STD X Social Science Unit 4, 6, 7

>> Wednesday, October 19, 2016

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തില്‍ നിന്നുള്ള മൂന്നു യൂണിറ്റുകളെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമഗ്രമായി വിശകലനം ചെയ്യുന്ന ചില മെറ്റീരിയലുകളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രവിഭാഗം അദ്ധ്യാപകനായ യു.സി.അബ്ദുള്‍ വാഹിദാണ് പഠനവിഭവങ്ങള്‍ തയ്യാറാക്കിയത്. സാമൂഹ്യശാസ്ത്രം നാലാം യൂണിറ്റായ ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ, ആറാം യൂണിറ്റായ ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും, ഏഴാം യൂണിറ്റായ വൈവിധ്യങ്ങളുടെ ഇന്‍ഡ്യ എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചെറുകുറിപ്പുകള്‍, ചിത്രങ്ങളുടെ സഹായത്തോടെയുള്ള പഠനക്കുറിപ്പുകള്‍, പ്രസന്റേഷന്‍ ഫയല്‍, വീഡിയോ എന്നിവയാണ് ഇതോടൊപ്പം നല്‍കുന്നത്. ഇവ പഠനവിധേയമാക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി കുറിക്കുമല്ലോ.

Social Science Unit 7
(വൈവിധ്യങ്ങളുടെ ഇന്ത്യ)

സംസ്കാരവും ദേശീയതയും എന്ന യൂനിറ്റിൽ നമ്മുടെ സമൂഹത്തിലെ നാനാത്വം കണ്ട വിദ്യാർത്ഥികൾ ആകാശക്കണ്ണിലൂടെ നോക്കിക്കണ്ട രാജ്യത്തിന്റെ ഭൗതിക സവിശേഷതകൾ വിശകലനം ചെയ്യുന്ന ഒരധ്യായമാണ് വൈവിധ്യങ്ങളുടെ ഇന്ത്യ. സ്ഥാനീയ വിവരം കണ്ടെത്തിയ ശേഷം ഭൗതിക വിശേഷണങ്ങളിലേക്ക് പോകും മുമ്പ് അരുണിമ സിൻഹ എന്ന വികലാംഗയായ വനിത എവറസ്റ്റ് കീഴടക്കിയ കഥ പറഞ്ഞാണ് ഈ വലിയ യൂനിറ്റിൽ പ്രവേശിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുള്ള പർവ്വതനിര എങ്ങിനെ ഉണ്ടായി എന്ന 9- ക്ലാസ്സിലെ ഫലക ചലനസിദ്ധാന്തം ഓർമ്മിപ്പിച്ച് കൊണ്ട് ലോകത്തിന്റെ മേൽക്കൂരയിൽ നിന്ന് ഇറങ്ങി സസ്ക്കർ ഹിമാലയവും ഹിമാലയവും കിഴക്കൻ പർവ്വതനിരയും കടന്ന് സമതലങ്ങളിലേക്ക് ഇറങ്ങുകയാണ്. രാജ്യത്തിന്റെ ഭക്ഷ്യ കലറയായ വിശാലമായ നിക്ഷേപ സമതലം കടന്ന് പീം പ്രദേശത്തേക്ക് വരികയാണ്. പശ്ചിമ - പൂർവ ഘട്ടം കടന്ന് അറബിക്കടലിലയും ബംഗാൾ ഉൾക്കടലിലേയും ദ്വീകളും കണ്ട് അവസാനിക്കുന്ന ഈ അധ്യയത്തിൽ ഭൂപ്രകൃതി വൈവിധ്യം പോലെത്തന്നെ നദികളിലും മണ്ണിലും കൃഷിയിലും സസ്യജാലങ്ങളിലും കാലാവസ്ഥയിലും മഴയുടെ വിതരണത്തിൽ പോലും വൈവിധ്യങ്ങൾ കണ്ടാണ് അവസാനിക്കുന്നത്.
Main Points PDF File
Detailed Points With Images
Presentation File

Social Science - II Unit 6
ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും


പൂർവ്വികർ ആഹാരസമ്പാദനത്തിനും ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്കും മലമുകളിലും മരങ്ങളിലും കയറി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ അന്ന് ആരംഭിച്ച വിദൂര സംവേദനം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. വാണിജ്യമാരംഭിച്ചതോടെ കച്ചവടക്കാരിൽ നിന്നും നാവികരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭൂപടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ദുർഘടമായ പ്രദേശങ്ങളുടെ വിവരം ശേഖരിക്കാനും, വിവരശേഖരണത്തിന് ധാരാളം സമയമെടുക്കുന്നതുകൊണ്ടും, ദിനേന നടക്കുന്ന മാറ്റങ്ങൾ അറിയാൻ പ്രയാസമുള്ളതുകൊണ്ടും അതിനൊരു എളുപ്പവഴി ആലോചിച്ചു . അവിടെയാണ് വിദൂരതയിൽ നിന്ന് വിവരം ശേഖരിക്കുന്ന ശാസ്ത്രം ഇക്കാണുന്ന പുരോഗതി കൈവരിച്ചത്.
റിമോട്ട് സെൻസിങ്ങിന്റെ മൂന്ന് അടിസ്ഥാന ഘടകങ്ങളാണല്ലൊ- ഊർജ ജം, സെൻസർ, പ്ലാറ്റ്ഫോം. ഭൗമോപരിതലത്തിലോ ബലൂണിലോ വിമാനത്തിലോ കൃത്രിമ ഉപഗ്രഹത്തിലോ ഉറപ്പിച്ച ക്യാമറയോ സ്കാനറോ വൈദ്യുതകാന്തിക വികിരണത്തിന്റെ പ്രതിഫലനത്തോത് മനസ്സിലാക്കി നമുക്കെത്തിച്ചു തരുന്ന ആകാശക്കണ്ണുകൾ നമുക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നു.
നമുക്ക് ലഭിക്കുന്ന സ്ഥാനീയ വിവരങ്ങളും വിശേഷണങ്ങളും കമ്പ്യൂട്ടർ ഭൂ വിവര വ്യവസ്ഥയിൽ ശേഖരിച്ച് വിശകലനത്തിനു വിധേയമാക്കി ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ നൽകാൻ സാധിക്കുന്ന GIS സാങ്കേതിക വിദ്യയെക്കുറിച്ച് പറയുന്ന അധ്യായം അവസാനിക്കുന്നത് ഉപഗ്രഹധിഷ്ഠിത ഗതി നിർണയ സംവിധാനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ്. അമേരിക്കയുടെ GPS ഉം മറ്റ് രാജ്യങ്ങളുടെ നാവിഗേഷൻ സിസ്റ്റവും പരിചയപ്പെട്ടതിന് ശേഷം നമ്മുടെ ഉപഗ്രഹ സംവിധാനത്തെയും 2016 ഏപ്രിൽ 28 ന് വിക്ഷേപപണം പൂർത്തിയാക്കിയ നമ്മുടെ സ്വന്തം നാവിക് (എഴാമത്തെ IRNSS 1G) ന്റെ കാര്യംപറഞ്ഞ് സ്വയംപര്യാപ്തത നേടിയ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണ്.

Main Points PDF File
For Class room Activity
Detailed points with Image
Presentation File

Social Science -II Unit 4
(ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ)

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തിനാണ് ഭൂസർവെ നടത്തുന്നത് പരമ്പരാഗത മാർഗ്ഗങ്ങളിലുള്ള ഭൂസർവെ യെക്കുറിച്ച് പറയും. അതിന്റെ പോരായ്മകൾ പറയുന്നുണ്ട് ഈ യൂണിറ്റിൽ. പരമ്പരാഗത ഭൂസർവെയെക്കുറിച്ചുള്ള 10 - ക്ലാസ്സിലെ അധ്യായമാണ് യൂനിറ്റ് 4 ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ എന്നത്.ആ പാം ഭാഗത്തെ പ്രസന്റേഷനും ഇതോടൊപ്പം അയക്കുന്നു. മുന്നറിവ് പരിശോധിച്ച് ക്രോഡീകരിക്കാൻ ഏറെ സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
Main Points
Video File

34 comments:

Hari | (Maths) October 19, 2016 at 7:16 PM  

പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് എളുപ്പമാക്കാനുള്ള മെറ്റീരിയലുകളാണ് ഈ പോസ്റ്റിലുള്ളത്. അഞ്ഞൂറിനു മുകളില്‍ ഡൗണ്‍ലോഡുകളാണ് ഇതേ വരെ നടന്നിട്ടുള്ളതെന്ന് സന്തോഷമുണ്ടാക്കുന്നു. പോസ്റ്റുകള്‍ ഡൊണ്‍ലോഡു ചെയ്യുന്നവര്‍ കമന്റു ചെയ്താല്‍ മെറ്റീരിയലുകള്‍ തയ്യാറാക്കുന്നവര്‍ക്ക് സന്തോഷമാകും. അവരില്‍ നിന്ന് കൂടുതല്‍ മെറ്റീരിയലുകള്‍ പ്രതീക്ഷിക്കാം.

വി.കെ. നിസാര്‍ October 19, 2016 at 8:22 PM  

യു സി അബ്ദുല്‍വാഹിദ് സാറിന് നന്ദി

M. Jayasree October 19, 2016 at 9:56 PM  

വളരെ ഉപകാരപ്റദം ഇംഗ്ളീഷ് വെര്‍ഷന്‍ പ്റതീക്ഷിക്കുന്നു

m v shaji October 19, 2016 at 10:09 PM  

expecting English version

unniklda October 19, 2016 at 10:11 PM  

ഞാന്‍ രക്ഷകര്‍ത്താവാണ്.....വളരെ ഫലപ്രദമായിരിക്കുന്നു....തുടര്‍ന്നും പ്രതീക്ഷിക്കുന്നു



JEROME October 20, 2016 at 10:09 AM  

WELDONE VAHID SIR

JEROME October 20, 2016 at 10:12 AM  

WELDONE VAHID SIR

Unknown October 20, 2016 at 11:32 PM  

ഏതു പാഠം വരെയാണ് 1/4പഠിക്കേണ്ടത്

Unknown October 21, 2016 at 7:44 AM  

a very good and useful work.... thanks vahid sir

Unknown October 21, 2016 at 8:18 PM  

very useful notes.thank you Vahid sir

PALAKOT October 24, 2016 at 3:37 PM  

IT IS VERY USEFUL BOTH STUDENTS AND TEACHERS

CONGRATULATION FOR YOUR EFFORT


ASSAINAR SNMHSS PARAPPANANGADI

Leena October 24, 2016 at 9:25 PM  

congratulations

Chintha Tax October 24, 2016 at 10:00 PM  

Thank You Sir. Congratulations

Unknown October 24, 2016 at 10:01 PM  

വാഹിദ് സർ ,
സാറിന്റെ വിലയേറിയ നോട്സ് , ഫലപ്രദമായി ഉപയോഗിക്കാം . നന്നായി അവതരണം .
ഇംഗ്ലീഷ് വേർഷൻ പ്രതീക്ഷിക്കട്ടെ ............... സാറിന്റെ വിലയേറിയ സമയം ഞങ്ങൾക്കായി വിനയോഗിച്ചതിനു
നന്ദി നന്ദി ..................................

biju maliakkal ,konni October 24, 2016 at 10:12 PM  

വാഹിദ് സർ ,
സാറിന്റെ വിലയേറിയ നോട്സ് , ഫലപ്രദമായി ഉപയോഗിക്കാം . നന്നായി അവതരണം .
ഇംഗ്ലീഷ് വേർഷൻ പ്രതീക്ഷിക്കട്ടെ ............... സാറിന്റെ വിലയേറിയ സമയം ഞങ്ങൾക്കായി വിനയോഗിച്ചതിനു
നന്ദി നന്ദി ..................................

jayaramankizakkepat October 25, 2016 at 10:47 AM  

very good thanks sir we are expecting the next chapters viedeo lessons. thanks

juliet October 25, 2016 at 1:58 PM  

Thank you for doing most wonderful job please do it in English also

fisheries school tanur November 3, 2016 at 10:56 AM  

thank you very much sir, it is a wonderful work!!!!

fisheries school tanur November 3, 2016 at 10:57 AM  

thank you very much sir, it is a wonderful work!!!!

nkyasyasar@gmail.com November 3, 2016 at 12:43 PM  

some mistakes are there.... in chapter 11
height of Mt.K2 is 8611m not 8661m...

nkyasyasar@gmail.com November 3, 2016 at 12:43 PM  

some mistakes are there.... in chapter 11
height of Mt.K2 is 8611m not 8661m...

Unknown November 8, 2016 at 3:47 PM  

Mr.Vahid, I am mary Simon your classmate for B ed.You are serving your children very well. Congrates. I expect this in English too.Good Luck

ATHUL B R November 8, 2016 at 6:13 PM  

Vahid sir
really helpful
We nadapuram teachers proud of u as u are our teacher!!

ATHUL B R November 8, 2016 at 6:14 PM  

Vahid sir
really helpful
We nadapuram teachers proud of u as u are our teacher!!

Unknown November 9, 2016 at 10:09 PM  

Very useful.Sir could you please post study materials for backward students

rasheedpalakkandy November 11, 2016 at 8:48 PM  

Dear Sir,
It's useful for teachers and students.I would like to appreciate your great effort.All the best

rasheedpalakkandy November 11, 2016 at 8:49 PM  

Dear Sir,
It's useful for teachers and students.I would like to appreciate your great effort.All the best

rasheedpalakkandy November 11, 2016 at 8:49 PM  

Dear Sir,
It's useful for teachers and students.I would like to appreciate your great effort.All the best

rasheedpalakkandy November 11, 2016 at 8:49 PM  
This comment has been removed by the author.
rasheedpalakkandy November 11, 2016 at 8:49 PM  

Dear Sir,
It's useful for teachers and students.I would like to appreciate your great effort.All the best

Anamika November 19, 2016 at 10:57 AM  

Sir, please give us the english version of this. We are awaiting for the English version of Social Science Main Points and explanations.

Unknown November 22, 2016 at 9:33 AM  

Valre nannyitund sir.. Wl job

Unknown November 22, 2016 at 9:34 AM  

Valre nannyitund sir.. Wl job

GHSS KOTTILA November 5, 2017 at 9:55 AM  

claim Entry യില് PF NRA Bill കിട്ടുന്നില്ല . NRA പാസ്സായിട്ടു 2 മാസമായി .എന്താണ് മാര്ഗം .

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer