2017-2018 അദ്ധ്യയന വര്‍ഷത്തെ തസ്തികനിര്‍ണയം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഡൗണ്‍ലോഡ്‌സ് കാണുക


മുന്‍വര്‍ഷങ്ങളിലേതു പോലെ മാത് സ് ബ്ലോഗില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്കും ഇവ തയ്യാറാക്കി mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതേയുള്ളു. തയ്യാറാക്കുന്ന മെറ്റീരിയലിനോടൊപ്പം അതേക്കുറിച്ചുള്ള രണ്ടോ മൂന്നോ പാരഗ്രാഫ് വരുന്ന ഒരു കുറിപ്പ്, തയ്യാറാക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, ഫോട്ടോ എന്നിവ കൂടി അയക്കേണ്ടതാണ്.

Noon Meal Data Entry

വായനാവാരാചരണം

>> Thursday, June 22, 2017

വായനാവാരാചരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ താനൂര്‍ കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി തയ്യാറാക്കിയ ഒരു പ്രവര്‍ത്തനം


Read More | തുടര്‍ന്നു വായിക്കുക

വിപിന്‍ മഹാത്മയുടെ ഐടി പാഠങ്ങള്‍-UNIT 1
(Updated with Youtube Links)

>> Wednesday, June 7, 2017

ഈ വർഷത്തെ ICT പാഠങ്ങൾ തുടങ്ങുകയാണ്.
കഴിഞ്ഞ കാലങ്ങളിൽ വിപിൻ മഹാത്മയുടെ ഐസിടി പാഠങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നിങ്ങളോട് വിപിനെപ്പറ്റി പറയേണ്ടതില്ലല്ലോ.ഗവ. എച്ച്. എസ്. കടയ്ക്കലിൽ ലാബ് അസിസ്റ്റന്റ് ആയി തുടങ്ങിയ വിപിന്റെ ക്ലാസ്സുകൾ മാത്സ്ബ്ലോഗിലൂടെ പങ്കുവച്ചപ്പോൾ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സ്നേഹത്തോടുകൂടി തന്നെയാണ് ഏറ്റുവാങ്ങിയത്.ആ സ്നേഹവും കടപ്പാടും വിപിനും എന്നും തിരികെ നൽകിയിട്ടുണ്ട്, നൽകിക്കൊണ്ടിരിക്കുന്നു.
ഉപജീവനത്തിന് സ്‌കൂളിലെ ചെറിയ വരുമാനം തികയാതെ വന്നപ്പോൾ മറ്റു ജോലികളിലേക്ക് പോയ വിപിന് ഒരു ഉപജീവന മാർഗ്ഗം ഒരുക്കാനും മാത്സ്ബ്ലോഗിനു കഴിഞ്ഞെന്ന ചാരിതാർഥ്യവും ഇപ്പോൾ പങ്കുവക്കട്ടെ. കഴിഞ്ഞ വർഷം മാത്‍സ് ബ്ലോഗിലൂടെ നിങ്ങളെ അറിയിച്ച, വിപിന്റെ EASY A + DVD കളിലൂടെ ആ ചെറുപ്പക്കാരൻ ഇന്ന് അതിജീവിക്കുന്നു.
ഈ പോസ്റ്റിൽ 8 9 10 ക്ലാസ്സുകളിലെ ഐസിടി ആദ്യ പാഠങ്ങൾ പങ്കുവക്കുന്നു. ഒപ്പം പത്തിലെ തിയറി നോട്ടുകളും. തുടർന്ന് വരുന്ന പോസ്റ്റുകളിൽ 8 9 ക്ലാസ്സുകളിലെ പാഠങ്ങളും പത്തിലെ തിയറി നോട്ടുകളും തയ്യാറാക്കി നൽകാമെന്നും വിപിൻ ഉറപ്പ് നൽകുന്നു.
CLASS X

SVG PNG - Youtube Link

INKSCAPE - Youtube Link

WORK 1 - Youtube Link

CUP - Youtube Link

TEA - Youtube Link

WORK 2 - Youtube Link

LOGO - Youtube Link

FINAL LOGO - Youtube Link

COMPLETE LOGO - Youtube Link

SHAPES - Youtube Link

ARCH - Youtube Link

FLOWER - Youtube Link

IT@SCHOOL LOGO - Youtube Link


THEORY NOTES
മലയാളം മീഡിയം

ENGLISH MEDIUM

CLASSIX

GIMP - Youtube Link

GIMP TOOLS - Youtube Link

LAYERS - Youtube Link

SELECTION TOOLS - Youtube Link

TEXT - Youtube Link

LOGO- Youtube Link

PATH TOOL - Youtube Link

BLUR- Youtube Link

CLASS VIII

K TOUCH - Youtube Link

WRITER - Youtube Link

GE SPEAKER- Youtube Link


Read More | തുടര്‍ന്നു വായിക്കുക

റാസ്ബറി പൈ യും കമ്പ്യൂട്ടര്‍ ലാബും പിന്നെ ഞാനും...

>> Tuesday, June 6, 2017സ്കൂളുകളില്‍ വിതരണം ചെയ്ത റാസ്ബറി പൈ കിറ്റുപയോഗിച്ച് ഡെസ്‍ക്‌ടോപ്പ് കമ്പ്യൂട്ടര്‍ അസംബ്ള്‍ ചെയ്തെടുക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാനാണ് അല്‌പം ദീര്‍ഘമായ ഈ കുറിപ്പ്.

ആമുഖം :
റാസ്ബറി പൈ എന്താണെന്ന് അറിയാന്‍ മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവി‌ടെ വായിക്കാം.
പൈ എങ്ങനെയാണ് ലാപ്‍ടോപ്പില്‍ കണക്‌റ്റ് ചെയ്ത് ഉപയോഗിക്കുന്നത് എന്ന ലേഖനം ഇവി‌ടെയും കാണാം.
ബ്‍ളൂ ടൂത്ത്, വൈ-ഫൈ, ഇഥര്‍നെറ്റ്, യു.എസ്.ബി.പോര്‍ട്ട് (4 എണ്ണം) തുടങ്ങിയ സവിശേ‍ഷതകളുള്ള ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിനെ നമ്മുടെ കമ്പ്യൂട്ടര്‍ ലാബില്‍ ഡെസ്‍ക്‌ടോപ്പ് കമ്പ്യൂട്ടറിന് (വൈ-ഫൈ ഉള്ളത്!) തുല്യമായ രീതിയില്‍ സജ്ജീകരിക്കാനാണ് നാം ശ്രമിക്കുന്നത്.
ഡെബിയാന്‍ അടിസ്ഥാനമാക്കിയുള്ള Raspbian എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിന്റെ കൂടെ ലിബര്‍ ഓഫീസ്, ക്രോം ബ്രൗസര്‍, പൈതണ്‍, സ്ക്രാച്ച് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സോഫ്‍റ്റ്‍വെയറുകള്‍ നമുക്ക് ആഡ് ചെയ്യാവുന്നതുമാണ്.

ആവശ്യമുള്ള സാധനങ്ങള്‍:
1. റാസ്ബറി പൈ കിറ്റ്.
(ഈ കിറ്റില്‍ എന്തൊക്കെയാണ് ഉള്ളത് എന്നത് ഇവി‌ടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.)
2. മോണിറ്റര്‍.
3. മെമ്മറി കാര്‍‍ഡ് റീഡര്‍.
4. അല്‌പം കൂടുതല്‍ ക്ഷമ!

പൈ യുടെ ഔട്ട്പുട്ട് , HDMI ആയ‍തു കൊണ്ട് ടി.വി. യിലേക്ക് നേരിട്ട് HDMI cable വഴി കണക്‌റ്റ് ചെയ്യാവുന്നതാണ്. മോണിറ്ററിനു പകരം ടി.വി. യും ഉപയോഗിക്കാമെന്നര്‍ത്ഥം. അതുപോലെ പ്രൊജക്ടറും.

മെമ്മറി കാര്‍‍ഡ് റീഡര്‍ ഇല്ലെങ്കില്‍ Micro SD card എ‌ടുത്ത് SD card Adapter ല്‍ ഇന്‍സേര്‍ട്ട് ചെയ്ത് ലാപ്‍ടോപ്പിന്റെ കാര്‍ഡ് റീഡര്‍ സ്ലോട്ടില്‍ ഉപയോഗിക്കാം. മെമ്മറി കാര്‍‍ഡ് റീഡര്‍ ഉള്ളതാണ് നല്ലത്.

പരിശോധന :
Micro SD card (ഈ കാര്‍ഡ് ആണ് ഇതിന്റെ "ഹാര്‍ഡ് ‍‍‍ഡിസ്ക് ") ല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം Pre-loaded ആണോ ?
കിറ്റില്‍ നിന്നും Micro SD card എടുത്ത് കാര്‍‍ഡ് റീഡറില്‍ ഇട്ട് നിങ്ങളുടെ ലാപ്‍ടോപ്പില്‍ കണക്‌റ്റ് ചെയ്യുക.
ഓപ്പറേറ്റിംഗ് സിസ്റ്റം ഫയലുകള്‍ ഉണ്ടോ എന്ന് നോക്കുക.
OS എന്ന ഫോള്‍ഡര്‍ ഉണ്ടോ ?
അതിനുള്ളില്‍ Raspbian എന്ന ഫോള്‍ഡര്‍ ഉണ്ടോ ? എന്നൊക്കെ നോക്കുക.
ഉണ്ടെങ്കില്‍ സന്തോഷം...ഇല്ലെങ്കില്‍ ...പണി കിട്ടി.
നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഫയലുകള്‍ ഉണ്ട് എന്ന സങ്കല്പത്തില്‍ മുന്നോട്ട് പോവുക. ഇന്‍സ്റ്റലേ‍‍ഷന്‍ ഘട്ടത്തില്‍ ഒന്നും നടക്കുന്നില്ലെങ്കില്‍, അതെ...പണി കിട്ടി.
ആ പണി തുടങ്ങാം... ഓപ്പറേറ്റിംഗ് സിസ്റ്റം ഫയലുകള്‍ കാര്‍‍ഡില്‍ ഇല്ലാത്തവര്‍ മാത്രം തുടര്‍ന്ന് വായിക്കുക. ഉള്ളവര്‍ അടുത്ത പാരഗ്രാഫായ "മുന്നൊരുക്കങ്ങള്‍" മുതല്‍ വായന തുടരുക.

Applications-> Accessories-> Disks എന്ന രീതിയില്‍ തുറന്ന് Micro SD card ( OS ഇല്ലാത്തത് ) format ചെയ്യുക. ഒരു പാര്‍ട്ടീഷ്യനും വേണ്ട. Full format ചെയ്യുക.
ഇവി‌ടെ നിന്ന് OS Package ഡൗണ്‍ലോഡ് ചെയ്തെടുക്കുക. ZIP file ആണ്. 1.3 GB size. മണിക്കൂറുകള്‍ വേണ്ടി വന്നേക്കാം. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥലത്തു നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതായിരിക്കും ഉത്തമം. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇടയ്ക്ക് failed എന്ന് വരാം. വീണ്ടും ശ്രമിക്കുക. ക്ഷമ വേണം.....ആദ്യമേ പറഞ്ഞല്ലോ.
അങ്ങനെ ഡൗണ്‍ലോഡ് ചെയ്തെടുത്ത് കൊണ്ടു വന്ന NOOBS_v2_4_0 എന്ന ZIP ഫയല്‍ Extract ചെയ്യുക. അപ്പോള്‍ അതേ പേരിലുള്ള ഒരു ഫോള്‍ഡര്‍ ലഭിക്കും. ഈ ഫോള്‍ഡര്‍ തുറന്ന് അതിലെ ഫോള്‍ഡറുകളും ഫയലുകളും select All-Copy and Paste into Micro SD Card.
NOOBS എന്ന ഫോള്‍ഡര്‍ അല്ല Copy & Paste ചെയ്യേണ്ടത്, അതിനുള്ളിലെ സംഗതികളെല്ലാമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

മുന്നൊരുക്കങ്ങള്‍ :

1. കിറ്റില്‍ നിന്നും Raspberry Pi – Board എടുത്ത് ക്യാരി കെയ്സില്‍ ഉറപ്പിക്കുക. ( ക്യാരി കെയ്സിന്റെ വശങ്ങളും മുകള്‍ഭാഗവും തുറന്ന്, പോര്‍ട്ടുകളുടെ സ്ഥാനവും മറ്റും ശ്രദ്ധിച്ച്....ഇടപെടലുകളില്‍ മ‍ൃദുവായ സമീപനം അത്യാവശ്യമാണ്.)


2. AC power adapter ന്റെ 3 pin Square Type, Press & Slide ചെയ്ത് പുറത്തേക്ക് മാറ്റി, ആവശ്യമെങ്കില്‍, 2 pin Round Type ഇന്‍സേര്‍ട്ട് ചെയ്യുക. മറ്റേ ഭാഗം Pi യുടെ പവര്‍ പോര്‍ട്ടില്‍ കണക്‌റ്റ് ചെയ്യുക. 2 pin ഇപ്പോള്‍ AC power ല്‍ പ്ലഗ്ഗ് ചെയ്യേണ്ട.


3. HDMI to VGA convertor cable- Monitor ലും Pi യുടെ HDMI port ലും കണക്‌റ്റ് ചെയ്യുക. Monitor ന്റെ AC power കോഡും ഇപ്പോള്‍ പ്ലഗ്ഗ് ചെയ്യേണ്ട.


4. Connect USB Keyboard & Mouse.


5. OS package ഉള്ള Micro SD card പൈ യില്‍ ഇന്‍സേര്‍ട്ട് ചെയ്യുക. ( അടിഭാഗത്ത് ... card slot ല്‍ ... മ‍ൃദുസമീപനം.)

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇനി പൈ യുടെ power കോഡും Monitor ന്റെ power കോഡും പ്ലഗ്ഗ് ചെയ്ത്, രണ്ടും ഓണ്‍ ചെയ്യുക.
പൈ യില്‍ Power On സൂചിപ്പിക്കുന്ന Red indicator തെളിയുന്നു, ഓട്ടോമാറ്റിക്കായി മെമ്മറി കാര്‍‍ഡ് റീഡ് ചെയ്യുകയും പാര്‍ട്ടീഷ്യനുകള്‍ നടത്തുകയും ബൂട്ട് ചെയ്യുകയും ചെയ്യുന്നു.

ഇന്‍സ്റ്റലേഷന്‍ :
സ്ക്രീനില്‍ OS തെരെഞ്ഞെടുക്കാനുള്ള ഒപ്ഷന്‍ വരുമ്പോള്‍ Raspbian with PIXEL (അല്ലെങ്കില്‍ Raspbian) എന്നത് സെലക്ട് ചെയ്ത് ഇടതു വശത്തെ ചെക്ബോക്സില്‍ ക്ലിക്ക് ചെയ്ത് (അപ്പോള്‍ ഗുണന ചിഹ്നമാണ് വരിക.) മുകള്‍ ഭാഗത്തെ Install എന്നതില്‍ ക്ലിക്ക് ചെയ്യുക. Confirmation ചോദിക്കുമ്പോള്‍ YES നല്കുക.
കുറച്ച് സമയം കഴിഞ്ഞ് OS installed Successfully എന്ന് വരും.
OK നല്കുക. അപ്പോള്‍ Raspbian Desktop ദൃശ്യമാകും.
നമ്മുടെ ഉബുണ്ടുവിലെ Applications ന്റെ സ്ഥാനത്ത് ഇവിടെ റാസ്ബറി പഴത്തിന്റെ ചിത്രമാണ്. ഈ ലോഗോയില്‍ ക്ലിക്ക് ചെയ്ത് മെനു തുറക്കാം.

സിസ്റ്റം മൊത്തത്തില്‍ Update & Upgrade ചെയ്യുന്നത് നന്നായിരിക്കും. അതിനായി Net കണക്‌റ്റ് ചെയ്യുക.
( Wired and wireless connectivity ഉണ്ട്.
Panel ലെ Connection Status icon ല്‍ ക്ലിക്ക് ചെയ്താല്‍ available Wi-Fi ദൃശ്യമാകും.)
Net കണക്‌റ്റ് ആയതിനു ശേഷം Panel ലെ Terminal window തുറന്ന്
sudo apt-get update എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
കുറച്ച് കഴിഞ്ഞ് (ക്ഷമ വേണേ...) പ്രോംപ്റ്റ് വീണ്ടും വരുമ്പോള്‍
sudo apt-get upgrade എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
Confirmation ചോദിക്കുമ്പോള്‍ Yഎന്ന് നല്കുക.
കുറച്ച് മിനുറ്റുകള്‍ക്ക് ശേഷം പ്രോംപ്റ്റ് വീണ്ടും വരുമ്പോള്‍ Terminal window ക്ലോസ് ചെയ്യാം.
Kernel ഉം മറ്റ് Firmware കളും ഇപ്പോള്‍ ലേറ്റസ്റ്റ് ആയിക്കഴിഞ്ഞു.

കസ്റ്റമൈസേഷന്‍ :
ഇനി നമുക്ക് ലാബില്‍ ആവശ്യമുള്ള സോഫ്‍റ്റ്‍വെയറുകളും മലയാളം ഫോണ്ടുമെല്ലാം ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. അതിനായി
Menu button-> Preferences-> Add/Remove software എന്ന ക്രമത്തില്‍ തുറക്കുക. സേര്‍ച്ച് ചെയ്യാനുള്ള ഭാഗത്ത് Malayalam Font എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. കുറേ കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് വരും. അവയില്‍ നിന്ന് Various True Type Fonts for Malayalam Language എന്ന പാക്കേജ് സെലക്‌റ്റ് ചെയ്യുക. താഴെയുള്ള Apply എന്നതില്‍ ക്ലിക്ക് ചെയ്യുക. പാസ്സ്‍വേഡ് ചോദിക്കുമ്പോള്‍ raspberry എന്ന ഡിഫോള്‍ട്ട് പാസ്സ്‍വേഡ് നല്കുക. ഇന്‍സ്റ്റലേഷനു ശേഷം താഴെയുള്ള OK.
ഇതുപോലെ Add/Remove software തുറന്ന് GIMP, Inkscape, Audacity തുടങ്ങിയവ ഓരോന്നായി സേര്‍ച്ച് - സെലക്‌റ്റ് - അപ്ലൈ - ഓ.കെ. രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
ടൈപ്പിങ്ങിനായി മലയാളം കീബോര്‍ഡ് സെലക്‌റ്റ് ചെയ്യാന്‍ Menu-> Preferences-> Mouse and Keyboard Settings-> Keyboard-> Keyboard Layout-> India-> Malayalam എന്നതാണ് രീതി. നമ്മുടെ ഉബുണ്ടുവില്‍ പാനലിലുള്ള ലാംഗ്വേജ് ബട്ടണ്‍, പൈ യില്‍ ഇല്ല എന്നത് അസൗകര്യം തന്നെ. (ഈ അസൗകര്യം മറികടക്കാനുള്ള വ‍ഴി താഴെ comments ല്‍ നല്കിയിരിക്കുന്നു. dt.19.06.2017.)

തീയ്യതി മാറ്റാന്‍ - പാനലിലെ സമയം ക്ലിക്ക് ചെയ്താല്‍ കലണ്ടര്‍ ദൃശ്യമാകും. അതില്‍ ശരിയായ തീയ്യതി തെരെഞ്ഞെടുത്താല്‍ മതിയാകും.
പക്ഷേ സമയം IST ആയി മാറ്റണമെങ്കില്‍, ടെര്‍മിനല്‍ തുറന്ന്
sudo raspi-config എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
(select using arrow keys) Localisation Options (Enter)
(select) Change Time Zone (Enter)
(select) Asia (Enter)
(select) Kolkota (Enter)
കുറച്ച് നിമിഷങ്ങള്‍ക്കു ശേഷം സമയം ISTആയിട്ടുണ്ടാവും.

കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ :
എല്ലാ അപ്‍ഡേഷനും കസ്റ്റമൈസേഷനും ഇപ്പോള്‍ പൂര്‍ത്തിയായി. Full Option Pi എന്ന് വിളിക്കാം. അങ്ങനെ ഒരു പൈ യുടെ പണി കഴിഞ്ഞു, ഒരു പൈ സമം ഒരു ഡെസ്‍ക്‌ടോപ്പ് കമ്പ്യൂട്ടര്‍.
ഇനി മറ്റൊരു പൈ ഇങ്ങനെ സജ്ജമാക്കണമെങ്കില്‍, പരിശോധന, ഇന്‍സ്റ്റലേഷന്‍ , കസ്റ്റമൈസേഷന്‍ ഇതെല്ലാം വീണ്ടും ചെയ്യണോ?
വേണ്ടേ വേണ്ട. ഈ Micro SD Card ന്റെ ബൂട്ടബ്ള്‍ കോപ്പി എടുത്താല്‍ മതി.
അതിനായി പുതിയ ഒരു Micro SD card (അതില്‍ OS ഉണ്ടാവാം ഉണ്ടാവാതിരിക്കാം ..No Problem.) എടുത്ത് card reader ല്‍ ഇന്‍സേര്‍ട്ട് ചെയ്ത് പൈ യുടെ USB port ല്‍ കണക്‌റ്റ് ചെയ്യുക.
ഇനി Menu Button-> Accessories-> SD card Copier തുറന്ന് പൈ യില്‍ നിലവിലുള്ള Micro SD card ന്റെ പകര്‍പ്പ് എടുത്താല്‍ മതി.
പുതിയ കാര്‍ഡ്, മുന്നൊരുക്കങ്ങള്‍ നടത്തിയ മറ്റൊരു പൈ യില്‍ ഇന്‍സേര്‍ട്ട് ചെയ്ത് ഓണ്‍ ചെയ്താല്‍ മറ്റൊരു Full Option Pi തയ്യാര്‍.
കൂടുതല്‍ അഡ്‌വാന്‍സ്ഡ് പ്രവര്‍ത്തനങ്ങള്‍ കിറ്റിലുള്ള Adventures in Raspberry Pi എന്ന പുസ്തകത്തിലുണ്ട്.
ഇവയെല്ലാം നിങ്ങള്‍ ചെയ്ത് നിങ്ങളുടെ അദ്ധ്യാപകസുഹ‍‌ൃത്തിന്റെ കാര്‍ഡിലേക്ക് കോപ്പി ചെയ്ത് കൊടുത്താല്‍, അയാള്‍ക്ക് വളരെ ഉപകാരപ്രദമാകും. പക്ഷേ installation thrills അനുഭവിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നു മാത്രം!

ഉപസംഹ‍‌ാരം :
തുണയായിരുന്ന System Unit ന്റെ നിര്യാണത്തെത്തുടര്‍ന്ന് അനാഥരായി മാറിയ ജീവനുള്ള Monitor, Keyboard, Mouse എന്നിവയുടെ പുനരധിവാസം, പൈ യിലൂടെ സാധ്യമാകുന്നുവെന്ന ടെക്‌നോളജിക്കല്‍ സൈഡ് ഇഫക്റ്റ് കൂടി പരിഗണിക്കുമ്പോള്‍, ലാബില്‍ ഡെസ്‍ക്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ എണ്ണം കൂടിയതായി കാണാം, ഇ-വെയ്സ്റ്റ് കുറഞ്ഞതായും.
1 TB HDD യും Core i3 യും 4GB RAM ഉം അരങ്ങ് വാഴുന്ന കമ്പ്യൂട്ടര്‍ ലാബില്‍ ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഇവന്‍ ഒരു കുഞ്ഞു കമ്പ്യൂട്ടറാണെന്ന – ഒരു കുഞ്ഞാണെന്ന കാര്യം വിസ്മരിക്കരുതേ...

ഈ കുറിപ്പിന്റെ PDF രൂപം ഇവിടെയുണ്ട്.Read More | തുടര്‍ന്നു വായിക്കുക

GeoGebra Resouces - 3 (Mathematics)

>> Tuesday, May 30, 2017

ഒമ്പതാം ക്ലസ്സിലെ പരപ്പളവ് (Area) എന്ന പാഠഭാഗത്തെ താഴെ പറയുന്ന ആശയങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു Geogebra വിഭവമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.
a) തുല്യ പാദവും (base) വ്യത്യസ്ത ഉയരവും (height or altitude) ഉള്ള ത്രികോണങ്ങളുടെ (triangles) പരപ്പളവുകള്‍ വ്യത്യസ്തമായിരിക്കും
b) തുല്യ പാദവും (base) തുല്യ ഉയരവും (height or altitude) ഉള്ള ത്രികോണങ്ങളുടെ (triangles) പരപ്പളവുകള്‍  തുല്യമായിരുക്കും

Geogebra വിഭവത്തില്‍ കാണുന്ന
a) ആദ്യത്തെ സ്ലൈഡര്‍ ഉപയോഗിച്ച് Z എന്ന ബിന്ദുവിനെ (point) ത്രികോണം XYZ-ന്റെ (Triangle XYZ) പാദത്തിന് (base) സമാന്തരമായി ചലിപ്പിക്കാം.
b) രണ്ടാമത്തെ സ്ലൈഡര്‍ ഉപയോഗിച്ച് രണ്ട് ത്രികോണങ്ങളുടെയും (triangle) പാദങ്ങളുടെ (base) നീളം ഒരു പോലെ കൂട്ടുകയോ കുറക്കുകയോ ചെയ്യാം
c) മൂന്നമാത്തെ സ്ലൈഡര്‍ ഉപയോഗിച്ച് ത്രികോണം ​XYZ-ന്റെ (Triangle XYZ) ഉയരം (height or altitude) കൂട്ടുകയോ കുറക്കുകയോ ചെയ്യാം
Internet ലഭ്യമലാത്ത ക്ലസ്സില്‍ GEOGEBRA (.ggb) applet ഡൌണ്‍ലോഡ് ചെയ്യത് കാണിക്കാവുന്നതാണ്. 


Read More | തുടര്‍ന്നു വായിക്കുക

Geogebra :HSS Mathematics

>> Wednesday, May 24, 2017


Visualization of Parabola, Ellipse and Hyperbola In GeogebraApplications --> Education --> Geogebra

View --> 3D Graphics 
 

 
Hide the axes and plane in the 3D graphics. For this Right click on the 3D graphic window and uncheck Axes and Plane.

Make 3 sliders in the Graphics window.

1. Number slider : Name : a
Minimum =-10 Maximum = 10   Increment : 0.01

2. Angle slider : Name α (alpha)
Minimum =10o   Maximum = 60o    Increment : 5o

3. Angle slider : Name β
Minimum =0o    Maximum = 90o    Increment : 5o

Mark three points

1. A=(0,0,0)
2. B=(0,0,1)
3. C= (0,0,a) Where a is the variable ( name of the number slider). By moving the slider we can see a point is moving along the x axis.

Draw three lines
1. f = Line through C and (1,0,a) . For this use the command Line[C,(1,0,a)] in the input bar.

2. g = Line through (0,0,0) and (0,sin(β),cos(β)) . For this use the command
Line[(0,0,0) (0,sin(β),cos(β))] in the input bar.

3. h = Line through C parallel to line g. For this use the command
Line[C,g] in the input bar.Draw a vector AB. For this use the command Vector[A,B] (here its name is u. We can see this from the algebraic view)Vector[ <Start Point>, <End Point> ]


For drawing conic use the command Cone[A,u,α] in the input bar. (Here its name is b)
Cone[ <Point>, <Vector>, <Angle>].

Hide all the three lines .

 

Draw a plane through the lines f and h . For this use the command Plane[f,h] in the input bar. From the algebraic view we can understand the name of the plane. Here it is c.

Now we can mark the intersection between the conic and the plane by using the command IntersectPath[b,c]

IntersectPath[ <Plane>, <Quadric> ]

Include texts Parabola, Ellipse and Hyperbola in the 3d Graphics.


 
Use Check boxes to show or hide the plane and cone. 


Read More | തുടര്‍ന്നു വായിക്കുക

GeoGebra Resources -2 (Mathematics)


Pattern 1

മുകളില്‍ കാണിച്ചിരിക്കുന്ന Pattern (പത്താം ക്ലസ്സിലെ മലയാളം മീഡിയം പാഠപുസ്തകത്തിലെ പേജ് 138) വരയ്ക്കുന്നത്തിനുള്ള 2 വ്യത്യസ്ത മാര്‍ഗങ്ങളാണ് താഴെ കാണിച്ചിരിക്കുന്നത്

Method I [Sequence ഉം, Segment ഉം ഉപയേഗിച്ച് വരയ്ക്കാന്‍‍‍]

ജിയോജിബ്രയിലെ Input Barല്‍ താഴെ കാണിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ ഒരോന്നായി നല്‍ക്കുക

Sequence[Segment[(a, 0), (0, 30 – a)], a, 0, 30]
Sequence[Segment[(–a,0), (0, 30 – a)], a, 0, 30]
Sequence[Segment[(a,0), (0, a – 30)], a, 0, 30]
Sequence[Segment[(–a, 0), (0, a – 30)], a, 0, 30]

Method II [Slider ഉം, Segment ഉം ഉപയേഗിച്ച് വരയ്ക്കാന്‍‍‍]

a) ആദ്യമായി ജിയോജിബ്ര ജാലകത്തില്‍ ഒരു Number Slider വയ്ക്കുക. Slider ന്റെ Min വില 0വും Max വില 30 ഉം Increment 1ഉം ആക്കുക.
b) ജിയോജിബ്രയിലെ Input Barല്‍ താഴെ കാണിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ ഒരോന്നായി നല്‍ക്കുക.
c) ഒരോ നിര്‍ദേശവും നല്‍ക്കുപ്പോല്‍ കിട്ടുന്ന Segment ന്റെയും മുകളില്‍ Mouse കൊണ്ടുവന്ന് Right Button ക്ലിക്ക് ചെയ്യത് Trace on കൊടുക്കുക. അതിനുശേഷം Segment ന്റെ മുകളില്‍ Mouse കൊണ്ടുവന്ന് Right Button ക്ലിക്ക് ചെയ്യത് Object Properties എടുത്ത് Color എന്ന Tab ല്‍ പച്ച നിറം നല്‍ക്കുക.

Segment[(a, 0), (0, a – 30)]
Segment[(–a, 0), (0, a – 30)]
Segment[(a, 0), (0, 30 – a)]
Segment[(–a, 0), (0, 30 – a)]

d) ഇപ്പോള്‍ ഒരു സമഭുജസമാന്തരികം കിട്ടും. Slider ന്റെ മുകളില്‍ Mouse കൊണ്ടുവന്ന് Right Button ക്ലിക്ക് ചെയ്യത് Animation on കൊടുക്കുക.

Pattern 2
മുകളില്‍ കാണിച്ചിരിക്കുന്ന Pattern (പത്താം ക്ലസ്സിലെ മലയാളം മീഡിയം പാഠപുസ്തകത്തിലെ പേജ് 137) വരയ്ക്കുന്നത്തിനുള്ള 2 വ്യത്യസ്ത മാര്‍ഗങ്ങളാണ് താഴെ കാണിച്ചിരിക്കുന്നത്

Method I [Sequence ഉം, Circle ഉം ഉപയേഗിച്ച് വരയ്ക്കാന്‍‍‍]

ജിയോജിബ്രയിലെ Input Barല്‍ താഴെ കാണിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ ഒരോന്നായി നല്‍ക്കുക

Sequence[Circle[(0, a / 2), a / 2], a, 1, 20]
Sequence[Circle[(0, –a), a], a, 1, 20]
Sequence[Circle[(a, 0), a], a, 1, 20]
Sequence[Circle[(–a, 0), a], a, 1, 20]

Method II [Slider ഉം, Circle ഉം ഉപയേഗിച്ച് വരയ്ക്കാന്‍‍‍]

a) ആദ്യമായി ജിയോജിബ്ര ജാലകത്തില്‍ ഒരു Number Slider വയ്ക്കുക. Slider ന്റെ Min വില 1ഉം Max വില 20 ഉം Increment 1ഉം ആക്കുക.
b) ജിയോജിബ്രയിലെ Input Barല്‍ താഴെ കാണിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ ഒരോന്നായി നല്‍ക്കുക.
c) ഒരോ നിര്‍ദേശവും നല്‍ക്കുപ്പോല്‍ കിട്ടുന്ന Circle ന്റെയും മുകളില്‍ Mouse കൊണ്ടുവന്ന് Right Button ക്ലിക്ക് ചെയ്യത് Trace on കൊടുക്കുക. അതിനുശേഷം Circle ന്റെ മുകളില്‍ Mouse കൊണ്ടുവന്ന് Right Button ക്ലിക്ക് ചെയ്യത് Object Properties എടുത്ത് Color എന്ന Tab ല്‍ ചുവപ്പ് നിറം നല്‍ക്കുക.

Circle[(0, a / 2), a / 2]
Circle[(0, –a), a]
Circle[(a, 0), a]
Circle[(–a, 0), a]

d) അതിനുശേഷം, Slider ന്റെ മുകളില്‍ Mouse കൊണ്ടുവന്ന് Right Button ക്ലിക്ക് ചെയ്യത് Animation on കൊടുക്കുക.


Read More | തുടര്‍ന്നു വായിക്കുക

Sixth Working Day - Entry
usermanual for schools

>> Tuesday, May 23, 2017

ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസത്തെ കണക്കുകള്‍ സമര്‍പ്പിക്കേണ്ടത് സമ്പൂര്‍ണ്ണ വഴിയാണെന്ന് അറിയിപ്പുകള്‍ വന്നു കഴിഞ്ഞു. അതുകൊണ്ട് എത്രയും പെട്ടന്നു തന്നെ സ്‌ക്കൂളിലുള്ള എല്ലാ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് എല്ലാ പ്രധാന അദ്ധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്. ആണ്‍, പെണ്‍, ജാതി, മതം, ഭാഷ എന്നീ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി എടുക്കപ്പെടുന്നതാണെന്നാണ് അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് എല്ലാ വിവരങ്ങളും കൃത്യമാക്കാന്‍ അധ്യാപകരും ജാഗ്രത പുലര്‍ത്തുമല്ലോ. ആറാം പ്രവൃത്തി ദിവസം സംബന്ധിച്ച് സമ്പൂര്‍ണ്ണയില്‍ റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുന്ന രീതിയെപ്പറ്റി ചുവടെ നല്‍കിയിരിക്കുന്നത് കാണുക.

sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ് പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ. ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കി കുട്ടികളെ പുതിയ അഡ്‌മിഷനായി ചേര്‍ക്കേണ്ടതാണ്. സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള proforma ലഭിക്കുന്നതല്ല.

കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍, മീഡിയം, റിലീജിയന്‍, കാറ്റഗറി, പ്രധാന വിഷയം, (First language) എന്നിവ കൃത്യമായി നല്‍കേണ്ടതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ കണക്കെടുക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുക.

  • Sampoorna school login ചെയ്യുമ്പോള്‍ dash board-ല്‍ 'Sixth working day' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന 'School Proforma' എന്ന page-ല്‍ മുഴുവന്‍ വിവരങ്ങളും enter ചെയ്ത് ശരിയെന്നുറപ്പുവരുത്തി save ചെയ്യുമ്പോള്‍ 'sixth working day report' മെനു ലഭിക്കും. (Proforma fill ചെയ്ത് save ചെയ്താല്‍ മാത്രം)
  • Sampoorna-യില്‍ നിലവില്‍ ഉള്ള (Batch 2017) കുട്ടികളുടെ consolidation-ല്‍ caste wise, Language/Medium wise, റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
  • 'Sixth working day report'ല്‍ കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കുട്ടുകളുടെ എണ്ണം വ്യാത്യാസമായി കാണുകയാണെങ്കില്‍ Synchronize option ഉപയോഗിക്കാവുന്നതാണ്. അഡ്മിഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. റിപ്പോര്‍ട്ട് ഒരിക്കല്‍ ജനറേറ്റ് ചെയ്തതിനുശേഷം പുതിയ അഡ്മിഷനുകള്‍ ഉണ്ടാവുകയോ, റിമൂവല്‍/റ്റി.സി നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും Synchronize ചെയ്താല്‍ മാത്രമേ പ്രസ്തുത എണ്ണം റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുകയുള്ളൂ. Caste wise, Medium/language wise എന്നിങ്ങനെ രണ്ടുതരത്തിലുള്ള Synchronization ആണ് ലഭ്യമാക്കിയിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസം കാണുകയാണെങ്കില്‍ ഈ രണ്ടും റിപ്പോര്‍ട്ടും Synchronize ചെയ്ത് ശരിയാക്കേണ്ടതാണ്. പ്രസ്തുത സൗകര്യം ആറാം പ്രവര്‍ത്തി ദിവസത്തില്‍ നിശ്ചിത സമയം വരെ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ.
  • Report-ല്‍ കാണുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം confirm ചെയ്യുക.
  • ഒരിക്കല്‍ confirm ചെയ്തുകഴിഞ്ഞാല്‍ ഏതെങ്കിലും രീതിയില്‍ മാറ്റം ആവശ്യമായി വന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അതത് AEO (LP, UP), DEO (HS)-യുമായി ബന്ധപ്പെടേണ്ടതാണ്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്പോള്‍ തന്നെ confirm ചെയ്യേണ്ടതുമാണ്.
  • Confirm ചെയ്ത് കഴിഞ്ഞാല്‍ Reportകളുടെ print എടുക്കാന്‍ കഴിയും. 3 Report-കളാണ് നല്‍കിയിട്ടുണ്ട്. ഇവ ശരിയായി പ്രിന്റ് ചെയ്ത് HM സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
  • School details confirm ചെയ്ത് കഴിഞ്ഞാല്‍ AEO/DEO verify ചെയ്യുന്ന status-ഉം അറിയാന്‍ കഴിയും.
NB:- തുടര്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യമെങ്കില്‍ 'സമ്പൂര്‍ണ്ണ' ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

പ്രൈമറിക്കാര്‍ക്ക് ഒരു ആപ്പ്!!

>> Monday, May 22, 2017

⁠⁠⁠⁠⁠⁠⁠

എല്‍പി, യുപി വിഭാഗക്കാര്‍ക്കായി മലപ്പുറം ജില്ലയിലെ വിളയില്‍ വിദ്യാപോഷിണി എയുപി സ്കൂളിലെ സയന്‍സ് ക്ലബ്ബ്, അധ്യാപകനായ ശ്രീ ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ശാസ്ത്രസഹായി' എന്ന ബ്ലോഗിനെക്കുിറിച്ച് മുന്‍പൊരിക്കല്‍ എഴുതിയിരുന്നല്ലോ..?
അവര്‍ തന്നെ തയാറാക്കുന്ന ഒരു മൊബൈല്‍ ആപ്പാണ് ഇന്നത്തെ പോസ്റ്റിന് അടിസ്ഥാനം.
കുട്ടികളിൽ സ്വാഭാവികവും നിരന്തരവുമായി നടക്കേണ്ട 'പഠനം' എന്ന പ്രക്രിയ കാര്യക്ഷമമാവണമെങ്കിൽ ആശയം ഉറപ്പിക്കുന്നതിനാവശ്യമായ വിവിധ വിഭവങ്ങൾ കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. അത്തരം സാധ്യതകൾക്ക് വഴിയൊരുക്കുക എന്നതാണ് ശാസ്ത്ര സഹായി മൊബൈൽ ആപ്പിന്റെ ലക്ഷ്യം.വിവര സാങ്കേതികവിദ്യയുടെ വളർച്ച 3G യും പിന്നിട്ട് 4G യിൽ എത്തിയിരിക്കുന്ന ഈ കാലത്ത് സ്വന്തം കയ്യിലെ മൊബൈൽ ഫോൺ തന്നെ അധ്യാപകനും കുട്ടിക്കും രക്ഷിതാവിനും പഠന സഹായിയായി മാറേണ്ടതുണ്ട്.കണ്ടും കേട്ടും ചെയ്തു നോക്കിയും നമ്മുടെ കുട്ടികൾ അറിവു നേടട്ടേയെന്ന് നമുക്കാഗ്രഹിക്കാം.ബ്ലോഗിനെ സ്വീകരിച്ച പോലെ ശാസ്ത്ര സഹായി മൊബൈൽ ആപ്പിനെയും നിങ്ങൾ സ്വീകരിക്കുമെന്ന് കരുതട്ടെ...
ഗൂഗിൾ പ്ലേ സ്റ്റോറിൽ Sastra Sahayi എന്ന് ടൈപ്പ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.പരമാവധി സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും ഷെയർ ചെയ്യുന്നത് നന്നായിരിക്കും. ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഈ മൊബൈല്‍ ആപ്പ്,വന്‍ വിജയമായിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.


Read More | തുടര്‍ന്നു വായിക്കുക

Guidelines to download Form 16

>> Friday, May 19, 2017

2016-17 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടര്‍ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം DDO യുടെ ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഓരോ ജീവനക്കാരനും നല്‍കുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. മെയ്‌ 31 നു മുമ്പായി ഇത് നല്‍കിയിരിക്കണമെന്നാണ് നിയമം. [Rule 31(3)]
Form 16 ന് രണ്ടു ഭാഗങ്ങളുണ്ട്. Part A യും Part B യും. Part A യില്‍ ഓരോ മാസവും കുറച്ച ടാക്സിന്റെ കണക്കും അതിന്‍റെ BIN നമ്പര്‍ മുതലായ വിവരങ്ങളും ഉണ്ടാകും. ഇത് TRACESല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. ഇതിലെ "Details of Tax Deducted and deposited in the Central Govt Account through Book Adjustment" എന്ന പട്ടികയില്‍ എല്ലാ മാസവും കുറച്ച ടാക്സ് വന്നോ എന്ന് പരിശോധിക്കാം. സ്ഥാപനത്തിന്‍റെ TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ പേരുടെയും Form 16 Part A ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Part B യില്‍ ആകെ ശമ്പളം, കിഴിവുകള്‍, ടാക്സ്, സെസ്, ആകെ ടാക്സ് മുതലായ വിവരങ്ങള്‍ ഉണ്ടാകും. (സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Income Tax Statement തയ്യാറാക്കുമ്പോള്‍ Form16 കൂടി അതില്‍ നിര്‍മ്മിക്കപ്പെടും).
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് രണ്ടിടങ്ങളിലും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് രണ്ട് സ്ഥാപനത്തില്‍ നിന്നും Form 16 ന്‍റെ Part A നല്‍കണം. Part B അവസാനം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും നല്‍കിയാല്‍ മതി. Part A യിലും B യിലും DDO ആണ് ഒപ്പ് വയ്ക്കേണ്ടത്. മെയ്‌ 31 നകം TDS Certificate നല്‍കാതിരുന്നാല്‍ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതമാണ് പിഴ.
Form 16 ന്റെ Part A എങ്ങിനെയാണ് TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ൽ സ്ഥാപനത്തിന്റെ TAN രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം.
(TRACES ൽ രജിസ്റ്റർ ചെയ്യാത്തവർക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക
TRACES വെബ്‌ സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Login ചെയ്‌താൽ ലഭിക്കുന്ന പേജിൽ "Download Form 16" ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ "Downloads" എന്ന ടാബിൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown menu വിൽ Form 16/16A ൽ ക്ളിക്ക് ചെയ്യുക.
അപ്പോൾ പുതിയ window തുറക്കും
സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാൻ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ൽ 2016-17 എന്ന് എന്റർ ചെയ്യുക. തുടര്‍ന്ന് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
(എന്നാൽ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാൻ Search PAN എന്നതിന് താഴെയുള്ള Financial Year ചേർത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക.)
Form 16 ൽ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങൾ ഈ പേജിൽ കാണാം. ഇവയെല്ലാം ശരിയെങ്കിൽ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. (DDO മാറിയിട്ടുണ്ടെങ്കില്‍ "Cancel" ക്ളിക്ക് ചെയ്തു Profile പേജിൽ പോയി മാറ്റങ്ങൾ വരുത്തണം. ഇതെങ്ങിനെ എന്ന് ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് വിവരിച്ചിരിക്കുന്നു.) ഇതോടെ വെരിക്കേഷനായുള്ള പുതിയൊരു പേജിൽ എത്തുന്നു.
ഈ പേജിൽ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ൽ ഫയൽ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയിൽ ചേർക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തിൽ ഉള്ള ബോക്സിൽ ക്ളിക്ക് ചെയ്ത് tick mark ഇടുക.
അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസo തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവർ ആ മാസത്തിൽ അടച്ച ടാക്സും ചേർക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയിൽ ആ മാസത്തിന്റെ അവസാനദിവസം ചേര്ക്കുക. (ഉദാഹരണം: 31-Mar-2017.) അതിനു താഴെയുള്ള കള്ളികളിൽ 3 പേരുടെ (അല്ലെങ്കില്‍ ഉള്ളവരുടെ) PAN നമ്പറും അവർ കുറച്ച ടാക്സും ചേർക്കുക. (1000 രൂപയാണ് എങ്കിൽ 1000.00 എന്ന് ചേർക്കേണ്ടതുണ്ട്)
തുടർന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കിൽ നാം Download Request Confirmation പേജിൽ എത്തും.
ഇതോടെ ഫോം 16 നുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. ഏതാനും സമയത്തിന് ശേഷം മാത്രമേ form 16 Available ആവുള്ളൂ. ഇനി നമ്മൾ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം. (ഇതിനു മിനിട്ടുകളോ മണിക്കൂറുകളോ കഴിയേണ്ടി വന്നേക്കാം.)
"Downloads" ൽ ക്ളിക്ക് ചെയ്താൽ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
ഇതിൽ "View All" ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് "Go" ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജ് തുറക്കുന്നു.
താഴെയുള്ള പട്ടികയിൽ Form 16 ന്റെ Request Number നു നേരെ Status എന്ന കോളത്തിൽ available എന്നാണ് കാണിക്കുന്നതെങ്കിൽ Form 16 ഡൌണ്‍ലോഡ് ചെയ്യാൻ തയ്യാറായി കഴിഞ്ഞു. ഇനി ആ വരി ക്ലിക്ക് ചെയ്ത് സെലക്ട്‌ ചെയ്യുക. (Status കോളത്തിൽ Submitted എന്നാണ് കാണുന്നതെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും) അതിനു ശേഷം താഴെയുള്ള "HTTP Download" എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക. അതോടെ Form 16 ന്റെ Zipped File download ചെയ്യപ്പെടും.
ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ൽ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലിൽ നിന്നും Form 16 pdf file ആയി ലഭിക്കാൻ "TRACES Pdf Generation Utility" TRACES സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം.
Tracesൽ login ചെയ്തു Downloads ൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown listൽ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
അതിൽ 'Attention Deductors' എന്നതിന് താഴെ വരിയിൽ കാണുന്ന 'Click Here' എന്നതിൽ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജിൽ എത്തുന്നു.
ഈ പേജിലുള്ള 'Verification Code' അതിനു താഴെയുള്ള കള്ളിയിൽ ചേർത്ത് 'Submit' ക്ളിക്ക് ചെയ്യുക.
ഇതോടെ സോഫ്റ്റ്‌വെയറിന്‍റെ zipped file ഡൌണ്‍ലോഡ് ആവുന്നു. ഈ ഫയല്‍ unzip ചെയ്യുമ്പോള്‍ കിട്ടുന്ന TRACES PDF CONVERTER എന്ന ഫോൾഡർ ഡെസ്ക്‌ടോപ്പിൽ എടുത്ത് ഇടുക. ഇത് തുറക്കുക.
അതിലുള്ള TRACES PDF CONVERTER ൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഇതോടെ സോഫ്റ്റ്‌വെയർ തുറക്കുന്നു.
ഇതിൽ Select Form 16 Zipped File എന്നതിന് നേരെയുള്ള കള്ളിയ്ക്കടുത്തുള്ള "Browse"ൽ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopൽ ഇട്ട Form 16ന്റെ zipped file കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പർ password ആയി ചേർക്കുക.
Save to folder എന്നതിന് നേരെ browseൽ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേർക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.
അപ്പോൾ തുറക്കുന്ന ഡയലോഗ് ബോക്സിൽ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സിൽ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോൾ 1 pdf generated successfully എന്ന message box വന്നാൽ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും.
DDO യെ മാറ്റുന്ന വിധം.
Profile ക്ലിക്ക് ചെയ്ത് തുറക്കുന്ന പേജില്‍ verification നടത്താന്‍ വേണ്ടി ചോദിക്കുന്ന വിവരങ്ങളെല്ലാം നല്‍കി 'proceed' ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജിലെ Organisation Details ടാബില്‍ PAN of Authorized Person, Date of Birth (DOB) of Authosized Person, Designation എന്നിവ മാറ്റികൊടുക്കുക. Save ക്ലിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

Link you PAN with Aadhaar

>> Sunday, May 14, 2017

ജൂലൈ ഒന്നു മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് PAN Card Number ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. കൂടാതെ ആധാര്‍ ലിങ്ക് ചെയ്യാത്ത PAN കാര്‍ഡ് അസാധുവാകും എന്ന വാര്‍ത്തയും കേള്‍ക്കുന്നുണ്ട്. ഒട്ടു മിക്ക പേരുടെയും ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡ് നമ്പറിലെ പേരും വ്യത്യസ്തമായതിനാല്‍ രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല.
എന്നാല്‍ പേരില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇപ്പോള്‍ രണ്ടും എളുപ്പത്തില്‍ ലിങ്ക് ചെയ്യാവുന്നതാണ്. (രണ്ടിലും ചേർത്ത ജനന തിയ്യതിയും Gender ഉം ഒന്നായിരിക്കണം.) ഇതിന് ആദ്യമായി E Filing സൈറ്റ് തുറക്കുക. അഡ്രസ്‌ ഇതാണ്. "www.incometaxindiaefiling.gov.in".
CLICK HERE for E Filing web site
Press Release from Central Board of Direct Taxes
അതില്‍ ഇടതു വശത്ത് 'Services' നു ചുവടെ "Link Aadhaar" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പേജ് തുറക്കും.
1.PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക.
2.Aadhaar Number ചേര്‍ക്കുക.
3.Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ പേര് ചേര്‍ക്കുക.
4.Captcha code ചേര്‍ക്കുക.
5."Link ആധാര്‍" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ "Aadhar - PAN linking completed successfully" എന്നു വന്നത് കാണാം.
ആധാർ നമ്പറിലെ പേരും PAN കാർഡിലെ പേരും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു 'One Time Password (OTP)' അയച്ചു കിട്ടും. ഇത് ചേർക്കുന്നതോടെ പേരിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും ലിങ്ക് ചെയ്യാൻ സാധിക്കും. മുമ്പ് നിങ്ങളുടെ ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 'One Time Password (OTP)' ലഭിക്കില്ല.
പേരിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ PAN കാർഡിലെ പേര് അല്ലെങ്കിൽ ആധാർ കാർഡിലെ പേര് തിരുത്തേണ്ടി വരും. PAN കാർഡിലെ പേര് ഓൺലൈൻ ആയും തിരുത്താവുന്നതാണ്. അല്ലെങ്കിൽ പാൻ കാർഡ് എടുത്തു നൽകുന്ന സ്ഥാപനങ്ങൾ വഴിയും ആവാം. ആധാർ നമ്പറിലെ പേരും ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മാറ്റാവുന്നതാണ്.
Click here for online correction in PAN data
Online ആയി പാൻ വിവരങ്ങൾ തിരുത്തുന്നതിന് Application Type കോളത്തിൽ 'Change or Correction in existing PAN data' സെലക്ട് ചെയ്ത് മുന്നോട്ടു പോകുക.
Click here for Online Correction in Aadhaar data
ആധാർ നമ്പറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങളിൽ Online ആയി മാറ്റം വരുത്താൻ സാധിക്കൂ. അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡ Copying is an act of love. Love is not subject to law. - 2016 | Disclaimer