TDS Nil Statement കൊടുക്കേണ്ടതുണ്ടോ?

>> Friday, April 11, 2014

2014-2015 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് കൃത്യമായി നികുതിയടക്കാത്തവരെയും റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്ത സ്ഥാപനങ്ങളേയും കണ്ടെത്തി നടപടികളെടുക്കുമെന്ന് മുന്നറിയിപ്പു തന്നുകഴിഞ്ഞു. ‌ഓരോ സാമ്പത്തികവര്‍ഷാവസാനമെത്തുമ്പോഴും അതുവരെയുള്ള വരവും ചെലവും നോക്കി ആ സാമ്പത്തികവര്‍ഷത്തെ ഇന്‍കംടാക്സ് പൂര്‍ണമായും നല്‍കേണ്ട ചുമതല ഓരോ വ്യക്തിക്കുമുള്ളതാണ്. അതനുസരിച്ച് ഫെബ്രുവരി അവസാനത്തോടെ തന്നെ കൃത്യമായി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതിയുണ്ടെങ്കില്‍ അത് നല്‍കുകയും ചെയ്തില്ലെങ്കില്‍ അതിന്റെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്വം അതത് വ്യക്തിക്കു തന്നെയാണ്. എന്നാല്‍ ആ വ്യക്തിക്കു വരുന്ന ഇന്‍കംടാക്സ് ഓരോ മാസവും തവണകളായി പിടിച്ച് സര്‍ക്കാരിലേക്ക് അടക്കേണ്ട ചുമതലയും ഇതിന്റെ വിവരങ്ങള്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും ക്വാര്‍ട്ടറുകളായി (Q1,Q2,Q3,Q4) e-TDS സമര്‍പ്പിക്കേണ്ട ചുമതല അതത് സ്ഥാപനമേലധികാരിക്കാണ്. ഇത് ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുന്നത് സ്ഥാപനമേലധികാരിയില്‍ നിന്നായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഇത് കൃത്യമായി ചെയ്യാത്ത സ്ഥാപനമേലധികാരികള്‍ വന്‍പിഴയില്‍ നിന്നും രക്ഷപെട്ടത് ഈ ഒരു സര്‍ക്കുലറിലൂടെയായിരുന്നു.

RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് TDS Return തയ്യാറാക്കുന്നത് എങ്ങിനെയെന്ന് മുമ്പ് ഒരു പോസ്റ്റിലൂടെ നാം കണ്ടതാണ്. മൂന്ന് മാസങ്ങള്‍ വീതമുള്ള ഓരോ ക്വാര്‍ട്ടറിന് ശേഷവും നാം ആ ക്വാര്‍ട്ടറില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണില്‍ നല്കുന്നത്. മുമ്പ് ഒരു ക്വാട്ടറില്‍ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാര്‍ട്ടറിന്റെ റിട്ടേണ്‍ (Nil Statement) നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ Nil Statement നല്‍കേണ്ടതില്ല. പുതിയ RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Nil Statement തയ്യാറാക്കാനും കഴിയില്ല.

ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളില്‍ ഒരു Declaration നല്‍കുന്നതിന് TRACES ല്‍ പുതുതായി സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു Declaration നല്‍കിയാല്‍ ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന് TDS return ഫയല്‍ ചെയ്തില്ല എന്ന് പറഞ്ഞ് TRACES നിന്നും വരുന്ന നോട്ടീസുക ഒഴിവാക്കാം. ഇത് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.

ഇതിന് TRACES ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്‌. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും അത് ചെയ്യേണ്ടതില്ല. രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഇത് എങ്ങനെ എന്നറിയാന്‍ ഇതില്‍ ക്ളിക്ക് ചെയ്യുക.

TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് ചെയ്തു കഴിഞ്ഞാല്‍ User ID, Password, TAN Number എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. അപ്പോള്‍ താഴെയുള്ള ചിത്രത്തിലുള്ളത് പോലെ നമ്മുടെ പേജ് തുറക്കും.
ഈ പേജില്‍ "Statements, Payments" ല്‍ ക്ളിക്ക് ചെയ്‌താല്‍ വരുന്ന drop down list ല്‍ "Declaration for non filing of Statements" ല്‍ ക്ളിക്ക്ചെയ്യുക അപ്പോള്‍ തുറന്നു വരുന്ന പേജില്‍ടാക്സ്കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന്റെ Financial Year, Quarter എന്നിവ drop down list ല്‍ നിന്നും സെലക്ട്‌ ചെയ്യുക. തുടര്‍ന്നു Form Type ല്‍ 24Q എന്ന് സെലക്ട്‌ ചെയ്യുക. ഇനി TDS ഫയല്‍ ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കണം. ഇതിനു Reason എന്നതിന് നേരെ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന drop down menu വില്‍ നിന്നും കാരണം സെലക്ട്‌ ചെയ്യാം.
ഇതില്‍ ഒന്നാമത്തെ കാരണം തെരഞ്ഞെടുക്കുകയോ "Any other reason" കാണിക്കുകയോ ചെയ്യാം. Any other Reason ആണ് കൊടുക്കുന്നതെങ്കില്‍ കൃത്യമായ കാരണം കൂടി കാണിക്കണം. അവിടെ Tax not deducted from salary എന്ന് ചേര്‍ക്കുകയുമാവാം. എന്നിട്ട് താഴെയുള്ള ബട്ടണില്‍ ക്ളിക്ക് ചെയ്‌താല്‍ അടുത്ത പേജില്‍ എത്തുന്നു. ഈ പേജില്‍ ഒരു Declaration നല്‍കേണ്ടതുണ്ട്.
ഈ പേജില്‍ മൂന്ന് സ്റ്റേറ്റ്മെന്റുകളുടെ തുടക്കത്തിലുമുള്ള ചതുരക്കള്ളികളില്‍ ക്ളിക്ക് ചെയ്തു ശരി ഇട്ട ശേഷം താഴെയുള്ള "I agree" എന്ന ബട്ടണില്‍ ക്ളിക്ക് ചെയ്യുക. അപ്പോള്‍ "Filing status for the statements selected by യു has successfully changed" എന്ന message box കാണാം.

തെറ്റായി ഏതെങ്കിലും ക്വാര്‍ട്ടറില്‍ മുകളില്‍ കാണിച്ച പോലെ Declaration കൊടുത്തു പോയാല്‍ ഒരു തവണ അത് മാറ്റുന്നതിനും അവസരമുണ്ട്. ഇതിനായി ലോഗിണ്‍ ചെയ്ത ശേഷം Statements payments ക്ലിക്ക് ചെയ്ത് "Declaration for non filing of statements" ക്ലിക്ക് ചെയ്യുക.
ഇതില്‍ മാറ്റം ആവശ്യമുള്ള ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഉള്ള ചതുരക്കള്ളിയില്‍ ക്ളിക്ക് ചെയ്ത് അതിനു താഴെയുള്ള "Change Filing Status" ക്ളിക്ക് ചെയ്യുക.

47 comments:

Hari | (Maths) April 3, 2014 at 11:12 PM  

ടി.ഡി.എസ് സമര്‍പ്പിക്കുന്നത് ഗൗരവത്തോടെ കാണാത്ത ധാരാളം സ്ഥാപനമേലധികാരികള്‍ നമുക്കു ചുറ്റുമുണ്ട്. "ഇതുവരെയും ഈ പറഞ്ഞതൊന്നും ചെയ്യാത്തതു കൊണ്ട് ഒരു പ്രശ്നവുമുണ്ടായില്ല. ഇനിയെന്തു പ്രശ്നമുണ്ടാകാന്‍...?" ഇത്തരമൊരു ചിന്തയാണ് മേല്‍പ്പറഞ്ഞവര്‍ക്കുള്ളതെങ്കില്‍ അത് ഗുണകരമാണോ അല്ലയോ എന്ന് ഇതേക്കുറിച്ച് അറിയാവുന്നവര്‍ ചര്‍ച്ച ചെയ്യട്ടെ! മാത്​സ് ബ്ലോഗ് കഴിഞ്ഞ കുറേ നാളുകളായി ഈ സന്ദേശം അധ്യാപകരിലേക്കും സ്ഥാപനമേലധികാരികളിലേക്കും എത്തിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ടി.വിയില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ടിന്റേതായി ഒരു പരസ്യം കാണാറില്ലേ? റിട്ടേണുകള്‍ കൃത്യമായി ഫയല്‍ ചെയ്യാത്തവരെ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നൊക്കെ പറഞ്ഞ്.... അത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടി ബാധകമാണ്.

ഒരു വര്‍ഷം ഒരു വ്യക്തിയുടെ ടാക്സ് ഒന്നിച്ചടക്കാതെ അത് സാമ്പത്തിക വര്‍ഷാരംഭം തന്നെ ഊഹിച്ച് കണ്ടെത്തുക. അത് ഓരോ മാസവും ശമ്പളത്തില്‍ നിന്ന് ഈടാക്കുക. (ജനുവരി, ഫെബ്രുവരിയോടെ ഓരോ വ്യക്തിയും അടക്കേണ്ട ഇന്‍കംടാക്സിന്റെ കൃത്യമായ കണക്കു കിട്ടുമല്ലോ) ഓരോ മൂന്നു മാസം കൂടുമ്പോഴും അതിന്റെ വിവരം ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിനെ ക്വാര്‍ട്ടര്‍ ഫയലിങ്ങുകളിലൂടെ (e-TDS) അറിയിക്കുക. ഇത് കൃത്യമായി ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കു നേരെയാണ് വരുംവര്‍ഷങ്ങളില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് വാളോങ്ങുക.

kunhi mon April 4, 2014 at 6:54 AM  

in conection with TDS filing warning from I T dept is seriously taken by MATHS BLOG.....,WE HAVE COMPLETED THE PENDING WORK FOR FIVE QUARTER BEFORE 31/03/2014 MANY MANY THANKS FOR THE VALUABLE DIRECTION AND WE ARE FREE FROM FINE OF LAKHS RUPEES

malarukal April 4, 2014 at 8:48 PM  

CAN WE SUBMIT ETDS BY OURSELVES

Sudheer Kumar T K April 5, 2014 at 4:01 PM  

E TDS റിട്ടേണ്‍ RPU സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്വന്തമായി തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്. അപ്‌ലോഡ്‌ ചെയ്യുന്നതിന് TIN സെന്ററുകളെ ആശ്രയിക്കാം. 35 രൂപ മാത്രമാണ് അപ്‌ലോഡിഗ് ഫീസ്‌. DDO യ്ക്ക് Digital Signature ഉണ്ടെങ്കിൽ NSDL വഴി സ്വയം അപ്‌ലോഡ്‌ ചെയ്യാം.

ആനന്ദ് കുമാര്‍ സി കെ April 5, 2014 at 9:52 PM  

Headmaster retired on 31/3/14. When filing the Q4, is name of the senior asst who is full additional charge of HM be entered in the place of HM?

Govt. HS, Kanayankavayal April 6, 2014 at 12:22 AM  
This comment has been removed by the author.
Sudheer Kumar T K April 6, 2014 at 6:53 AM  

ആനന്ദ് സർ,
ഇപ്പോൾ സീനിയർ അസിസ്റ്റന്റ്‌ ആണ് "Person responsible to deduct tax" അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് നല്കാം. Person responsible to deduct tax ന്റെ വിവരങ്ങൾ നൽകുന്നതിന്റെ അവസാനം Is the address changed എന്ന് ചോദിക്കുന്നിടത്ത് Yes നല്കുക.

kunhi mon April 6, 2014 at 7:13 AM  

previous five quarter ETDS completed WITH 31/03/14...GOT THE RECEIPT FROM FECILITATION CENTRE...IS THERE ANY DOCCUMENT TO SUBMIT ANYWHERE IN THIS CONECTION

Govt. HS, Kanayankavayal April 6, 2014 at 2:35 PM  

സര്‍,
സ്കൂളിലെ ചില അധ്യാപകരുടെ 2013-14 സാമ്പത്തിക വര്‍ഷത്തിലെ മൊത്തവരുമാനം 3 ലക്ഷത്തിന് മുകളിലാണ്. എന്നാല്‍ കിഴിവുകള്‍ക്കും ടാക്സിലുള്ള ഇളവിനും ശേഷം അവര്‍ക്ക് ടാക്സ് അടയ്കേണ്ടതായി വന്നില്ല. അവര്‍ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടോ ? അങ്ങനെ സമര്‍പ്പിക്കണമെങ്കില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് ?

Sudheer Kumar T K April 7, 2014 at 7:19 AM  

kunhi mon സർ,
TDS റിട്ടേണ്‍ ഫയൽ ചെയ്തു കഴിഞ്ഞ ശേഷം receipt എവിടെയും കൊടുക്കേണ്ടതില്ല. ഇനി TRACES ൽ രജിസ്റ്റർ ചെയ്തു അതിൽ നോക്കിയാൽ TDS മായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാം.

Sudheer Kumar T K April 7, 2014 at 7:27 AM  

കിഴിവുകൾക്ക് മുമ്പുള്ള ശമ്പളം 2 ലക്ഷത്തിൽ കൂടുതലുള്ള എല്ലാവരും ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കണം. ITR1 (SAHAJ) ഫോറത്തിൽ റിട്ടേണ്‍ സമർപ്പിക്കാം. E File ചെയ്യുകയുമാവാം . 5 ലക്ഷത്തിൽ കൂടുതലാണ് മൊത്തം ശമ്പളമെങ്കിൽ E filing നിർബന്ധമാണ്‌. SAHAJ ൽ റിട്ടേണ്‍ തയ്യാറാക്കുന്നത് എങ്ങിനെയെന്ന് വിവരിക്കുന്ന പോസ്റ്റ്‌ തയ്യാറാക്കി വരുന്നു. MATHSBOLG പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിക്കാം.

SHANTALS April 8, 2014 at 11:07 AM  

http://www.tdsman.com/index.asp
please link-nekurichulla abhiprayam parayumo.TDS file cheyyan ethu use cheyyamo.

AMLPS EPPICAD April 12, 2014 at 9:13 AM  

TAN റെജിസ്റ്റര്‍ ചെയ്യാന്‍ പലതവണ ശ്രമിച്ചിട്ടും ശേരിയവുന്നില്ല.പറഞ്ഞ പോലെ ട്ടാന്‍ നമ്പരും പാര്‍ട്ട്‌ ഒന്നും രണ്ടും അടിച്ചാലും ഇന്‍ വാലിഡ്‌ ടാറ്റ പാര്‍ട്ട്‌ വന്‍ ഓര്‍ പാര്‍ട്ട്‌ ടു എന്നമേസേജാ ണ് വരുന്ന്ദ്.പലതവണ ശ്രമിച്ചുനോക്കി.

Sudheer Kumar T K April 13, 2014 at 8:48 AM  

TAN രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടാമത്തെ stepൽ അതിൽ തന്നിരിക്കുന്ന ക്വാർട്ടറിലെ TDS ഫയൽ ചെയ്യുമ്പോൾ നൽകിയ വിവരങ്ങൾ അത് പോലെ തന്നെ വരേണ്ടതുണ്ട്. പലരും ഈ പ്രശ്നം പറഞ്ഞുകേട്ടിട്ടുണ്ട്. കഴിഞ്ഞ TDS റിട്ടേണ്‍ തയ്യാറാക്കിയ RPU ഫയൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അതിൽ നോക്കി കൊടുത്ത data വ്യത്യാസം ഉണ്ടോ എന്ന് പരിശോധിക്കാം. ഇനിയും ശ്രമിച്ചിട്ട് ശരിയാകുന്നില്ലെങ്കിൽ അതു TDS അതായതു Q4 ചെയ്ത ശേഷം ശ്രമിക്കുക. അപ്പോൾ Q4 ന്റെ വിവരങ്ങളാവും വേണ്ടത്.

Sudheer Kumar T K April 13, 2014 at 8:55 AM  

TDSMAN സോഫ്റ്റ്‌വെയർ ഉപയോഗിച്ച് TDS ഫയൽ ചെയ്തിട്ടില്ല. ധാരാളം സ്ഥാപനങ്ങളുടെ വിവരങ്ങൾ സോഫ്റ്റ്‌വെയർൽ സൂക്ഷിക്കപ്പെടുന്നത് കൊണ്ട് ഉപയോഗിക്കാൻ എളുപ്പമാവും. Trial Version ൽ Q4 തയ്യാറാക്കാൻ കഴിയില്ല. 3500 രൂപ കൊടുത്തു സോഫ്റ്റ്‌വെയർ വാങ്ങുകയും പിന്നീട് ഓരോ വർഷവും 3000 രൂപയോളം update ചെയ്യാനായി ചെലവിടണം. ധാരാളം സ്ഥാപനങ്ങളുടെ TDS ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ നഷ്ടമുണ്ടാവില്ല.

SHANTALS April 13, 2014 at 6:27 PM  

ine No Record Type Statement Type Field Name Challan Details Record Number Deductee/ Salary Detail No. Error Code & Description
10 Challan Regular Total of Deposit Amount as per Challan/Transfer Voucher Number 3 - T-FV-3169 Sum of TDS/TCS-Interest Amount + TDS/TCS-Others(amount) + Fee Amount + Total Tax Deposit Amount as per deductee annexure is greater than Total of Deposit Amount as per 'Challan' / 'Transfer Voucher'.


FVU Version : 4.1 Input File Name : 24QRQ4.txt

DETAILS ELLAM CORRECT AYI CHEYYAN PATTUNNUNDE ENNAL ERROR MESSAGE VANNU. ENI ENTHU CHEYYANAM.

Unknown April 13, 2014 at 9:03 PM  

ഇലക്ഷന്‍ ഓണ്‍ൈലന്‍ ആകണം

Sudheer Kumar T K April 14, 2014 at 2:09 PM  

SHANTALS,
CHALLAN ൽ കൊടുത്ത സംഖ്യയെക്കാൾ കൂടുതൽ Annexure 1 ൽ ആ മാസത്തിൽ എല്ലാ ജീവനക്കാരുടെയും പേരിൽ കാണിചിട്ടുണ്ടാവാം. ഒന്ന് പരിശോധിച്ചു നോക്കുമല്ലോ.

Nazar April 16, 2014 at 8:09 AM  

സര്‍,
അനക്സര്‍ II-ല്‍ കോളം 30 ല്‍(Short fall in Tax deduction(+)/ Excess Tax Deduction) ചില തുകകള്‍ +.- ചിഹ്നത്തോടെ കാണുന്നു. ഒന്നും മനസ്സിലാകുന്നില്ല. ഈ വ്യത്യാസം വന്നാല്‍ പ്രശ്നാമാകുമോ? സഹായിക്കണം.

Nazar April 16, 2014 at 8:09 AM  

സര്‍,
അനക്സര്‍ II-ല്‍ കോളം 30 ല്‍(Short fall in Tax deduction(+)/ Excess Tax Deduction) ചില തുകകള്‍ +.- ചിഹ്നത്തോടെ കാണുന്നു. ഒന്നും മനസ്സിലാകുന്നില്ല. ഈ വ്യത്യാസം വന്നാല്‍ പ്രശ്നാമാകുമോ? സഹായിക്കണം.

Nazar April 16, 2014 at 8:09 AM  

സര്‍,
അനക്സര്‍ II-ല്‍ കോളം 30 ല്‍(Short fall in Tax deduction(+)/ Excess Tax Deduction) ചില തുകകള്‍ +.- ചിഹ്നത്തോടെ കാണുന്നു. ഒന്നും മനസ്സിലാകുന്നില്ല. ഈ വ്യത്യാസം വന്നാല്‍ പ്രശ്നാമാകുമോ? സഹായിക്കണം.

Sudheer Kumar T K April 16, 2014 at 4:16 PM  

കോളം 27 ലെ Net Tax payable ഉം കോളം 30 ലെ 28, 29 കോളങ്ങളുടെ തുകയായ കോളം 30 ലെ Total amount of tax deducted for the whole year എന്നിവ തമ്മിലുള്ള വ്യത്യാസമാണ് കോളം 31 ൽ ഉള്ളത്. Tax round ചെയ്തത് കൊണ്ട് വന്ന വ്യത്യാസം 5 അല്ലെങ്കിൽ ത്തിൽ താഴെയുള്ള സംഖ്യയാവും. ഇത് പ്രശ്നമല്ല. വലിയ സംഖ്യ അടയ്ക്കാൻ ബാക്കിയുണ്ടെങ്കിൽ ഒരു പക്ഷെ data എന്റർ ചെയ്തപ്പോഴുള്ള തെറ്റാകാം.

Sasidharan April 17, 2014 at 6:29 AM  
This comment has been removed by the author.
Sasidharan April 17, 2014 at 6:29 AM  

How to install and open TDS_FUV 4.1

Sasidharan April 17, 2014 at 6:29 AM  
This comment has been removed by the author.
Sasidharan April 17, 2014 at 6:32 AM  

TDS_RPU 4.1 ഇൻസ്റ്റാൾ ചെയ്യേണ്ടതും ഓപ്പൺ ചെയ്യേണ്ടതും എങ്ങനെയെന്ന് വിശദമാക്കാമോ?

Sudheer Kumar T K April 17, 2014 at 7:49 AM  

ശശിധരൻ സാർ,
RPU വിന്റെ latest വെർഷൻ 3.8 ആണ്. അത് എങ്ങിനെയെന്ന് MATHSBLOG ൽ ഈ പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. 4.1 വെർഷൻ ഉള്ളത് File Validation Utility യുടെതാണ്. അത് RPU 3.8 സോഫ്റ്റ്‌വെയറിൽ ഉൾക്കൊള്ളുന്നുണ്ട്.

R.vijayan April 20, 2014 at 5:44 PM  

Our DDO has not deducted TDS from this month's salary .Can it be adjusted to next month?

Sudheer Kumar T K April 21, 2014 at 9:02 AM  

From the next month onwards DDO have to deduct 1/11 of the total estimated tax for the year.

Sudheer Kumar T K April 21, 2014 at 9:02 AM  

From the next month onwards DDO have to deduct 1/11 of the total estimated tax for the year.

R.vijayan April 21, 2014 at 3:47 PM  

Is it compulsory to deduct tax in four different quarters? If yes, is it possible to deduct the aggregate tax in one quarter?

Sudheer Kumar T K April 21, 2014 at 4:33 PM  

It is compulsory to deduct tax from the salary for March to next February. All fine, penalty and interest will goes to the DDO who is responsible to deduct tax from salary. Deduct tax in each month and report it to Income Tax Dept quarterly through E TDS Return filing.

Unknown April 28, 2014 at 8:22 AM  

Hareesh-28/04/2014
2013-14 Q-4 filing TDS,challan status inquiry file is necessary. How can download the CSI. I am trying to download the same on TAN base. But the result is no record found.

SHIHAB April 28, 2014 at 8:30 PM  

How can download form 16 from traces?

SHIHAB April 28, 2014 at 8:31 PM  

How can download form 16 from traces?

Unknown May 4, 2014 at 8:37 PM  

സര്‍,
2013 -14 TDS (Q4) തയ്യാറാക്കുമ്പോള്‍ TAX Rebate Rs.2000 ഏത് കോളത്തില്‍ ഉള്‍പ്പെടുത്തണം. മറുപടി പ്രതീക്ഷിക്കുന്നു.

Sudheer Kumar T K May 4, 2014 at 8:56 PM  

Form 16 ഡൌണ്‍ലോഡ് ചെയ്യുന്നതെങ്ങിനെ എന്ന് കാണിക്കുന്ന ഒരു പോസ്റ്റ്‌ തയ്യാരാക്കിവരുന്നു. MATHSBLOG ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. Q 4 തയ്യാറാക്കുമ്പോൾ ANNEXURE 2 ൽ Rebate പ്രത്യേകം കാണിക്കേണ്ടതില്ല. Rebate കൂടി കുറച്ചുള്ള tax കൊടുത്താൽ മതി.

Sudheer Kumar T K May 4, 2014 at 9:03 PM  

ഹരീഷ് സർ,
CSI File ലഭിക്കാൻ ഈ ലിങ്ക് ക്ളിക്ക് ചെയ്തു നോക്കൂ.
CLICK HERE

Sreedharan M P May 10, 2014 at 11:08 PM  

Dear Sudheer Sir,
We can prepare and upload Nil statements also of institutions using the new vrsion of RPU 3.9

Unknown May 13, 2014 at 8:18 PM  

e TDS റിട്ടേണ്‍ Q4 regular Tin സെന്റെറിലൂടെ ഫയല്‍ ചെയ്തു. Tan Error വന്നു. Correction return എങ്ങഴെയാണ് ഫയല്‍ ചെയ്യേണ്ടത്

Sudheer Kumar T K May 13, 2014 at 10:34 PM  

ശ്രീധരൻ സാർ ,
1, 2, 3 ക്വാർട്ടറുകളിൽ RPU 3.9 ഉപയോഗിച്ച് nil statement തയ്യാറാക്കാൻ കഴിയില്ലെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ മറ്റു ക്വാർട്ടറുകളിൽ ടാക്സ് അടയ്ക്കുകയും നാലാം ക്വാർട്ടറിൽ ടാക്സ് അടയ്ക്കാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടാകാവുന്നത് കൊണ്ട് നാലാം ക്വാർട്ടറിൽ അവർക്ക് Annexure II വിൽ നൽകേണ്ട വിവരങ്ങൾ നൽകാൻ അവസരമുണ്ടാക്കുന്നതിനു വേണ്ടി നാലാം ക്വാർട്ടറിൽ മാത്രം അങ്ങിനെ ഒരു മാറ്റം വരുത്തിയതാണെന്നു മനസ്സിലാക്കുന്നു.

Sudheer Kumar T K May 13, 2014 at 10:39 PM  

HIBHS സർ,
Correction Statement തയ്യാറാക്കുന്നത് എങ്ങിനെയെന്ന് ഒരു പോസ്ടിലൂടെ വിവരിക്കാം. എന്നാൽ TAN ൽ വന്ന തെറ്റ് Correction Statement ലൂടെ മാറ്റാൻ കഴിയില്ലെന്ന് തോന്നുന്നു.

SHANTALS May 14, 2014 at 2:40 PM  
This comment has been removed by the author.
SHANTALS May 14, 2014 at 3:26 PM  

TDS file cheyyan FVU 4.2 version venamennu parayunnu.download cheyyan nokkittu pattunnilla please help
(correction statement)

Sudheer Kumar T K May 14, 2014 at 10:42 PM  

SHANTALS SIR,
RPU 3.9 സോഫ്റ്റ്‌വെയർ ഉപയോഗിച്ച് TDS RETURN തയ്യാറാക്കുമ്പോൾ അതിൽ VALIDATION നടക്കുന്നുണ്ട്. FVU 4.2 സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇത് നടക്കുന്നത്. അതായത് FVU 4.2 സോഫ്റ്റ്‌വെയർ ഉൾപ്പെട്ടതാണ് RPU 3.9. RPU 3.9 ഉപയോഗിച്ച് RETURN തയ്യാറാക്കിയാൽ ലഭിക്കുന്ന 27 A യിൽ Generated by FVU 4.2 എന്ന് കാണാം.

suja July 8, 2014 at 6:35 PM  

Sir,
Can you explain how to fill in columns 26 and 28 of annexure(deductee details) in RPU4.0?

രമ July 22, 2015 at 3:12 PM  

Q1 Quarter Nil statement കൊടുക്കാന്‍ സാധിച്ചു എന്നാല്‍ ഞങ്ങളുടെ പഴയ DDOയുടെ പേരിലാണ് വന്നത് എങ്ങനെയാണ് Nil statement കൊടുക്കു‍മ്പോള്‍ DDOയുടെ പേര് മാറ്റി കൊടുക്കുന്നത്

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer