SSLC മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും

>> Sunday, March 18, 2012

എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും സംബന്ധിച്ച ഒരു പ്രശ്നമാണ് നാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ചില അധ്യാപകര്‍ ചോദിച്ച സംശയം വായനക്കാരുമായി പങ്കുവെക്കട്ടെ.

    ഇക്കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി വാല്വേഷനു പോയവര്‍ക്ക് 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചാണല്ലോ ക്യാമ്പുകളില്‍ നിന്ന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. അറിഞ്ഞിടത്തോളം എല്ലാ ഓഫീസുകളിലും അത് പരിഗണിച്ച് അത്രയും ദിവസം ജോലി ചെയ്തതായി പരിഗണിച്ച് സറണ്ടര്‍ ബില്‍ മാറിയെടുക്കുകയും ചെയ്തു. എന്നാല്‍ ഒരിടത്തു മാത്രം ഇതു പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. 14 ദിവസം ഡ്യൂട്ടി ചെയ്തു എന്നു ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിലുണ്ടെങ്കിലും അതില്‍ രണ്ട് ഞായറാഴ്ചകളും ഒരു ശനിയാഴ്ചയും ഉണ്ടെന്നാണ് ഇത് പരിഗണിക്കുന്ന ഉദ്യോഗസ്ഥ/ന്‍ പറയുന്നത്. 11 ദിവസത്തേക്ക് ബില്ല് എഴുതിക്കൊണ്ടു വന്നാല്‍ ബില്ല് അംഗീകരിക്കാമെന്ന് വാക്കാല്‍ പറഞ്ഞ് സറണ്ടര്‍ ബില്ലുകളെല്ലാം അകാരണമായി മടക്കിയിരിക്കുകയാണ്. പരിഗണിക്കണമെങ്കില്‍ അതിന്റെ ഓര്‍ഡറുമായി വരണമെന്നാണ് ബില്ലുമായി വരുന്നവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എയ്ഡഡ് സ്ക്കൂളുകള്‍ക്കു മാത്രമാണ് ഈ പ്രശ്നം. ഇവിടത്തെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചു കൊണ്ട് ഒരു പ്രശ്നവുമില്ലാതെ സറണ്ടര്‍ ചെയ്തത്രേ. ഒരു പ്രദേശത്ത് തന്നെ രണ്ടു തരം നീതി നടപ്പാക്കപ്പെടുമ്പോള്‍ ഇതിന്റെ നിയമവശത്തേക്കുറിച്ച് അറിയണമെന്നാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനു പോയ ചില അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഇവര്‍ ആവശ്യപ്പെടുന്നതു പോലെ ഇത്തരമൊരു ഓര്‍ഡറിന്റെ ആവശ്യമുണ്ടോ? കെ.എസ്.ആര്‍ തന്നെയല്ലേ അതിന് ആധാരം? വര്‍ഷങ്ങളായി പരീക്ഷാ ഡ്യൂട്ടിക്കു പോകുന്നവരും അത് സറണ്ടര്‍ ചെയ്യുന്നവരുമായ അധ്യാപകര്‍ നമ്മുടെ ഇടയിലുണ്ടല്ലോ. ചുവടെ കൊടുത്തിട്ടുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാമോ?

    1.സറണ്ടര്‍ ചെയ്യുമ്പോള്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിലെ ഡ്യൂട്ടി ദിവസങ്ങള്‍ തന്നെയല്ലേ പരിഗണിക്കേണ്ടത്? അതില്‍ നിന്ന് ഡ്യൂട്ടി ദിവസങ്ങള്‍ മറ്റാര്‍ക്കെങ്കിലും ഒഴിവാക്കാനാകുമോ?
    2.മൂല്യനിര്‍ണയജോലിക്ക് ചെല്ലുമ്പോള്‍ ഒരു സെഷനിലെ ആദ്യ ദിവസം ഒരു ടി.എയും അവസാന ദിവസം ഒരു ടി.എയും ലഭിക്കുന്നതിന്റെ അര്‍ത്ഥം അവിടെ താമസിച്ചു കൊണ്ട് ഡ്യൂട്ടി ചെയ്യുന്നു എന്നല്ലേ? തങ്ങുന്ന ദിവസങ്ങള്‍ക്ക് ഹാള്‍ട്ട് ഡി.എ ലഭിക്കുന്നതിനു കാരണവും അതല്ലേ?
    3.ഡ്യൂട്ടിയുടെ ഭാഗമമായി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും 8 കിലോമീറ്ററിനപ്പുറത്തേക്ക് പോകേണ്ടി വരികയും ഡ്യൂട്ടിയുടെ ഭാഗമായി അവിടെ തങ്ങേണ്ടി വരികയും ചെയ്താല്‍ ഇടയ്ക്കു വരുന്ന അവധി ദിവസങ്ങള്‍ വര്‍ക്കിങ്ങ് ഡേ ആയി പരിഗണിക്കണമെന്ന് കെ.എസ്.ആര്‍ രണ്ടാം ഭാഗമായ 'ഡ്യൂട്ടീസി'ല്‍ പറയുന്നില്ലേ? അതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് 14 ദിവസം ഡ്യൂട്ടി ചെയ്തു എന്നുള്ള പൊതുനിയമം ഇവിടെയും ബാധകമല്ലേ?
    4. മൂല്യനിര്‍ണയ ക്യാമ്പിനെ ഇടക്ക് രണ്ടു സെഷനാക്കി തിരിക്കുന്നതിനു കാരണവും ഇതല്ലേ?
    5. 2010ല്‍ വടക്കന്‍ ജില്ലയിലൊരിടത്ത് സമാനമായൊരു പ്രശ്നമുയര്‍ന്നപ്പോള്‍ ഒരു മുതിര്‍ന്ന സംഘടനാ നേതാവ് ഡയറക്ടര്‍ക്കു നിവേദനം നല്‍കുകയും ഡയറക്ടറുടെ ഉത്തരവിന്‍ പ്രകാരം അത് പരിഹരിക്കപ്പെടുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്. ഇത് വാസ്തവമാണോ?

    അജ്ഞതമൂലം നമ്മുടെ ഒരു അവകാശവും ഹനിക്കപ്പെടരുതെന്ന് നാമെല്ലാവരും ആഗ്രഹിക്കാറുണ്ട്. അര്‍ഹതയില്ലാത്തതാണെങ്കില്‍ പോലും നമുക്ക് അതിന്റെ കാരണമറിയാന്‍ അവകാശമുണ്ട്. എന്നാല്‍ കാരണം പറഞ്ഞു തരേണ്ടവര്‍ തന്നെ മറുചോദ്യം ചോദിക്കുകയാണെങ്കിലോ? നമുക്ക് പരസ്പരം അന്വേഷണം നടത്താമല്ലോ. ബ്ലോഗ് ഉള്ളതിനാല്‍ ഇത്തരം സംശയങ്ങള്‍ ദുരീകരിക്കല്‍ വളരെ എളുപ്പമാണ്. ഈ സംശയങ്ങള്‍ തീര്‍ത്തു തരാന്‍ സഹായിക്കണേ.

71 comments:

Maths Blog Team March 22, 2012 at 10:16 PM  

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനു പോയ ചില അധ്യാപകരുന്നയിച്ച ഒരു സര്‍വീസ് സംശയമാണ് ഇത്. കെ.എസ്.ആറിലും കെ.ഇ.ആറിലുമെല്ലാം വ്യക്തമായ ധാരണകളുള്ള ഒട്ടേറെ അധ്യാപകര്‍ നമുക്കിടയിലുണ്ട്. സംശയനിവാരണത്തിന് അവരില്‍ നിന്നെല്ലാം സഹകരണം പ്രതീക്ഷിക്കുന്നു.

സോമലത ഷേണായി March 23, 2012 at 6:41 AM  

കഴിഞ്ഞ വര്‍ഷം ശനിയാഴ്ചയും വാല്വേഷന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാം ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് പ്രകാരം തന്നെ സറണ്ടര്‍ കിട്ടിയിട്ടുണ്ട്. പതിനാലു ദിവസം ഡ്യൂട്ടി ചെയ്താല്‍ പതിനാലു ദിവസവും സറണ്ടര്‍ ചെയ്യാനാകില്ല. (14*30)/61 എന്നതാണ് കാല്‍ക്കുലേഷന്‍. കഴിഞ്ഞ വര്‍ഷത്തെ വെക്കേഷന്‍ ഡേയ്സിന്റെ എണ്ണമാണ് 61. അതു പ്രകാരം 7 (6.88 approx equal to 7) ദിവസത്തേക്ക് സറണ്ടറിന് അര്‍ഹതയുണ്ട്. വെക്കേഷനില്‍ അറ്റന്റു ചെയ്ത കോഴ്സു് ഡേയ്സ് 14 ന്റെ കൂടെ കൂട്ടി കാല്‍ക്കുലേഷന്‍ നടത്താം.

Unknown March 23, 2012 at 7:40 AM  

No correction is admissible on aduty certificate and Partial surrendering also not admissible

Unknown March 23, 2012 at 7:43 AM  

Re submit the bill and send the copy to AG and treasury officer with refering the reason for rejection by the officer ,They will direct the SDO/DDO to pass the bill

Christy March 23, 2012 at 7:59 AM  

14 ദിവസം തന്നെ പരിഗണിക്കണം. ഒരു ഓഫീസിലുള്ളവര്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെങ്കില്‍ മറ്റ് ഡി.ഇ.ഒകളില്‍ അന്വേഷിക്കേണ്ട ബാധ്യത അവര്‍ക്കു തന്നെയാണ്. മുന്‍വര്‍ഷങ്ങളിലെ ബില്ലുകള്‍ പരിശോധിക്കുകയോ മേലുദ്യോഗസ്ഥരോടു ചോദിക്കുകയോ ചെയ്യാമല്ലോ. മാര്‍ച്ച് 31 നുള്ളില്‍ പാസ്സാക്കാനായില്ലെങ്കില്‍ സറണ്ടര്‍ നഷ്ടപ്പെടും.

Raphi March 23, 2012 at 2:22 PM  

മാര്‍ച്ച് 31 നുള്ളില്‍ പാസ്സാക്കാനായില്ലെങ്കില്‍ സറണ്ടര്‍ നഷ്ടപ്പെടും.ഇതു ശരിയാണോ? പലപോളും മാര്‍ച്ച 31 ന് ശേഷം ഇതുപോലുള്ള EL ബില്ലുകള് പാസാക്കിതന്നിട്ടുള്ളാതാണ്

Sreenilayam March 23, 2012 at 2:44 PM  

അദ്ധ്യാപകര്‍ നോണ്‍ വെക്കേഷണന്‍ സ്റ്റാഫ് എന്ന വിഭാഗത്തിലായതിനാല്‍ സറണ്ടര്‍ ലീവ് അതത് സാമ്പത്തിക വര്‍ഷം തന്നെ ക്യാഷ് ചെയ്യണം. കോട്ടയം ഡിയിഒ മുന്‍വര്‍ഷങ്ങളില്‍ ചെയ്തിരുന്ന പോലെ തന്നെ ഈ വര്‍ഷം പതിനാല് ദിവസത്തേക്കുള്ള സറണ്ടര്‍ അനുവദിച്ചിട്ടുണ്ട്.

abhilashbabu p March 23, 2012 at 3:12 PM  

Thanks a lot for all those who stood with us in this fight against injustice. A thousand heart felt special thanks to maths blog also for such a wonderful post. It was just an irritating experience that we were forced to submit the surrender bill for 11 days. Many of the clerks also were hesitating to submit the bill for 14 days, overlooking that the bill will be rejected. Many of our colleagues even do not know they have been cheated by giving 11 days surrender. Its a pity that the teacher community is still under the superstition that if we ask anything in the deo office or any other higher office, they will take revenge upon us. its high time to break all these beliefs. What to do in the case of teachers those who have already surrenderd for 11 days. Is there any chance for a resubmission. any body have any idea. Please comment.

abhilashbabu p March 23, 2012 at 3:15 PM  

(My malayalam typing speed still to improve, hence the comment in english)

Vijayan Kadavath March 23, 2012 at 7:49 PM  

കഴിഞ്ഞ മദ്ധ്യവേനല്‍ അവധിക്കാലത്തെ മൂല്യനിര്‍ണയ ജോലിക്ക് നിങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, പതിനാലു ദിവസമാണ് പരീക്ഷാക്യാമ്പില്‍ നിന്നു ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റിലുള്ളതെങ്കില്‍ ഏഴു ദിവസത്തെ ലീവ് സറണ്ടറിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്.

20teachers March 23, 2012 at 9:09 PM  

All vacation or nonvacation employees are eligible for earned leave.For nonvacation employees like teachers, earned leave is calculated using the formulae Dx30/61.D is the duty days of vacation(61- total vacation days).The number of leave earned should be calculated first.It is to be entered in the earned leave page of the service book.A teacher has 3 choice.1.Accumulate such leaves earned each year.2.Take leave if needed.3.Surrender the leaves whenever she needs.
In the present issue if 14 days vacation is prevented only 7 days can be earned.If 29 days vacation is prevented ,teacher will get 14 days earned leave.It is not the duty of any clerk to count sundays in the duty period given in the certificate.

20teachers March 23, 2012 at 9:11 PM  

All vacation or nonvacation employees are eligible for earned leave.For nonvacation employees like teachers, earned leave is calculated using the formulae Dx30/61.D is the duty days of vacation(61- total vacation days).The number of leave earned should be calculated first.It is to be entered in the earned leave page of the service book.A teacher has 3 choice.1.Accumulate such leaves earned each year.2.Take leave if needed.3.Surrender the leaves whenever she needs.
In the present issue if 14 days vacation is prevented only 7 days can be earned.If 29 days vacation is prevented ,teacher will get 14 days earned leave.It is not the duty of any clerk to count sundays in the duty period given in the certificate.

CALICUT HSS FOR THE HANDICAPPED March 23, 2012 at 9:29 PM  
This comment has been removed by the author.
Anonymous March 23, 2012 at 9:35 PM  

എന്റെ സ്കൂളിലെ ഒരു ടീച്ചർക്കു 2006 മുതലുള്ള വെക്കേഷൻ ക്ലാസുകളുടെ 25 ഓളം ക്ലാസുകളുടെ സറണ്ടറുകള് കിട്ടാനുണ്ട്. ഇപ്പോഴാണു(2011) അപ്രൂവല് കിട്ടിയത്. അവ കിട്ടുന്ന കാര്യത്തില് വല്ല പ്രതീക്ഷയും ഉണ്ടോ? സഹായിക്കണേ...

ഹായ് ,ഗണിതം March 23, 2012 at 9:38 PM  

ഈ തീരുമാനം അന്യായമാണ്.DEO ഓഫീസില്‍ ഉള്ള സെക്ഷന്‍ ക്ലാര്‍ക്ക് എന്ത് തോന്നിവാസം കാണിച്ചാലും അത് ശരിയെന്നു പറഞ്ഞു സമ്മതിച്ചു കൊടുക്കുന്നതിന്റെ കുഴപ്പമാണിത്.
കഴിഞ്ഞ SSLC മൂല്യനിര്‍ണയത്ത്തിന്റെ 14 ദിവസത്തെ സറണ്ടര്‍ വാങ്ങി, അത് ചെലവഴിച്ചിട്ടു മാസ്നാഗല്‍ ആയ ഒരു വ്യക്തിയാണ് ഞാന്‍.യാതൊരു ഒബ്ജക്ഷനും DEO ഓഫീസില്‍ നിന്നും ഉണ്ടായില്ല.
വേണ്ടതിനും വേണ്ടാത്തതിനും വാളെടുക്കുന്ന സംഘടനക്കാര്‍ എന്താ ഒന്നും പ്രതികരിക്കാത്തത് ?

ഹായ് ,ഗണിതം March 23, 2012 at 9:47 PM  

ഈ തീരുമാനം അന്യായമാണ്.DEO ഓഫീസില്‍ ഉള്ള സെക്ഷന്‍ ക്ലാര്‍ക്ക് എന്ത് തോന്നിവാസം കാണിച്ചാലും അത് ശരിയെന്നു പറഞ്ഞു സമ്മതിച്ചു കൊടുക്കുന്നതിന്റെ കുഴപ്പമാണിത്.
കഴിഞ്ഞ SSLC മൂല്യനിര്‍ണയത്ത്തിന്റെ 14 ദിവസത്തെ സറണ്ടര്‍ വാങ്ങി, അത് ചെലവഴിച്ചിട്ടു മാസങ്ങള്‍ ആയ ഒരു വ്യക്തിയാണ് ഞാന്‍.യാതൊരു ഒബ്ജക്ഷനും DEO ഓഫീസില്‍ നിന്നും ഉണ്ടായില്ല.
വേണ്ടതിനും വേണ്ടാത്തതിനും വാളെടുക്കുന്ന സംഘടനക്കാര്‍ എന്താ ഒന്നും പ്രതികരിക്കാത്തത് ?

Revi M A March 23, 2012 at 9:57 PM  

ഇത് object ചെയ്ത Clerk or HM ഞായറാഴ്തയും ഉള്‍പ്പെടുത്തിയല്ലേ അവരുടെ surrender days calculate ചെയ്യുന്നത്.

kudippallikkudam March 23, 2012 at 9:59 PM  

I have some doubts about the EL surrender of non-vaccation staffs,ie,teachers.Can the teachers carry over the EL accured to next year and surrender it.Iexpect my doubt will be cleared through maths blog.

kudippallikkudam March 23, 2012 at 10:01 PM  

I have some doubts about the EL surrender of non-vaccation staffs,ie,teachers.Can the teachers carry over the EL accured to next year and surrender it.Iexpect my doubt will be cleared through maths blog.

SHAFI.P.I March 23, 2012 at 10:16 PM  

മാര്‍ച്ച് 31 നുള്ളില്‍ പാസ്സാക്കാനായില്ലെങ്കില്‍ സറണ്ടര്‍ നഷ്ടപ്പെടും.അദ്ധ്യാപകര്‍ നോണ്‍ വെക്കേഷണന്‍ സ്റ്റാഫ് എന്ന വിഭാഗത്തിലായതിനാല്‍ സറണ്ടര്‍ ലീവ് അതത് സാമ്പത്തിക വര്‍ഷം തന്നെ ക്യാഷ് ചെയ്യണം......?
is this an absolutely correct statement?
I think the teachers carry over the EL accured to next year and surrender it.

Anonymous March 23, 2012 at 10:27 PM  

എന്റെ സ്കൂളിലെ ഒരു ടീച്ചർക്കു 2006 മുതലുള്ള വെക്കേഷൻ ക്ലാസുകളുടെ 25 ഓളം ക്ലാസുകളുടെ സറണ്ടറുകള് കിട്ടാനുണ്ട്. ഇപ്പോഴാണു(2011) അപ്രൂവല് കിട്ടിയത്. അവ കിട്ടുന്ന കാര്യത്തില് വല്ല പ്രതീക്ഷയും ഉണ്ടോ? സഹായിക്കണേ...

Muhammad A P March 23, 2012 at 10:58 PM  

ഇക്കാര്യത്തിൽ ഇത്രയൊക്കെ ചർച്ച വേണോ? വളരെ ലളിതമയി പരിഹരിക്കാവുന്നതെയുള്ളൂ. ചെയ്യേണ്ടതിത്ര മാത്രം. ഡ്യൂട്ടി സർട്ടിഫിക്കറ്റും സറണ്ടർ ലീവപേക്ഷയും ഒരു കവർ ലറ്റർ സഹിതം അധികാരപ്പെട്ട ഓഫീസർക്ക് നൽകി കവർ ലറ്ററിന്റെ കോപ്പിയിൽ രസീതി വാങ്ങുക. ഒരാഴ്ച്ച കഴിഞ്ഞ് തുക ലഭിക്കുന്നില്ലെങ്കിൽ,ഈ അപേക്ഷയുടെ സ്ഥിതിയെന്താണ്?, ഇത് വരെ പാസ്സാക്കിയിട്ടില്ലെങ്കിൽ കാരണമെന്താണ്,കാരണം അപേക്ഷകനെ അറിയിച്ചുണ്ടോ?, വാല്വേഷൻ കാമ്പ് ഓഫീസർ നൽകിയ ഡ്യൂട്ടി സർട്ടിഫിക്കറ്റ് അനുവദിക്കാതിരിക്കാൻ ഉത്തരവ് നിലവിലുണ്ടെങ്കിൽ ഏതാണ്?, നിയമ വിധേയമല്ലാതെ സറണ്ടർ അപേക്ഷ തടഞ്ഞ് വെക്കപ്പെട്ടിട്ടുണ്ടെങ്കിൽ അപേക്ഷകനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനുത്തരവാദിയായ ഉദ്യോഗസ്ഥനാരാണ്? എന്നിവ ആരാഞ്ഞ് കൊണ്ട് ഒരു വിവരാവകാശ അപേക്ഷ നൽകുക. സറണ്ടർ അപേക്ഷ പാസ്സായിക്കിട്ടുന്നതിന് പിന്നീട് അധികം സമയം വേണ്ടി വരില്ലെന്നുറപ്പ്.

Anonymous March 23, 2012 at 11:06 PM  

Mohammed Sir ഇതു എനിക്കുള്ള reply ആണോ?

Muhammad A P March 23, 2012 at 11:24 PM  

വെക്കേഷൻ തടയപ്പെട്ടതിന് ആനുപാതികമായി ആർജ്ജിതാവധി സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തപ്പെടുന്നുണ്ടെങ്കിൽ, ഒരു സാമ്പത്തിക വർഷം 30 ദിവസത്തിൽ കവിയാതെ ഒറ്റത്തവണയായി എപ്പോൾ വേണമെങ്കിലും സറണ്ടർ ചെയ്യാം.

abhilashbabu p March 23, 2012 at 11:30 PM  

മുഹമ്മദ് സാര്‍ പറഞ്ഞത് ശരിയാണ്. പക്ഷേ ഇത്രയും പോലും ചെയ്യാനുള്ള ധൈര്യം ഇവിടെ ഒരു ശരാശരി അധ്യാപിക കാണിക്കുന്നില്ല എന്നതാണ് സത്യം. ഡി ഇ ഒ യിലെ ക്ളാര്‍ക്ക് പറയുന്നതിനപ്പുറം ഒന്നും ഇല്ലാ എന്നു വിശ്യസിക്കുന്ന സ്കൂള്‍ ക്ളാര്‍ക്കുമാരും കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ ഈ വിധത്തിലാവുന്നു എന്നതാണ് സത്യം.

abhilashbabu p March 23, 2012 at 11:37 PM  

11 ദിവസത്തേക്ക് ഈ വര്‍ഷത്തെ സറണ്ടര്‍ ചെയ്ത് പണം വാങ്ങിയവര്‍ ഇനി എന്താണ് ചെയ്യേണ്ടത്? അവര്‍ക്ക് ആ 3 ദിവസത്തെ ഇ എല്‍ നഷ്ടപ്പെടുമൊ? അങ്ങിനെ നഷ്ടപ്പെട്ടാല്‍ ആ നഷ്ടത്തിന് ആര് സമാധാനം പറയണം.

abhilashbabu p March 23, 2012 at 11:46 PM  
This comment has been removed by the author.
Muhammad A P March 23, 2012 at 11:52 PM  

ധൈര്യമില്ലെങ്കിൽ ഏതെങ്കിലും ഒരു സാധാരണ പൌരനെ കൊണ്ട് ഇത്തരം ഡി.ഇ.ഒ ഓഫീസുകളിലെ വിവരാവകാശ ഓഫീസറിൽ നിന്നും, ഇങ്ങനെയുള്ള സറണ്ടർ അപേക്ഷകൾ നിരസിക്കപ്പെടുന്നുണ്ടോ?, എത്ര എണ്ണം നിരസിച്ചു?, എങ്കിൽ ഇതിനാധാരമായ നിയമം ഏതാണ്? തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടാൽ മതി. പിന്നീട് ഇത്തരം സറണ്ടർ നിരസിക്കപ്പെടുകയില്ല.

raju March 24, 2012 at 6:58 AM  

സെന്‍സസ് ഡ്യൂട്ടിയുടെ 48 ദിവസം സറണ്ടര്‍ ചെയ്തപ്പോള്‍ അത് പറ്റില്ല എന്നും 16 ദിവസം മാത്രമെ ഡ്യട്ടിയായി സര്‍ക്കാര്‍ അംഗീകരിക്കുകയുള്ളൂ എന്നും അതിനാല്‍ 8 ദിവസത്തെ ആനുകൂല്യമെ ലഭിക്കൂ എന്ന് പറഞ്ഞ് DEO ലെ ക്ലര്‍ക്ക് ബില്ല് മടക്കി.ഇങ്ങനെ ഒരു ഓര്‍ഡര്‍ നിലവില്‍ ഉണ്ടോ?.

ഫൊട്ടോഗ്രഫര്‍ March 24, 2012 at 7:57 AM  

ഈ സറണ്ടറെന്ന ഏര്‍പ്പാട് തന്നെ നിര്‍ത്തണം.
സെന്‍സസും പരീക്ഷാപേപ്പര്‍ നോക്കലും മറ്റും ഡ്യൂട്ടിയുടെ ഭാഗമാക്കണം.

ഹുസൈന്‍ March 24, 2012 at 8:42 AM  

ഇതു പോലെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ എത്ര നിയമങ്ങള്‍ മാറേണ്ടിയിരിക്കുന്നു. ക്ലാസ് ഫോട്ടോ എടുക്കലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള കുട്ടികളുടെ സിംഗിള്‍ ഫോട്ടോ എടുക്കലും കൂടി അദ്ധ്യാപക ജോലിയുടെ ഭാഗമാക്കണം. ഇനി കുട്ടികള്‍ക്ക് ആവശ്യം വന്നാല്‍ ഫോട്ടോയുടെ കോപ്പിയെടുത്ത് നല്‍കാന്‍ അദ്ധ്യാപകര്‍ക്ക് ചുമതല നല്‍കാം. ഏപ്രില്‍ മെയ് മാസങ്ങളില്‍ വെറുതെയിരുന്ന് പേപ്പര്‍ നോക്കിയും, ഒമ്പത്, പത്ത് ക്ലാസുകാര്‍ക്ക് സ്പെഷല്‍ ക്ലാസെടുത്തും, സര്‍ക്കാര്‍ പറയുന്ന സര്‍വേ നടത്തിയും, കോഴ്സുകളും എടുത്താല്‍ മാത്രം പോരാ, അവധിക്കാലമല്ലേ, അത്യാവശ്യം കല്യാണം, പിറന്നാള്‍ ചടങ്ങുകളില്‍ ഫോട്ടോ എടുക്കാന്‍ കൂടി പോകാം. സ്ക്കൂളിലിരിക്കുന്ന ഹെഡ്മമാസ്റ്റര്‍ പൊതുജനങ്ങളുടെ പാസ്​പോര്‍ട്ട് സൈസ് ഫോട്ടോ എടുത്തു കൊടുക്കട്ടെ. ക്ലര്‍ക്ക് പി.എസ്.സി അപേക്ഷ അയക്കാന്‍ യുവജനങ്ങളെ സഹായിക്കട്ടെ. ഇതിനൊന്നും സറണ്ടര്‍ കൊടുക്കരുത്! ഹല്ല പിന്നെ..
നിയമം വന്ന ശേഷം മതി ഇതു നടപ്പാക്കുന്നത്. അതു വരെ നടപ്പു നിയമം തന്നെ നടക്കട്ടെ. ചോദ്യങ്ങളുടെ കൂട്ടത്തില്‍ പ്രസക്തമായ ഒരു ചോദ്യം വിട്ടു പോയി.
ചോദ്യം - സ്വന്തം അധികാരപരിധിയില്‍ പെടുന്നവരെ കഷ്ടപ്പെടുത്തുന്ന ഒരേ ഒരു ഡിപ്പാര്‍ട്ടുമെന്റേത്?
(ആ ഡിപ്പാര്‍ട്ടുമെന്റിലെ നല്ലവരായ ഉദ്യോഗസ്ഥര്‍ എല്ലാവരും എന്നോട് പൊറുക്കട്ടെ.)

ഹോംസ് March 24, 2012 at 9:38 AM  

"ധൈര്യമില്ലെങ്കിൽ ഏതെങ്കിലും ഒരു സാധാരണ പൌരനെ കൊണ്ട് ഇത്തരം ഡി.ഇ.ഒ ഓഫീസുകളിലെ വിവരാവകാശ ഓഫീസറിൽ നിന്നും, ഇങ്ങനെയുള്ള സറണ്ടർ അപേക്ഷകൾ നിരസിക്കപ്പെടുന്നുണ്ടോ?, എത്ര എണ്ണം നിരസിച്ചു?, എങ്കിൽ ഇതിനാധാരമായ നിയമം ഏതാണ്? തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടാൽ മതി. പിന്നീട് ഇത്തരം സറണ്ടർ നിരസിക്കപ്പെടുകയില്ല."
ധൈര്യം..! ഹും, അതും മാഷന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കം!!
എഇഒ, ഡിഇഒ,ഡിഡിഇ ആപ്പീസുകളിടെ ഗുമസ്തന്മാരുടെ മുന്നില്‍ നട്ടെല്ലുവളഞ്ഞുനിന്ന് യാജിക്കുകയും, തങ്ങളുടെ അവകാശങ്ങള്‍ പോലും തിരിച്ചറിയാതെ അവറ്റകളുടെ ചെരിപ്പുനക്കി, കൈമടക്കുകൊടുത്ത് കാര്യം സാധിക്കുകയും ചെയ്യുന്ന .....ത്ഫൂ..!!!

bnk March 24, 2012 at 10:33 AM  

SIR,
WHAT ABOUT B.L.O DUTY SURRENDER.GOVT SCHOOL TRS GOT SURRENDER.BUT AIDED
SCHOOL TEACHERS ........

Zain March 24, 2012 at 11:26 AM  

ധൈര്യം..! ഹും, അതും മാഷന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കം!!
എഇഒ, ഡിഇഒ,ഡിഡിഇ ആപ്പീസുകളിടെ ഗുമസ്തന്മാരുടെ മുന്നില്‍ നട്ടെല്ലുവളഞ്ഞുനിന്ന് യാജിക്കുകയും, തങ്ങളുടെ അവകാശങ്ങള്‍ പോലും തിരിച്ചറിയാതെ അവറ്റകളുടെ ചെരിപ്പുനക്കി, കൈമടക്കുകൊടുത്ത് കാര്യം സാധിക്കുകയും ചെയ്യുന്ന .....ത്ഫൂ..!!!
Homes sir, don't think that all teachers are like that! and think of your department!!!
Passportinu vendi police verificationu polum chilli kash kaimadakkatha ee pavavum oru teacher aanei! aaa appo pishukkan ennu ningal vilikkum!

Rajeev March 24, 2012 at 12:57 PM  

പ്രിയപ്പെട്ട ഹോംസ്,
താങ്കളുടെ കമന്റ്സ് അതിരു കടന്നപ്പോൾ മുൻപൊരിക്കൽ പ്രതികരിച്ചത് ഓർക്കുന്നു. ചിലപ്പോൾ താങ്കൾ വളരെ പക്വമായ ഇടപെടലുകൾ നടത്തിക്കാണുമ്പോൾ താങ്കളെക്കുറിച്ച് ഒരു മതിപ്പ് തോന്നിയിട്ടുണ്ട്. മറ്റു ചിലപ്പോൾ തീർത്തും തരം താണ കമന്റ്സ് വഴി താങ്കൾ സ്വന്തം വില കളയുന്നു. ഓർക്കുക മാത്സ് ബ്ലോഗിന്റെ സന്ദർശനങ്ങളൂടെ എണ്ണം 78 ലക്ഷത്തോടടുക്കുന്നു.... പരീക്ഷാക്കാലവുമാണ്... അനേകം കുട്ടികൾ സന്ദർശിക്കുന്നുണ്ട്....എല്ലാം വായിക്കുന്നുമുണ്ട്... അവരുടെ മുൻപിൽ അധ്യാപകർക്ക് ഒരു വിലയുണ്ട്...അതു കളയരുത്...വീടുകളിലും പൊതുസമൂഹത്തിലും അധ്യാപകർ അതിരുവിട്ട് വിമർശിക്കപ്പെടുന്നത് അത് എന്തിന്റെ പേരിലായാലും നമ്മുടെ അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളേയും കുട്ടികളുടെ നല്ല പൗരനിലേക്കുള്ള വളർച്ചയെത്തന്നെയും ബാധിക്കുന്നുണ്ട് എന്നത് മറന്നുകൂടാ. തനിക്ക് ബഹുമാനം തോന്നാത്ത അധ്യാപകൻ പറയുന്നത് കുട്ടി തന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ല എന്നതിന് രണ്ടഭിപ്രായം കാണില്ലല്ലോ... പലപ്പോഴും തോന്നിയിട്ടുള്ളത് താങ്കൾക്ക് അധ്യാപകരിൽ നിന്ന് എന്തോ മുറിവുകൾ ഉപബോധ മനസ്സിൽ കിടപ്പുണ്ട് എന്നാണ്. അന്ന് പ്രതികരിക്കാൻ സാധിക്കാഞ്ഞതുകൊണ്ട് ഇപ്പോ കിട്ടുന്ന വേദികളിൽ പ്രതികാരം ചെയ്ത് ആത്മ നിർവൃതി അടയുകയാണോ ? ഇനി എന്നോട് പിണങ്ങി ചീത്ത വിളിക്കല്ലേ... ഇത്രയും മലയാളം റ്റൈപ് ചെയ്തത് തന്നെ കഷ്ടപ്പെട്ടാ...

ganitham March 24, 2012 at 1:42 PM  
This comment has been removed by the author.
ganitham March 24, 2012 at 1:45 PM  
This comment has been removed by the author.
N.Sreekumar March 24, 2012 at 1:49 PM  
This comment has been removed by the author.
N.Sreekumar March 24, 2012 at 1:56 PM  

ധനകാര്യവകുപ്പിന്റെ വെബ് സൈറ്റിലും പരാതി നല്കാം

0471-2305851
complaints@finance.kerala.gov.in
CIRCULAR no. 04/2012/fin dated 06/01/2012

G H S S Kuzhimathicad March 24, 2012 at 3:14 PM  

I THINK MOST OF THE COMMENTS ON THIS POST ARE FROM TEACHERS. DONT THINK ALL CLERKS IN THE SCHOOLS OR ALL CLERKS IN YOUR HIGHER OFFICES ARE TAKING REVENGE OR MISS BEHAVE TO TEACHER COMMUNITY .MY LITTLE ADVICE TO TEACHERS IS THAT "PLEASE BE LITTLE MORE CAUTIOUS AND AWARE ABOUT YOUR OWN SERVICE MATTERS.LEARN ABOUT OUR RIGHTS AND PRIVILAGES.ALSO YOU SHOULD HAVE TO CONSULT YOUR CLERK OR HM BEFORE YOU RUNNING TO SERVICE CONSULTANTS "

N.Sreekumar March 24, 2012 at 5:13 PM  

സ്റ്റാഫ് റൂം അല്ലെങ്കില്‍ ക്ലാസ് റൂം.അതല്ലെങ്കില്‍ യൂറിനല്‍
ഒരു സരസന്‍ അധ്യാപകരെക്കുറിച്ച് പറഞ്ഞതാണ്.
സ്വന്തം ശമ്പളം എത്രയെന്നോ ഇപ്പോഴത്തെ ഡി.എ എത്ര ശതമാനമെന്നോ എച്ച്.ആര്‍.എ എത്രയെന്നോ അറിയാന്‍ ശ്രമിക്കാതെ ക്ലാര്‍ക്കുമാരെ മാത്രം ആശ്രയിക്കുന്ന ഒരു വിഭാഗം ഉണ്ട്.നമ്മുടെ സേവനവേതന വ്യവസ്ഥകളെക്കുറിച്ചും കൂടി അറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.അധ്യാപകരെപ്പോലെ ജോലിയോട് ആത്മാര്ഥതയുള്ള ക്ലാര്‍ക്കുമാരും ഉണ്ട്.
ജോലിയറിയാത്തവരും ഉണ്ട്.അവിടെ അധ്യാപകരാരെങ്കിലും ക്ലാര്‍ക്കിന്റെ ജോലി ചെയ്യുകയും ചെയ്യും.

സരസമ്മ March 24, 2012 at 5:17 PM  

@ പ്രിയപ്പെട്ട ഹോംസ് സര്‍

സാറിനോടുള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ.ഈ രീതിയില്‍ ഉള്ള ഒരു പ്രതികരണം സാറില്‍ നിന്നും പ്രതീക്ഷികുന്നില്ല . സാറിന്റെ എല്ലാ കമന്റുകളും ഞാന്‍ ശ്രദ്ധിക്കാറുണ്ട് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുമുണ്ട്‌ സാറെ പോലുള്ള ആളുകളെ ആണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം എന്ന്.കാരണംഇന്നത്തെ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന പല പ്രഹസനങ്ങള്‍ക്കുമെതിരെ സര്‍ ശക്തമായി പ്രതികാറുണ്ട്.

എന്നാല്‍ ഇന്ന് സര്‍ നടത്തിയ പ്രതികരണം കുറച്ചു കൂടി പോയി.എല്ലാ സ്ഥലത്തും കാണും സര്‍ നല്ലവരും ചീത്ത ആളുകളും അത് പോലെ തന്നെ അധ്യാപകരും ആ കൂട്ടത്തിലും നല്ലവര്‍ ഉണ്ട്.വളരെ ചുരുക്കം ആണ് എങ്കിലും തന്റെ കടമ ഭംഗിയായി നിര്‍വഹിക്കുന്നവരും ആ കൂട്ടത്തില്‍ ഉണ്ട് സര്‍. റവന്യൂ തലത്തിലും ഈ കൂട്ടര്‍ ഉണ്ട് സര്‍ .

വെറും അഞ്ചു മാസം വില്ലജ് ഓഫീസര്‍ ആയി ഇരുന്നു 25 ലക്ഷം രൂപയുടെ വീട് വച്ച മാന്യരും ഉണ്ട്.പോലീസില്‍ നോക്കിയിട്ടുണ്ടോ

ഒരു പെട്ടിയില്‍ 50 പോലീസുകാരുടെ പേരും മറ്റൊരു പെട്ടിയില്‍ 50 റവന്യൂ തലത്തിലെ ജോലികാരുടെ പേരും എഴുതി രണ്ടു പെട്ടിയില്‍ നിന്നും ഓരോ കടലാസ് വീതം എടുത്തു

a)പോലീസുകാരുടെ പെട്ടിയില്‍ നിന്നും അഴിമതികാരുടെ പേര്‍ ലഭികാനുള്ള സാധ്യത എത്ര ?

b)റവന്യൂ തലത്തിലെ ജോലികാരുടെ പെട്ടിയില്‍ നിന്നും അഴിമതികാരുടെ പേര്‍ ലഭികാനുള്ള സാധ്യത എത്ര



ഉത്തരം

a) 9/10
b) 7/10

"ഇനി എന്നോട് പിണങ്ങി ചീത്ത വിളിക്കല്ലേ... ഇത്രയും മലയാളം റ്റൈപ് ചെയ്തത് തന്നെ കഷ്ടപ്പെട്ടാ..."

AEO IRITTY March 24, 2012 at 5:31 PM  

SSLC VALUATION DUTY YUDE IDAYIL VARUNNA OZHIVU DIVASANGAL DUTY AYI PARIGANICHU SURRENDER CHEYYAVUNNATHANU, BUT HOLIDAYS OR LEAVE BETWEEN VACATION COURSES IS NOT ELIGIBLE FOR SURRENDER

AEO IRITTY March 24, 2012 at 5:39 PM  

MR SHAFI ITHU THETTI DHARANAYANU TEACHERS NUM EL CREDITIL VEKKAM PAKSHE ATHATHU YEARIL PRATHYEKAM CREDIT CHEYYANAM ENNU MATHRAM

Unnikrishnan,Valanchery March 24, 2012 at 7:01 PM  

ഹോസ്സ് സാർ,ഉള്ളത് പാറഞ്ഞാൽ ഉറിയും ചിരിക്കും എന്ന് പറഞ്ഞത് പോലെ .പക്ഷെ ചീത്ത അധ്യപകരെപോലെ ചീത്ത ക്ലർക്കുമാരും ഉണ്ട് എന്ന കാര്യവും വിസ്മരിക്കാവുന്നതല്ല

SHAFI.P.I March 24, 2012 at 8:09 PM  

Ithupole sslc duty ethra doore aayalum only Rs.32/-
Ennal +2 duty 8 km nu appuram aayal Rs 150/-
ee vivechanam enthey aarum kanathe pokunnu,

ബീന്‍ March 24, 2012 at 9:23 PM  

ഡെപ്യൂട്ടി ചീഫ് ആയി 10 കിലോമീറ്റര്‍ അകലെയുള്ള സ്കൂളില്‍ എസ് എസ് എല്‍ സി ഡ്യൂട്ടിക്കായി രാവിലെ 9 .30 നു ഹാജര്‍ വെയ്ക്കുകയും വൈകുന്നേരം 5 മണിയ്ക്ക് തിരികെ പോരുകയും ചെയ്യുന്ന എനിക്ക് 41 രൂപ കിട്ടും . സന്തോഷം .

Hari | (Maths) March 24, 2012 at 10:02 PM  

ഷാഫി സാര്‍, ഈ പ്രശ്നം ചൂണ്ടിക്കാട്ടി നമുക്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കാവുന്നതേയുള്ളു. പക്ഷെ അതിന് തയ്യാറായി എത്ര പേരുണ്ടാകുമെന്നതാണ് പ്രശ്നം. ബീന്‍ സാര്‍ ഉന്നയിച്ച പ്രശ്നം ഇത്തവണ പരിഹരിക്കപ്പെടുമെന്നാണ് പറഞ്ഞു കേട്ടിരുന്നത്.

Rajeev March 24, 2012 at 11:31 PM  

എന്റെ സാറെ,
ഏകദേശം 120 കിലോമീറ്റർ (to and fro)യാത്ര ചെയ്താണ് ഞാൻ എസ്.എസ്.എൽ.സി. ഡ്യൂട്ടി ചെയ്യുന്നത്.എനിക്ക് കിട്ടാൻ പോകുന്നത് 32 രൂപയല്ലെ.. !!!!!!!!

sirajudheen March 25, 2012 at 6:38 AM  

S S L C Duty ചെയ്യുന്നതിന് വെറും 32 രൂപയോ? ബഹുമാനപ്പെട്ട സര്‍ക്കാര്‍ ഇത് വര്‍ദ്ധിപ്പിക്കണം.ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് പ്രകാരം നിജപ്പെടുത്തിയ ദിവസത്തേക്ക് സറണ്ടര്‍ കിട്ടും.

sirajudheen March 25, 2012 at 6:40 AM  

S S L C Duty ചെയ്യുന്നതിന് വെറും 32 രൂപയോ? ബഹുമാനപ്പെട്ട സര്‍ക്കാര്‍ ഇത് വര്‍ദ്ധിപ്പിക്കണം.ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് പ്രകാരം നിജപ്പെടുത്തിയ ദിവസത്തേക്ക് സറണ്ടര്‍ കിട്ടും.

Pradeep B March 25, 2012 at 2:41 PM  

This is to point out a mistake which appeared in the ongoing discussion. Please note that teachers are VACATION STAFF. Refer KSR Vol.I, Rule 81.

Hari | (Maths) March 25, 2012 at 4:22 PM  

പ്രദീപ് സാര്‍, എവിടെയാണ് ചര്‍ച്ച വഴിതെറ്റിയത്? എന്താണ് മേല്‍ കമന്റുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത്?

ഒഴിവുകാലവകുപ്പുകളിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെ ഒരു ഒഴിവുകാലത്തിന്റെ പൂര്‍ണകാലയളവിലേക്കോ ഭാഗികമായ കാലയളവിലേക്കോ കൃത്യനിര്‍വഹണത്തിനു നിയോഗിച്ചാല്‍ അയാള്‍ക്ക് ചട്ടം 81 അനുസരിച്ച് താഴെ പറയുന്ന വിധം ആര്‍ജിതാവധിക്ക് അവകാശമുണ്ട്. എന്നാല്‍ സേവനത്തിലെ ആദ്യ വര്‍ഷത്തേക്ക് ഈ ആനുകൂല്യം അനുവദനീയമല്ല. (ചട്ടം 86 രണ്ടാം ഖണ്ഡിക)

എസ്.എസ്.എല്‍.സിയും ഹയര്‍സെക്കന്ററിയും പബ്ളിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം, ടാബുലേഷന്‍ എന്നീ ജോലികള്‍ മധ്യവേനലവധിക്കാലത്തു നിര്‍വഹിക്കുന്ന അധ്യാപക ജീവനക്കാരെ ഒഴിവുകാലം നിഷേധിക്കപ്പെട്ടവരായി കണക്കാക്കി, ആ കാലയളവ് കൃത്യനിര്‍വഹണകാലമായി പരിഗണിച്ച് താഴെക്കൊടുത്തിരിക്കുന്ന സൂത്രവാക്യം അനുസരിച്ച് ആര്‍ജിതാവധി അനുവദിക്കും. (ചട്ടം 81ന്റെ അടിയിലെ 4/98-ം നമ്പര്‍ തീര്‍പ്പ്-ധന (ചട്ടങ്ങള്‍) വകുപ്പിന്റെ 15-12-1998(P) 3113/98-ം നമ്പര്‍ ഉത്തരവനുസരിച്ച് നല്‍കിയ തീര്‍പ്പ്)

(ഒഴിവുകാലത്ത് കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ട ദിവസങ്ങളുടെ എണ്ണം x 30)/ഒഴിവുകാലത്തിലെ ആകെ ദിവസങ്ങള്‍

മുകളില്‍ പ്രസ്താവിച്ച രീതിയില്‍ ആര്‍ജിതാവധിയുടെ അര്‍ഹത കണക്കാക്കുമ്പോള്‍ ഭിന്നസംഖ്യവന്നാല്‍ പകുതിയോ അതിലധികമോ ഉള്ള പക്ഷം അടുത്ത പൂര്‍ണസംഖ്യയായി ക്രമപ്പെടുത്താം. (ചട്ടം 86, കുറിപ്പ് 2) പകുതിയില്‍ കുറവെങ്കില്‍ അതുപേക്ഷിച്ച് പൂര്‍ണസംഖ്യ മാത്രം കണക്കാക്കുക.

Pradeep B March 25, 2012 at 6:38 PM  

Please read the comments by Shafi, Kudippallikkudam, Sreenivas and KSTA. They have referred teachers as "non-vacation" staff.

Pradeep B March 25, 2012 at 6:39 PM  

Please read the comments by Shafi, Kudippallikkudam, Sreenivas and KSTA. They have referred teachers as "non-vacation" staff.

bnk March 25, 2012 at 7:07 PM  

blo duty vaccatione chayitha upsa maruda kariyam kashtama, avar kura divasam veedukalil kayariyirangi,surrender govt karkku mathram,

Sreenilayam March 25, 2012 at 7:22 PM  

പ്രദീപ്.ബി. ഞങ്ങളെ തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു. അവധിക്കാലത്ത് മൂല്യനിര്‍ണയത്തിനു പോകുന്ന അദ്ധ്യാപകര്‍ ആ കാലയളവില്‍ നോണ്‍ വെക്കേഷണന്‍ സ്റ്റാഫ് എന്ന വിഭാഗത്തിലാണ്. മൂല്യനിര്‍ണയജോലി ചെയ്യുന്ന ആ കാലയളവില്‍ അവര്‍ നോണ്‍ വെക്കേഷന്‍ സ്റ്റാഫാണ് (ഇത് അടിവരയിട്ടു വായിക്കുക). ആ കാലയളവില്‍ മറ്റ് നോണ്‍വെക്കേഷന്‍ സ്റ്റാഫിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മൂല്യനിര്‍ണയജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്കും ലഭിക്കും. ഹരി സാറിന്റെ കമന്റില്‍ അത് വ്യക്തവുമാണ്.

Jomon March 25, 2012 at 7:34 PM  
This comment has been removed by the author.
Pradeep B March 25, 2012 at 7:37 PM  

If teachers are considered as non-vacation staff during vacation period, they will be eligible for only one EL for 11 duty days.

Jomon March 25, 2012 at 7:47 PM  

ഓഫ് ടോപ്പിക്ക്

പത്രം കിട്ടാതായിട്ട് ഒരാഴ്ചയാകുന്നു.. ഇപ്പം രാവിലെ പത്രമില്ലെങ്കിലും കുഴപ്പമില്ല എന്ന സ്ഥിതിയിലെത്തി...ആ സ്ഥിതിക്ക് പത്രം നിര്‍ത്തിയാലോ എന്നാലോചിക്കുവായിരുന്നു..

പക്ഷെ ആലോചന മാറ്റിയത് ഇത്തിരി മുന്‍പു ക്ലാസിലെ ഒരു കുട്ടിയുടെ ഫോണ്‍ വന്നപ്പോഴാണ്...പാവം കട്ടികള്‍ ഇരുപത്തിയേഴാം തീയതിയിലെ പരീക്ഷ മാറ്റിയത് അവര്‍ ഇതു വരെ അറിഞ്ഞില്ലത്രെ...

ഇനി അവരു ചൊവ്വാഴ്ച സ്കൂളില്‍ വന്നു പോകട്ടെ, അല്ലേ...?

Sreenilayam March 25, 2012 at 8:00 PM  

ക്യാമ്പ് ഓഫീസര്‍ പതിനാല് ദിവസത്തേക്ക് ഡ്യൂട്ടി ചെയ്തു എന്നെഴുതി തന്നിരിക്കുന്നു. അത് മറികടന്ന് പതിനൊന്ന് ദിവസം കണക്കാക്കി മാത്രമേ മൂല്യനിര്‍ണ്ണയത്തിനു പോയ അദ്ധ്യാപകര്‍ക്ക് സറണ്ടര്‍ ചെയ്യാവൂയെന്ന് പറഞ്ഞത് ഏത് റൂള്‍ പ്രകാരമാണെന്നു പ്രദീപ്.ബി വ്യക്തമായി വിശദീകരിക്കണം. പോസ്റ്റിലെ ആദ്യ നാലു ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി കൂടി തന്നാല്‍ എന്റെ സംശയം തീര്‍ന്നു.

Pradeep B March 25, 2012 at 10:44 PM  

Mr.Sreenivas, You are mistaken. As per KSR, for "non vacation staff" EL is credited one EL per 11 days. Whereas for "vacation staff", if they are working during vacation period, EL will be credited as one EL per Two duty days following the formula D*30/61. That is why I said Teachers are "VACATION STAFF".

I have commented in this post only to let you know that "Teachers are vacation staff" and not otherwise.

Hari | (Maths) March 26, 2012 at 6:29 AM  

പ്രദീപ് സാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേവലം നിര്‍വചനാധിഷ്ഠിതമായ പ്രശ്നമാണ്. യഥാര്‍ത്ഥത്തില്‍ എന്റെ മുന്‍കമന്റില്‍ത്തന്നെ ഞാനത് വ്യക്തമാക്കിയതുമാണ്.

എസ്.എസ്.എല്‍.സിയും ഹയര്‍സെക്കന്ററിയും പബ്ളിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം, ടാബുലേഷന്‍ എന്നീ ജോലികള്‍ മധ്യവേനലവധിക്കാലത്തു നിര്‍വഹിക്കുന്ന അധ്യാപക ജീവനക്കാരെ ഒഴിവുകാലം നിഷേധിക്കപ്പെട്ടവരായി കണക്കാക്കി, ആ കാലയളവ് കൃത്യനിര്‍വഹണകാലമായി പരിഗണിച്ച് താഴെക്കൊടുത്തിരിക്കുന്ന സൂത്രവാക്യം അനുസരിച്ച് ആര്‍ജിതാവധി അനുവദിക്കും.
(ചട്ടം 81ന്റെ അടിയിലെ 4/98-ം നമ്പര്‍ തീര്‍പ്പ്
ധന (ചട്ടങ്ങള്‍) വകുപ്പിന്റെ 15-12-1998(P) 3113/98-ം നമ്പര്‍ ഉത്തരവനുസരിച്ച് നല്‍കിയ തീര്‍പ്പ്)


സൂത്രവാക്യം : (ഒഴിവുകാലത്ത് കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ട ദിവസങ്ങളുടെ എണ്ണം x 30)/ഒഴിവുകാലത്തിലെ ആകെ ദിവസങ്ങള്‍

അതു പ്രകാരം തന്നെ ഏത് സൂത്രവാക്യമാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനു പോകുന്ന അധ്യാപകര്‍ക്ക് ബാധകമെന്ന് തെറ്റിദ്ധാരണയ്ക്കിടയില്ലാത്ത വിധം സുവ്യക്തമാണല്ലോ.

അധ്യാപകരെ ഒഴിവുകാലമുള്ള വിഭാഗത്തില്‍ത്തന്നെയാണ് (Vacation Staff) പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രഥമാധ്യാപകരേയും അനധ്യാപകജീവനക്കാരെയും തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലെ ഹിന്ദി പരിശീലനകേന്ദ്രങ്ങളിലെ അധ്യാപകരേയും ഒഴിവുകാലമില്ലാത്ത വകുപ്പു ജീവനക്കാരായാണ് പരിഗണിക്കുന്നത്. ട്രെയിനിങ് കോളേജ്, ലോ കോളേജ്, ആര്‍ട്സ്-സയന്‍സ് കോളേജുകള്‍ എന്നിവിടങ്ങളിലെ ഗ്രന്ഥശാലാ ജീവനക്കാരേയയും ഒഴിവുകാലമില്ലാത്തവരായി പരിഗണിക്കും.

വെക്കേഷനില്‍ പൊതുപരീക്ഷകളുടെ മൂല്യനിര്‍ണയം, ടാബുലേഷന്‍ എന്നീ കൃത്യനിര്‍വഹണങ്ങളില്‍ ഏര്‍പ്പെടുന്ന കാലം മാത്രമാണ് ഒഴിവുകാലമില്ലാത്ത കാലമായി പരിഗണിക്കപ്പെടുന്നത്. അവര്‍ക്ക് വേണ്ടി കെ.എസ്.ആര്‍ പ്രകാരം ഏണ്‍ഡ് ലീവിന് മേല്‍ സൂചിപ്പിച്ച പ്രത്യേക സൂത്രവാക്യം തന്നെ ഉപയോഗിക്കണം.

എന്നാല്‍ പതിനൊന്നില്‍ ഒരു ദിവസം ഉപയോഗിക്കുന്നത് ഒഴിവുകാലമില്ലാത്ത വകുപ്പുകളിലെ ജീവനക്കാര്‍ക്ക് (സ്ഥിരം വിഭാഗം) വേണ്ടിയാണ്. അവര്‍ക്ക് വര്‍ഷം മുഴുവന്‍ കൃത്യനിര്‍വഹണകാലമാണ്. ആ കാലത്തെ ഓരോ പതിനൊന്നു ദിവസത്തിനും ഒരു ദിവസത്തെ ആര്‍ജിതാവധി എന്ന ക്രമത്തില്‍ ലഭിക്കും. (കെ.എസ്.ആര്‍ റൂള്‍ 78)
യഥാര്‍ത്ഥത്തില്‍ ജോലി ചെയ്ത ദിവസങ്ങള്‍, പൊതു ഒഴിവുദിവസങ്ങള്‍, പ്രവേശനകാലം, യാദൃച്ഛികാവധിയിലോ പ്രത്യേകയാദൃച്ഛികാവധിയിലോ ആയിരുന്ന ദിവസങ്ങള്‍ ഇവയെല്ലാം കൃത്യനിര്‍വഹണകാലത്തിന്റെ ഭാഗമായി കണക്കാക്കാം. എന്നാല്‍ ഡയസ് നോണ്‍ കാലം ഒഴിവാക്കി ആര്‍ജിതാവധി കണക്കാക്കണം.
[ധന(ചട്ടങ്ങള്‍) വകുപ്പിന്റെ 11-5-2005 ലെ വിജ്ഞാപനം (P)212/05 (SRO 527/05) പ്രാബല്യം 10-1-2002
- 24-5-2005 ന്റെ അസാധാരണഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.]

ഒഴിവുകാലമില്ലാത്തവരുടെ ഈ ആനുകൂല്യം മൂല്യനിര്‍ണയജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കില്ല. അതു കൊണ്ടാണ് പ്രത്യേക സൂത്രവാക്യം അവര്‍ക്ക് വേണ്ടി കെ.എസ്.ആറില്‍ ഉപയോഗിക്കുന്നത്.

kannapuran March 26, 2012 at 10:49 PM  

ഡി ഇ ഓ ഓഫീസില്‍ ഇരുന്നു മാഷുമാര്‍ ആരെങ്കിലും ഓഫീസില്‍ വന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ സ്കൂളില്‍ ഒപ്പിട്ടിട്ടാണോ വന്നത് എന്ന് തിരക്കുന്ന ചില വല്യെമാന്മാര്‍ നമുക്കുണ്ടല്ലോ. ഇവരുടെയൊക്കെ പഴയ ടീച്ചേര്‍സ് അറ്റെണ്ടാന്‍സ് രജിസ്റ്റര്‍ നോക്കിയാലറിയാം എത്ര ഓ ഡി ഉണ്ടെന്നു. സ്വന്തം ഓഫീസില്‍ എത്തുന്ന പാവം അധ്യാപകന്റെ ഗ്രേഡ് അപ്ലിക്കേഷന്‍ ആറു മാസം വച്ചു താമസിപ്പിക്കുന്ന ക്ലാര്‍ക്കെമാനെ ഒന്നും ചെയ്യാന്‍ കഴിവില്ലല്ലോ. ചിലരുടെ വിചാരം മേലപ്പീസരായി പോട്ടിവീനതെനെന്നു.

kannapuran March 26, 2012 at 10:52 PM  

ഡി ഇ ഓ ഓഫീസില്‍ ഇരുന്നു മാഷുമാര്‍ ആരെങ്കിലും ഓഫീസില്‍ വന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ സ്കൂളില്‍ ഒപ്പിട്ടിട്ടാണോ വന്നത് എന്ന് തിരക്കുന്ന ചില വല്യെമാന്മാര്‍ നമുക്കുണ്ടല്ലോ. ഇവരുടെയൊക്കെ പഴയ ടീച്ചേര്‍സ് അറ്റെണ്ടാന്‍സ് രജിസ്റ്റര്‍ നോക്കിയാലറിയാം എത്ര ഓ ഡി ഉണ്ടെന്നു. സ്വന്തം ഓഫീസില്‍ എത്തുന്ന പാവം അധ്യാപകന്റെ ഗ്രേഡ് അപ്ലിക്കേഷന്‍ ആറു മാസം വച്ചു താമസിപ്പിക്കുന്ന ക്ലാര്‍ക്കെമാനെ ഒന്നും ചെയ്യാന്‍ കഴിവില്ലല്ലോ. ചിലരുടെ വിചാരം മേലപ്പീസരായി പോട്ടിവീനതെനെന്നു.

മായാവി March 27, 2012 at 9:31 PM  

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ surrender നെ പ്പറ്റിയുള്ള അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ ഒരു കമന്റ്‌ എഴുതണമെന്നു തോന്നി കാരണം വളരെ കുറച്ചു deo ഓഫീസില്‍ മാത്രമാണ് നിങ്ങളുടെ valuation ഡ്യൂട്ടി യുടെ ഇടയില്‍ വരുന്ന സണ്‍‌ഡേ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടുന്നത് ഇതിനു അവര്‍ പറയുന്ന reason സണ്‍‌ഡേ ഡ്യൂട്ടി എല്ലാ എന്നാണ് ഒരുതവണ എങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇതിനൊരു വിശദീകരണം തന്നിട്ടുണ്ടോ എന്ന് പരിശോടിക്കാവുന്നതാണ്

Zain March 27, 2012 at 11:40 PM  

ഡെപ്യൂട്ടി ചീഫ് ആയി 10 കിലോമീറ്റര്‍ അകലെയുള്ള സ്കൂളില്‍ എസ് എസ് എല്‍ സി ഡ്യൂട്ടിക്കായി രാവിലെ 9 .30 നു ഹാജര്‍ വെയ്ക്കുകയും വൈകുന്നേരം 5 മണിയ്ക്ക് തിരികെ പോരുകയും ചെയ്യുന്ന എനിക്ക് 41 രൂപ കിട്ടും . സന്തോഷം .

Ha ha ha! I like it very much sir!!!
Those days we are not going to our schools and we get salary for the days too. So, it is not additional duty! pinnei, nammal vacationil veetinaduthulla schoolil coursinu poyalum ta(/)da ezhuthi vangar 35 o 40 o km dooreyulla parent schooleenn porunnathayanallo! 50 n meethe anenkil, thalenn kashtapettu vann(!) halt DA koodi medichedukkum !!!
appo inganoru mash santhoshapoorvam aa remuneration vangi veetil povunnath kelkumbol, really you must be respected, sir!

Unknown January 16, 2013 at 7:52 PM  

സര്‍,
സര്‍വീസ് സംബന്ധിച്ച ഒരു സംശയം അയക്കണമെന്നുണ്ട്.ഇവിടെ പോസ്റ്റ്‌ ചെയ്താല്‍ മറുപടി കിട്ടുമോ

Unknown January 16, 2013 at 7:54 PM  

സര്‍,
സര്‍വീസ് സംബന്ധിച്ച ഒരു വിവരം അറിയണമെന്നുണ്ട്.
ഇവിടെ പോസ്റ്റ്‌ ചെയ്താല്‍ മറുപടി കിട്ടുമോ.സഹായിക്കുമല്ലോ

jayaharig February 11, 2013 at 2:17 AM  
This comment has been removed by the author.
Unknown June 7, 2014 at 12:09 AM  

Primary Headmasters over 50 years have been exempted from attaining departmental test qualification.Do high school teachers in this category awaiting HM promotion deserve such an exemption? especially those who were promoted last year on exemption basis, and relenguished their appointment for one year?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer