച്ച നടത്താത്തത്‌ ശരിയായില്ല .

Sreenilayam July 22, 2012 at 12:24 PM  

പത്രമാധ്യമങ്ങളില്‍ കണ്ടതു പ്രകാരം സംഭവിക്കുകയാണെങ്കില്‍, ഒരു ഉദ്യോഗത്തിന് നിയമിക്കപ്പെട്ട ശേഷം പിന്നീടെപ്പോഴോ യോഗ്യത പുനര്‍ നിശ്ചയിക്കപ്പെട്ട് യോഗ്യതക്കുറവു മൂലം ഉദ്യോഗസ്ഥന്‍ ഡീഗ്രേഡ് ചെയ്യപ്പെടുന്ന ആദ്യത്തെ ഡിപ്പാര്‍ട്ടുമെന്റ് വിദ്യാഭ്യാസവകുപ്പും ഇങ്ങനെ സംഭവിക്കപ്പെടുന്ന ആദ്യ രാജ്യം ഇന്‍ഡ്യയുമാകും. നോക്കുകൂലി വാങ്ങാനല്ലാതെ സംഘടനകള്‍ക്ക് എന്തു ചെയ്യാനുണ്ട് ഇതില്‍?

സെറ്റ് പരീക്ഷ എല്‍.ബി.എസ് സെന്ററിന് പണമുണ്ടാക്കുന്നതിന് വേണ്ടി നടത്തുന്ന പരീക്ഷയാണെന്ന് പരീക്ഷാ റിസല്‍ട്ട് കാണുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്. വിജയശതമാനം നാലു ശതമാനമൊക്കെ വരാറുണ്ടെന്നു തോന്നുന്നു. അതു പോലെ കെ-ടെറ്റും മാറാതിരുന്നെങ്കില്‍ !

ദേവുരാമു July 22, 2012 at 2:09 PM  

സമീപ ഭാവിയില്‍ ഹൈസ്കൂള്‍ അധ്യാപകരെ ഉയര്‍ത്തി ഹയര്‍ സെക്കന്ററി അധ്യാപകര്‍ (ഗസറ്റഡ് ) ആക്കുന്നതിനും തുടര്‍ന്ന് ആകെ മൊത്തം സര്‍വീസ് പരിഗണിച്ചു പത്തു വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസ് ഉള്ള ഇപ്പോഴത്തെ ഹയര്‍ സെക്കന്ററി അധ്യാപകരുടെ തലയ്ക്കു മുകളിലൂടെ അവരെ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ആക്കുന്നതിനും ഉള്ള നീക്കമാണിത് കൂടാതെ ഹയര്‍ സെക്കന്ററി അധ്യാപകര്‍ 9,10 ക്ലാസ്സുകളിലെ അധ്യാപകര്‍ മാത്രം ആകുകയും ചെയ്യും

വി.കെ. നിസാര്‍ July 22, 2012 at 2:12 PM  

Off Topic:
[im]https://sites.google.com/site/hijklmn23/ff/rabb1.jpg?attredirects=0&d=1[/im]

Hari | (Maths) July 22, 2012 at 6:02 PM  

വിദ്യാഭ്യാസ മന്ത്രിയില്‍ മാത്​സ് ബ്ലോഗിന് ലഭിച്ച ഈ ആശംസയും പ്രോത്സാഹനവും മാത്​സ് ടീമിനുണ്ടാക്കുന്ന ഉണര്‍വ് അനിര്‍വചനീയമാണ്.

കെ-ടെറ്റ് പരീക്ഷയ്ക്കുള്ള മാതൃകാ ചോദ്യങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ‍ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. സമാനമനസ്ക്കര്‍ ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചു തന്നാല്‍ ഒരു പഠനപരമ്പര തന്നെ നമുക്ക് നടത്താവുന്നതേയുള്ളു.

ravi July 22, 2012 at 7:54 PM  

വിദ്യാഭ്യാസ മന്ത്രിയില്‍ മാത്​സ് ബ്ലോഗിന് ലഭിച്ച ഈ ആശംസയും പ്രോത്സാഹനവും മാത്​സ് ടീമിനുണ്ടാക്കുന്ന ഉണര്‍വ് അനിര്‍വചനീയമാണ്.

അത് മന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ഫേസ് ബുക്ക് അക്കൗണ്ടല്ല എന്നാണ് തോന്നുന്നത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട ആരോ ആണ്. ഫെയ്സ് ബുക്ക് നോക്കൂ.. അദ്ദേഹം ചെയ്യുന്ന പരിപാടികളുടെ പരസ്യം മാത്രമേ അതിലുള്ളൂ. Hon. Mini. Minister എന്നൊക്കെ ഒരാള്‍ സ്വയം തന്റെ സംഭാഷണത്തില്‍ ഉപയോഗിക്കുമോ ?

സുദൂര്‍ വളവന്നൂര്‍ July 22, 2012 at 9:37 PM  

എന്തൊക്കെയായാലും ശരി ടെറ്റ് പരീക്ഷ നടത്തി അഭിരുചിയും ആഭിമുഖ്യവുമുളള ക്രിയാശേഷിയുളള അധ്യാപകരെ വാര്‍ത്തെടുക്കുക എന്നുളളത് ഏറ്റവും നല്ല കര്‍മ്മ പരിപാടിയാണ്‌

Unknown July 23, 2012 at 12:19 AM  

ഞാന്‍ പതീനേഴ് വര്‍ഷമായി യുപീ സര്‍വീസിലുളള ടീച്ചറാണ്.പലപ്പോഴായി ഹൈസ്കൂള്‍ നിയമനവും ലഭിച്ചിട്ടുണ്ട്.എല്ലാ നിയമനവും അംഗീകാരം ലഭിച്ചവയാണ് .ഗണിതത്തില്‍ ബിരുദാനന്തരബിരുദവും ഉണ്ഭ്. പ്റമോഷന്‍ ലദിക്കുന്നതിന് ഞാന്‍ ടെററ് എഴുതേണ്ടതുണ്ടോ


Anila Xavier K
anilaxavierk@gmail.com

nilanagar July 23, 2012 at 7:17 AM  

നിലവില്‍ അധ്യാപകരാവാന്‍ അടിസ്ഥാനയോഗ്യയുള്ള ഡിഗ്രിയും ബി എഡും മാത്രമുള്ളവര്‍ക്ക് KTETI,KTET II,KTET III ഇതില്‍ ഏതാണ് എവുതാവുന്നത്?

Hari | (Maths) July 23, 2012 at 7:39 AM  

പ്രിയ രവി സാര്‍,
വിദ്യാഭ്യാസമന്ത്രിയുമായി നേരിട്ടു സംസാരിക്കുന്നതിനുള്ള അവസരം പലവട്ടം ലഭിച്ചയാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സമീപന രീതികളെക്കുറിച്ച് വളരെ നന്നായി എനിക്കറിയാം. അദ്ദേഹത്തിന്റെ കണ്ണുവെട്ടിച്ച് ആരെങ്കിലും ചെയ്തതായിരിക്കും എന്ന ധാരണ രവി സാറിനു പോലുമുണ്ടാകില്ല. പിന്നെ, വിദ്യാഭ്യാസമന്ത്രിയുടെ ഫേസ് ബുക്കില്‍ വരുന്ന ഓരോ വരിയും അദ്ദേഹത്തിന്റേതു തന്നെയാണ്. അതില്‍ എന്തെങ്കിലും തരത്തിലുള്ള വിവാദം കടന്നു കൂടിയാല്‍ അത് എന്റേതല്ല എന്നു പറഞ്ഞ് ഒഴിയാനാകില്ലെന്നതും നമുക്കറിയാം. അത്തരത്തിലെന്തെങ്കിലും കടന്നു കൂടിയാല്‍ നമ്മളാരും അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമല്ല എന്നു പറഞ്ഞ് ഒഴിയുകയുമില്ല.

പിന്നെ, യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ, പരസ്യം നല്‍കുന്നതിനു വേണ്ടി പലരും സമീപിച്ചിടും അതൊന്നും വേണ്ടെന്നു വെച്ച് കയ്യില്‍ നിന്ന് കാശെടുത്ത് ബ്ലോഗ് നടത്തിക്കൊണ്ടു പോകുന്ന, മൂന്നര വര്‍ഷം കൊണ്ട് ഒരു കോടി ഹിറ്റുകളോട് അടുത്തു നില്‍ക്കുമ്പോള്‍, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ബ്ലോഗെന്നു പറയുമ്പോള്‍ സ്വന്തം ഡിപ്പാര്‍ട്ടുമെന്റിന്റെ തലവന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഒരു ആശംസ ലഭിക്കുമ്പോള്‍ അതൊന്നു താങ്കളടക്കമുള്ള സുഹൃത്തുക്കളോടു പങ്കുവെക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും ഞങ്ങള്‍ക്കു നല്‍കിക്കൂടേ? നമ്മുടെ സമൂഹത്തിന് നല്ല വാക്കുകള്‍ ചൊരിയാനറിയില്ലെന്നും, അവസരം കിട്ടിയാല്‍ കുപ്രചരണം നടത്താന്‍ സമയം കളഞ്ഞും മുന്നോട്ടു വരുമെന്നുള്ള സ്ഥിരം പല്ലവിക്ക് ഒരു അപവാദമായി സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ നമുക്കെല്ലാവര്‍ക്കും മുന്നോട്ടു വരാം. അര്‍ഹമായ പ്രോത്സാഹനം നല്‍കുകയും ഗുണദോഷിക്കേണ്ട സമയങ്ങളില്‍ അതു ചെയ്തും നമുക്ക് മുന്നേറാം.

satheesh July 23, 2012 at 3:29 PM  

sir iam peon in education depart ,service completed five year B.ed holder ,by transfer promotion HSA , tet venamooooo........

vikram July 23, 2012 at 7:39 PM  

KTET III എഴുതാന്‍ P.G.യും L T T യും മതിയോ?

suseela teacher July 23, 2012 at 7:42 PM  

K TET II നുള്ള യോഗ്യത ഇതുതന്നെയാണോ?

yoosuf.k July 23, 2012 at 8:36 PM  

What Abt Language teachers ?

ali July 23, 2012 at 11:24 PM  

സിബിഎസ്ഇ CTET എന്ന പേരില്‍ നടത്തിയ പരീക്ഷയെപ്പോലെ സര്‍ക്കാറിന് പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല ആശയമാണ് ഈ KTET ഉം എന്നാണ് ഇതെ കുറിച്ച് ആദ്യമായി പരാമര്‍ശിക്കാറുള്ളത്.
സിബിഎസ്ഇ രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയല്ലോ CTET
കേരളത്തില്‍ നിന്ന് എഴുതിയ പതിനായിരങ്ങളില്‍ ആയിരംപേരെങ്കിലും യോഗ്യത നേടിയില്ല എന്നാണ് മാധ്യമങ്ങള്‍ വഴി അറിഞ്ഞത്.

ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്ന് 500 രൂപയാണ് പരീക്ഷ എഴുതാന്‍ ഫീസ് വാങ്ങുന്നത്. ഇപ്രകാരം പതിനായിരങ്ങള്‍ പരീക്ഷ എഴുതുന്നത് വഴി സര്‍ക്കാറിന് കിട്ടുന്നത് കോടികളാണ്.

ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നു.
എന്തിനാണ് ഈ പരീക്ഷക്ക് 500 രൂപ ഫീസ് ഈടാക്കുന്നത് ?
പിഎസ്‌സി പരീക്ഷയുടേത് പോലുള്ള ചോദ്യപേപ്പറും ഒഎംആര്‍ ഷീറ്റുമാണ് ഈ പരീക്ഷയിലും വിതരണം ചെയ്യാന്‍പോകുന്നത്. കൂടാതെ പരീക്ഷ എഴുതി ജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കുമത്രെ. ഇതിനാണോ ഇത്രയും ഫീസ്.
ചിലവിലേക്കാണെങ്കില്‍ കണക്ക് കൂട്ടിയാല്‍ 100 രൂപപോലും അധികമാകും. പിന്നെ എന്തിനാണ് ഇവരില്‍ നിന്നെല്ലാം 500 രൂപ വീതം വാങ്ങുന്നത്. ഇത് പണം തട്ടാനുള്ള ശ്രമമല്ലാതെ മറ്റെന്താണ് ?
ആരെങ്കിലും ഒന്ന് വിശദീകരിച്ചുതരാമോ.......?

Rajeev July 23, 2012 at 11:27 PM  

@ Hari Sir
രവിയുടെ കമന്റ് ഹരി സാറിനെ വേദനിപ്പിച്ചെങ്കില്‍ വായനക്കാരുടെ പ്രതിനിധിയായി ക്ഷമ ചോദിക്കുന്നു. ഒരു പക്ഷെ രവി മനസ്സില്‍ തോന്നിയത് നിഷ്കളങ്കമായി പറഞ്ഞെന്നേ ഉള്ളായിരിക്കും. രവി ഇത് വായിക്കുന്നുണ്ടെങ്കില്‍ മറുപടി എഴുതണം കേട്ടോ...

മാന്യ അധ്യാപകര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഹരി സര്‍ സൂചിപ്പിച്ചത്.

"നമ്മുടെ സമൂഹത്തിന് നല്ല വാക്കുകള്‍ ചൊരിയാനറിയില്ലെന്നും, അവസരം കിട്ടിയാല്‍ കുപ്രചരണം നടത്താന്‍ സമയം കളഞ്ഞും മുന്നോട്ടു വരുമെന്നുള്ള സ്ഥിരം പല്ലവിക്ക് ഒരു അപവാദമായി സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ നമുക്കെല്ലാവര്‍ക്കും മുന്നോട്ടു വരാം. അര്‍ഹമായ പ്രോത്സാഹനം നല്‍കുകയും ഗുണദോഷിക്കേണ്ട സമയങ്ങളില്‍ അതു ചെയ്തും നമുക്ക് മുന്നേറാം."

"ഒരു കോടി ഹിറ്റുകളോട് അടുത്തു നില്‍ക്കുമ്പോള്‍, യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ, പരസ്യം നല്‍കുന്നതിനു വേണ്ടി പലരും സമീപിച്ചിടും അതൊന്നും വേണ്ടെന്നു വെച്ച് കയ്യില്‍ നിന്ന് കാശെടുത്ത് ബ്ലോഗ് നടത്തിക്കൊണ്ടു പോകുന്ന, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ബ്ലോഗ്‌ ."

പ്രിയ അധ്യാപകരെ രണ്ടും കൂടിയൊന്നു കൂട്ടി വായിച്ചു നോക്കുക. മാത്സ് ബ്ലോഗ്‌ ടീം എന്ന് പറയുന്നത് എന്നെയും നിങ്ങളെയും പോലുള്ള പച്ച മനുഷ്യര്‍ തന്നെയാണ്. ആഴ്ചയില്‍ 22 -നും 28 -നും ഇടയ്ക്കു പീര്യടുകള്‍ പഠിപ്പിക്കുകയും തങ്ങളുടെ സ്കൂളിലെ എക്സ്ട്രാ വര്‍ക്കുകള്‍ പലതും ചെയ്യുകയും ചെയ്യുന്ന വീടും പ്രാരാബ്ധങ്ങളും ഒക്കെയുള്ള പച്ച മനുഷ്യര്‍. അതിനിടയില്‍ കണ്ടെത്തുന്ന സമയമായിരിക്കണം അവര്‍ ബ്ലോഗിനായി മാറ്റി വെയ്ക്കുന്നത്. മുകളില്‍ സൂചിപ്പിച്ചത് ഒന്ന് കൂടി വായിച്ചു നോക്കുക. പണം സമ്പാദിക്കാനുള്ള അവസരം മുന്നിലുള്ളപ്പോള്‍ സ്വന്തം പണം മുടക്കി ബ്ലോഗ്‌ നടത്തിക്കൊണ്ടു പോകുന്നവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ട ചുമതല കേരളത്തിലെ അധ്യാപക സമൂഹത്തിനുണ്ട്. പതിനായിരക്കണക്കിനു സന്ദര്‍ശകര്‍ ഓരോ ദിവസവും ഈ ബ്ലോഗിനുണ്ടായിരിക്കുമെന്നാണ് തോന്നുന്നത്. ഇതില്‍ എത്ര പേര്‍ ഒരു നന്ദി വാക്കെങ്കിലും എഴുതിയിട്ട് പോകുന്നു. മലയാളം ടൈപിംഗ് അറിയില്ല എന്നുള്ള മുട്ടാപ്പോക്കൊന്നും നമ്മള്‍ പറയേണ്ട.. ഇംഗ്ലീഷില്‍ ആവാമല്ലോ....
കേരളം മുഴുവന്‍ ഉള്ള അധ്യാപകര്‍ക്ക് ഉപകാരപ്പെടുന്ന ഒരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് നമ്മുടെ വര്‍ഗ്ഗത്തില്‍ പെട്ട ഒരാളോട് ചോദിച്ചപ്പോള്‍ പറഞ്ഞത് "അതിനു നമ്മള്‍ കഷ്ടപ്പെടേണ്ട കാര്യമില്ല ആരെങ്കിലും നെറ്റില്‍ ഇട്ടോളും. നമ്മള്‍ എന്തിനു കഷ്ടപ്പെടണം എന്നാണു !!!! " ഇങ്ങനെ എല്ലാവരും ചിന്തിച്ചാല്‍ ? ആ കമന്റ് പറഞ്ഞ വ്യക്തി ഏത് ഭൂരിപക്ഷത്തിന്റെ പ്രതിനിധിയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു നന്ദി പോലും പറയാതെ കിട്ടുന്നതെല്ലാം ഡൌണ്‍ലോഡ് ചെയ്തു കൊണ്ട് പോകുമ്പോള്‍ ഓര്‍ക്കുക നമ്മെ പോലുള്ളവര്‍ തന്നെയാണ് ഈ അധ്വാനത്തിന്റെ പിന്നിലെന്ന്... അവര്‍ സ്വാർത്ഥർ അല്ലാത്തതുകൊണ്ടല്ലേ നമുക്ക് ഇതെല്ലാം കിട്ടുന്നത്. ഒരു ഗിവ് ആന്‍ഡ്‌ ടെയ്ക്ക് പോളിസി നമുക്ക് സ്വീകരിച്ച് കൂടെ ?

പലപ്പോഴും ശ്രദ്ധിച്ച ഒരു കാര്യമാണ് ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കപ്പെടുന്ന പോസ്റ്റുകള്‍ നിര്‍ജീവമാകുന്നതും ബ്ലോഗേഴ്സിന്റെ ഉദ്ദേശ ശുദ്ധി പോലും കണക്കിലെടുക്കാതെ ചര്‍ച്ചകളെ വഴിതെറ്റിച്ചു കൊണ്ടുപോകുന്നതും തങ്ങളുടേതായ കുപ്രശസ്തിക്ക് വേണ്ടി കമന്റ്സ് ദുരുപയോഗം ചെയ്യുന്നതും.

ഡോ. എ.പി. ജെ . അബ്ദുല്‍ കലാം ചോദിച്ച ഒരു ചോദ്യം ഉണ്ട് Why are we Indians so negative ?

നമുക്ക് കുറേക്കൂടി പോസിറ്റീവ് ആയിക്കൂടെ ?

അതുകൊണ്ട് "സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ നമുക്കെല്ലാവര്‍ക്കും മുന്നോട്ടു വരാം. അര്‍ഹമായ പ്രോത്സാഹനം നല്‍കുകയും ഗുണദോഷിക്കേണ്ട സമയങ്ങളില്‍ അതു ചെയ്തും നമുക്ക് മുന്നേറാം"

NB : വളരെ ആത്മാര്‍ഥമായി ഈ സംരംഭത്തിനോട് സഹകരിച്ചുപോരുന്ന കൃതാർത്ഥരായ അധ്യാപക സുഹൃത്തുക്കള്‍ മാത്സ് ബ്ലോഗിനുണ്ട് . അവരെ ഉദ്ദേശിച്ചുള്ളതല്ല മേല്‍ പറഞ്ഞ കാര്യങ്ങള്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ali July 23, 2012 at 11:38 PM  

2

KTET പരീക്ഷ നടത്തേണ്ടത് ഇപ്പോഴായിരുന്നില്ല വേണ്ടിയിരുന്നത്. അധ്യാപക അഭിരുചി പരിശോധിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ടിടിസി, ബിഎഡ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മുമ്പായി ഈ അഭിരുചി പരീക്ഷ നടത്തുന്നതായിരുന്നില്ലേ ഏറെ ഉചിതം. ഇങ്ങിനെ ചെയ്യുകയാണെങ്കില്‍ അഭിരുചിയുള്ളവര്‍ മാത്രമല്ലേ ഈ കോഴ്‌സ് കഴിഞ്ഞ് അധ്യാപകരായി പുറത്തിറങ്ങു. മാത്രമല്ല ഈ അഭിരുചി ഉള്ളത്‌കൊണ്ട് ജോലിയൊന്നും ഓഫര്‍ ചെയ്യുന്നുമില്ലല്ലോ.......
അപ്രകാരം ചെയ്യുകയാണെങ്കില്‍ സര്‍ക്കാറിന്റെ കണക്ക് പ്രകാരം അഭിരുചിയില്ലാത്തവരാരും വെറുതെ പണം കളഞ്ഞ് ബിഎഡും ടിടിസിയും ചെയ്യേണ്ട ആവശ്യമില്ലല്ലോ..........എത്രപേര്‍ക്ക് ഇത് ഉപകാരമാകുമെന്ന് ഒന്ന് ഓര്‍ത്തു നോക്കൂ.....

നിലവിലുള്ള രീതി പ്രകാരം മൂന്നോ , അഞ്ചോ വര്‍ഷം മുമ്പ് ബിഎഡും, ടിടിസി എടുത്തവരും എന്നാല്‍ പിന്നീട് അധ്യാപക മേഖലയില്‍ സ്വകാര്യമേഖലയിലോ ദിവസവേതനാടിസ്ഥാനത്തിലോ ജോലിചെയ്യുന്നവരാരും തന്നെ നേരത്തെ പഠിച്ച തിയറി കാര്യങ്ങളില്‍ എത്രത്തോളം അവഗാഹമുള്ളവരായിരിക്കുമെന്ന് കണ്ടറിയണം. ഇത്തരക്കാര്‍ക്ക് ഇപ്പോഴത്തെ പരീക്ഷ പ്രതിസന്ധിയുണ്ടാക്കും.
മാത്രമല്ല ഇത്തരമൊരു പരീക്ഷ വരുന്നത് വഴി കോച്ചിംഗ് സെന്ററുകള്‍ക്ക് ചാകരക്കാലമായിരിക്കുകയാണ്.

എന്തായാലും ഈ പരീക്ഷകളൊക്കെ ജനങ്ങളുടെ നന്മക്കാണെന്ന് തോന്നുന്നില്ല. പകരം മറ്റു ചിലരുടെ നന്മക്ക് വളരെ സഹായകരമാകുന്നുണ്ട്.

ഫിലിപ്പ് July 24, 2012 at 3:26 AM  

രാജീവ് സാർ പറഞ്ഞതിന് ഒരനുബന്ധം.

ഞാൻ രണ്ടര വർഷത്തോളമായി മാത്സ് ബ്ലോഗ് (വല്ലപ്പോഴുമായെങ്കിലും) വായിക്കുന്നു. ഇവിടെ പഠിപ്പിക്കലിനെ സംബന്ധിച്ച സംശയങ്ങൾ — പഠിപ്പിക്കുന്ന വിഷയത്തെക്കുറിച്ചുള്ളതോ, വിഷയം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതിനെക്കുറിച്ചോ, ക്ലാസ് നല്ലരീതിയിൽ നടത്തിക്കൊണ്ടുപോകുന്നത് എങ്ങനെയെന്നോ ഒക്കെ — വളരെക്കുറച്ചേ കാണാറുള്ളൂ എന്നത് എനിക്ക് വളരെ കൗതുകം തോന്നുന്ന ഒരു കാര്യമാണ്. അതേസമയം ജോലിയെക്കുറിച്ചുള്ള മറ്റ് സംശയങ്ങൾ — അടുത്തകാലത്ത് ഇത് സ്പാർക്കിനെക്കുറിച്ചാണ് — ധാരാളമായി കാണുന്നുമുണ്ട്. സംശയം ചോദിക്കുന്നതെങ്ങനെയെന്ന് അറിയാത്തതുകൊണ്ടല്ല ഇവിടെ ചോദ്യങ്ങളില്ലാത്തതെന്ന് വ്യക്തം: ആവശ്യമുള്ള കാര്യങ്ങൾ — ഏത് ഭാഷയിലായാലും — ചോദിക്കാൻ മടിയൊന്നും കാണുന്നില്ലല്ലോ.

സ്വന്തം ജോലി നല്ലരീതിയിൽ ചെയ്യുന്നതെങ്ങനെ എന്ന് സംശയങ്ങൾ ഉണ്ടാവുക എന്നത് അധ്യാപനത്തിന്റെ കാര്യത്തിൽ നല്ലതല്ലെന്നുണ്ടോ? പാഠങ്ങളെപ്പറ്റിയും മറ്റും സംശയങ്ങൾ ചോദിക്കുന്നത് "എല്ലാമറിയുന്ന" ഒരധ്യാപകന് കുറച്ചിലാകും എന്നതുകൊണ്ടാണോ ചോദ്യങ്ങൾ ഇല്ലാത്തത്? അങ്ങനെയാണെങ്കിൽത്തന്നെ സ്വന്തം പേരിലല്ലാതെ — ഏത് സ്കൂളിലെ മാഷാണ് എന്നും മറ്റും തിരിച്ചറിയാത്തവിധത്തിൽ — ചോദിക്കാമല്ലോ?

ജോൺ മാഷും മറ്റും തയ്യാറാക്കുന്ന പാഠനസഹായികൾ ഒട്ടേറെപ്പേർക്ക് സഹായമാകുന്നു എന്നത് അവരിൽ കുറച്ചുപേർ ഇവിടെ നന്ദി പ്രകടിപ്പിച്ചതിൽനിന്ന് നമുക്കറിയാം. നന്ദി പ്രകടിപ്പിക്കുന്നതിന്റെയും അടുത്ത ഗഡു ആവശ്യപ്പെടുന്നതിന്റെയും കൂടെ, ഇത് ക്ലാസിൽ ഉപയോഗിച്ചപ്പോൾ ഉണ്ടായ പ്രതികരണങ്ങളും സംശയങ്ങളുമൊക്കെ ഇവിടെ കമന്റായി പങ്കുവച്ചാൽ അത് മറ്റ് അധ്യാപകരേയും — അടുത്ത ഗഡു തയ്യാറാക്കുന്നതിൽ ജോൺസാറിനെത്തന്നെയും — സഹായിക്കുമായിരിക്കില്ലേ? അത്രത്തോളമെങ്കിലും തിരിച്ചുകൊടുക്കാൻ നമുക്കെന്താണ് വൈമുഖ്യം?

അധ്യാപനത്തെപ്പറ്റി സംശയങ്ങൾ പങ്കുവയ്ക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഇന്റർനെറ്റ് ഇടത്തിൽ ഞാൻ കണ്ട ചില സംശയങ്ങൾ ഇങ്ങനെ:

"എന്റെ കണക്കുക്ലാസിലെ കുട്ടികളിൽ എല്ലാം വേഗം മനസ്സിലാക്കുന്നവരുമുണ്ട്, പതുക്കെമാത്രം കാര്യങ്ങൾ പിടികിട്ടുന്നവരുമുണ്ട്. ആദ്യത്തെ കൂട്ടർക്ക് മുഷിയാത്തവിധത്തിലും രണ്ടാമത്തെ കൂട്ടർക്ക് ബുദ്ധിമുട്ടാകാത്തവിധത്തിലും ക്ലാസെടുക്കാൻ വിദ്യകളെന്തെങ്കിലുമുണ്ടോ?"

"ക്ലാസിലെന്തെങ്കിലും കൂട്ടായ പ്രവർത്തനങ്ങൾ ചെയ്യിക്കുമ്പോൾ ഒന്നിലും ചേരാതെയിരിക്കുന്ന ചില കുട്ടികളുണ്ട്. ഇതെങ്ങനെ ശരിയാക്കാം?"

"ഞാൻ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ക്ലാസിൽ ശല്യമാകുന്നപോലെ ഇടയ്ക്കിടയ്ക്ക് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുണ്ട്. ഞാൻ ഇദ്ദേഹത്തിന്റെ ഇരിപ്പിടം മാറ്റിയൊക്കെ നോക്കി; ഫലം തഥൈവ. എന്തുചെയ്യണം? "


നമുക്ക് സംശയങ്ങൾ ഒന്നുംതന്നെയില്ലേ?

-- ഫിലിപ്പ്

resmyraj July 24, 2012 at 12:26 PM  

B.Ed ഇലാതതവരേ പരീഗണീകുുമോ M.A.Sociology ഉളളവര്‍ക് B.Ed വേണ്‍ടാ എനനുുകേള്‍കുുനനു ശരിയാണോ.ഞാന്‍ ഇപപോള്‍ M.A.എഴൂതിയതേ ഉളളു എനിക് apply ചെയാന്‍ പററുമോ.

ditto July 24, 2012 at 6:01 PM  

K-TET English Paper Online Practice Tests now available at
Ditto.ws

anu joseph July 24, 2012 at 7:28 PM  

njan 25 07 2012 il psc vazhi goverment servicel lpsa ayathane..njan k tet azhutanamene nirbandham undo?

revolution 2009 July 24, 2012 at 9:23 PM  

I WISH YOU ALL THE BEST & LET ME ONCE AGAIN DEFINE MATHS BLOG AS
M--- MASTER'S
A--- ARTISTIC
T----TECHNOLOGY
H----HONEST
S----SERVICE MINDED

B---- BEAUTIFUL
L---- LOGICAL THINKING
O-----OFFICIAL
G-----GROWING

സുദൂര്‍ വളവന്നൂര്‍ July 24, 2012 at 10:29 PM  

ടെറ്റിനെ കുറിച്ച ആവലാതികളും ആശങ്കകളും അടങ്ങിയ കമന്റുകള്‍ വായിച്ചപ്പോള്‍ തോന്നിയ ചിലകാര്ങ്ങള്‍ കുറിക്കട്ടേ,,ക്ഷമിക്കണേ,
സര്‍ക്കാറിന് പണമുണ്ടാക്കാനുളള ഒരു മാര്‍ഗം എന്നെഴുതാനുളള സ്വാതന്ത്ര്യം ഉള്ളത് ശരിതന്നെ,പക്ഷേ അത് വളരെ ബാലിശമായിപ്പോയി,പ്രതികരണങ്ങളില്‍ നിന്ന് ശരിയായ ദിശ സ്വീകരിക്കാന് ബന്ധപ്പെട്ടവര്‍ ബാധ്യസ്തരാണ്.ഈ ബ്‌ളോഗ് ഇത്തരത്തില്‍ ജനകീയമാക്കുന്നതില്‍ ആഹോരാത്രം പരിശ്രമിച്ച അധ്യപകരുടെ സാര്‍ഥകമായ കര്‍മ്മങ്ങളെ വളരെ ആദരപൂര്‍വ്വം കാണുന്നവരാണ് വായനക്കാര്‍ എന്ന് ഉണര്‍ത്തട്ടെ,സമീപനങ്ങളില്‍ മാറ്റം വരുത്തി സങ്കുചിതത്വത്തിന്റെ ചങ്ങലകെട്ടുകള്‍ പൊട്ടിചെറിഞ്ഞ നന്‍മയുടെ വശം ചേര്‍ന്ന് സഞ്ചരിക്കാമന്ന ഹരിസാറിന്റെ ആശയവുമായി നമുക്ക് മുന്നേറാം..
അധ്യാപക അഭിരുചിപരീക്ഷ ടി,ടിസി.ബി എഡിന് മുന്നോടിയായി നടത്തണമെന്ന ചിന്ത ഏറേ ശ്രദ്ധിക്കപ്പെട്ടു,,,

kk July 25, 2012 at 6:23 PM  

2011 june ല്‍ HSA ആയി ജോലിയില്‍ കയറിയ എനിക്ക് ഇപ്പോള്‍ വരുന്ന മാറ്റങ്ങള്‍ എന്നെ ഏതു രീതിയില്‍ ബാധിക്കും? ബിരുധാനന്ദര ബിരുദം നിലവില്‍ ചെയ്തിട്ടില്ല.

Anonymous July 28, 2012 at 8:45 AM  

KTET 3 യോഗൃതയില്‍ മാററം ഉണ്ടൊ?

Anonymous July 28, 2012 at 8:45 AM  
This comment has been removed by the author.
ആനന്ദ് കുമാര്‍ സി കെ July 28, 2012 at 7:55 PM  

K-TET III യോഗ്യതയില്‍ മാറ്റം വരുത്തിയതായി പരീക്ഷാഭവന്‍ സൈറ്റില്‍ കാണുന്നു. CLICK HERE

Anonymous July 29, 2012 at 8:05 AM  

septmbr-ല്‍ cource പൂര്‍തിയാകുനവര്‍ക് KTET എഴുതാന്‍ സാധികുമോ?

വി.കെ. നിസാര്‍ July 29, 2012 at 8:18 AM  

"septmbr-ല്‍ cource പൂര്‍തിയാകുനവര്‍ക് KTET എഴുതാന്‍ സാധികുമോ?"
ഷമീനാ,

[im]https://sites.google.com/site/hijklmn23/ff/tet.jpg?attredirects=0&d=1[/im]

Rahul Madhavan July 29, 2012 at 1:12 PM  

K-TET III യോഗ്യതയില്‍ വൈരുദ്ധ്യം.

പരീക്ഷാഭവന്‍ മൈന്‍ പേജിലെ K-TET NEWS ല്‍ Degree with at least 45% and B.Ed. ആണ് K-TET III എഴുതുന്നതിനുള്ള യോഗ്യതയായി നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രോസ്പെക്ടസ്സില്‍ തിരുത്തലുകളൊന്നും വരുത്തിയിട്ടില്ല. മുന്‍പ് വിജ്ഞാപനം ചെയ്തതു പോലെ P.G. with at least 45% and B.Ed. തന്നെയാണ് ഇപ്പൊഴും നല്‍കിയിരിക്കുന്നത്.

K-TET III യോഗ്യത, Degree with 45% B.Ed. ആയി പുനക്രമീകരിച്ചിട്ടുണ്ടെങ്കില്‍ മുമ്പ് അപേക്ഷിച്ചവര്‍ എന്തുചെയ്യണമെന്ന ചോദ്യം ബാക്കിയാകുന്നു. ഒന്നിലധികം അപേക്ഷനല്‍കുന്നവരെ പരിഗണിക്കില്ലെന്ന് On-line രജിസ്ട്രേഷനു വേണ്ടിയുള്ള പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഒന്നിലധികം അപേക്ഷനല്‍കിയാല്‍ ഒരേ ദിവസം നടത്തുന്ന പരീക്ഷകള്‍ക്ക് വ്യത്യസ്ത centre-കളായിരിക്കും ലഭിക്കുക.

അപേക്ഷ നല്‍കുന്നതിന് കേവലം 3 ദിവസം മാത്രം ബാക്കിനില്‍ക്കേ യോഗ്യതയിലുള്ള വൈരുദ്ധ്യം ആശങ്കയുണര്‍ത്തുന്നു.

ആനന്ദ് കുമാര്‍ സി കെ July 29, 2012 at 1:21 PM  

യോഗ്യതയില്‍ ഇളവു വരുത്തിയ പരീക്ഷാഭവന്‍ അറിയിപ്പ് ഇതാ ഇവിടെ

hathyar July 29, 2012 at 5:02 PM  

അപേക്ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാരിനു അഭിനന്ദനങ്ങള്‍ .ഇനി ഭാഷാധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരം കാണണമെന്ന് അപേക്ഷിക്കുന്നു .

.S.K.V Skt.U.P.S Ponakam July 29, 2012 at 10:20 PM  

sir 06/06/2012 lpsa ayi PSC Vazhi join cheythavar tet exam ezhuthano?any information?

sirajudheen July 29, 2012 at 11:49 PM  

ജൂലായ് 31 ശേഷം മറ്റൊരു മാറ്റവും കൂടി TETല്‍ പ്രദീക്ഷിക്കണം.കരിക്കുലം കമ്മിറ്റിചേരുന്നുണ്ട്.

Kiran July 30, 2012 at 12:20 PM  

plz give me the E-Mail address of Pareesha Bhavan

navas July 31, 2012 at 9:05 PM  

നമ്മുടെ ബ്ലോഗ് വഴി പാഠപുസ്തകത്തിലെ മലയാളംകവിതകളുടെ ഓഡിയോ ഡൗണ്‍ലോഡ്ചെയ്യാന്‍പറ്റുന്ന ഒരുപരിപാടി ആസൂത്രണംചെയ്യണേ അറിവുള്ളവര്‍

navas July 31, 2012 at 9:06 PM  

നമ്മുടെ ബ്ലോഗ് വഴി പാഠപുസ്തകത്തിലെ മലയാളംകവിതകളുടെ ഓഡിയോ ഡൗണ്‍ലോഡ്ചെയ്യാന്‍പറ്റുന്ന ഒരുപരിപാടി ആസൂത്രണംചെയ്യണേ അറിവുള്ളവര്‍

Unknown August 1, 2012 at 10:59 PM  

ഞാന്‍ യു പി എസ് എ െമയിന്‍ ലിസ്റററില്‍ ഉളള ഇന്‍റര്‍വ്യൂ കഴിഞ്ഞ ഒരാളാണ്ം ഞാന്‍ െടററ് പരീക്ഷ എഴുേതണ്ടതുേണ്ടാ ം

Unknown August 6, 2012 at 3:03 PM  

മാത്സ്ബ്ലോഗിന് ആശംസകള്‍

അധ്യാപക വിദ്യാര്‍തഥികളായ ‍ഞങ്ങള്‍ക്ക് മാത്സ് ബ്ലോഗ് വളരെ അധികം ്പ്രയോജകരമാണ്

മാത്സ് ബ്ലോഗിന്റെ പോസ്റ്റ് വളരെ നന്നാവൂന്നുണ്ട് .ഗണിതം എളൂപ്പമാക്കാന്‍ ഈ
ബ്ലോഗ് കൂ‍ട്ടികള്‍ക്ക് വളരെ അധികം സഹായകരമാണ്

എല്ലാവര്‍ക്കും സഹായകമായ ഈ ബ്ലോഗ് കൂ‍‍‍ടുതല്‍ വിപുലമാക്കാന്‍ കഴിയട്ടെ
എന്ന് ആശംസിക്കുന്നു


സ്നേഹപൂര്‍വ്വം
നവ്യരവീന്ദ്രന്‍
ഡയററ് കണ്ണൂര്‍

master August 13, 2012 at 12:56 PM  

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്നു മാത്സ് ബോഗ് നമ്മെ ആവേശപ്പെടുത്തുന്നു.. അനുമോദനവര്‍ഷം

master August 13, 2012 at 12:57 PM  

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്നു മാത്സ് ബോഗ് നമ്മെ ആവേശപ്പെടുത്തുന്നു.. അനുമോദനവര്‍ഷം

Unknown July 30, 2013 at 11:06 AM  

ഭിന്ന സംഖ്യകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള് അയച്ചുതരണേ!

Unknown July 30, 2013 at 11:00 PM  

























pay day loans no credit checkwhich is the last date of option of new fixation according to the go on 11-4-2013

Unknown July 30, 2013 at 11:00 PM  

























www.indypressny.org

Unknown July 30, 2013 at 11:03 PM  

























http://lender-24h.com/interest-rateswhich is the last date of option according to the pay rivision order on 11-4-2013

Unknown July 30, 2013 at 11:03 PM  

























quickquid

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer