GIS Account Number Converter & GIS Forms

>> Friday, November 11, 2016

12 അക്കത്തില്‍ കുറവ് അക്കൗണ്ട് നമ്പറുള്ള ജീവനക്കാരുടെ GIS നമ്പര്‍ 12 അക്കമാക്കി ഏകീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഷുറന്‍സ് വകുപ്പ് തുടങ്ങിയിരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാരുടെ അക്കൗണ്ട് നമ്പറുകളെ 12 അക്കമാക്കി മാറ്റുന്നതിനായി ഒരു സോഫ്റ്റ്വെയര്‍ തന്നെ ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിട്ടുണ്ട്. അതു പ്രകാരം ഈ കാലയളവില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ അക്കൗണ്ട് നമ്പര്‍ പുതുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി ജീവനക്കാരന്റെ PEN, Date of Birth, GIS Account Number, Joining Date, First Subscription Month and Year, First Subscription Amount എന്നിവ നല്‍കേണ്ടി വരും. ഒരു കാരണവശാലും തെറ്റു വരരുത്. അതു കൊണ്ടു തന്നെ, ജി.ഐ.എസ് പാസ്ബുക്ക് എടുത്തു വെച്ച ശേഷം സോഫ്റ്റ് വെയര്‍ വഴി അക്കൗണ്ട് നമ്പര്‍ 12 അക്ക നമ്പറാക്കി കണ്‍വെര്‍ട്ട് ചെയ്യാന്‍ ഇരുന്നാല്‍ മതിയാകും. അതിനു മുമ്പ് ചുവടെ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഒരിക്കല്‍ക്കൂടി വായിക്കുമല്ലോ. ഇപ്പോള്‍ ലഭിക്കുന്ന താല്‍ക്കാലിക നമ്പര്‍ സ്ഥിരം നമ്പറായി ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കുന്നതു വരെ മറ്റൊരിടത്തും ഈ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതില്ലെന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുമല്ലോ.


Click here to View the GIS Account Number Converter

നിര്‍ദ്ദേശങ്ങള്‍

  1. 2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടതില്ല.
  2. 120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
  3. താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
  4. ഈ സോഫ്റ്റ്വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല്‍ വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
  5. നാളിതുവരെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വ നമ്പര്‍ ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍, അവരവരുടെ ജില്ലയിലെ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം എടുക്കേണ്ടതാണ്‌. 2015 സെപ്റ്റംബര്‍ 1 മുതല്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാര്‍ക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓൺലൈനായി അപേക്ഷ സമര്‍പ്പിച്ച് അംഗത്വം നേടേണ്ടതാണ്‌.
  6. 2015 സെപ്റ്റംബര്‍ 1 ന്‌ മുന്‍പ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പൂര്‍ണ്ണ നിരക്കില്‍ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാര്‍ക്ക് അംഗത്വം ലഭിക്കുന്നതിന്‌ അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ ബന്ധപ്പെട്ട ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് Form C യില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.
  7. ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താല്‍ക്കാലിക അംഗത്വ നമ്പരാണ്‌ ജീവനക്കാര്‍ക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പര്‍ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പര്‍ നേടിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം റദ്ദാക്കുന്നതും, ടിയാന്‌ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള അര്‍ഹത നഷ്ടപ്പെടുന്നതുമായിരിക്കും.
  8. ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.
1/10/2016 മുതല്‍ എല്ലാവര്‍ക്കും ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി. സ്പാര്‍ക്കില്‍ Present Salary യില്‍ GIS അക്കൗണ്ട് നമ്പര്‍ ഇല്ലാതിരിക്കുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്തിട്ടുള്ളവര്‍ അവിടെ കൃത്യമായ നമ്പര്‍ ചേര്‍ക്കേണ്ടതാണ്. അക്കൗണ്ട് നമ്പറില്‍ പ്രശ്നങ്ങളുള്ളവര്‍ എത്രയും പെട്ടന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് അവ കൃത്യമാക്കാനും നിര്‍ദ്ദേശം. അക്കൗണ്ട് നമ്പര്‍ പുതുതായി എടുക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് വകുപ്പിന്റെ പോര്‍ട്ടലിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത്‌ പ്രവേശിക്കാവുന്നതാണ്. ഓണ്‍ലൈനായി അക്കൗണ്ട് ചേരുന്നവര്‍ക്കുള്ള Help File ഇവിടെയുണ്ട്.

Time to Enroll in the Employees' Group Insurance Scheme (GIS) Revised
Government of Kerala have modified the existing guidelines on enrolling employees to the Group Insurance Scheme vide GO(P) No. 460/2015/Fin Dated 13-10-2015. All the Drawing and Disbursing Officers (DDOs) are instructed to enroll an employee to the scheme in the same month he enters in service by deducting the subscription amount in full, from the first month salary itself. For more details please see the order
Group Insurance Scheme

Membership
Application Form (Form GIS - A) Download
Memorandum (Form No. 1) for New Members Download
Memorandum (Form No. 2) for Change in Group Download
List of Members Joined in the Scheme (Form GIS - C) Download
Nomination Form for Unmarried Employees (Form GIS - 6) Download
Nomination Form for Married Employees (Form GIS - 7) Download
Register of Members (Form No. 8) Download
Register for Watching the Recovery of Subscription towards GIS from members on LWA, Suspension, Deputation, etc. (Form GIS - E) Download
Application to Condone Delay in Admission Download
VISWAS Online Help File Download
Deduction
Deduction Statement of Non-Gazzetted Officers (Form GIS - B) Download
Deduction Statement of Self Drawing Officers (Form GIS - B(1)) Download
Application for TR 72 Certificate (for Self Drawing Officers) (Form GIS - D) Download
Membership Revival
Application form for revival of Membership Download
Claim
Application for Payment (Form No. 3) - Retirement/Resignation/Dismissal Download
Request to Produce Application for Payment (Form No. 4) - Death Download
Application for Payment (Form No. 5) - Death Download
Indemnity Bond for Claim Settlement Download
Payment Register for DDOs Download
നിങ്ങളുടെ സംശയങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തി മറ്റുള്ളവരെക്കൂടി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

58 comments:

Hari | (Maths) September 19, 2016 at 10:05 PM  

നിങ്ങളുടെ സംശയങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തി മറ്റുള്ളവരെക്കൂടി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

DIVYA SOPANAM September 19, 2016 at 11:07 PM  

1984 ന് മുമ്പ് ചേര്‍ന്നവര്‍ എന്തു ചെയ്യണം

Unknown September 20, 2016 at 7:19 AM  

newly approved teacher ...how can he get GIS Nmber ....please ...the procedure

SANAA CHUNDAKKAD September 20, 2016 at 7:40 AM  

1984 നു മുമ്പ് GIS ഇല്ല. 01.09.1984 പ്രാബല്യത്തിലാണ ആദ്യമായി GIS തുടങ്ങിയത്.(GO(P) No.392/1984/Fin Dt: 09.08.1984).

Subrahmanian.Padukanni September 20, 2016 at 8:30 AM  

Date of entry ക്ക് പകരം Date of Birth കൊടുത്തുപോയി 12 Digit Number കിട്ടുകയും ചെയ്തു.എന്തുചെയ്യണം.

Unknown September 20, 2016 at 1:06 PM  

ALL EMPOLEES ARE NOT OPEN THE SITE.PEN AND DATE OF BIRTH INVALID MESSAGE.PLS HELP

G.Muraleedharan Pillai September 20, 2016 at 1:13 PM  

ഈ മാസം മുതല്‍ തന്നെ നമ്പര്‍ മാറ്റണമെന്ന് നിര്‍ബന്ധമുണ്ടോ

Unknown September 20, 2016 at 3:42 PM  

കഴിഞ്ഞമാസം സബ്സ്കൃപ്ഷന്‍ തുക പിടിക്കാനായി ശൃമിച്ചപ്പോള്‍ ഒരാളുടെ അക്കൗണ്ട് ഡിലീറ്റ് ആയി പോയി .അതുകൂടി അരിയറായി പുതിയരീതിയിലേക്ക് മാറ്റിയ ശേഷം ചേര്‍ത്ത് പിടിക്കാമൊ... ??

SRI SHARADAMBA HSS SHENI, KASARAGOD September 20, 2016 at 7:04 PM  

Subrahmanian.Padukanni s@പല അധ്യാപകരുടെയും PEN AND DATE OF BIRTH എന്റര്‍ ചെയ്യുമ്പോള്‍ PEN AND DATE OF BIRTH INVALID എന്ന മെസ്സേജ് കാണുന്നു.insurance ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം വരിക്കാറെ ചേര്‍ക്കുന്ന സമയത്ത് date of birthഎന്റര്‍ ചെയ്യുമ്പോള്‍ date and month ന്റെ format (ddmmyyyy) മാറിയട്ടുണ്ടാകാം എന്നും ആ പ്രശ്നം ഉടനെ പരിഹരിക്കപ്പെടും എന്നും അറിയിച്ചിട്ടുണ്ട്.

sm madikai II September 20, 2016 at 10:10 PM  

mm/dd/yyyy എന്ന format നല്‌കിയാല്‍ ശരിയാകുന്നുണ്ട്.

prathivekumar September 20, 2016 at 10:22 PM  

First subscription amount ഇപ്പോള്‍ deduct ചെയ്യുന്ന തുക നല്കിപോയി .എന്ത് ചെയ്യണം

Roy... September 20, 2016 at 11:50 PM  

Off Topic
Canon LBP 2900 B Driver
Ubuntu 14.04 mathsblog ല്‍ കണ്ടപ്പോള്‍ ഒത്തിരി സന്തോഷിച്ചു. Install ചെയ്യാന്‍ കഴിയുന്നുണ്ട്.പക്ഷെ print കിട്ടുന്നില്ല.എന്തെങ്കിലും solution ??

വി.കെ. നിസാര്‍ September 21, 2016 at 7:10 AM  

പ്രിയ റോയ് സര്‍,
Canon LBP 2900 B Driver, Ubuntu 14.04ന്റെ പുതിയ ഐടി@സ്കൂള്‍ വേര്‍ഷനിലേക്കായി ഹക്കീം മാഷ് റെഡിയാക്കി എടുത്തതാണെന്നാണ് അറിഞ്ഞത്. എറണാകുളം ഐടി@സ്കൂളിലെ അജി ജോണ്‍സര്‍ ഇത് ഒരു സ്കൂളിലേക്ക് കൊടുക്കുകയും അവര്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്ത് ഭംഗിയായി പ്രിന്റെടുക്കാന്‍ കഴിയുകയും ചെയ്തെന്ന് പറഞ്ഞതുകൊണ്ടാണ് എല്ലാര്‍ക്കും ഉപകാരപ്പെടാനായി അത് ഇവിടെ നല്‍കിയത്....
പരീക്ഷിക്കാന്‍ എനിക്കൊരു കാനന്‍ ഇല്ലായിരുന്നു..

Sunny.P.O September 21, 2016 at 9:42 AM  

G I S converter ല്‍ നിന്നും ലഭിച്ച പുതിയ നമ്പര്‍ എന്തു ചെയ്യണം? സ്പാര്‍ക്കില്‍ ഇത് കൊടുത്ത് update ചെയ്യണോ?

വി.കെ. നിസാര്‍ September 21, 2016 at 9:54 AM  

പ്രിയ റോയ് സര്‍,
Canon LBP 2900 B Driver, Ubuntu 14.04ന്റെ പുതിയ ഐടി@സ്കൂള്‍ വേര്‍ഷനിലേക്കായുള്ള ഡ്രൈവറില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് കണ്ടതിനാല്‍ പിന്‍വലിച്ചിട്ടുണ്ട്. പുതുക്കിയത് കിട്ടിയാലുടന്‍ പ്രസിദ്ധീകരിക്കാം.
സോറി ഫോര്‍ ദ ട്രബിള്‍.

Muhammad A P September 21, 2016 at 3:42 PM  

സണ്ണീ സർ,
അലോട്മെന്റ് ലറ്ററിൽ ഇൻഷുറൻസ് ഡയരക്ടർ നൽകുന്ന നിർദ്ദേശമാണു താഴെ,

This number is system generated and provisionally allotted as per the details furnished by you. Kerala State Insurance Department (KSID) will verify the genuineness of the details with KSID records and the details available with DDOs concerned. The number will become permanent only after verification and confirmation by KSID. Meanwhile, you can use this number for all GIS related activities for the time being. However, you are not entitled to claim from Group Insurance Scheme only because you have been allotted a provisional account number through this system.

You are requested to submit a copy of this letter to the Head of the Office/Accountant General for making necessary entries in SPARK and Service Book/Entitlement register. You are also requested to record this number in the first page of your GIS pass book and retain this letter until the provisionally allotted GIS account number is confirmed by KSID.


Sd/-
Director of Insurance

vinod kumar m v September 21, 2016 at 7:54 PM  

EPSON L220 Ubuntu വിൽ ഇൻസ്റ്റാൽ ചെയ്യുന്നതെങ്ങിനെ?

വിന്‍സന്റ് ഡി. കെ. September 21, 2016 at 8:20 PM  

പ്രിയ റോയ് സര്‍,
Canon LBP 2900 B printer ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒരു ഓണ്‍ലൈന്‍ സുഹൃത്ത് ,Ramesh, മുന്‍പൊരിക്കല്‍ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ (wwww.littleposter.blogspot.in) എന്നെ സഹായിച്ചിട്ടുണ്ട്...100% Successful..Still working..അതിവിടെ പങ്കുവെക്കുന്നു..
Driver ഇവിടെ നിന്നും Help file ഇവിടെ നിന്നും എടുക്കാം.
അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഉബുണ്ടു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് ആൻഡ്രോയിഡ് 4.4 വേര്‍ഷനോ അതിന്റെ മുകളിലുള്ളതോ ഉപയോഗിക്കുന്ന ഫോണില്‍ /ടാബില്‍ നിന്ന് എങ്ങനെ പ്രിന്റ് നല്‍കാം എന്നതിനെകുറിച്ച് പുതിയ ഒരു പോസ്റ്റ് ഉണ്ട്.....പരീക്ഷിച്ചു നോക്കി..ഉഗ്രന്‍...
ഇ-ലോകത്ത് നാം ഒറ്റയ്ക്കല്ലല്ലോ റോയ് സാര്‍.....

എഡിറ്റർ September 23, 2016 at 6:48 AM  

ഈ മാസം മുതല്‍ തന്നെ നമ്പര്‍ മാറ്റണമെന്ന് നിര്‍ബന്ധമുണ്ടോ

Muhammad A P September 23, 2016 at 9:33 AM  

ഇത് വരെ അങ്ങിനെ ഉത്തരവായിട്ടില്ല. അതിനു സാദ്ധ്യതയുമില്ല

Unknown September 23, 2016 at 12:42 PM  

സ്കൂൾ എൻട്രി ഇൻ സർവീസ് ഡേറ്റ് വിവരങ്ങൾ കൊടുത്തത് തെറ്റിയാൽ എങ്ങനെ ശരിയാക്കാൻ കഴിയും

Unknown September 23, 2016 at 1:08 PM  

G I S converter ല്‍ നിന്നും ലഭിച്ച പുതിയ നമ്പര്‍ എന്തു ചെയ്യണം? സ്പാര്‍ക്കില്‍ ഇത് കൊടുത്ത് update ചെയ്യണോ?

pavi September 23, 2016 at 2:45 PM  

dt ofbirth &penno mismatch How can solve the problem? cicily thodupuzha.

Unknown September 23, 2016 at 3:36 PM  

സാർ,
Date of entry in service എന്നുള്ളിടത് date of birth തെറ്റായി നൽകി.ഈ തെറ്റ് തിരുത്താൻ എന്ത് ചെയ്യണം?

പൊറേരി വിജയൻ September 23, 2016 at 8:26 PM  

പുതിയ അറിവ്

Unknown September 23, 2016 at 9:06 PM  

Some teachers given date of birth for date of first entry.It will be verified by KSID.After that your new number will be confirmed.

Hari | (Maths) September 23, 2016 at 10:42 PM  

ജി.ഐ.എസ് നമ്പര്‍ 12 നമ്പറിലേക്ക് കണ്‍വെര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളു. ഇതിന് ഒരു അവസാന തീയതിയോ പുതുതായി ലഭിക്കുന്ന 12 അക്ക നമ്പര്‍ സ്പാര്‍ക്കിലടക്കം മറ്റൊരിടത്തും അപ്ഡേറ്റ് ചെയ്യാനോ ആവശ്യപ്പെട്ടിട്ടില്ല. നമ്മള്‍ക്ക് ലഭിക്കുന്ന 12 അക്ക നമ്പര്‍ പ്രൊവിഷണല്‍ ആണെന്നാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ കാണുന്നത്. നമ്മള്‍ നല്‍കിയ വിവരങ്ങളും ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കയ്യിലുള്ള വിവരങ്ങളും താരതമ്യപ്പെടുത്തി കൃത്യമാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ നമ്പര്‍ സ്ഥിരമാക്കുകയുള്ളു എന്നാണ് അറിവ്.

ലഭിക്കുന്ന നമ്പര്‍ പ്രൊവിഷണല്‍ ആയതു കൊണ്ടു തന്നെ ഡേറ്റ് ഓഫ് ജോയിനിങ്ങിന് പകരം ജനനത്തീയതി നല്‍കിയവര്‍ വിഷമിക്കേണ്ടതില്ല. എങ്കിലും അതത് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുകളുമായി ബന്ധപ്പെടുന്ന് ഉചിതമായിരിക്കും. എന്നിട്ട് പുതിയ അറിവുകളുണ്ടെങ്കില്‍ അവ പങ്കു വെക്കുമല്ലോ.

Subrahmanian.Padukanni September 24, 2016 at 6:19 AM  

12 അക്ക നന്പറിലേക്ക് മാറൻ പറ്റുന്നുണ്ട്.പക്ഷെ പ്രിൻ്റ് ഔട്ട് ജനറേറ്റ് ചെയ്യുന്നില്ല.എന്താവും പ്രശ്നം,എന്താണ് ചെയ്യേണ്ടത്

Unknown September 24, 2016 at 2:09 PM  

സര്‍,
GIS number generation software-ല്‍ PEN No-Date of Birth, എന്‍റര്‍ ചെയ്തപ്പോള്‍ 'No Data found'എന്ന സന്ദേശം കാണുന്നു. പുതിയ നംപര്‍ ലഭിക്കുവാന്‍ എന്തു ചെയ്യണം?

M G Sreekumar Kammath,
HM, St George's LPS, S.Chellanam.

GHSS VANIYAMBALAM September 24, 2016 at 3:22 PM  

Number kitty. print out kittunnilla... kittatha print out engane eduth sookshikkum...?

sree September 24, 2016 at 8:34 PM  

sir, please check your browser -pop-up blocked or not.if blocked click allow .

അനില്‍കുമാര്‍ September 24, 2016 at 10:49 PM  

ഈ മാസത്തെ ബില്‍ ട്രഷറീല്‍ സമര്‍പ്പിക്കാറാകുന്നു. എന്തായാലും അതിനു മുന്നേ എല്ലാവരേം പുതിയ നമ്പറിലേക്ക് മാറ്റാന്‍ ഇപ്പഴത്തെ അവസ്ഥ വച്ച് സാധിക്കുമെന്നു തോന്നണില്ല. സൈറ്റ് ശരിയാവട്ടെ. എന്നിട്ട് പുതിയ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം. ഈ മാസം എമൗണ്ട് മാത്രം മാറ്റുക. സൈറ്റ് ശരിയാവുമ്പോള്‍ മേല്‍പ്പറഞ്ഞ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ഇതല്ലേ ഉചിതം?

prathivekumar September 25, 2016 at 7:53 AM  

35 പേരുടെ First subscription amount ഇപ്പോള്‍ deduct ചെയ്യുന്ന തുക നല്കിപോയി .തിരുത്താന്‍ എന്ത് ചെയ്യണം.

Sunny.P.O September 25, 2016 at 10:46 PM  

ഒരു ടീച്ചറുടെ GIS പാസ്സ് ബുക്കിലുള്ള നമ്പരും സ്പാര്‍ക്കിലെ നമ്പരും ഒന്നുതന്നെയാണ്. എന്നാല്‍ converter സ്പാര്‍ക്കിലെ data അനുസരിച്ചുള്ള നമ്പര്‍ എന്ന പേരില്‍ കാണിക്കുന്നത് വ്യത്യാസമാണ് എന്തു ചെയ്യണം?

Unknown September 26, 2016 at 8:44 PM  

GIS monthly subscription was discontinued because of LWA for 5 years twice.
After getting promotion to high school i got another passbook, now i have two passbook with two Account No.
Currently i am entering in the second passbook, kindly advise me on the fate of the amount entered in the first passbook

അനില്‍കുമാര്‍ September 27, 2016 at 1:00 PM  

prathivekumar: Edit ചെയ്യാനാവുന്നില്ലേ? ശരിയായ Amount ആക്കി കൊടുക്കാമല്ലോ?
Sunny.P.O : Pass Book ലെ നമ്പറുമായി പുതിയതിന് ബന്ധമൊന്നുമില്ല.
Jose Anthony- സര്‍ പഴയ ബുക്ക് കയ്യിലുണ്ടല്ലോ? അതുമതിയാവണം.Close ചെയ്യുന്ന സമയം അതു കൂട്ടി ചെയ്യാനാവും.

prathivekumar September 28, 2016 at 6:48 AM  

ഡിയര്‍ അനില്‍ സര്‍
ഇപ്പോള്‍ അടക്കുന്ന തുക ആദ്യം അടച്ച തുകയ്ക്ക് പകരം നല്‍കി നമ്പര്‍ ജെനരേറ്റ് ചെയ്തു.ഇനി എങ്ങനെ എഡിറ്റ്‌ ചെയ്യും.

അനില്‍കുമാര്‍ September 28, 2016 at 8:12 PM  

Prathivekumar Sir, ഇത്തരം തെറ്റുകള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ത വിവരങ്ങളുമായി ഒത്തു നോക്കിയല്ലേ ഈ നമ്പര്‍ സ്ഥിരപ്പെടുത്തു. അപ്പോള്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ തിരുത്തപ്പെടാം. സര്‍, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ ഒന്ന് അന്വേഷിക്കുമോ?

rukkiya pp September 28, 2016 at 9:08 PM  

dear sir
gis started 1988 when joining aided school .at spark joining date is given as government service joining date is 1992.system say check joinining date and first subscription moth and year ,12 digit no could nt get. please tell what to do

Unknown September 29, 2016 at 1:01 PM  

SIR,
WE CAN NOT ENTER THE GIS Acc.No.because the Acc.No. contains 11 digits(eleven)But in the field we can enter only 9 digits. our GIS Entry year is 2005.Please help us
RENJITH V S ,THUNDATHIL

beena cherian October 1, 2016 at 5:33 AM  

GIS നംബര്‍ മാറ്റി പക്ഷേ റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്തുചെയ്യും

CHERUVADI KBK October 1, 2016 at 9:43 PM  

@ Beena cheriyan please check your Brouser if it morzilla take settings either from main menue or from tools < cntents,< uncheck pop up, then try

GHSS KOTTILA October 1, 2016 at 9:52 PM  

ഒരാൾ 2007 ഇൽ GIS ചേർന്ന് അപ്പോൾ കണ്ണൂർ ജില്ലയിലായിരുന്നു . ഇപ്പോൾ തിരുവനന്തപുരം ജില്ലയിലാണ് . ഇതുവരെ നമ്പർ കിട്ടിയില്ല.എന്ത് ചെയ്യണം .

Dr.Arun Bhaskar October 5, 2016 at 12:49 PM  

REPORT print എടുക്കാന്‍ mozilla settings ( മുകളില്‍ വലത്ത് 3 വര) ല്‍ പോയി OPTION ഇല്‍ CONTENT CONTENTഇല്‍ POP-UPSഎടുത്ത്
POP-UPS ന്‍െറ താഴെ ഉള്ള ടിക് ചെയ്ത് മാറ്റുക. POP-UPS BLOCK മാറിയാല്‍ PRINT OUT എടുക്കാം

Govt High school Makkaraparamba October 5, 2016 at 8:08 PM  

Date of entry ക്ക് പകരം Date of Birth കൊടുത്തുപോയി 12 Digit Number കിട്ടുകയും ചെയ്തു.എന്തുചെയ്യണം

Govt High school Makkaraparamba October 5, 2016 at 10:01 PM  

date of entry and date of subscription entered wrongly. what will do

അനില്‍കുമാര്‍ October 6, 2016 at 9:19 PM  

Rukkiya- Please add the Joining Date in the Current Dept. as 1988 in Present Service Details in SPARK.
Please Update Firefox or Enable Pop ups in Browser to re-print the Report.
All the errors till date may be rectified as per the available information.

Unknown October 17, 2016 at 8:29 PM  

Goodevening everyone,

I had got my GIS account number converted to the provisional account number. But when the report is generated, the name of office is shown as NOT AVAILABLE. What to do with this?

Muhammad A P October 17, 2016 at 11:17 PM  

No problem as per information from the Insurance Dept.

Unknown October 27, 2016 at 3:41 PM  

സ്പാര്‍ക്കിലെ ജനനത്തീയതി തെറ്റായി രേഖപ്പെടുത്തിയിരുന്നത് കഴിഞ്ഞ ദിവസം തിരുത്തി ലഭിച്ചു.ഇപ്പോള്‍ ജി ഐ എസ്സ് നമ്പറിനുവേണ്ടി ശരിയായ ജനനത്തീയതിയും പെന്‍നമ്പരും നല്‍കുമ്പോള്‍ മിസ്മാച്ച് എന്ന് കാണിക്കുന്നു എന്തു ചെയ്യണം.

Muhammad A P October 27, 2016 at 7:36 PM  

ജില്ലാ ഇൻഷുറൻസ് ഒഫീസിനെ സമീപിച്ചാൽ മതിയാകും.

binu November 21, 2016 at 2:56 PM  

സര്‍,
29/2016 സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമനാംഗീകാരം ലഭിച്ചവരുടെ 01/2016 വരെയുളള ശമ്പളവും മറ്റ് അലവന്‍സുകളും പി.എഫില്‍ നിക്ഷേപിക്കണമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം മൊത്തം ശമ്പളം പി.എഫില്‍ ലയിപ്പിക്കുന്നതിന് സ്പാര്‍ക്കില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ

Hari | (Maths) November 21, 2016 at 7:13 PM  

ഈ പ്രവര്‍ത്തനങ്ങള്‍ സ്പാര്‍ക്കില്‍ നേരിട്ട് ചെയ്യുന്നതിന് നിലവില്‍ സംവിധാനമില്ല. ഇതിനായി ആദ്യം മാനുവലായി ബില്‍ തയ്യാറാക്കുക. ഇത്തരം അരിയറുകള്‍ക്കായി മാനുവലായി ബില്‍ തയ്യാറാക്കാന്‍ ധനകാര്യവകുപ്പ് 4/6/2016 ലെ Com.No 229105/SL.3/2016/Fin ഉത്തരവില്‍ പറയുന്നുണ്ട്. തുടര്‍ന്ന് സാലറിയോടൊപ്പമാണ് ഈ തുക പി.എഫിലേക്ക് അയക്കേണ്ടത്. ഇതിനായി പി.എഫിലേക്ക് അയക്കേണ്ട തുക Salary matters-Changes in the Month-Presesnt Salary യിലെ Other Allowance ല്‍ വരവായും Other Deductionsല്‍ ചെലവായും നല്‍കുക. ഇപ്രകാരം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിച്ചത്. ഈ മാസത്തെ സാലറിയില്‍ എന്തായാലും ഒരു ജീവനക്കാരന്റെ അരിയര്‍ തയ്യാറാക്കി വിടുന്നുണ്ട്. അതിനു ശേഷം ഇതേക്കുറിച്ച് ഒരു പോസ്റ്റ് തയ്യാറാക്കി നല്‍കണമെന്നു കരുതുന്നു.

binu November 25, 2016 at 3:02 PM  

ഇത്തരം അരിയറുകള്‍ക്കായി മാനുവലായി ബില്‍ തയ്യാറാക്കാന്‍ ധനകാര്യവകുപ്പ് 4/6/2016 ലെ Com.No 229105/SL.3/2016/Fin ഉത്തരവില്‍ പറയുന്നുണ്ട്. plese send me a copy of this order.
ഞാന്‍ കുറെ ശ്രമിച്ചു ഓര്‍ഡര്‍ കിട്ടിയില്ല

Unknown January 14, 2017 at 2:47 PM  

നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ ബില്ലുകളോടൊപ്പം അരിയര്‍ മാനുവല്‍ ആയി തയ്യാറാക്കി നല്‍കി ഇത് ട്രഷറി പാസാക്കുകയും ചെയ്യ്തു.

Unknown January 14, 2017 at 3:02 PM  

GO(P) 29/2016 ഓര്‍ഡര്‍ പ്രകാരം ഉള്ള അരിയര്‍ മാനുവല്‍ ആയി തയ്യാറാക്കി അലവന്‍സ് ഹിസ്റ്ററി എന്നതില്‍ സാലരിഅരിയര്‍ (39) ആയി തുക വരവ് വെക്കുകയും ഡിഡക്ഷന്‍ ഭാഗത്ത് അരിയര്‍ ടു പിഎഫ് എന്ന്‍ നല്കി തുക കുറവ് വരുത്തുകയും ആണ്ണ്‍ ചെയ്യ്തത്.
ഫ്രം ടു ആ മാസം നല്‍കി.
ഇത് ട്രഷറി പാസാക്കുകയും ചെയ്യ്തു.
സ്പാര്‍ക്ക് FAQ NO 28.28) How to Process Multiple Salary Bill and merge the salary arrear completely to PF Account of Employees ? ( refer GO(P) No. 29/2016/GEDN dated 29/1/2016)
Provision for processing the Multiple Salary Bill and merge the salary arrear completely to PF Account of Employees is NOT available in SPARK.
But option to add Salary Arrear(Allowance History) and Arrear to PF (Present salary-- Deduction side) for salary bills to be processed is provided in SPARK. Salary Arrear should be prepared (Manually) and attached manually with the bill.

madhu June 21, 2017 at 4:58 PM  

while preparing salary arrear from 7/2013 to 12/2016 in spark indicating a message that encashment details for the month of 4/2014 ( DA Arrear not updated , during that period he was an Self Drawing Officer (SDO) How can I update in spark , please help for updation.

Unknown January 24, 2018 at 12:07 PM  

12 digit number kitti.ennal printout edukkuvan kazhinjilla. ini veendum number generate cheyyano? atho ee number koduthhu print out edukkuvan enthenkilum margam undo?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer