2017-2018 അദ്ധ്യയന വര്‍ഷത്തെ തസ്തികനിര്‍ണയം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഡൗണ്‍ലോഡ്‌സ് കാണുക


മുന്‍വര്‍ഷങ്ങളിലേതു പോലെ മാത് സ് ബ്ലോഗില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്കും ഇവ തയ്യാറാക്കി mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതേയുള്ളു. തയ്യാറാക്കുന്ന മെറ്റീരിയലിനോടൊപ്പം അതേക്കുറിച്ചുള്ള രണ്ടോ മൂന്നോ പാരഗ്രാഫ് വരുന്ന ഒരു കുറിപ്പ്, തയ്യാറാക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, ഫോട്ടോ എന്നിവ കൂടി അയക്കേണ്ടതാണ്.

Noon Meal Data Entry

വിപിന്‍ മഹാത്മയുടെ ഐടി പാഠങ്ങള്‍-UNIT 1
(Updated with Youtube Links)

>> Wednesday, June 7, 2017

ഈ വർഷത്തെ ICT പാഠങ്ങൾ തുടങ്ങുകയാണ്.
കഴിഞ്ഞ കാലങ്ങളിൽ വിപിൻ മഹാത്മയുടെ ഐസിടി പാഠങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നിങ്ങളോട് വിപിനെപ്പറ്റി പറയേണ്ടതില്ലല്ലോ.ഗവ. എച്ച്. എസ്. കടയ്ക്കലിൽ ലാബ് അസിസ്റ്റന്റ് ആയി തുടങ്ങിയ വിപിന്റെ ക്ലാസ്സുകൾ മാത്സ്ബ്ലോഗിലൂടെ പങ്കുവച്ചപ്പോൾ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സ്നേഹത്തോടുകൂടി തന്നെയാണ് ഏറ്റുവാങ്ങിയത്.ആ സ്നേഹവും കടപ്പാടും വിപിനും എന്നും തിരികെ നൽകിയിട്ടുണ്ട്, നൽകിക്കൊണ്ടിരിക്കുന്നു.
ഉപജീവനത്തിന് സ്‌കൂളിലെ ചെറിയ വരുമാനം തികയാതെ വന്നപ്പോൾ മറ്റു ജോലികളിലേക്ക് പോയ വിപിന് ഒരു ഉപജീവന മാർഗ്ഗം ഒരുക്കാനും മാത്സ്ബ്ലോഗിനു കഴിഞ്ഞെന്ന ചാരിതാർഥ്യവും ഇപ്പോൾ പങ്കുവക്കട്ടെ. കഴിഞ്ഞ വർഷം മാത്‍സ് ബ്ലോഗിലൂടെ നിങ്ങളെ അറിയിച്ച, വിപിന്റെ EASY A + DVD കളിലൂടെ ആ ചെറുപ്പക്കാരൻ ഇന്ന് അതിജീവിക്കുന്നു.
ഈ പോസ്റ്റിൽ 8 9 10 ക്ലാസ്സുകളിലെ ഐസിടി ആദ്യ പാഠങ്ങൾ പങ്കുവക്കുന്നു. ഒപ്പം പത്തിലെ തിയറി നോട്ടുകളും. തുടർന്ന് വരുന്ന പോസ്റ്റുകളിൽ 8 9 ക്ലാസ്സുകളിലെ പാഠങ്ങളും പത്തിലെ തിയറി നോട്ടുകളും തയ്യാറാക്കി നൽകാമെന്നും വിപിൻ ഉറപ്പ് നൽകുന്നു.
CLASS X

SVG PNG - Youtube Link

INKSCAPE - Youtube Link

WORK 1 - Youtube Link

CUP - Youtube Link

TEA - Youtube Link

WORK 2 - Youtube Link

LOGO - Youtube Link

FINAL LOGO - Youtube Link

COMPLETE LOGO - Youtube Link

SHAPES - Youtube Link

ARCH - Youtube Link

FLOWER - Youtube Link

IT@SCHOOL LOGO - Youtube Link


THEORY NOTES
മലയാളം മീഡിയം

ENGLISH MEDIUM

CLASSIX

GIMP - Youtube Link

GIMP TOOLS - Youtube Link

LAYERS - Youtube Link

SELECTION TOOLS - Youtube Link

TEXT - Youtube Link

LOGO- Youtube Link

PATH TOOL - Youtube Link

BLUR- Youtube Link

CLASS VIII

K TOUCH - Youtube Link

WRITER - Youtube Link

GE SPEAKER- Youtube Link

30 comments:

Praveen Alathiyur June 7, 2017 at 8:45 PM  

സ്വഭാവത്തിലെ ലാളിത്യവും ഏറ്റെടുക്കുന്ന വര്‍ക്കിനോട് കാണിക്കുന്ന ആത്മാര്‍ത്ഥതയും കൊണ്ട് വ്യത്യസ്ഥനായ വിപിന്‍ സാറിനു ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ..........

വിപിന്‍ മഹാത്മ June 7, 2017 at 10:53 PM  

പ്രവീൺ സർ,
വാക്കുകളില്ല സാറിനോട് പറയാൻ.
നന്ദി ഒരുപാട്

nazeer June 8, 2017 at 7:40 AM  

Thanks VIPIN for a delightful "gift".Thank you for your dedication.State syllabus IT people cant forget you man....Now busy with sampoorna.....let me see all the videos in the evening...6th working day syndrome.......

Meera Ananda June 8, 2017 at 8:43 PM  

ഞങ്ങളെ പോലെയുള്ളവർക്ക് IT പഠിപ്പിക്കാൻ ഇത്രയും എളുപ്പമാക്കി മാറ്റിയ വിപിനോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല .ദൈവം അനുഗ്രഹിക്കട്ടെ .എല്ലാ ഉയരങ്ങളിലും എത്താൻസാധിക്കട്ടെ .really you are doing a great job .Meera

വിപിന്‍ മഹാത്മ June 9, 2017 at 11:47 AM  

@ നസീർ സാർ താങ്ക്യൂ
I'm always at your service.

NB : സിക്സ്ത് വർക്കിങ് ഡേ സിൻഡ്രോം എത്രയും വേഗം തീരാൻ പ്രാർത്ഥിക്കുന്നു

വിപിന്‍ മഹാത്മ June 9, 2017 at 11:48 AM  

@ മീര ടീച്ചർ നന്ദി

nazeer June 9, 2017 at 6:24 PM  

sixth workingday syndrome കഴിഞ്ഞു ....ഇനി ഓരോ വിഡിയോയും കാണണം .താങ്ക്സ് വിപിൻ

Unknown June 10, 2017 at 8:19 AM  

Thank you Sir.


Nochat HSS Arabic Club June 10, 2017 at 10:33 AM  

താങ്കളെ കുറിച്ചുള്ള മാത്‍സ് ബ്ലോഗിലെ പോസ്റ്റായിരുന്നു താങ്കളുടെ CD വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നാല്‍ CD കൊണ്ട് വളരെ നല്ല പ്രയോജനം ലഭിച്ചു പ്രത്യേകിച്ച് തിയറി പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍, ഈ വര്‍ഷം താങ്കളിതാ അതൊക്കെ എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തില്‍ മാത്‍സ് ബ്ലോഗില്‍ പോസ്റ്റിയിരിക്കുന്നു.താങ്കളുടെ ഈ ഹൃദയ വിശാലതക്ക് ഒരായിരം നന്ദി

Ajjmhss Chathangottunada June 10, 2017 at 7:27 PM  

vipinsir...thanks a lot...

Rekha Sivasankarapillai June 11, 2017 at 6:39 PM  

very good sir

god of small things June 11, 2017 at 9:52 PM  

THANK U VERY MUCH SIR... I WAS A BIG ZERO IN IT.. WHEN I GOTA CHANCE TO TEACH IT FOR 10TH... I WAS TOTALLY AFRAID.... BUT NOW... AM CONFIDENT SIR... THAT I CAN TEACH MY CHILDREN... ALL CREDITS GO TO U SIR...... MAY GOD BLESS U...AND UR FAMILY....

Gokulnath Ammanathil June 11, 2017 at 10:32 PM  

You deserve the name Mahathma. Thanks a lot. Your dedication and selfless service sets a benchmark for others.

azhiyidathuchira ghs June 12, 2017 at 1:48 PM  

very good sir

St. John's Higher Secondary School, Mattom June 12, 2017 at 8:20 PM  

Off topic doubts
1. is there any income limit for applying OEC prematric scholarship?
2. Can we collect Spl. Fee from those students who are eligible to apply for OEC Scholarship ?

LEEMOL WILSON June 12, 2017 at 8:51 PM  

ഇങ്ങനെ വീ‍‍‍ഡിയോ ഇടാതെ ഒന്‍പതിലെ സി ഡി ആയിട്ട് ഇറക്കൂ പത്തിലെപ്പോലെ

കാരണവര്‍ June 12, 2017 at 9:26 PM  

thanx a lot...Vipin mahathma...Mathsblog team

BabuEmmanuel Niravathu June 12, 2017 at 10:44 PM  

Very good.അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണകരം

Ali Vm June 13, 2017 at 9:12 AM  

കംപ്യുട്ടറില്‍ പരിജ്ഞാനം തീരെ ഇല്ലാത്ത ഞങ്ങളെ പോലുളളവര്‍ IT പഠിപ്പിച്ചാല്‍ പൊതുവിദ്യാലയങ്ങളെ മാത്രം ആശ്രയിക്കുന്ന പാവപ്പെട്ട കുട്ടികളുടെ അവസ്ഥ നന്നായുി മനസ്സിലാക്കിയ വിപിന്‍സാറിന് BIG Salute.മറ്റേതൊരു IT കോഴ്സിനും സാധിക്കാത്തത് അങ്ങേക്കു കഴിയുന്നു ഒരിക്കല്‍ കൂടി ഒരായിരം നന്ദി.......

ahs June 14, 2017 at 2:01 PM  

സർ വളരെ ഉപകാരപ്രദമാണ് താങ്കളുടെ പോസ്റ്റുകൾ.ഉബുണ്ടു ഇൻസ്റ്റാലേഷനിലുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിക്കാമോ?

ALEETTA.M VARGHESE June 15, 2017 at 2:35 PM  

sir,
your post are very useful all the teachers and we use your cd in all the students of standard 10 the students also said its very helpful to them. sir we have a request that please provide english medium and malayalam medium work sheet for standard 8,9 and 10
we are waiting for your post its urgent

sharafudheen m June 15, 2017 at 6:36 PM  

വിപി൯ സാ൪,ഐ.ടി.പ‌ഠനം എളുപ്പമാക്കാ൯ പ്രയത്നിച്ച താന്കള്ക്ക് നന്നി

BASIL C S June 16, 2017 at 1:35 PM  

VIPIN SIR, YOU HELPED AS A LOT TO REDUCE THE TENSION WHILE HANDLING IT.

Ernakulam St.Mary's June 16, 2017 at 2:12 PM  
This comment has been removed by the author.
Ernakulam St.Mary's June 16, 2017 at 2:15 PM  

വളരെ ഉപകാരപ്രദം. ഓഡിയോ റെക്കോര്‍ഡിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നന്നായിട്ടുണ്ട്.സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഐ ടി ഫീല്‍ഡില്‍ ഉയരങ്ങളില്‍ എത്താന്‍ വളരെ സഹായകം.

bd time June 20, 2017 at 3:41 AM  

HSC RESULT 2017

HSC Board Exam Results

tim June 21, 2017 at 11:47 AM  
This comment has been removed by the author.
rajeev joseph June 21, 2017 at 11:03 PM  

പ്രിയപ്പെട്ട വിപിൻ സർ,

വർഷങ്ങൾക്കു ശേഷം ഒരിക്കൽക്കൂടി ഐ.റ്റി. പഠിപ്പിക്കുവാനുള്ള ചുമതല വീണ്ടും ഏൽപ്പിക്കപ്പെട്ടപ്പോൾ ധൈര്യമായി അത് ഏറ്റെടുത്തത് വിപിൻ സാറിന്റെ വീഡിയോ കിട്ടുമല്ലോ എന്ന ആത്മവിശ്വാസം കൊണ്ട് മാത്രമാണ്.

കമ്പ്യൂട്ടർ ലാബിൽ പ്രൊജക്ടർ ഉപയോഗിച്ച് ഒരു തവണ ആ വീഡിയോ കുട്ടികളെ കാണിക്കുകയും തുടർന്ന് അവരെക്കൊണ്ടു ചെയ്യിക്കുകയും ചെയ്യുക എന്ന മാർഗ്ഗം വളരെ ഫലപ്രദമായി കണ്ടു. വേഗം മനസ്സിലാക്കി എടുക്കുന്ന കുട്ടികൾ ആണെങ്കിൽ മുഴുവൻ വീഡിയോയും ഒരിക്കൽ കാണിച്ച ശേഷം അവർ തനിയെ ചെയ്യുന്നതായി കണ്ടു. അത്ര പെട്ടന്ന് മനസ്സിലാകാത്ത കുട്ടികൾക്ക് സ്റ്റെപ് ബൈ സ്റ്റെപ് ആയി വീഡിയോസ് പോസ് ചെയ്തു കാണിക്കുന്നതും അതുവരെയുള്ളത് ചെയ്യിക്കുന്നതും ഫലപ്രദമായി തോന്നിയിട്ടുണ്ട്.

വീഡിയോ ട്യൂട്ടോറിയൽ തയ്യാറാക്കുന്നത് അത്യന്തം ശ്രമകരമായ പ്രവർത്തിയാണെന്നത് അറിയാം.... അതീവ ശ്രദ്ധ വേണം താനും... എങ്കിലും പ്രതിഫലത്തേക്കാളും ആത്മാർഥത കൊണ്ട് ഇത് ചെയ്യുന്നതാണെന്ന് വ്യക്തിപരമായി അറിയാവുന്നതുകൊണ്ട് ഉള്ളിൽ തട്ടി തന്നെ നന്ദി പറയുന്നു...

സ്നേഹപൂർവ്വം
രാജീവ് ജോസഫ്
ഇംഗ്ലീഷ് ബ്ലോഗ്

nazeer June 22, 2017 at 5:42 AM  

രാജീവ് സർ, ഞാനും ഇതേ രീതിയിൽ IT ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകുന്നു .കുട്ടികൾ എന്നെ അല്ല അധ്യാപകനായി കാണുന്നത് .വിപിൻ നെ ആണ് .പ്രത്യേകിച്ച് എന്റെ സ്കൂളിലെ കുട്ടികൾക്ക് പലർക്കും വിപ്പിനെ നേരിട്ട് അറിയാവുന്നവരാണ് .പല ദിവസങ്ങളിലും എന്നെ കാണാൻ വിപിൻ സ്കൂളിൽ വരുമ്പോൾ കുട്ടികൾ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട് .ആ ശബ്ദവും ആ മുഖവും കുട്ടികൾക്ക് കഴിഞ്ഞ 3 വർഷമായി പരിചിതമാണ് .ക്ലാസ്സ് ഇംഗ്ലീഷ് മീഡിയം കൂടെ ആക്കുന്നതിനെക്കുറിച്ചു വിപിനോട് കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ചു. അതും വരുന്നു ഉടൻ .കാലങ്ങൾക്കു മുൻപ് IT ക്ലാസ്സുകളിൽ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ എടുത്ത effort ഇപ്പോഴും ഓര്മ ഉണ്ട്. കുട്ടികൾക്ക് ഏറ്റവും കൂടുതൽ താൽപ്പര്യം ഉള്ള വിഷയം ,അത് പഠിപ്പിക്കുമ്പോൾ നമ്മൾ നല്ല ഒരു റിസോഴ്സ് പേഴ്സൺ ആയിരിക്കണം .അതിനു വേണ്ടി spend ചെയ്ത സമയം കുറച്ചൊന്നുമല്ല .ഇപ്പൊ എന്റെ ക്ലാസ്സിൽ ഞാനും,കുട്ടികളും,വിപ്പിന്റെ വീഡിയോ ലെസ്സൺസ് ഉം ...ഡൌട്ട് ക്ലീറൻസ് നു മാത്രം കുട്ടികളുടെ അടുത്ത് ചെന്ന് മൗസ് പിടിക്കും ...Thats all .

Unknown June 22, 2017 at 1:55 PM  

CAN ANYONE POST UNIT WISE STD X MATHS QUESTION PAPERS
MY DAUGHTER IS IN XTH STD IT WILL BE USEFUL IF YOU POST IT.

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer